Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Psg

ചാ​​മ്പ്യൻസ് ലീ​​ഗ്: പി​​എ​​സ്ജി വ​​ണ്‍

​​മി​​ലാ​​ൻ: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ ത​​ക​​ർ​​പ്പ​​ൻ ജ​​യ​​വു​​മാ​​യി പാ​​രീ​​സ് സെ​​യ്ന്‍റ് ജ​​ർ​​മെ​​ൻ (പി​​എ​​സ്ജി) ഒ​​ന്നാം സ്ഥാ​​ന​​ത്ത് കു​​തി​​പ്പ് തു​​ട​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യെ ര​​ണ്ടി​​നെ​​തി​​രേ നാ​​ല് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് പി​​എ​​സ്ജി വീ​​ഴ്ത്തി​​യ​​ത്. ഡെ​​സി​​റെ ദൂ​​വേ (13’), ഉ​​സ്മാ​​ൻ ഡെം​​ബ​​ലെ (15’), വി​​റ്റി​​ന്യ (32’) എ​​ന്നി​​വ​​രാ​​ണ് ആ​​ദ്യ പ​​കു​​തി​​യി​​ൽ പി​​എ​​സ്ജി​​ക്കാ​​യി വ​​ല​​കു​​ലു​​ക്കി​​യ​​ത്.

ര​​ണ്ടാം പ​​കു​​തി​​യി​​ൽ എ​​ർ​​ലിം​​ഗ് ഹാ​​ള​​ണ്ടി​​ലൂ​​ടെ (53’, 75’) സി​​റ്റി ര​​ണ്ട് ഗോ​​ളു​​ക​​ൾ തി​​രി​​ച്ച​​ടി​​ച്ചെ​​ങ്കി​​ലും തോ​​ൽ​​വി ത​​ട​​യാ​​നാ​​യി​​ല്ല. പി​​എ​​സ്ജി​​ക്കാ​​യി മാ​​ഗ്ന​​സ് അ​​ക്ലി​​യൂ​​ഷ് (63’) നാ​​ലാം ഗോ​​ൾ നേ​​ടി.

റ​​യ​​ൽ മാ​​ജി​​ക്

ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് പി​​ന്നി​​ൽ​​നി​​ന്ന ശേ​​ഷം റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ വ​​ന്പ​​ൻ തി​​രി​​ച്ചു​​വ​​ര​​വ്. എ​​എ​​സ് റോ​​മ​​യ്ക്കെ​​തി​​രേ അ​​വ​​സാ​​ന മി​​നി​​റ്റു​​ക​​ളി​​ൽ മൂ​​ന്ന് ഗോ​​ളു​​ക​​ൾ തി​​രി​​ച്ച​​ടി​​ച്ചാണ് റ​​യ​​ൽ മാ​​ഡ്രി​​ഡ് 4-3ന്‍റെ അ​​വി​​ശ്വ​​സ​​നീ​​യ വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ലി​​വ​​ർ​​പൂ​​ളി​​നും വി​​ല്ല​​യ്ക്കും ജ​​യം

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ എ​​ൽ​​എ​​എ​​സ്കെ​​യെ 6-3ന് ​​ലി​​വ​​ർ​​പൂ​​ൾ ത​​ക​​ർ​​ത്തു. ലി​​വ​​ർ​​പൂ​​ളി​​നാ​​യി ബ്രാഡ്‌ലി ബാ​​ർ​​കോ​​ള ഹാ​​ട്രി​​ക് ഗോ​​ൾ നേ​​ടി. തു​​ർ​​ക്കി​​ഷ് ക്ല​​ബ്ബാ​​യ ഫെ​​ന​​ർ​​ബാ​​ഷെ​​യെ എ​​തി​​രി​​ല്ലാ​​ത്ത ആ​​റ് ഗോ​​ളു​​ക​​ൾ​​ക്ക് ആ​​സ്റ്റ​​ണ്‍ വി​​ല്ല ത​​ക​​ർ​​ത്തു.

Sports

വീണ്ടും പി​​എ​​സ്ജി... ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യെ 2-1ന് ​​കീ​​ഴ​​ട​​ക്കി കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി

സാ​​ൽ​​സ്ബ​​ർ​​ഗ്: യു​​വേ​​ഫ സൂ​​പ്പ​​ർ ക​​പ്പ് കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി ഫ്ര​​ഞ്ച് ക്ല​​ബ് പാ​രീ​സ് സെ​യ്ന്‍റ് ജര്‍മേന്‍ (പി​​എ​​സ്ജി). ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ജേ​​താ​​ക്ക​​ളാ​​യ പി​​എ​​സ്ജി​​യും യൂ​​റോ​​പ്പ ലീ​​ഗ് ജേ​​താ​​ക്ക​​ളാ​​യ ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യു​​മാ​​ണ് കി​​രീ​​ട​​ത്തി​​നാ​​യി ഏ​​റ്റു​​മു​​ട്ടി​​യ​​ത്.

ഓ​​സ്ട്രി​​യ​​യി​​ലെ സാ​​ൽ​​സ്ബ​​ർ​​ഗി​​ൽ ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യെ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് പി​​എ​​സ്ജി തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ത​​വ​​ണ​​യും കി​​രീ​​ട​​മ​​ണി​​ഞ്ഞത്‌.

ക​​ഴി​​ഞ്ഞ സൂ​​പ്പ​​ർ ക​​പ്പി​​ലും ഇ​​രു ടീ​​മു​​ക​​ളും ത​​ന്നെ​​യാ​​ണ് ഫൈ​​ന​​ലി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​ത്. ഇ​​തോ​​ടെ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന് ശേ​​ഷം (2016, 2017) കി​​രീ​​ടം നി​​ല​​നി​​ർ​​ത്തു​​ന്ന ര​​ണ്ടാ​​മ​​ത്തെ ടീ​​മെ​​ന്ന നേ​​ട്ട​​വും പി​​എ​​സ്ജി സ്വ​​ന്ത​​മാ​​ക്കി.

മ​​ത്സ​​ര​​ത്തി​​ന്‍റെ 20-ാം മി​​നി​​റ്റി​​ൽ ഖ്വി​​ച്ച വാ​​ര​​ത്സ്ഹേ​​ലി​​യ​​യി​​ലൂ​​ടെ പി​​എ​​സ്ജി​​യാ​​ണ് ആ​​ദ്യം സ്കോ​​ർ ചെ​​യ്ത​​ത്.

45-ാം മി​​നി​​റ്റി​​ൽ അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ 17കാ​​ര​​ൻ ബ്ര​​യാ​​ൻ മ​​ഹ്ജോ​​യി​​ലൂ​​ടെ ആ​​സ്റ്റ​​ണ്‍ വി​​ല്ല സ​​മ​​നി​​ല പി​​ടി​​ച്ചു. എ​​ന്നാ​​ൽ 66-ാം മി​​നി​​റ്റി​​ൽ ഡെ​​സീ​​റേ ഡു​​വെ നേ​​ടി​​യ ഗോ​​ളാ​​ണ് പി​​എ​​സ്ജി​​ക്ക് ജ​​യം സ​​മ്മാ​​നി​​ച്ച​​ത്.

