x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാറുന്ന ലോകവും മായാത്ത കുടുംബസ്വപ്നങ്ങളും

ഡോ. ​​​ഷി​​​ജോ ഫി​​​ലി​​​പ്പ്
Published: August 17, 2026 12:32 AM IST | Updated: August 17, 2026 12:32 AM IST

പ്രതീകാത്മക ചിത്രം

ഇ​​​ന്ന​​​ത്തെ യു​​​വാ​​​ക്ക​​​ളു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ്വ​​​പ്നം എ​​​ന്താ​​​ണ്? മി​​​ക​​​ച്ചൊ​​​രു ക​​​രി​​​യ​​​റോ വ്യ​​​ക്തി​​​സ്വാ​​​ത​​​ന്ത്ര്യ​​​മോ, അ​​​തോ സ​​​ന്തു​​​ഷ്ട​​​മാ​​​യൊ​​​രു കു​​​ടും​​​ബ​​​ജീ​​​വി​​​ത​​​മോ?

വി​​​ദ്യാ​​​ഭ്യാ​​​സ​​​വും ന​​​ഗ​​​ര​​​വ​​​ത്ക​​​ര​​​ണ​​​വും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ അ​​​തി​​​വേ​​​ഗ വ​​​ള​​​ർ​​​ച്ച​​​യും യു​​​വ​​​ത​​​ല​​​മു​​​റ​​​യു​​​ടെ ജീ​​​വി​​​ത​​​ശൈ​​​ലി​​​യി​​​ലും കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളി​​​ലും വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ വി​​​വാ​​​ഹ​​​ത്തി​​​നും കു​​​ടും​​​ബ​​​ജീ​​​വി​​​ത​​​ത്തി​​​നു​​​മ​​​പ്പു​​​റം സ്വ​​​ന്തം വ്യ​​​ക്തി​​​ത്വം വ​​​ള​​​ർ​​​ത്താ​​​നും ക​​​രി​​​യ​​​റി​​​ൽ മു​​​ന്നേ​​​റാ​​​നും സ്വ​​​ത​​​ന്ത്ര​​​മാ​​​യി ജീ​​​വി​​​ക്കാ​​​നു​​​മാ​​​ണ് ഇ​​​ന്ന​​​ത്തെ യു​​​വാ​​​ക്ക​​​ൾ കൂ​​​ടു​​​ത​​​ൽ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന ധാ​​​ര​​​ണ സ​​​മൂ​​​ഹ​​​ത്തി​​​ൽ വ്യാ​​​പ​​​ക​​​മാ​​​ണ്.

അ​​​ടു​​​ത്തി​​​ടെ ജെ​​ൻ സി​​​യു​​​ടെ ജീ​​​വി​​​ത​​​ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ടി​​​ൻ​​​ഡ​​​ർ ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​വും ഈ ​​​ധാ​​​ര​​​ണ​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ്. സ്വ​​​യം തി​​​രി​​​ച്ച​​​റി​​​യു​​​ക, ഇ​​​ഷ്ട​​​മു​​​ള്ള മേ​​​ഖ​​​ല​​​യി​​​ൽ വ​​​ള​​​രു​​​ക, വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​വും ജീ​​​വി​​​താ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും നേ​​​ടു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് പു​​​തി​​​യ ത​​​ല​​​മു​​​റ​​​യു​​​ടെ പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​​ങ്ങ​​​ളെ​​​ന്നും അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ വി​​​വാ​​​ഹ​​​വും കു​​​ട്ടി​​​ക​​​ളു​​​ണ്ടാ​​​കു​​​ന്ന​​​തും പ​​​ല​​​ർ​​​ക്കും ജീ​​​വി​​​ത​​​ത്തി​​​ലെ ആ​​​ദ്യ മു​​​ൻ​​​ഗ​​​ണ​​​ന​​​യ​​​ല്ലെ​​​ന്നും പ​​​ഠ​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

എ​​​ന്നാ​​​ൽ, ഈ ​​​പൊ​​​തു​​​ധാ​​​ര​​​ണ​​​യ്ക്ക് വ്യ​​​ത്യ​​​സ്ത​​​മാ​​​യ ഒ​​​രു ചി​​​ത്രം മു​​​ന്നോ​​​ട്ടു​​​ വ​​​യ്ക്കു​​​ക​​​യാ​​​ണ് യു​​എ​​ൻ പോ​​പ്പു​​ലേ​​ഷ​​ൻ ഫ​​ണ്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഏ​​​റ്റ​​​വും പു​​​തി​​​യ ‘ജീ​​​വി​​​ത​​​ങ്ങ​​​ൾ, തി​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ, ഭാ​​​വി​​​ക​​​ൾ’ (Lives, Choices and Futures) റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 73 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ത്തി​​​യ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഡെ​​മോ​​ഗ്രാ​​ഫി​​ക് ഫ‍്യൂ​​ച്ച​​ർ സ​​ർ​​വേ​​യി​​​ൽ ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ഇ​​​ന്ത്യ​​​യി​​​ൽനി​​​ന്നു മാ​​​ത്രം 1,722 യു​​​വാ​​​ക്ക​​​ളാ​​​ണ് സ​​​ർ​​​വേ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ​​​ത്.

