District News
തോട്ടയ്ക്കാട്: വഴിയില് കിടന്നു കിട്ടിയ പണം ഉടമസ്ഥനു നല്കി സഹോദരങ്ങള് മാതൃകയായി. എഴുവന്താനം സിഎംഎസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്ഥിനി എറിന് ബിനു, സഹോദരനും മൂന്നാം ക്ലാസ് വിദ്യാര്ഥിയുമായ എമില് ബിനു എന്നിവരാണ് പണം ഉടമയ്ക്കു തിരികെ നല്കി മാതൃകയായത്.
കഴിഞ്ഞ ദിവസം സ്കൂള് വിട്ട് എറിനും എമിലും വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് റോഡില് നിന്ന് പണം ലഭിച്ചത്. ഇതേ സ്കൂളിലെ വിദ്യാര്ഥിയായ ഇഷികയുടെ മാതാവ് ഇമ്പ സുന്ദരിയുടെ പണമാണ് നഷ്്ടപ്പെട്ടത്. എഴുവന്താനം ചരിവുപറമ്പില് ബിനു സി. മര്ക്കോസ്- സോണി ടി. ഐസക്ക് ദമ്പതികളുടെ മക്കളാണ് എറിനും എമിലും. സ്കൂളില് നടന്ന അനുമോദന യോഗത്തില് പണം ഉടമയ്ക്കു കൈമാറി.
യോഗത്തില് വാകത്താനം പഞ്ചായത്തംഗം കെ.കെ. വര്ഗീസ് കയ്യാലപ്പറമ്പില്, ലോക്കല് മാനേജര് എം.ജെ. മാത്യു, പിടിഎ പ്രസിഡന്റ് ലീലാമ്മ മാത്യു, ഹെഡ്മിസ്ട്രസ് റെജി റെയ്ച്ചല് ജോണ് എന്നിവര് വിദ്യാര്ഥികളെ അനുമോദിച്ചു. വിദ്യാര്ഥികള്ക്കു ഉപഹാരവും നല്കി.
Kerala
പത്തനംതിട്ട: ആറന്മുളയിൽ എയർ സ്ട്രിപ്പ് മാത്രമാണ് മൗണ്ട് സിയോൺ ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നതെന്ന് ചെയർമാൻ ഡോ. ഏബ്രഹാം കലമണ്ണിൽ.
മൗണ്ട് സിയോൺ എൻജിനിയറിംഗ് കോളജിൽ എയർ ക്രാഫ്റ്റ് എൻജിനിയറിംഗ് കോഴ്സ് നിലവിലുള്ള സാഹചര്യത്തിൽ കുട്ടികൾക്ക് പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് ലക്ഷ്യമിടുന്നത്.
ഇതേ ലക്ഷ്യത്തിലാണ് ആറന്മുളയിൽ എയർ സ്ട്രിപ്പ് സ്ഥാപിക്കുന്നതിനായി 2004ൽ നടപടികൾ ആരംഭിച്ചത്. പിന്നീട് ഇത് വിമാനത്താവളം പദ്ധതിയായി പരിണമിക്കുകയായിരുന്നു. വില കൊടുത്തു വാങ്ങിയ സ്ഥലമാണ് ആറന്മുളയിലേത്.
ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. ഇനി സർക്കാരിന് ഇവിടെ വിമാനത്താവളം സ്ഥാപിക്കണമെങ്കിൽ ഭൂമി വിട്ടുനൽകാൻ തയാറാണെന്നും ഏബ്രഹാം കലമണ്ണിൽ പറഞ്ഞു.
Kerala
കൊച്ചി: ട്രിപ്പ് മുടക്കിയതിന് മോട്ടോര് വാഹന വകുപ്പ് ചുമത്തിയ പിഴ അടയ്ക്കാന് ഒരു രൂപ വീതം സഹായം തേടി ലിറ്റില് ഫ്ലവര് ബസുടമ. പുരുഷ യാത്രക്കാര്ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ശ്രദ്ധേയനായ മാഞ്ഞാലി-ആലുവ റൂട്ടിലെ ലിറ്റില് ഫ്ലവര് ബസുടമ ഡേവിസ് ആണ് പൊതുജനങ്ങളുടെ സഹായം അഭ്യര്ഥിക്കുന്നത്.