കോ​​ച്ച് ലൂ​​യി​​സ് എന്‍ റിക്കെ​​യു​​ടെ കീ​​ഴി​​ൽ പി​​എ​​സ്ജി നേ​​ടു​​ന്ന 13-ാമ​​ത്തെ ട്രോ​​ഫി​​യാ​​ണി​​ത്. പ​​രി​​ക്കേ​​റ്റ പ്ര​​ധാ​​ന താ​​ര​​ങ്ങ​​ളു​​ടെ അ​​ഭാ​​വ​​ത്തി​​ലും വി​​ല്ല മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് കാ​​ഴ്ച​​വ​​ച്ച​​ത്.

വി​​ല്ല​​യെ രണ്ടാമതും വീ​​ഴ്ത്തി

ക​​ഴി​​ഞ്ഞ സൂ​​പ്പ​​ർ ക​​പ്പി​​ലും ഇ​​തേ ടീ​​മു​​ക​​ൾ ത​​ന്നെ​​യാ​​ണ് ഫൈ​​ന​​ലി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​ത്. അ​​ന്ന് പെ​​നാൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ ആ​​സ്റ്റ​​ൻ വി​​ല്ല​​യെ ത​​ക​​ർ​​ത്ത് പി​​എ​​സ്ജി കി​​രീ​​ടം ഉ​​യ​​ർ​​ത്തി. അ​​വ​​സാ​​നം ക​​ളി​​ച്ച 28 മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഗോ​​ൾ സ്കോ​​ർ ചെ​​യ്ത ഉ​​ജ്വ​​ല ഫോ​​മി​​ൽ റി​​ക്കാ​​ർ​​ഡ് നേ​​ട്ട​​വു​​മാ​​യാ​​ണ് പി​​എ​​സ്ജി സാ​​ൽ​​സ്ബ​​ർ​​ഗി​​ൽ ഇ​​റ​​ങ്ങു​​ന്ന​​ത്.

യു​​വേ​​ഫ സൂ​​പ്പ​​ർ ക​​പ്പ്

യൂ​​റോ​​പ്യ​​ൻ ഫു​​ട്ബോ​​ൾ സീ​​സ​​ണ്‍​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് വി​​ജ​​യി​​ക​​ളും (പി​​എ​​സ്ജി) യൂ​​റോ​​പ്പ ലീ​​ഗ് വി​​ജ​​യി​​ക​​ളും (വി​​ല്ല) ത​​മ്മി​​ൽ ന​​ട​​ത്തു​​ന്ന വാ​​ർ​​ഷി​​ക മ​​ത്സ​​ര​​മാ​​ണ് യു​​വേ​​ഫ സൂ​​പ്പ​​ർ ക​​പ്പ്. 

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ആ​​ഴ്സ​​ണ​​ലി​​നെ പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ തോ​​ൽ​​പ്പി​​ച്ചാ​​ണ് പി​​എ​​സ്ജി ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി​​യ​​ത്. ഫ്രെ​​യ്ബ​​ർ​​ഗി​​നെ തോ​​ൽ​​പ്പി​​ച്ചാ​​യി​​രു​​ന്നു ആ​​സ്റ്റ​​ണ്‍ വി​​ല്ല യൂ​​റോ​​പ്പ ലീ​​ഗ് കി​​രീ​​ടം നേ​​ടി​​യ​​ത്.

Sports

പിഎസ്ജി x യുണൈറ്റഡ് എഫ്സി മത്സരം സമനിലയിൽ

സ്റ്റോ​ക്‌​ഹോം: ക്ല​ബ് ഫു​ട്‌​ബോ​ള്‍ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ജേ​താ​ക്ക​ളാ​യ പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​നും ഇം​ഗ്ലീ​ഷ് സൂ​പ്പ​ര്‍ ക്ല​ബ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്‌​സി​യും 1-1 സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

ര​ണ്ടാം മി​നി​റ്റി​ല്‍ ഇ​ബ്രാ​ഹിം എം​ബാ​യെ​യു​ടെ ഗോ​ളി​ല്‍ പി​എ​സ്ജി ലീ​ഡ് നേ​ടി. എ​ന്നാ​ല്‍, 32-ാം മി​നി​റ്റി​ല്‍ ബ്ര​യാ​ന്‍ എം​ബ്യൂ​മോ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നാ​യി സ​മ​നി​ല ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

തൊ​ട്ടു​പി​ന്നാ​ലെ ഖ്വി​ച്ച ക്വാ​ര​റ്റ്‌​സ്‌​ഖേ​ലി​യ​യി​ലൂ​ടെ പി​എ​സ്ജി ര​ണ്ടാം ഗോ​ള്‍ സ്വ​ന്ത​മാ​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ല്‍, നേ​രി​യ വ്യ​ത്യാ​സ​ത്തി​ല്‍ ഷോ​ട്ട് പു​റ​ത്തേ​ക്കു പാ​ഞ്ഞു. 27-ാം ജ​ന്മ​ദി​ന​ത്തി​ന്‍റെ പി​റ്റേ​ദി​ന​മാ​ണ് എം​ബ്യൂ​മോ ഗോ​ള്‍ നേ​ടി മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നു സ​മ​നി​ല സ​മ്മാ​നി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം.

Sports

മ​യ്യോ​ര്‍​ക്ക​യി​ല്‍ പി​എ​സ്ജി വീ​ണു

മ​യ്യോ​ര്‍​ക്ക: സ്പാ​നി​ഷ് ക്ല​ബ്ബാ​യ മ​യ്യോ​ര്‍​ക്ക​യു​മാ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​നു (പി​എ​സ്ജി) തോ​ല്‍​വി.

മ​യ്യോ​ര്‍​ക്ക​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പി​എ​സ്ജി മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ട്ടു.

ഡ​ബ്ലി​നി​ല്‍ ന​ട​ന്ന മ​റ്റൊ​രു സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ സ്പാ​നി​ഷ് ക്ല​ബ് റ​യ​ല്‍ ബെ​റ്റി​സ് ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യെ തോ​ല്‍​പ്പി​ച്ചു.

Sports

പി​എ​സ്ജി x ആ​ഴ്‌​സ​ണ​ല്‍ ചാമ്പ്യൻസ് ലീഗ് ഫൈ​ന​ല്‍ ഇന്ന്

ബു​ഡാ​പെ​സ്റ്റ്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണി​ന്‍റെ ക​ലാ​ശ​പ്പോ​രാ​ട്ടം ഇ​ന്ന്.

യൂ​റോ​പ്യ​ന്‍ ക്ല​ബ് ചാ​മ്പ്യ​ന്മാ​രെ നി​ശ്ച​യി​ക്കു​ന്ന ബ​ഡാ ഫെ​സ്റ്റ്, ഹം​ഗ​റി​യു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ബു​ഡാ​പെ​സ്റ്റി​ല്‍ അ​ര​ങ്ങേ​റും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഫ്ര​ഞ്ച് ടീം ​പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​നും ഇം​ഗ്ലീ​ഷ് സം​ഘ​മാ​യ ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യും ത​മ്മി​ലു​ള്ള കി​രീ​ട ഫൈ​ന​ലി​ന്‍റെ കി​ക്കോ​ഫ് ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 9.30നു ​ന​ട​ക്കും.