ഈ ​​​പ​​​ഠ​​​ന​​​ത്തി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. പു​​​റ​​​മേ ക​​​രി​​​യ​​​റി​​​നും വ്യ​​​ക്തി​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും ജീ​​​വി​​​താ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​ണ് യു​​​വാ​​​ക്ക​​​ൾ കൂ​​​ടു​​​ത​​​ൽ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്ന​​​തെ​​ന്ന് തോ​​​ന്നു​​​മെ​​​ങ്കി​​​ലും, അ​​​വ​​​രു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ലെ അ​​​ടി​​​സ്ഥാ​​​ന സ്വ​​​പ്ന​​​ങ്ങ​​​ളും ആ​​​ശ​​​ങ്ക​​​ക​​​ളും ഇ​​​ന്നും വി​​​വാ​​​ഹ​​​ത്തെ​​​യും കു​​​ടും​​​ബ​​​ജീ​​​വി​​​ത​​​ത്തെ​​​യും ചു​​​റ്റി​​​പ്പ​​​റ്റി​​​യാ​​​ണെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്ന​​​ത്. ക​​​രി​​​യ​​​റി​​​ലും വ്യ​​​ക്തി​​​വി​​​ക​​​സ​​​ന​​​ത്തി​​​ലും മു​​​ന്നേ​​​റാ​​​ൻ അ​​​വ​​​ർ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും, സ്നേ​​​ഹ​​​വും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും വൈ​​​കാ​​​രി​​​ക പി​​​ന്തു​​​ണ​​​യും ന​​​ൽ​​​കു​​​ന്ന ഒ​​​രു കു​​​ടും​​​ബ​​​ജീ​​​വി​​​തം ഇ​​​ന്നും അ​​​വ​​​രു​​​ടെ പ്ര​​​ധാ​​​ന ജീ​​​വി​​​ത​​​ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി തു​​​ട​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് സ​​​ർ​​​വേ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

കു​​​ടും​​​ബ​​​ത്തോ​​​ടു​​​ള്ള ശ​​​ക്ത​​​മാ​​​യ ആ​​​ഗ്ര​​​ഹം

യു​​​വ​​​ത​​​ല​​​മു​​​റ കു​​​ടും​​​ബ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​നി​​​ന്ന് അ​​​ക​​​ന്നു​​​പോ​​​കു​​​ക​​​യാ​​​ണെ​​​ന്ന പൊ​​​തു​​​ധാ​​​ര​​​ണ​​​യെ ഈ ​​​പ​​​ഠ​​​നം ചോ​​​ദ്യം ചെ​​​യ്യു​​​ന്നു. സ​​​ർ​​​വേ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രി​​​ൽ 66 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം പേ​​​ർ വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​നോ ഒ​​​രു പ​​​ങ്കാ​​​ളി​​​യോ​​​ടൊ​​​പ്പം ജീ​​​വി​​​ക്കാ​​​നോ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്. ലോ​​​ക​​​മെ​​​മ്പാ​​​ടും ജ​​​ന​​​ന​​​നി​​​ര​​​ക്ക് കു​​​റ​​​യു​​​ക​​​യും ഒ​​​റ്റ​​​യ്ക്ക് ജീ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും കു​​​ടും​​​ബ​​​ജീ​​​വി​​​ത​​​ത്തോ​​​ടു​​​ള്ള താ​​​ത്​​​പ​​​ര്യം യു​​​വാ​​​ക്ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ശ​​​ക്ത​​​മാ​​​ണെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ര​​​ണ്ട് കു​​​ട്ടി​​​ക​​​ളു​​​ള്ള ഒ​​​രു ചെ​​​റി​​​യ കു​​​ടും​​​ബ​​​മാ​​​ണ് ഭൂ​​​രി​​​ഭാ​​​ഗം യു​​​വാ​​​ക്ക​​​ളു​​​ടെ​​​യും സ്വ​​​പ്നം. അ​​​താ​​​യ​​​ത്, മാ​​​റു​​​ന്ന ജീ​​​വി​​​ത​​​ശൈ​​​ലി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും കു​​​ടും​​​ബ​​​ബ​​​ന്ധ​​​ങ്ങ​​​ളോ​​​ടും കു​​​ട്ടി​​​ക​​​ളോ​​​ടു​​​മു​​​ള്ള ആ​​​ഗ്ര​​​ഹം ഇ​​​ന്നും ശ​​​ക്ത​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