ഇന്ദിര ഗ്യാരണ്ടി പദ്ധതി നടപ്പാക്കിയതിന് തുടര്ന്ന് ഒരു വിഭാഗം സ്വകാര്യ ബസുടമകളും ജീവനക്കാരും വലിയ പ്രതിസന്ധിയില് ആയതോടെയാണ് ഉച്ച സമയത്ത് ഒരു ട്രിപ്പ് ഒഴിവാക്കിയത്. ഇതിന്റെ പേരിലാണ് ലിറ്റില് ഫ്ലവര് ബസിന് 7500 രൂപ പിഴ ചുമത്തിയത്.
ഈ സാഹചര്യത്തില് ഒരു രൂപ വീതം ഗൂഗിള് പേ സ്കാനര് വഴി സമാഹരിക്കാന് വേണ്ടി ബസുടമകളോടും ജീവനക്കാരോടും യാത്രക്കാരോടും അഭ്യര്ഥിച്ചുകൊണ്ട് ബസുടമയായ ഡേവിസ് സമൂഹമാധ്യമങ്ങളില് പോസ്റ്റിടുകയായിരുന്നു.
കടുത്ത പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖല സംരക്ഷിക്കുന്നതിനുള്ള ശ്രദ്ധ ക്ഷണിക്കുന്നതിന്നും അന്യായമായി പിഴ ചുമത്തിയ നടപടിയില് പ്രതിഷേധം അറിയിച്ചു കൊണ്ടുമാണ് ഡേവിസ് എത്തിയിരിക്കുന്നത്.
Kerala
കൊച്ചി: കൊച്ചിയില് ഹോട്ടലിന്റെ മറവില് മയക്കുമരുന്ന് വില്പ്പന. 3.60 ഗ്രാം എംഡിഎംഎയുമായി ഹോട്ടലുടമ അറസ്റ്റില്. ബോള്ഗാട്ടി എന്ന ഹോട്ടലിന്റെ ഉടമ മുഹമ്മദ് യൂസഫ് ആണ് അറസ്റ്റിലായത്. ഹോട്ടലുകള് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പ്പന നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്സാഫ് യൂണിറ്റ് നാല് പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ പരിശോധനയ്ക്കിടെയാണ് എംഡിഎംഎ പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നഗരത്തില് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് യൂസുഫ് എന്നാണ് അന്വേഷണ സംഘം പറയുന്നത്.
Kerala
കൊച്ചി: ആലുവ നഗരമധ്യത്തില് ഷോപ്പിംഗ് സെന്ററിനകത്ത് നിര്ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്ത്തത് ഉടമ തന്നെയെന്ന് സൂചന. ഇന്ന് രാവിലെയാണ് ആലുവയില് ഉപേക്ഷിച്ച നിലയില് താറാവും മുയലും ആയുധങ്ങളുമുള്ള കാര് ഉപേക്ഷിച്ച നിലയില് കണ്ടെത്തിയത്.
ചില്ല് തകര്ത്ത നിലയില് കിടന്നിരുന്ന കാര് നാട്ടുകാരുടെയും സെക്യൂരിറ്റി ജീവനക്കാരന്റെയും ശ്രദ്ധയില്പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു.
കാര് പാര്ക്ക് ചെയ്ത ശേഷം മദ്യപിക്കാന് പോയ ഉടമ തിരിച്ചെത്തിയപ്പോള് ചാവി നഷ്ടപ്പെട്ടതോടെയാണ് ചില്ല് തകര്ത്തത് എന്നാണ് പോലീസ് പറയുന്നത്. എന്നാല് കാര് ഉടമയെ ചോദ്യം ചെയ്യാന് പോലീസിന് കഴിഞ്ഞിട്ടില്ല.
വളര്ത്തുമൃഗങ്ങളോട് ഭ്രമമുള്ള ഇയാള് കഴിഞ്ഞ ദിവസം തോട്ടുമുഖത്തെ നഴ്സറിയില് നിന്നാണ് മുയലിനെയും താറാവിനെയും വാങ്ങിയത്. ഇതുമായി നഗരത്തിലെത്തിയ ഇയാളുടെ വാഹനത്തിന്റെ താക്കോല് നഷ്ടപ്പെട്ടതോടെ ചില്ല് തകര്ക്കുകയായിരുന്നു. കാറിനകത്തെ ബാഗും രേഖകളും നഷ്ടപ്പെട്ടിട്ടില്ല. ഒട്ടോമേഷന് സ്ഥാപനം നടത്തുന്ന ഇയാളുടെ പണി ആയുധങ്ങളാണ് കാറിലുണ്ടായിരുന്നത്.