റ​യ​ല്‍ മാ​ഡ്രി​ഡി​നു​ശേ​ഷം (2016-17, 2017-18) നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ര്‍ ഫൈ​ന​ലി​ല്‍ എ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ക​ന്നി​ക്കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി ക​ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. ഗ​ണ്ണേ​ഴ്‌​സി​ന്‍റെ ര​ണ്ടാം ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍. 2005-26 സീ​സ​ണി​ല്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

ചാ​മ്പ്യ​ന്‍​സ് ലീ​ഗ് സ്വ​ന്ത​മാ​ക്കു​ന്ന ഏ​ഴാ​മ​ത് ഇം​ഗ്ലീ​ഷ് ക്ല​ബ് എ​ന്ന നേ​ട്ട​വും ഇ​ത്ത​വ​ണ പ്രീ​മി​യ​ര്‍ ലീ​ഗ് നേ​ടി​യ ആ​ഴ്‌​സ​ണ​ല്‍ ല​ക്ഷ്യം​വ​യ്ക്കു​ന്നു. യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ പി​എ​സ്ജി​യും ആ​ഴ്‌​സ​ണ​ലും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്ന​ത് ഇ​ത് എ​ട്ടാം ത​വ​ണ.

ഇ​തു​വ​രെ ന​ട​ന്ന ഏ​ഴ് മു​ഖാ​മു​ഖ​ങ്ങ​ളി​ല്‍, ഇ​രു​ടീ​മും ര​ണ്ട് ജ​യം വീ​തം നേ​ടി. മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഒ​രു തോ​ല്‍​വി​പോ​ലു​മി​ല്ലാ​തെ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് കി​രീ​ടം നേ​ടു​ന്ന 10-ാമ​ത് ടീം ​എ​ന്ന റി​ക്കാ​ര്‍​ഡി​ലേ​ക്ക് ആ​ഴ്‌​സ​ണ​ലി​നു മു​ന്നി​ല്‍ പി​എ​സ്ജി മാ​ത്ര​മാ​ണു​ള്ള​തെ​ന്ന​തും ശ്ര​ദ്ധേ​യം.

Sports

ലീ​ഗ് വ​ൺ: പി​എ​സ്ജി​യെ വീ​ഴ്ത്തി പാ​രീ​സ് എ​ഫ്സി

പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ൺ ഫു്ട​ബോ​ളി​ൽ ക​രു​ത്ത​രാ​യ പി​എ​സ്ജി​യെ വീ​ഴ്ത്തി പാ​രീ​സ് എ​ഫ്സി. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് പാ​രീ​സ് എ​ഫ്സി വി​ജ​യി​ച്ച​ത്.

അ​ലി​മാ​മി ഗോ​റി​യാ​ണ് പാ​രീ​സ് എ​ഫ്സി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബ്രാ​ഡ്ലി ബാ​ർ​കോ​ള​യാ​ണ് പി​എ​സ്ജി​ക്കാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഇ​തോ​ടെ 44 പോ​യി​ന്‍റു​മാ​യി പാ​രീ​സ് എ​ഫ്സി സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ചു. 11-ാം സ്ഥാ​ന​ത്താ​ണ് പാ​രീ​സ് എ​ഫ്സി ലീ​ഗ് ടേ​ബി​ളി​ലു​ള്ള​ത്. മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 76 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് ത​ന്നെ പി​എ​സ്ജി സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ചു.

Sports

ഫ്ര​ഞ്ച് ലീ​ഗ് വ​ൺ ഫു​ട്ബോ​ൾ കി​രീ​ടം പി​എ​സ്ജിക്ക്

ലെ​ന്‍​സ്: പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​ന് (പി​എ​സ്ജി) തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ഫ്ര​ഞ്ച് ലീ​ഗ് വ​ൺ ഫു​ട്ബോ​ൾ കി​രീ​ടം. 2025-26 സീ​സ​ൺ കി​രീ​ട​ത്തി​ലേ​ക്ക് ഒ​രു സ​മ​നി​ല മാ​ത്രം വേ​ണ്ടി​യി​രു​ന്ന പി​എ​സ്ജി, എ​വേ പോ​രാ​ട്ട​ത്തി​ൽ 2-0ന് ​ലെ​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഒ​രു മ​ത്സ​രം ബാ​ക്കി നി​ല്‍​ക്കേ ലെ​ന്‍​സി​നേ​ക്കാ​ള്‍ ഒ​മ്പ​ത് പോ​യി​ന്‍റ് മു​ന്നി​ലാ​ണ് പി​എ​സ്ജി.33 മ​ത്സ​ര​ത്തി​ല്‍​നി​ന്ന് 24 ജ​യ​വും അ​ഞ്ച് പ​രാ​ജ​യ​വും നാ​ല് സ​മ​നി​ല​യു​മാ​യി 76 പോ​യി​ന്‍റാ​ണ് പി​എ​സ്ജി സ്വ​ന്ത​മാ​ക്കി​യ​ത്. ലെ​ന്‍​സ് 33 മ​ത്സ​ര​ത്തി​ല്‍​നി​ന്ന് 67 പോ​യി​ന്‍റ് നേ​ടി.

29-ാം മി​നി​റ്റി​ല്‍ ജോ​ര്‍​ജി​യ വിം​ഗ​ര്‍ ഖ്വി​ച്ച ക്വാ​ര​ത്സ​ഖേ​ലി​യ​യാ​ണ് പി​എ​സ്ജി​യു​ടെ ഗോ​ള്‍വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. സ്റ്റോ​പ്പേ​ജ് ടൈ​മി​ൽ ഇ​ബ്രാ​ഹിം എം​ബ​യേ (90+3) ജ​യം 2-0 ആ​ക്കി.

പി​എ​സ്ജി​യെ 14-ാം ആ​ഭ്യ​ന്ത​ര കി​രീ​ട​ത്തി​ലേ​ക്കാ​ണ് ലൂ​യി​സ് എ​ൻ‌‍റി​ക്വെ ന​യി​ച്ച​ത്. 2023ല്‍ ​അ​ദ്ദേ​ഹം ക്ല​ബ്ബി​ലെ​ത്തി​യ​തി​ന് ശേ​ഷ​മു​ള്ള മൂ​ന്നാ​മ​ത് ലീ​ഗ് വൺ നേ​ട്ട​വും.

Sports

റ​ഫ​റീ, അതു പെ​നാ​ല്‍​റ്റി അ​ല്ലേ..?

മ്യൂ​ണി​ക്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ ബ​യേ​ണ്‍ മ്യൂ​ണി​ക്ക് x പി​എ​സ്ജി ര​ണ്ടാം​പാ​ദ സെ​മി​യി​ല്‍ റ​ഫ​റി​യു​ടെ തീ​രു​മാ​ന​ങ്ങ​ളി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം.