ര​​​ക്ഷാ​​​ക​​​ർ​​​തൃ​​​ത്വ​​​ത്തി​​​ലേ​​​ക്കു​​​ള്ള പ്ര​​​ധാ​​​ന ത​​​ട​​​​സം സാ​​​മ്പ​​​ത്തി​​​ക സു​​​ര​​​ക്ഷി​​​ത​​​ത്വം

യു​​​വാ​​​ക്ക​​​ൾ​​​ക്ക് കു​​​ട്ടി​​​ക​​​ളു​​​ണ്ടാ​​​കാ​​​ൻ താ​​​ത്​​​പ​​​ര്യ​​​മി​​​ല്ലെ​​​ന്ന വാ​​​ദ​​​വും പ​​​ഠ​​​നം ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്നു. പ്ര​​​ശ്നം താ​​​ത്​​​പ​​​ര്യ​​​ക്കു​​​റ​​​വ​​​ല്ല; സാ​​​മ്പ​​​ത്തി​​​ക അ​​​നി​​​ശ്ചി​​​ത​​​ത്വ​​​മാ​​​ണ്. പ​​​ങ്കാ​​​ളി​​​ത്ത ജീ​​​വി​​​ത​​​ത്തി​​​നും (81%) ര​​​ക്ഷാ​​​ക​​​ർ​​​തൃ​​​ത്വ​​​ത്തി​​​നും (88%) ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട അ​​​ടി​​​ത്ത​​​റ സാ​​​മ്പ​​​ത്തി​​​ക സു​​​ര​​​ക്ഷി​​​ത​​​ത്വ​​​മാ​​​ണെ​​​ന്ന് യു​​​വാ​​​ക്ക​​​ൾ പ​​​റ​​​യു​​​ന്നു.

ഉ​​​യ​​​ർ​​​ന്ന ജീ​​​വി​​​ത​​​ച്ചെ​​​ല​​​വ്, താ​​​ങ്ങാ​​​നാ​​​കാ​​​ത്ത ഭ​​​വ​​​ന​​​വി​​​ല, വി​​​ശ്വ​​​സ​​​നീ​​​യ​​​വും ചെ​​​ല​​​വു​​​ കു​​​റ​​​ഞ്ഞ​​​തു​​​മാ​​​യ ശി​​​ശു​​​പ​​​രി​​​ച​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ഭാ​​​വം എ​​​ന്നി​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ. സ്ഥി​​​ര​​​മാ​​​യ ജോ​​​ലി​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​യ വ​​​രു​​​മാ​​​ന​​​വും ഇ​​​ല്ലാ​​​തെ കു​​​ട്ടി​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ പ​​​ല​​​രും മ​​​ടി​​​ക്കു​​​ന്നു. അ​​​തി​​​നാ​​​ൽ ര​​​ക്ഷാ​​​ക​​​ർ​​​തൃ​​​ത്വം പ​​​ല​​​രും നീ​​​ട്ടി​​​വ​​യ്​​​ക്കു​​​ക​​​യോ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ക​​​യാ​​​ണ്.

സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ മാ​​​റ്റു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ

സാ​​​മ്പ​​​ത്തി​​​ക അ​​​ര​​​ക്ഷി​​​താ​​​വ​​​സ്ഥ യു​​​വാ​​​ക്ക​​​ളു​​​ടെ ജീ​​​വി​​​ത തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ നേ​​​രി​​​ട്ട് ബാ​​​ധി​​​ക്കു​​​ന്നു​​​വെ​​​ന്ന് പ​​​ഠ​​​നം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. സ​​​ർ​​​വേ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത അ​​​ഞ്ചി​​​ൽ ഒ​​​രാ​​​ൾ, ത​​നി​​ക്ക് യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ ആ​​​ഗ്ര​​​ഹി​​​ച്ച​​​തി​​​നേ​​​ക്കാ​​​ൾ കു​​​റ​​​ച്ച് കു​​​ട്ടി​​​ക​​​ളേ ഉ​​​ണ്ടാ​​​കൂ എ​​​ന്നുക​​​രു​​​തു​​​ന്നു. ഇ​​​ത് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ഇ​​​ഷ്ട​​​മ​​​ല്ല; സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​ക്കു​​​ന്ന തീ​​​രു​​​മാ​​​ന​​​മാ​​​ണ്. സാ​​​മ്പ​​​ത്തി​​​ക ഭ​​​ദ്ര​​​ത​​​യി​​​ല്ലാ​​​യ്മ, തൊ​​​ഴി​​​ൽ അ​​​സ്ഥി​​​ര​​​ത, സാ​​​മൂ​​​ഹി​​​ക പി​​​ന്തു​​​ണ​​​യു​​​ടെ കു​​​റ​​​വ് എ​​​ന്നി​​​വ യു​​​വാ​​​ക്ക​​​ളു​​​ടെ പ്ര​​​ത്യു​​​ത്പാ​​​ദ​​​ന സ്വാ​​​ത​​​ന്ത്ര്യ​​​ത്തപ്പോലും പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്.