Kerala
ആലപ്പുഴ: തുറവൂര് ആശുപത്രിയിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ രക്ഷാപ്രവര്ത്തനത്തിന് പോയ ഫയര്ഫോഴ്സിന് വഴി നല്കാത്ത സംഭവത്തില് വാഹനയുടമയുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു.
കുത്തിയതോട് സ്വദേശി സുജിത്തിന്റെ ലൈസന്സ് ആറു മാസത്തേക്കാണ് സസ്പെന്ഡ് ചെയ്തത്. കൂടാതെ അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തില് പരിശീലന ക്ലാസിലും സുജിത്ത് പങ്കെടുക്കണം.
മകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്റെ ഉത്കണ്ഠ ഉണ്ടായിരുന്നെന്നും ബോധപൂര്വം തടസപ്പെടുത്താന് ശ്രമിച്ചതല്ലെന്നുമാണ് വാഹനയുടമ നല്കിയ വിശദീകരണം.
സംഭവത്തില് കേസെടുത്ത പട്ടണക്കാട് പോലീസ് വാഹനം പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത സുജിത്തിനെ സ്റ്റേഷന് ജാമ്യത്തില് വിട്ടയച്ചു. ഫയര് ആന്ഡ് റെസ്ക്യൂ ആലപ്പുഴ എസ്എച്ച്ഒ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് കേസെടുത്തത്.
അപകടകരമായ രീതിയില് വാഹനം ഓടിച്ചതിനാണ് കേസ്. ബിഎന്എസ് 281, 285 പ്രകാരവും മോട്ടോര്സ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
തുറവൂര് ആശുപത്രിയിൽ തീപിടിത്ത രക്ഷാപ്രവര്ത്തനത്തിന് ആലപ്പുഴയില് നിന്നും പോയ ഫയര്ഫോഴ്സ് വാഹനത്തിന് മുന്നിലാണ് കാര് വഴിമാറാതെ സഞ്ചരിച്ചത്. ഏകദേശം 15 മിനിറ്റോളം ഫയര്ഫോഴ്സിനെ കാര് തടഞ്ഞിരുന്നു.
Kerala
കൊച്ചി: എറണാകുളത്ത് ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മുടക്കുഴ കോടമ്പുറം കെ.കെ. രാജനാണ് മരിച്ചത്. കാക്കനാട് കെകെആർ. ബേക്സ് ആന്റ് ജ്യൂസസ് സ്ഥാപന ഉടമയാണ്.
പാചകവാതക ക്ഷാമം മൂലം ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഈ വർഷം ജനുവരി ഒന്ന് മുതലാണ് രാജൻ ഹോട്ടൽ ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കിയതിന് കാരണമെന്നാണ് കുടുംബം പറയുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
Kerala
കൊച്ചി: മറ്റൊരാള്ക്ക് വാടകയ്ക്കു നല്കിയ വസ്തുവില് ഉടമയ്ക്കുപോലും ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ നിയമവിരുദ്ധമായി പ്രവേശിക്കാന് കഴിയില്ലെന്നു ഹൈക്കോടതി.
വാടകക്കാരന്റെ മുറിയില് അതിക്രമിച്ചു കയറി വീട് നശിപ്പിച്ച വീട്ടുടമസ്ഥനെതിരേയുള്ള കുറ്റം ശരിവച്ചാണ് ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്റെ ഉത്തരവ്.
വിചാരണക്കോടതിയും അപ്പീല്ക്കോടതിയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്ന്ന് കാസര്ഗോഡ് സ്വദേശി ദാമോദരന് സമര്പ്പിച്ച പുനഃപരിശോധനാഹര്ജി പരിഗണിക്കുകയായിരുന്നു കോടതി.
എന്നാല്, കേസിന്റെ സ്വഭാവം വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ള തര്ക്കമായതിനാലും ഹര്ജിക്കാരനു ക്രിമിനല് പശ്ചാത്തലമൊന്നുമില്ലാത്തതിനാലും ശിക്ഷയില് ഇളവ് വരുത്തുന്നത് ഉചിതമാണെന്ന് കോടതി വിലയിരുത്തി.
National
ചുരു: രാജസ്ഥാനിലെ ചുരുവിൽ ഹോട്ടലിലെത്തിയ അക്രമിസംഘം ഉടമയെ വെടിവച്ചുകൊന്നു.
തിങ്കളാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ മൂന്നുപേർക്കു ഗുരുതരമായി പരിക്കേറ്റു. ബിദാസർ മേഖലയിലുള്ള ഹോട്ടലിൽ മൂന്നംഗസംഘം നടത്തിയ വെടിവയ്പിലാണ് ഉടമ മണിറാം മാണ്ഡ മരിച്ചത്.