ആ​തി​ഥേ​യ​രാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക് എ​ഫ്‌​സി​ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന പെ​നാ​ല്‍​റ്റി അ​ട​ക്കം റ​ഫ​റി ജോ​വോ പി​ന്‍​ഹീ​റോ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ കാ​ര​ണം.

മ​ത്സ​ര​ത്തി​ന്‍റെ 30-ാം മി​നി​റ്റി​ല്‍ പി​എ​സ്ജി​യു​ടെ വി​റ്റി​ഞ്ഞ ന​ട​ത്തി​യ ക്ലി​യ​റ​ന്‍​സ് ബോ​ക്‌​സി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​ഹ​താ​രം ജോ​വോ നെ​വ​സി​ന്‍റെ കൈ​ക​ളി​ല്‍ കൊ​ണ്ടു. പെ​നാ​ല്‍​റ്റി എ​ന്ന ബ​യേ​ണ്‍ മ്യൂ​ണി​ക് താ​ര​ങ്ങ​ളും ഡ​ഗൗ​ട്ടും ഗാ​ല​റി​യും ഒ​ന്നി​ച്ച് ആ​ര്‍​ത്തി​ര​മ്പി. എ​ന്നാ​ല്‍, റ​ഫ​റി അ​ത​നു​വ​ദി​ച്ചി​ല്ല. വി​എ​ആ​ര്‍ നോ​ക്കാ​നും റ​ഫ​റി ശ്ര​മി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം.

പെ​നാ​ല്‍​റ്റി അ​ല്ല

റ​ഫ​റി പെ​നാ​ല്‍​റ്റി വി​ധി​ക്കാ​തി​രു​ന്ന​ത് നി​യ​മാ​നു​സൃ​ത​മാ​യി​രു​ന്നു. ഹാ​ന്‍​ഡ്‌​ബോ​ള്‍ നി​യ​മം അ​നു​ശാ​ലി​ക്കു​ന്ന​ത് ‘സ​ഹ​താ​ര​ത്തി​ന്‍റെ ഷോ​ട്ട് ഹാ​ന്‍​ഡ് ആ​യാ​ല്‍, ആ ​പ​ന്ത് നേ​രി​ട്ട് എ​തി​രാ​ളി​യു​ടെ ഗോ​ളി​ലേ​ക്കോ ഗോ​ള്‍ അ​സി​സ്റ്റി​ലേ​ക്കോ അ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തൊ​രു ഹാ​ന്‍​ഡ്‌​ബോ​ള്‍ അ​ല്ല' എ​ന്നാ​ണ്.

Sports

ബ​യേ​ണി​നെ വീ​ഴ്ത്തി പി​എ​സ്ജി ഫൈ​ന​ലി​ൽ; ക​ലാ​ശ​പ്പോ​രി​ൽ എ​തി​രാ​ളി​ക​ൾ ആ​ഴ്‌​സ​ണ​ൽ

മ്യൂ​ണി​ക്ക്: യൂ​റോ​പ്യ​ൻ ഫു​ട്ബോ​ളി​ന്‍റെ രാ​ജാ​ക്ക​ന്മാ​രെ നി​ശ്ച​യി​ക്കു​ന്ന യു​ഫേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന് വേ​ദി​യൊ​രു​ങ്ങി. ആ​വേ​ശ​ക​ര​മാ​യ സെ​മി ഫൈ​ന​ലി​ൽ ജ​ർ​മ്മ​ൻ ക​രു​ത്ത​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്കി​നെ മ​റി​ക​ട​ന്ന് ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

ക​ലാ​ശ​പ്പോ​രി​ൽ ഇം​ഗ്ലീ​ഷ് ക്ല​ബ് ആ​ഴ്‌​സ​ണ​ലാ​ണ് പി​എ​സ്ജി​യു​ടെ എ​തി​രാ​ളി​ക​ൾ. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് പി​എ​സ്ജി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്. ബ​യേ​ണി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ അ​ലി​യ​ൻ​സ് അ​രീ​ന​യി​ൽ ന​ട​ന്ന ര​ണ്ടാം പാ​ദ സെ​മി ഫൈ​ന​ൽ 1 -1 സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ആ​ദ്യ പാ​ദ​ത്തി​ലെ മി​ന്നും പ്ര​ക​ട​നം പി​എ​സ്ജി​ക്ക് തു​ണ​യാ​യി. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 6-5 എ​ന്ന അ​ഗ്ര​ഗേ​റ്റ് സ്‌​കോ​റി​നാ​ണ് പി​എ​സ്ജി​യു​ടെ മു​ന്നേ​റ്റം. മ​ത്സ​രം തു​ട​ങ്ങി മൂ​ന്നാം മി​നി​റ്റി​ൽ ത​ന്നെ ബ​യേ​ണി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് പി​എ​സ്ജി ലീ​ഡെ​ടു​ത്തു.

സൂ​പ്പ​ർ താ​രം ഖ്വി​ച്ച വാ​രാ​ത്സ‌​ലേ​ഹി​യ ന​ൽ​കി​യ പാ​സ് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ഉ​സ്മാ​ൻ ഡെം​ബെ​ലെ പി​എ​സ്ജി​ക്ക് സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്കം ന​ൽ​കി. പി​ന്നീ​ട് ഒ​രു ഗോ​ൾ മ​ട​ക്കി ബ​യേ​ൺ പൊ​രു​തി​യെ​ങ്കി​ലും ഫൈ​ന​ൽ ടി​ക്ക​റ്റ് ഉ​റ​പ്പി​ക്കാ​ൻ പി​എ​സ്ജി​ക്ക് സാ​ധി​ച്ചു. ബു​ഡാ​പെ​സ്റ്റി​ൽ30​നാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ടം.

ര​ണ്ടാം​പാ​ദ മ​ത്സ​ര​ത്തി​ൽ സ്‌​പാ​നി​ഷ് ക്ല​ബ് അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡി​നെ തോ​ൽ​പ്പി​ച്ചാ​ണ് ഇം​ഗ്ലീ​ഷ് ക്ല​ബ് ആ​ർ​സ​ന​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. 20 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ഴ്സ​ണ​ൽ ചാമ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ ക​ട​ക്കു​ന്ന​ത്.

Sports

ബ​യേ​ണ്‍ Vs പി​എ​സ്ജി

മ്യൂ​ണി​ക്: കാ​ല്‍​പ്പ​ന്ത് ക്ല​ബ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പോ​രാ​ട്ട​ത്തി​ന് ക​ള​മൊ​രു​ങ്ങി. യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ര​ണ്ടാം​പാ​ദ സെ​മി​യി​ല്‍ ജ​ര്‍​മ​ന്‍ വ​മ്പ​ന്മാ​രാ​യ എ​ഫ്‌​സി ബ​യേ​ണ്‍ മ്യൂ​ണി​ക്കും നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​നും ത​മ്മി​ലാ​ണ് ഇ​ന്ന​ത്തെ ക്ലാ​സി​ക് ക്ലാ​ഷ്.

