x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂന്തുറ‍യിൽ മത്സ്യത്തൊഴിലാളിയെ തിരയിൽപ്പെട്ട് കാണാതായി


Published: March 16, 2026 01:45 AM IST | Updated: March 16, 2026 01:45 AM IST

പൂന്തുറ: നങ്കൂരമിട്ടിരുന്ന വള്ളത്തിലേക്ക് കയറുന്നതിന് നീന്തിപ്പോകവെ തിരയിൽപ്പെട്ട മത്സ്യത്തൊഴിലാളിയെ കാണാതായി. പൂന്തുറ ന്യൂകോളനിയിലെ സി. ജോസഫിനെ(53) ആണ് പൂന്തുറ സെന്‍റ് തോമസ് പള്ളിക്ക് മുന്നിലുള്ള കടലിൽ കാണാതായത്.

ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. മീൻപിടിത്തത്തിന് പോകുന്നതിനായി കരയിൽനിന്ന് കടലിൽ ഏകദേശം 50 മീറ്ററോളം അകലെ നങ്കൂരമിട്ടിരുന്ന വള്ളത്തിലേക്ക് കയറുന്നതിനായി നീന്തിപോകവെ ശക്തമായ തിരയിൽ ജോസഫ് അകപ്പെടുകയായിരുന്നു.

വിഴിഞ്ഞം കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്‍റുമെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു.

Tags : Fisherman missing swept waves

Recent News

Corehub Up