National
മുംബൈ: ബാരാമതിയിൽ ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പടെ അഞ്ച് പേർ മരിക്കാനിടയായ ലിയർജെറ്റ് 45 എക്സ്ആർ വിമാനം പ്രവർത്തിപ്പിച്ച വിഎസ്ആർ വെഞ്ചേഴ്സ് എന്ന കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി അജിത് പവാറിന്റെ മകൻ ജയ് പവാർ.
വിമാനത്തിന്റെ കോക്പിറ്റിലെ പൈലറ്റ് സീറ്റിൽ ഇരുന്ന് വിഎസ്ആർ കമ്പനി ഉടമ രോഹിത് സിംഗ് ഉറങ്ങുന്നതിന്റെ വീഡിയോ ജയ് പവാർ പങ്കുവച്ചു.
എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടുവെന്നും ഈ വേദന ജീവിതകാലം മുഴുവൻ എന്നോടൊപ്പമുണ്ടാകുമെന്നും വിഡിയോയ്ക്കൊപ്പം ജയ് പവാർ കുറിച്ചു. ഡിജിസിഎ ഈ വിഷയത്തിൽ അടിയന്തര നടപടി എടുക്കണമെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ വിഎസ്ആർ കമ്പനിയുടെ എല്ലാ വിമാനങ്ങളും സർവീസ് നടത്തുന്നത് തടയണമെന്നും രോഹിത് സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അജിത് പവാറിന്റെ അനന്തരവൻ രോഹിത് പവാറും ഈ വിഡിയോ പങ്കുവച്ചു. രോഹിത് സിംഗിനു കേന്ദ്രമന്ത്രിമാരുമായും ഉന്നത നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. രാമോഹൻ നായിഡു രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
പത്തനംതിട്ട: തിരുവല്ലയിലെ സ്പാ സെന്ററിലെ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ഗുരുതര ആരോപണവുമായി സ്പാ ഉടമ ഡോ. സഞ്ജയ്.
സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്നും ക്വട്ടേഷൻ നൽകിയത് തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമയാണെന്നും തന്റെ ബിസിനസ് തകര്ക്കുകയായിരുന്നു ലക്ഷ്യമെന്നും ഡോ. സഞ്ജയ് പറഞ്ഞു.
മരണ സുബിനും സംഘവും നടപ്പാക്കിയത് എതിർ ബിസിനസ് ഗ്രൂപ്പിന്റെ ക്വട്ടേഷനാണ്. ഗുണ്ടാപിരിവ് നൽകാത്തതിലുള്ള അതിക്രമമല്ല നടന്നതെന്നും സഞ്ജയ് പറഞ്ഞു. ഗുണ്ടാപിരിവ് വിരോധം പോലീസിന്റെ കഥയാണെന്നും പോലീസും ഗുണ്ടകളും തമ്മിൽ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടെന്നും പെോലീസ് തന്റെ മൊഴി എടുത്തിട്ടില്ലെന്നും സഞ്ജയ് പറഞ്ഞു.
Kerala
മലപ്പുറം: മിനി ലോറി ദേഹത്ത് കയറി ഉടമ മരിച്ചു. തോണിക്കൈ സ്വദേശി ഷിജു (കുട്ടന് 48) ആണ് മരിച്ചത്.
മലപ്പുറം എടക്കരയിൽ വ്യാഴാഴ്ച രാത്രിയാണ് അപകടം. ഇറക്കത്തിൽ നിര്ത്തിയിട്ട സ്വന്തം മിനി ലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറിയാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ ഡ്രൈവറും ഷിജു തന്നെയാണ്.
വീടിന് സമീപം ചെറിയ ഇറക്കത്തിലുളള വഴിയിലാണ് മിനി ലോറി ഷിജു നിര്ത്തിയിട്ടത്. നിര്ത്തിയ വാഹനത്തിൽ നിന്നും വീട്ടു സാധനങ്ങള് എടുത്ത് വഴിയിലൂടെ മുന്നോട്ടു നടക്കുന്നതിനിടയിൽ വാഹനം ഉരുണ്ടു വന്ന് ദേഹത്ത് തട്ടുകയായിരുന്നു.