ബ​യേ​ണി​ന്‍റെ ത​ട്ട​ക​ത്തി​ലാ​ണ് ഇ​ന്ന​ത്തെ മ​ത്സ​രം. ഇ​ന്ത്യ​ന്‍ സ​മ​യം അ​ര്‍​ധ​രാ​ത്രി 12.30നാ​ണ് കി​ക്കോ​ഫ്. പാ​രീ​സി​ല്‍ ന​ട​ന്ന ആ​ദ്യ​പാ​ദ​ത്തി​ല്‍ 5-4ന് ​പി​എ​സ്ജി ജ​യി​ച്ചി​രു​ന്നു. യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ആ​ദ്യ​പാ​ദ സെ​മി​ഫൈ​ന​ല്‍ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ പി​റ​ക്കു​ന്ന റി​ക്കാ​ര്‍​ഡ് കു​റി​ച്ച മ​ത്സ​ര​മാ​യി​രു​ന്നു അ​ത്.

ത​ട്ട​ക​ത്തി​ല്‍ കേ​മ​ന്‍

പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​ന് എ​തി​രേ ഹോം ​മ​ത്സ​ര​ങ്ങ​ളി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നാ​ണ് ആ​ധി​പ​ത്യം. സ്വ​ന്തം ത​ട്ട​ക​മാ​യ അ​ലി​യ​ന്‍​സ് അ​രീ​ന​യി​ല്‍ പി​എ​സ്ജി​ക്ക് എ​തി​രേ ഏ​ഴ് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച​തി​ല്‍ അ​ഞ്ചി​ലും ബ​യേ​ണ്‍ മ്യൂ​ണി​ക് ജ​യി​ച്ച ച​രി​ത്ര​മാ​ണ്. അ​തി​ല്‍ നാ​ല് എ​ണ്ണ​ത്തി​ല്‍ ര​ണ്ടോ അ​തി​ല്‍​ കൂ​ടു​ത​ലോ ഗോ​ളി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​യി​രു​ന്നു ജ​യം. ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ അ​വ​സാ​നം ക​ളി​ച്ച 29 ഹോം ​മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് ബ​യേ​ണ്‍ പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ഏ​താ​യാ​ലും ഹാ​രി കെ​യ്ന്‍, മൈ​ക്ക​ല്‍ ഒ​ലി​സ്, ലൂ​യി​സ് ഡി​യ​സ് തു​ട​ങ്ങി​യ​വ​ര്‍ ന​യി​ക്കു​ന്ന എ​ഫ്‌​സി ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ ആ​ക്ര​മ​ണ​വും ഉ​സ്മാ​ന്‍ ഡെം​ബെ​ലെ, ഖ്വി​ച ക്വാ​ര​ത്സ​ഖേ​ലി​യ തു​ട​ങ്ങി​യ​വ​ര്‍ ന​യി​ക്കു​ന്ന പി​എ​സ്ജി​യു​ടെ മു​ന്നേ​റ്റ നി​ര​യും ത​മ്മി​ലു​ള്ള കൊ​മ്പു​കോ​ര്‍​ക്ക​ലാ​യി​രി​ക്കും ഈ ​രാ​ത്രി അ​ര​ങ്ങേ​റു​ക.

Kerala

ലീ​ഗ് വ​ൺ: പി​എ​സ്ജി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ലോ​റി​യ​ന്‍റ്

പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ൺ ഫു​ട്ബോ​ളി​ൽ പി​എ​സ്ജി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ലോ​റി​യ​ന്‍റ്. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ട് ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി.

പി​എ​സ്ജി​ക്ക് വേ​ണ്ടി ഇ​ബ്രാ​ഹിം എം​ബാ​യെ​യും വാ​രെ​ൺ സാ​യ്‌​രെ-​എ​മെ​റി​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. പാ​ബ്ലോ പാ​ജി​സും ടോ​സി​ൻ അ​യെ​ഗു​നും ആ​ണ് ലോ​റി​യ​ന്‍റി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ പി​എ​സ്ജി​ക്ക് 70 പോ​യി​ന്‍റും ലോ​റി​യ​ന്‍റി​ന് 42 പോ​യി​ന്‍റു​മാ​യി. ലീ​ഗ് ടേ​ബി​ളി​ൽ പി​എ​സ്ജി ഒ​ന്നാ​മ​തും ലോ​റി​യ​ന്‍റ് ഒ​മ്പ​താം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: പി​എ​സ്ജി​ക്ക് ജ​യം

പാ​രീ​സ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ആ​ദ്യ പാ​ദ സെ​മി​യി​ൽ പി​എ​സ്ജി​ക്ക് ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ​യേ​ൺ മ്യൂ​ണി​ക്കി​നെ നാ​ലി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

പി​എ​സ്ജി​ക്ക് വേ​ണ്ടി ഖ്വി​ച്ച ക്വാ​രാ​റ്റ്സ്ഖേ​ലി​യ​യും ഒ​സ്മാ​ൻ ഡെം​പെ​ലെ​യും ര​ണ്ട് ഗോ​ളു​ക​ൾ വീ​ത​വും ജാ​വോ നെ​വെ​സ് ഒ​രു ഗോ​ളും നേ​ടി. ഹാ​രി കെ​യ്നും മൈ​ക്ക​ൽ ഒ​ലി​സെ​യും ഡ​യോ​ട്ട് ഉ​പ​മെ​ക്കാ​നോ​യും ലൂ​യി​സ് ഡ​യ​സും ആ​ണ് ബ​യേ​ണി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

മെ​യ് ആ​റി​നാ​ണ് ര​ണ്ടാം പാ​ദ സെ​മി​ഫൈ​ന​ൽ. മ്യൂ​ണി​ക്കി​ലെ അ​ല​യ​ൻ​സ് അ​രീ​ന​യാ​ണ് വേ​ദി.

Sports

അ​​പ്പീ​​ൽ ന​​ൽ​​കി​​ല്ല

അ​​രീ​​ന: ഫോ​​ർ​​വേ​​ഡ് താ​​രം കി​​ലി​​യ​​ൻ എം​​ബാ​​പ്പെ​​യ്ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​ക​​ണ​​മെ​​ന്ന ഫ്ര​​ഞ്ച് ലേ​​ബ​​ർ കോ​​ട​​തി വി​​ധി​​ക്കെ​​തി​​രേ അ​​പ്പീ​​ൽ ന​​ൽ​​കി​​ല്ലെ​​ന്ന് പാ​​രീ​​സ് സെ​​ന്‍റ് ജ​​ർ​​മെ​​യ്ൻ (പി​​എ​​സ്ജി). എം​​ബാ​​പ്പെ​​യ്ക്ക് 61 മി​​ല്ല്യ​​ണ്‍ യൂ​​റോ (640 കോ​​ടി രൂ​​പ) ശ​​ന്പ​​ള​​വും ബോ​​ണ​​സും ന​​ൽ​​ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു കോ​​ട​​തി വി​​ധി.

