x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രി​ൽ ബോ​ട്ട് മു​ങ്ങി ര​ണ്ടു​പേ​രെ കാ​ണാ​താ​യി, മൂ​ന്നു​പേ​ർ നീ​ന്തി​ക്ക​യ​റി

വെബ് ഡെസ്ക്
Published: July 3, 2026 11:07 PM IST | Updated: July 3, 2026 11:07 PM IST

തൃശൂരിൽ ബോട്ട് മുങ്ങിയ സ്ഥലത്ത് തെരച്ചിൽ നടത്തുന്നു.

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ബോ​ട്ട് മു​ങ്ങി ര​ണ്ടു​പേ​രെ കാ​ണാ​താ​യി. നെ​ടു​പു​ഴ​യി​ൽ കോ​ൾ​പ്പാ​ട​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് മി​നി​ബോ​ട്ട് മു​ങ്ങി​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. നെ​ടു​പു​ഴ മ​ല്ലി​ത്ത​റ ക​ട​വി​ൽ പാ​ട​ത്ത് വ​ള​ർ​ത്തി​യി​രു​ന്ന മീ​നി​നു തീ​റ്റ കൊ​ടു​ക്കാ​ൻ ബോ​ട്ടി​ൽ കോ​ൾ​പ്പാ​ട​ത്തേ​ക്ക് പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​ഞ്ചു​പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പാ​ട​ത്തി​ന് ന​ടു​വി​ൽ​വ​ച്ച് ബോ​ട്ട് മു​ങ്ങു​ക​യാ​യി​രു​ന്നു. മൂ​ന്നു​പേ​ർ നീ​ന്തി​ക്ക​യ​റി. ര​ണ്ടു​പേ​രെ കാ​ണാ​താ​യി. സ്ഥ​ല​ത്ത് ശ​ക്ത​മാ​യ മ​ഴ​യു​ണ്ട്. വെ​ളി​ച്ച​ക്കു​റ​വും പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യും തി​ര​ച്ചി​ലി​നെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. സു​നി എ​ന്ന വ്യ​ക്തി​യാ​ണ് മീ​ൻ വ​ള​ർ​ത്ത​ലി​നാ​യി ഈ ​കോ​ൾ​പാ​ടം ലീ​സി​നെ​ടു​ത്തി​രി​ക്കു​ന്ന​താ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Tags : boat capsizes missing Thrissur

Recent News

Corehub Up