x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽനി​ന്നു രോ​ഗി​യെ കാ​ണാ​താ​യി


Published: June 12, 2026 11:03 AM IST | Updated: June 12, 2026 11:28 AM IST

കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന രോ​ഗി​യെ കാ​ണാ​താ​യി. ആ​ശു​പ​ത്രി​യി​ലെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ്ത്രീ​യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ കാ​ണാ​താ​യ​ത്.

മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ല​പ്പു​റം കു​റ്റി​പ്പു​റം പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ​പ്ര​കാ​രം തി​രൂ​ർ മ​ജി​സ്‌​ട്രേ​റ്റാ​ണ് ഇ​വ​രെ കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 19 മു​ത​ൽ ഇ​വ​ർ ചി​കി​ത്സ​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​മാ​യി​രു​ന്നു.

രോ​ഗി​യെ കാ​ണാ​താ​യ വി​വ​രം അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Patient missing Kuthiravattam Mental Health Center

Recent News

Corehub Up