x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീണ്ടും പി​​എ​​സ്ജി... ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യെ 2-1ന് ​​കീ​​ഴ​​ട​​ക്കി കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി

വെബ്ഡെസ്ക്
Published: August 14, 2026 03:22 AM IST | Updated: August 14, 2026 03:22 AM IST

യു​​വേ​​ഫ സൂ​​പ്പ​​ർ ക​​പ്പ് ട്രോഫിയുമായി ഫ്ര​​ഞ്ച് ക്ല​​ബ്ബ് പി​​എ​​സ്ജി ടീം അംഗങ്ങള്‍.

സാ​​ൽ​​സ്ബ​​ർ​​ഗ്: യു​​വേ​​ഫ സൂ​​പ്പ​​ർ ക​​പ്പ് കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി ഫ്ര​​ഞ്ച് ക്ല​​ബ് പാ​രീ​സ് സെ​യ്ന്‍റ് ജര്‍മേന്‍ (പി​​എ​​സ്ജി). ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ജേ​​താ​​ക്ക​​ളാ​​യ പി​​എ​​സ്ജി​​യും യൂ​​റോ​​പ്പ ലീ​​ഗ് ജേ​​താ​​ക്ക​​ളാ​​യ ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യു​​മാ​​ണ് കി​​രീ​​ട​​ത്തി​​നാ​​യി ഏ​​റ്റു​​മു​​ട്ടി​​യ​​ത്.

ഓ​​സ്ട്രി​​യ​​യി​​ലെ സാ​​ൽ​​സ്ബ​​ർ​​ഗി​​ൽ ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യെ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് പി​​എ​​സ്ജി തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ത​​വ​​ണ​​യും കി​​രീ​​ട​​മ​​ണി​​ഞ്ഞത്‌.

ക​​ഴി​​ഞ്ഞ സൂ​​പ്പ​​ർ ക​​പ്പി​​ലും ഇ​​രു ടീ​​മു​​ക​​ളും ത​​ന്നെ​​യാ​​ണ് ഫൈ​​ന​​ലി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​ത്. ഇ​​തോ​​ടെ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന് ശേ​​ഷം (2016, 2017) കി​​രീ​​ടം നി​​ല​​നി​​ർ​​ത്തു​​ന്ന ര​​ണ്ടാ​​മ​​ത്തെ ടീ​​മെ​​ന്ന നേ​​ട്ട​​വും പി​​എ​​സ്ജി സ്വ​​ന്ത​​മാ​​ക്കി.

മ​​ത്സ​​ര​​ത്തി​​ന്‍റെ 20-ാം മി​​നി​​റ്റി​​ൽ ഖ്വി​​ച്ച വാ​​ര​​ത്സ്ഹേ​​ലി​​യ​​യി​​ലൂ​​ടെ പി​​എ​​സ്ജി​​യാ​​ണ് ആ​​ദ്യം സ്കോ​​ർ ചെ​​യ്ത​​ത്.

45-ാം മി​​നി​​റ്റി​​ൽ അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ 17കാ​​ര​​ൻ ബ്ര​​യാ​​ൻ മ​​ഹ്ജോ​​യി​​ലൂ​​ടെ ആ​​സ്റ്റ​​ണ്‍ വി​​ല്ല സ​​മ​​നി​​ല പി​​ടി​​ച്ചു. എ​​ന്നാ​​ൽ 66-ാം മി​​നി​​റ്റി​​ൽ ഡെ​​സീ​​റേ ഡു​​വെ നേ​​ടി​​യ ഗോ​​ളാ​​ണ് പി​​എ​​സ്ജി​​ക്ക് ജ​​യം സ​​മ്മാ​​നി​​ച്ച​​ത്.

കോ​​ച്ച് ലൂ​​യി​​സ് എന്‍ റിക്കെ​​യു​​ടെ കീ​​ഴി​​ൽ പി​​എ​​സ്ജി നേ​​ടു​​ന്ന 13-ാമ​​ത്തെ ട്രോ​​ഫി​​യാ​​ണി​​ത്. പ​​രി​​ക്കേ​​റ്റ പ്ര​​ധാ​​ന താ​​ര​​ങ്ങ​​ളു​​ടെ അ​​ഭാ​​വ​​ത്തി​​ലും വി​​ല്ല മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് കാ​​ഴ്ച​​വ​​ച്ച​​ത്.

വി​​ല്ല​​യെ രണ്ടാമതും വീ​​ഴ്ത്തി

ക​​ഴി​​ഞ്ഞ സൂ​​പ്പ​​ർ ക​​പ്പി​​ലും ഇ​​തേ ടീ​​മു​​ക​​ൾ ത​​ന്നെ​​യാ​​ണ് ഫൈ​​ന​​ലി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​ത്. അ​​ന്ന് പെ​​നാൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ ആ​​സ്റ്റ​​ൻ വി​​ല്ല​​യെ ത​​ക​​ർ​​ത്ത് പി​​എ​​സ്ജി കി​​രീ​​ടം ഉ​​യ​​ർ​​ത്തി. അ​​വ​​സാ​​നം ക​​ളി​​ച്ച 28 മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഗോ​​ൾ സ്കോ​​ർ ചെ​​യ്ത ഉ​​ജ്വ​​ല ഫോ​​മി​​ൽ റി​​ക്കാ​​ർ​​ഡ് നേ​​ട്ട​​വു​​മാ​​യാ​​ണ് പി​​എ​​സ്ജി സാ​​ൽ​​സ്ബ​​ർ​​ഗി​​ൽ ഇ​​റ​​ങ്ങു​​ന്ന​​ത്.

യു​​വേ​​ഫ സൂ​​പ്പ​​ർ ക​​പ്പ്

യൂ​​റോ​​പ്യ​​ൻ ഫു​​ട്ബോ​​ൾ സീ​​സ​​ണ്‍​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് വി​​ജ​​യി​​ക​​ളും (പി​​എ​​സ്ജി) യൂ​​റോ​​പ്പ ലീ​​ഗ് വി​​ജ​​യി​​ക​​ളും (വി​​ല്ല) ത​​മ്മി​​ൽ ന​​ട​​ത്തു​​ന്ന വാ​​ർ​​ഷി​​ക മ​​ത്സ​​ര​​മാ​​ണ് യു​​വേ​​ഫ സൂ​​പ്പ​​ർ ക​​പ്പ്. 

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ആ​​ഴ്സ​​ണ​​ലി​​നെ പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ തോ​​ൽ​​പ്പി​​ച്ചാ​​ണ് പി​​എ​​സ്ജി ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി​​യ​​ത്. ഫ്രെ​​യ്ബ​​ർ​​ഗി​​നെ തോ​​ൽ​​പ്പി​​ച്ചാ​​യി​​രു​​ന്നു ആ​​സ്റ്റ​​ണ്‍ വി​​ല്ല യൂ​​റോ​​പ്പ ലീ​​ഗ് കി​​രീ​​ടം നേ​​ടി​​യ​​ത്.

Tags : PSG Wins AstonVilla Crown Football UEFASuperCup Sports

Recent News

Corehub Up