x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച കേ​സ്; ഒരാൾക്കൂടി അറസ്റ്റിൽ


Published: April 25, 2026 11:57 PM IST | Updated: April 25, 2026 11:57 PM IST

തി​രു​വ​ന​ന്ത​പു​രം: ആ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ​ക്കൂ​ടി പൂ​ന്തു​റ പോ​ലീ​സ് പി​ടി​കൂ​ടി. പൂ​ന്തു​റ മാ​ണി​ക്യ​വി​ളാ​കം ഗാ​യ​ത്രി ഭ​വ​ൻ സ്വ​ദേ​ശി ജെ​നി​ൻ (24) ആ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ മു​ട്ട​ത്ത​റ സ്വ​ദേ​ശി ബി​നു (33), മു​ട്ട​ത്ത​റ ഐ​ഡി​പി ഉ​ന്ന​തി സ്വ​ദേ​ശി​ക​ളാ​യ ബെ​നാ​ൻ​സ് (28), ബി​നോ​ജ് (29), ബൈ​ജു (24) എ​ന്നി​വ​ർ നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്.

സ​മീ​പ​ത്തെ പ​ള്ളി​യി​ൽ ന​ട​ന്ന ഡി​ജെ പ​രി​പാ​ടി​ക്കി​ടെ പ്ര​തി​ക​ൾ യുവതിയോട് മോ​ശ​മാ​യി പെ​രു​മാ​റിയിരുന്നു. ഇ​ത് പ​രാ​തി​ക്കാ​രി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ ചോ​ദ്യം ചെ​യ്തി​രു​ന്നു. ത​ർ​ക്ക​മാ​യ​തോ​ടെ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ഒ​ത്തു​തീ​ർ​പ്പാ​ക്കിവി​ട്ടി​രു​ന്നു. ഈ ​വി​രോ​ധ​ത്തി​ൽ ഏ​പ്രി​ൽ 12ന് ​പു​ല​ർ​ച്ചെ എ​ട്ടോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘം പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

വീ​ട്ടി​ലെ​ത്തി​യ സം​ഘം പ​രാ​തി​ക്കാ​രി​യെ​യും ഭ​ർ​ത്താ​വി​നെ​യും അ​സ​ഭ്യം വി​ളി​ക്കു​ക​യും മ​ക്ക​ളെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യു​മ​ട​ക്കം മ​ർ​ദി​ക്കു​ക​യും ചെ​യ്തു. പൂ​ന്തു​റ പോ​ലീ​സി​ൽ പ​രാ​തി​യെ​ത്തി​യ​തോ​ടെ മൂ​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജെ​നി​നെ ഇ​ന്ന​ലെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : arrest home invasion assault family

Recent News

Corehub Up