വഴിയിലേക്ക് വീണ ഷിജുവിന്റെ കഴുത്തിലൂടെ വാഹനം കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചു തന്നെ ഷിജു മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
കൊച്ചി: എറണാകുളം സുഭാഷ് പാര്ക്കില് അപകടകാരിയായ വളര്ത്തുനായയെ പിടികൂടി. ഒരു ലക്ഷത്തോളം രൂപ വില വരുന്ന പിറ്റ്ബുള് ഇനത്തില് പെട്ട നായയെയാണ് ആനിമല് റെസ്ക്യൂ സംഘമെത്തി പിടികൂടിയത്. രണ്ടു ദിവസമായി ഈ പിറ്റ്ബുള് കൊച്ചി നഗരത്തില് അലഞ്ഞു നടക്കുകയായിരുന്നു. ഞായറാഴ്ചയാണ് നായ സുഭാഷ് പാര്ക്കില് എത്തിയത്.
പാര്ക്ക് അധികൃതര് പോലീസില് വിവരം അറിയിച്ചതോടെയാണ് നായയെ പിടികൂടിയത്. നായയെ ഷെല്ട്ടര് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. എങ്ങനെയാണ് നായ ഇവിടെ എത്തിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. നായയെ ഉപേക്ഷിച്ചയാളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ്.
തെരുവുനായ ശല്യം എറണാകുളത്ത് വര്ധിക്കുന്ന സാഹചര്യത്തിനിടെയാണ് അപകടകാരിയായ വളര്ത്തു നായയും പൊതുവിടത്തില് എത്തുന്നത്. അതേസമയം, കേന്ദ്ര സര്ക്കാര് ഇറക്കുമതിയും വില്പ്പനയും നിരോധിച്ച ഇനമാണ് പിറ്റ്ബുള്.
District News
തൃശൂർ: നെടുപുഴ പള്ളിക്ക് സമീപം സ്വകാര്യബസിൽ കണ്ടക്ടർ കൂടിയായ ബസ് ഉടമ കുഴഞ്ഞുവീണു മരിച്ചു. ചിയ്യാരം മടുപ്പിലാവ് റോഡിൽ സൈന്തമഠത്തിൽ കണ്ണന്റെ മകൻ മനോജ് ബാബു(54) വാണ് ബസിൽ കുഴഞ്ഞുവീണത്.
തൃശൂർ-നെടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന വട്ടപ്പിനി ബസിലാണ് സംഭവം. ബസ് രാവിലെ ആദ്യ സർവീസിന് ഇറക്കിയവേളയിൽ രാവിലെ 6.10 നാണ് സംഭവം.
ഈ സമയം ബസിൽ മറ്റു യാത്രക്കാരുണ്ടായിരുന്നില്ല. മനോജ് കുഴഞ്ഞുവീണയുടനെ ഡ്രൈവർ ബസിൽ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്കാരം ഇന്നു രാവിലെ 11.30ന് വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ. അമ്മ: വിജയലക്ഷ്മി. ഭാര്യ: രാധിക. മക്കൾ: അഞ്ജന, അരുണ്കുമാർ.
National
ന്യൂഡൽഹി: ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തത്തിന് പിന്നാലെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്.
ക്ലബ്ബിന്റെ ഉടമയെയും ജനറൽ മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ലബ്ബിൽ അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും നിർമാണ മാനദണ്ഡങ്ങൾ പാലിച്ചാണോ നിർമിച്ചതെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് സാവന്ത് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ഗോവ സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അപകടത്തിൽ 25 പേർ മരിച്ചെന്നും പരിക്കേറ്റ ആറു പേരുടെ നില തൃപ്തികരമാണെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
ഗോവയിലെ അർപോറ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബ്ബിലാണ് അഗ്നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ രജിസ്റ്റർ ചെയ്തത് ഹരിയാനയിൽ. നദീം എന്നയാളുടെ പേരിലാണ് ഐ20 കാർ രജിസ്റ്റർ ചെയ്തത്.
പൊട്ടിത്തെറിച്ച കാറിന്റെ മുൻ ഉടമസ്ഥൻ അറസ്റ്റിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൽമാൻ എന്നയാളാണ് പിടിയിലായത്. സൽമാൻ ആണ് ഈ കാർ ഇപ്പോഴുള്ള ഉടമസ്ഥന് വിറ്റത്.
അതേസമയം, ആഭ്യന്തരമന്ത്രി അമിത്ഷാ അപകടസ്ഥലം സന്ദർശിക്കുകയാണ്. ഫൊറൻസിക് വിദഗ്ധരുടെയും എൻഎസ്ജിയുടെയും പരിശോധനാഫലം വരുന്നതുവരെ സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് പറയാൻ സാധിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.