പി​​എ​​സ്ജി​​ക്കൊ​​പ്പ​​മു​​ള്ള ഏ​​ഴ് സീ​​സ​​ണു​​ക​​ൾ​​ക്ക് ശേ​​ഷം എം​​ബാ​​പ്പെ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ൽ ചേ​​ർ​​ന്നു. 30 ദ​​ശ​​ല​​ക്ഷം യൂ​​റോ (320 കോ​​ടി രൂ​​പ) വാ​​ർ​​ഷി​​ക ശ​​ന്പ​​ള​​മാ​​ണ് ക്ല​​ബി​​ൽ താ​​ര​​ത്തി​​ന് ല​​ഭി​​ക്കു​​ന്ന​​ത്. പി​​എ​​സ്ജി​​ക്കാ​​യി 308 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് എം​​ബാ​​പ്പെ 256 ഗോ​​ളു​​ക​​ൾ നേ​​ടി​​യി​​രു​​ന്നു.

Sports

ഫ്ര​ഞ്ച് ലീ​ഗ്: പി​എ​സ്ജി​യെ വീ​ഴ്ത്തി റെ​ന്നെ​സ്

പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ൺ ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ പി​എ​സ്ജി​യെ വീ​ഴ്ത്തി റെ​ന്നെ​സ്. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് റെ​ന്നെ​സ് പി​എ​സ്ജി​യെ ത​ക​ർ​ത്ത​ത്.

റെ​ന്നെ​സി​ന് വേ​ണ്ടി മു​സ അ​ൽ-​ടാ​മാ​രി​യും എ​സ്റ്റെ​ബ​ൻ ലി​പോ​ളും ബ്രീ​ൽ എം​ബോ​ളോ​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഒ​സ്മാ​ൻ ഡെം​ബെ​ലെ​യാ​ണ് പി​എ​സ്ജി​ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ റെ​ന്നെ​സി​ന് 34 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് റെ​ന്നെ​സ്. മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 51 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് പി​എ​സ്ജി.

Sports

പി​​എ​​സ്ജി ടോ​​പ് വ​​ണ്‍

പാ​​രി​​സ്: ബാ​​ല​​ണ്‍ ഡി ​​ഓ​​ർ ജേ​​താ​​വ് ഒൗ​​സ്മാ​​ൻ ഡെം​​ബ​​ലെ​​യു​​ടെ ഇ​​ര​​ട്ടഗോ​​ൾ മി​​ക​​വി​​ൽ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ർ​​മെ​​യ്ൻ (പി​​എ​​സ്ജി)​​ക്ക് ലീ​​ഗ് വ​​ണ്ണി​​ൽ ത​​ക​​ർ​​പ്പ​​ൻ ജ​​യം. ലി​​ല്ലെ​​യെ എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് പി​​എ​​സ്ജി പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

മ​​ത്സ​​ര​​ത്തി​​ന്‍റെ 13-ാം മി​​നി​​റ്റി​​ൽ 20 മീ​​റ്റ​​റി​​ല​​ധി​​കം ദൂ​​രെ​​നി​​ന്ന് ഡെം​​ബ​​ലെ തൊ​​ടു​​ത്ത ഷോ​​ട്ട് ലി​​ല്ലെ ഗോ​​ൾ​​കീ​​പ്പ​​ർ​​ക്ക് ത​​ടു​​ക്കാ​​ൻ ഒ​​ര​​വ​​സ​​ര​​വും ന​​ൽ​​കി​​യി​​ല്ല. ര​​ണ്ടാം പ​​കു​​തി​​യി​​ലെ ആ​​ദ്യ 18 മി​​നി​​റ്റ് ഡെം​​ബ​​ലെ എ​​ന്തു​​കൊ​​ണ്ട് ബാ​​ല​​ണ്‍ ഡി ​​ഓ​​ർ സ്വ​​ന്ത​​മാ​​ക്കി​​യെ​​ന്ന് വ്യ​​ക്ത​​മാ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു.

നാ​​ല് പ്ര​​തി​​രോ​​ധ താ​​ര​​ങ്ങ​​ളെ മ​​റി​​ക​​ട​​ന്ന് ഗോ​​ൾ​​കീ​​പ്പ​​ർ ബെ​​ർ​​ക്ക് ഓ​​സ​​റി​​നെ ക​​ബ​​ളി​​പ്പി​​ച്ച് ക്രോ​​സ്ബാ​​റി​​ന് തൊ​​ട്ടു​​താ​​ഴെ​​യാ​​യി ഡെം​​ബ​​ലെ തൊ​​ടു​​ത്ത ഷോ​​ട്ട് മി​​ക​​ച്ചു​​നി​​ന്നു.
പ​​ക​​ര​​ക്കാ​​ര​​നാ​​യി ഇ​​റ​​ങ്ങി​​യ ബ്രാ​​ഡ്‌ലി ബാ​​ർ​​കോ​​ള​​യാ​​ണ് പി​​എ​​സ്ജി​​ക്കാ​​യി 90+3 മി​​നി​​റ്റി​​ൽ മൂ​​ന്നാം ഗോ​​ൾ നേ​​ടി​​യ​​ത്. 18 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 42 പോ​​യി​​ന്‍റു​​മാ​​യി പി​​എ​​സ്ജി ലീ​​ഗ് 1 പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​താ​​ണ്. 40 പോ​​യി​​ന്‍റു​​മാ​​യി ലെ​​ൻ​​സാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

ലോ​​റി​​യ​​ന്‍റി​​നെ​​തി​​രാ​​യി ഹോം ​​മൈ​​താ​​ന​​ത്ത് ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ മൊ​​ണാ​​ക്കോ 1-3ന് ​​തോ​​ൽ​​വി വ​​ഴ​​ങ്ങി. എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലെ ഏ​​ഴാം തോ​​ൽ​​വി​​യാ​​ണ് മൊ​​ണോ​​ക്കോ വ​​ഴ​​ങ്ങി​​യ​​ത്.

 

Sports

ഫി​​ഫ ദ ​​ബെ​​സ്റ്റ് പു​​ര​​സ്കാ​​രം; ഡെം​​ബ​​ലെ​​യ്ക്കും ബോ​​ണ്‍​മാ​​റ്റി​​ക്കും

ദോ​​ഹ: മി​​ക​​ച്ച പു​​രു​​ഷ ഫു​​ട്ബോ​​ൾ താ​​ര​​ത്തി​​നു​​ള്ള ഫി​​ഫ ദ ​​ബെ​​സ്റ്റ് 2025 പു​​ര​​സ്കാ​​രം ഫ്ര​​ഞ്ച് ക്ല​​ബ് പി​​എ​​സ്ജി​​യു​​ടെ ഫോ​​ർ​​വേ​​ഡ് ഉ​​സ്മാ​​ൻ ഡെം​​ബ​​ലെ സ്വ​​ന്ത​​മാ​​ക്കി. ബാഴ്‌സ ലോണയു​​ടെ സ്പാ​​നി​​ഷ് താ​​രം അ​​യ്റ്റാ​​ന ബോ​​ണ്‍​മാ​​റ്റി​​ക്കാ​​ണ് മി​​ക​​ച്ച വ​​നി​​താ താ​​ര​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​രം.

