പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിഎസ്ജിക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആംഗേഴ്സിനെ തോൽപ്പിച്ചു.
ലീ കാംഗ്-ഇൻ, സെന്നി മയുലു, ലൂക്കാസ് ബെരാൾഡോ എന്നിവരാണ് പിഎസ്ജിക്ക് ഗോളുകൾ നേടിയത്. ലീ കാംഗ് ഏഴാം മിനിറ്റിലും മയുലു 39-ാം മിനിറ്റിലും ബെരാൾഡോ 52-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ പിഎസ്ജിക്ക് 69 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്ജി.
Tags : french ligue one football psg beats angers