x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ച്ചെ​ത്തി​യ​പ്പോ​ള്‍ താ​ക്കോ​ല്‍ കാ​ണാ​നി​ല്ല, ചി​ല്ല് ത​ക​ര്‍​ത്തു; ആ​ലു​വ​യി​ല്‍ ഉ​പേ​ക്ഷി​ച്ച കാ​റി​ന്‍റെ ഉ​ട​മ​യെ ക​ണ്ടെ​ത്തി


Published: April 29, 2026 06:00 PM IST | Updated: April 29, 2026 06:00 PM IST

കൊ​ച്ചി: ആ​ലു​വ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ന​ക​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ചി​ല്ല് ത​ക​ര്‍​ത്ത​ത് ഉ​ട​മ ത​ന്നെ​യെ​ന്ന് സൂ​ച​ന. ഇ​ന്ന് രാ​വി​ലെ​യാ​ണ് ആ​ലു​വ​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ താ​റാ​വും മു​യ​ലും ആ​യു​ധ​ങ്ങ​ളു​മു​ള്ള കാ​ര്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ചി​ല്ല് ത​ക​ര്‍​ത്ത നി​ല​യി​ല്‍ കി​ട​ന്നി​രു​ന്ന കാ​ര്‍ നാ​ട്ടു​കാ​രു​ടെ​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ​യും ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷം മ​ദ്യ​പി​ക്കാ​ന്‍ പോ​യ ഉ​ട​മ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ചാ​വി ന​ഷ്ട​പ്പെ​ട്ട​തോ​ടെ​യാ​ണ് ചി​ല്ല് ത​ക​ര്‍​ത്ത​ത് എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ കാ​ര്‍ ഉ​ട​മ​യെ ചോ​ദ്യം ചെ​യ്യാ​ന്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളോ​ട് ഭ്ര​മ​മു​ള്ള ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം തോ​ട്ടു​മു​ഖ​ത്തെ ന​ഴ്‌​സ​റി​യി​ല്‍ നി​ന്നാ​ണ് മു​യ​ലി​നെ​യും താ​റാ​വി​നെ​യും വാ​ങ്ങി​യ​ത്. ഇ​തു​മാ​യി ന​ഗ​ര​ത്തി​ലെ​ത്തി​യ ഇ​യാ​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ ന​ഷ്ട​പ്പെ​ട്ട​തോ​ടെ ചി​ല്ല് ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന​ക​ത്തെ ബാ​ഗും രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ഒ​ട്ടോ​മേ​ഷ​ന്‍ സ്ഥാ​പ​നം ന​ട​ത്തു​ന്ന ഇ​യാ​ളു​ടെ പ​ണി ആ​യു​ധ​ങ്ങ​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : Missing Car owner

Recent News

Corehub Up