Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HyderabadCouple

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ ഹൈ​ദ​രാ​ബാ​ദ് ദ​മ്പ​തി​ക​ളെ കാ​ണാ​നി​ല്ല; നി​ക്ഷേ​പ​ക​രി​ൽ നി​ന്ന് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി സൂ​ച​ന

ഹൈ​ദ​രാ​ബാ​ദ്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​ക്ക് പോ​യ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ കാ​ണാ​നി​ല്ല. വ്യ​വ​സാ​യി​യാ​യ പ​ബ്ബ ച​ന്ദ്ര​ശേ​ഖ​ർ (51), ഭാ​ര്യ സ്വ​പ്ന (42) എ​ന്നി​വ​രാ​ണ് ജൂ​ൺ 22ന് ​സ്വി​റ്റ്സ​ർ​ലൻ​ഡി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്.

യാ​ത്ര​യു​ടെ തു​ട​ക്ക​ത്തി​ൽ കു​ടും​ബ​വു​മാ​യി ഇ​വ​ർ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ജൂ​ലൈ എ​ട്ടു മു​ത​ൽ യാ​തൊ​രു വി​വ​ര​വും ല​ഭി​ക്കാ​താ​യ​തി​നെ തു​ട​ർ​ന്ന് മ​ക​ൾ ശ്രേ​യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫാ​യ നി​ല​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ആ​ക​ർ​ഷ​ക​മാ​യ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് വി​വി​ധ ബി​സി​ന​സ്- വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി ആ​ളു​ക​ളി​ൽ നി​ന്ന് 50 കോ​ടി രൂ​പ ഇ​വ​ർ പി​രി​ച്ചെ​ടു​ത്ത​താ​യി ആ​രോ​പ​ണ​മു​ണ്ട്. ഇ​ക്കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ ഇ​തൊ​രു മി​സിം​ഗ് കേ​സാ​യി​ട്ടാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്നും സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up