ചൊ​​വ്വാ​​ഴ്ച രാ​​ത്രി ദോ​​ഹ​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഇ​​രു​​വ​​രും പു​​ര​​സ്കാ​​രം ഏ​​റ്റു​​വാ​​ങ്ങി. ഇ​​ത്ത​​വ​​ണ ബ​​ലോ​​ൻ ദ ​​ഓ​​ർ പു​​ര​​സ്കാ​​ര​​വും ഇ​​വ​​ർ​​ക്കാ​​യി​​രു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് അ​​യ്റ്റാ​​ന ബോ​​ണ്‍​മാ​​റ്റി ഫി​​ഫ​​യു​​ടെ മി​​ക​​ച്ച വ​​നി​​താ താ​​ര​​മാ​​കു​​ന്ന​​ത്. ബ​​ലോ​​ൻ ദ ​​ഓ​​റി​​ലും ബോ​​ണ്‍​മാ​​റ്റി ഹാ​​ട്രി​​ക് പു​​ര​​സ്കാ​​ര നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

ല​​യ​​ണ​​ൽ മെ​​സി​​ക്കും നെ​​യ്മ​​റി​​നും എം​​ബ​​പ്പെ​​യ്ക്കും നേ​​ടി​​ക്കൊ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ടം പി​​എ​​സ്ജി​​ക്ക് നേ​​ടി​​ക്കൊ​​ടു​​ക്കാ​​ൻ നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ച​​താ​​ണ് ഇ​​രു​​പ​​ത്തി​​യെ​​ട്ടു​​കാ​​ര​​ൻ ഡെം​​ബ​​ലെ​​യെ പു​​ര​​സ്കാ​​ര​​ത്തി​​ന് അ​​ർ​​ഹ​​നാ​​ക്കി​​യ​​ത്.

പി​​എ​​സ്ജി ജ​​ഴ്സി​​യി​​ൽ ആ​​കെ 53 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 35 ഗോ​​ളും 16 അ​​സി​​സ്റ്റു​​മാ​​ണ് ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ഡെം​​ബ​​ലെ​​യു​​ടെ നേ​​ടി​​യ​​ത്. കൂ​​ടാ​​തെ ഫ്ര​​ഞ്ച് ലീ​​ഗ് കി​​രീ​​ടം, ഫ്ര​​ഞ്ച് ക​​പ്പ്, ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ്, ഫി​​ഫ ക്ല​​ബ് വേ​​ൾ​​ഡ് ക​​പ്പ് റ​​ണ്ണേ​​ഴ്സ് അ​​പ്പ് എ​​ന്നി​​വ​​യും നേ​​ട്ട​​ത്തി​​ലു​​ൾ​​പ്പെ​​ടു​​ന്നു.


മ​​റ്റു പു​​ര​​സ്കാ​​ര​​ങ്ങ​​ൾ:


  • മി​​ക​​ച്ച പു​​രു​​ഷ കോ​​ച്ച്- ലൂ​​യി എന്‍ റിക്വെ (പി​​എ​​സ്ജി)

  • മി​​ക​​ച്ച വ​​നി​​താ കോ​​ച്ച്- സ​​രി​​ന വെ​​യ്മാ​​ൻ (ഇം​​ഗ്ല​​ണ്ട് ടീം, ​​അ​​വാ​​ർ​​ഡ് നേ​​ട്ടം അ​​ഞ്ചാം ത​​വ​​ണ)

  • മി​​ക​​ച്ച ഗോ​​ൾ​​കീ​​പ്പ​​ർ- ജി​​യാ​​ൻ ലൂ​​ജി ഡൊ​​ണരു​​മ (മാ​​ഞ്ചെ​​സ്റ്റ​​ർ സി​​റ്റി)

  • മി​​ക​​ച്ച വ​​നി​​താ ഗോ​​ൾ​​കീ​​പ്പ​​ർ- ഹ​​ന്ന ഹാം​​പ്ട​​ണ്‍ (ചെ​​ൽ​​സി)

  • മി​​ക​​ച്ച ഗോ​​ൾ- സാ​​ന്‍റി​​യാ​​ഗോ മോ​​ണ്ടി​​യേ​​ൽ (അ​​ർ​​ജ​​ന്‍റീ​​ന)

  • മി​​ക​​ച്ച ഗോ​​ൾ വ​​നി​​താ താ​​രം- ലി​​സ്ബെ​​ത്ത് ഓ​​വ​​യേ​​യ (മെ​​ക്സി​​ക്കോ)

  • ഫെ​​യ​​ർ പ്ലേ ​​പു​​ര​​സ്കാ​​രം- ഡോ. ​​ഹ​​ർ​​ലാ​​സ് ന്യൂ​​കിം​​ഗ്

Sports

എം​​ബ​​പ്പെ​​യ്ക്ക് ജ​​യം

പാ​​രീ​​സ്: ഫ്ര​​ഞ്ച് ഫു​​ട്ബോ​​ളി​​ലെ ഏ​​റ്റ​​വും രൂ​​ക്ഷ​​മാ​​യ ത​​ർ​​ക്ക​​ങ്ങ​​ളി​​ലൊ​​ന്നി​​ന് അ​​വ​​സാ​​നം. പാ​​രീ​​സ് സെ​​ന്‍റ് ജ​​ർ​​മെ​​യ്ൻ കി​​ലി​​യ​​ൻ എം​​ബ​​പ്പെ​​യ്ക്ക് 60 മി​​ല്യ​​ണ്‍ യൂ​​റോ (70.6 മി​​ല്യ​​ണ്‍ ഡോ​​ള​​ർ) ശ​​ന്പ​​ള​​വും ബോ​​ണ​​സും ന​​ൽ​​കാ​​ൻ പാ​​രീ​​സ് ലേ​​ബ​​ർ കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു.

2024 ഏ​​പ്രി​​ൽ, മേ​​യ്, ജൂ​​ണ്‍ മാ​​സ​​ങ്ങ​​ളി​​ലെ വ​​രു​​മാ​​നം ത​​ട​​ഞ്ഞു​​വ​​ച്ച​​താ​​യി ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ഫ്രാ​​ൻ​​സ് സ്ട്രൈ​​ക്ക​​ർ പി​​എ​​സ്ജി​​യെ കോ​​ട​​തി​​യി​​ലെ​​ത്തി​​ച്ച​​ത്. മാ​​സ​​ങ്ങ​​ൾ നീ​​ണ്ട നി​​യ​​മ ത​​ർ​​ക്ക​​ങ്ങ​​ൾ​​ക്ക് ശേ​​ഷ​​മാ​​ണ് എം​​ബ​​പ്പെ​​യ്ക്ക് അ​​നു​​കൂ​​ല വി​​ധി വ​​ന്ന​​ത്.

ക്ല​​ബ് വി​​ട്ട് ഫ്രീ ​​ട്രാ​​ൻ​​സ്ഫ​​റി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ൽ ചേ​​രു​​ന്ന​​തി​​ന് തൊ​​ട്ടു​​മു​​ന്പാ​​യി​​രു​​ന്നു വി​​ഷ​​യ​​ത്തി​​ൽ എം​​ബ​​പ്പെ കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.

Sports

യുവേഫ ചാന്പ്യൻസ് ലീഗ്: റ​​യ​​ലി​​നെ ലി​​വ​​ര്‍​പൂ​​ളും പി​​എ​​സ്ജി​​യെ ബ​​യേ​​ണും കീഴടക്കി

പാ​​രീ​​സ്/​​ലി​​വ​​ര്‍​പൂ​​ള്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ്, ലീ​​ഗ് ക​​പ്പു​​ക​​ളി​​ലാ​​യി അ​​വ​​സാ​​നം ക​​ളി​​ച്ച ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​ഞ്ചി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി, യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് നാ​​ലാം റൗ​​ണ്ടി​​ല്‍ സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നെ കീ​​ഴ്‌​​മേ​​ല്‍​മ​​റി​​ച്ചു. ഇം​​ഗ്ല​​ണ്ടി​​ലെ മോ​​ശം​​ഫോ​​മി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ വി​​മ​​ര്‍​ശ​​നം കേ​​ള്‍​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് പോ​​രാ​​ട്ട​​ത്തി​​നാ​​യി ആ​​ന്‍​ഫീ​​ല്‍​ഡി​​ല്‍ എ​​ത്തി​​യ​​ത്.

61-ാം മി​​നി​​റ്റി​​ല്‍ അ​​ലെ​​സ്‌​​കി​​സ് മ​​ക് അ​​ലി​​സ്റ്റ​​ര്‍ നേ​​ടി​​യ ഹെ​​ഡ​​ര്‍ ഗോ​​ളി​​ല്‍ 1-0നാ​​യി​​രു​​ന്നു ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ ജ​​യം. ലി​​വ​​ര്‍​പൂ​​ളി​​ല്‍​നി​​ന്ന് ഈ ​​സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ല്‍ റ​​യ​​ലി​​ലെ​​ത്തി​​യ ട്രെ​​ന്‍റ് അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ അ​​ര്‍​നോ​​ള്‍​ഡി​​ന്‍റെ, ആ​​ന്‍​ഫീ​​ല്‍​ഡി​​ലേ​​ക്കു​​ള്ള മ​​ട​​ക്കം അ​​തോ​​ടെ നി​​രാ​​ശ​​യു​​ടേ​​താ​​യി. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് സീ​​സ​​ണി​​ല്‍ ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​മാ​​ണ്. അ​​തേ​​സ​​മ​​യം, തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നു ജ​​യ​​ത്തി​​നു​​ശേ​​ഷം റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ആ​​ദ്യ തോ​​ല്‍​വി​​യും.

പി​​എ​​സ്ജി 1-2 ബ​​യേ​​ണ്‍

നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​നെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ല്‍​വ​​ച്ചു​​ത​​ന്നെ ജ​​ര്‍​മ​​ന്‍ ക​​രു​​ത്ത​​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് കീ​​ഴ​​ട​​ക്കി. ര​​ണ്ടാം​​പ​​കു​​തി മു​​ഴു​​വ​​ന്‍ 10 പേ​​രു​​മാ​​യാ​​ണ് ബ​​യേ​​ണ്‍ പി​​ടി​​ച്ചു​​നി​​ന്ന​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ലൂ​​യി​​സ് ഡി​​യ​​സി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ള്‍ (4’, 32’) ആ​​ദ്യ 35 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ബ​​യേ​​ണി​​നു 2-0ന്‍റെ ​​ലീ​​ഡ് സ​​മ്മാ​​നി​​ച്ചു. എ​​ന്നാ​​ല്‍, ആ​​ദ്യ പ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മി​​ല്‍ (45+7’) ലൂ​​യി​​സ് ഡി​​യ​​സ് ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ടു പു​​റ​​ത്ത്. അ​​തോ​​ടെ ബ​​യേ​​ണി​​ന്‍റെ അം​​ഗ​​ബ​​ലം 10 ആ​​യി. ജാ​​വൊ നെ​​വെ​​സ് 74-ാം മി​​നി​​റ്റി​​ല്‍ പി​​എ​​സ്ജി​​ക്കാ​​യി ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി. എ​​ങ്കി​​ലും ബ​​യേ​​ണി​​ന്‍റെ ചെ​​റു​​ത്തു​​നി​​ല്‍​പ്പ് ഭേ​​ദി​​ച്ച് സ​​മ​​നി​​ല​​യി​​ലെ​​ത്താ​​ന്‍ പി​​എ​​സ്ജി​​ക്കു സാ​​ധി​​ച്ചി​​ല്ല. ബ​​യേ​​ണി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ നാ​​ലം ജ​​യ​​മാ​​ണ്.

ഗണ്ണേഴ്സ്‍, അ​​ത്‌​ല​​റ്റി​​ക്കോ

എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​ഴ്‌​​സ​​ണ​​ല്‍ 3-0ന് ​​സാ​​വി​​യ പ്ലാ​​ഗി​​നെ തോ​​ല്‍​പ്പി​​ച്ചു. മി​​കേ​​ല്‍ മെ​​റി​​നൊ​​യു​​ടെ (46’, 68’) ഇ​​ര​​ട്ട ഗോ​​ളും ബു​​കാ​​യൊ സാ​​ക്ക​​യു​​ടെ (32’) പെ​​നാ​​ല്‍​റ്റി ഗോ​​ളു​​മാ​​ണ് ഗ​​ണ്ണേ​​ഴ്‌​​സി​​ന് തു​​ട​​ര്‍​ച്ച​​യാ​​യ നാ​​ലാം ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.

ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ സ്പാ​​നി​​ഷ് ക്ല​​ബ് അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് 3-1ന് ​​യൂ​​ണി​​യ​​ന്‍ സെ​​ന്‍റ് ഗി​​ല്ലോ​​സി​​നെ തോ​​ല്‍​പ്പി​​ച്ചു. ജൂ​​ലി​​യ​​ന്‍ ആ​​ല്‍​വ​​ര​​സ് (39’), കോ​​ന​​ര്‍ ഗ​​ല്ല​​ഗ​​ര്‍ (72’), മാ​​ര്‍​ക്കോ​​സ് ലോ​​റെ​​ന്‍റ് (90+6’) എ​​ന്നി​​വ​​രാ​​ണ് അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്കു വേ​​ണ്ടി ല​​ക്ഷ്യം​​ക​​ണ്ട​​ത്.

മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ എ​​എ​​സ് മൊ​​ണാ​​ക്കോ 1-0ന് ​​ഗ്ലിം​​റ്റി​​നെ​​യും ടോ​​ട്ട​​ന്‍​ഹാം 4-0ന് ​​കോ​​പ്പെ​​ന്‍​ഹെഗ​​നെ​​യും തോ​​ല്‍​പ്പി​​ച്ചു. യു​​വന്‍റ​​സും സ്‌​​പോ​​ര്‍​ട്ടിം​​ഗും 1-1ന് ​​സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

നാ​​ല് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 12 പോ​​യി​​ന്‍റു​​മാ​​യി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കും ആ​​ഴ്‌​​സ​​ണ​​ലുമാണ് ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Latest News

Corehub Up