ലിം​​​ഗ​​​സ​​​മ​​​ത്വം നി​​​ർ​​​ണാ​​​യ​​​കം

കു​​​ടും​​​ബ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലും ര​​​ക്ഷാ​​​ക​​​ർ​​​തൃ​​​ത്വ​​​ത്തി​​​ലും സ്ത്രീ​​​ക​​​ളും പു​​​രു​​​ഷ​​​ന്മാ​​​രും നേ​​​രി​​​ടു​​​ന്ന അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​യ വ്യ​​​ത്യാ​​​സ​​​മു​​​ണ്ട്. പു​​​രു​​​ഷ​​​ന്മാ​​​രെ​​​ക്കാ​​​ൾ സ്ത്രീ​​​ക​​​ളാ​​​ണ് ര​​​ക്ഷാ​​​ക​​​ർ​​​തൃ​​​ത്വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ട​​​​സ​​​ങ്ങ​​​ളെ കൂ​​​ടു​​​ത​​​ൽ ഗൗ​​​ര​​​വ​​​ത്തോ​​​ടെ കാ​​​ണു​​​ന്ന​​​ത്.

വീ​​​ട്ടി​​​ലും തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളി​​​ലും ലിം​​​ഗ​​​സ​​​മ​​​ത്വം ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യി​​​ലേ​​​ക്കാ​​​ണ് ഈ ​​​ക​​​ണ്ടെ​​​ത്ത​​​ൽ വി​​​ര​​​ൽ​​​ചൂ​​​ണ്ടു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ​​​യും തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ളു​​​ടെ​​​യും പി​​​ന്തു​​​ണ ഇ​​​പ്പോ​​​ഴും അ​​​പ​​​ര്യാ​​​പ്ത​​​മാ​​​ണെ​​​ന്നാ​​​ണ് യു​​​വാ​​​ക്ക​​​ളു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. കു​​​ടും​​​ബ​​​വും ജോ​​​ലി​​​യും ഒ​​​രു​​​മി​​​ച്ച് മു​​​ന്നോ​​​ട്ടു​​​ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ളും കു​​​ടും​​​ബ​​​സൗ​​​ഹൃ​​​ദ തൊ​​​ഴി​​​ൽ​​​ന​​​യ​​​ങ്ങ​​​ളും കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

സാ​​​മ്പ​​​ത്തി​​​ക ഭ​​​ദ്ര​​​ത​​​യും മി​​​ക​​​ച്ച ആ​​​രോ​​​ഗ്യ​​​വും മു​​​ൻ​​​ഗ​​​ണ​​​ന

ഡെ​​​മോ​​​ഗ്രാ​​​ഫി​​​ക് ഫ്യൂ​​​ച്ചേ​​​ഴ്സ് സ​​​ർ​​​വേ പ്ര​​​കാ​​​രം, യു​​​വാ​​​ക്ക​​​ളു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജീ​​​വി​​​ത​​​ല​​​ക്ഷ്യ​​​ങ്ങ​​​ൾ സാ​​​മ്പ​​​ത്തി​​​ക ഭ​​​ദ്ര​​​ത​​​യും മി​​​ക​​​ച്ച ആ​​​രോ​​​ഗ്യ​​​വു​​​മാ​​​ണ്. സ​​​ർ​​​വേ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രി​​​ൽ ഏ​​​ക​​​ദേ​​​ശം 90 ശ​​​ത​​​മാ​​​നം പേ​​​രും ഈ ​​​ര​​​ണ്ട് ഘ​​​ട​​​ക​​​ങ്ങ​​​ളെ​​​യാ​​​ണ് ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തി​​​യ​​​ത്.

സാ​​​മ്പ​​​ത്തി​​​ക സ്വാ​​​ത​​​ന്ത്ര്യ​​​മി​​​ല്ലാ​​​തെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ ഭാ​​​വി സാ​​​ധ്യ​​​മ​​​ല്ലെ​​​ന്നും ന​​​ല്ല ആ​​​രോ​​​ഗ്യ​​​മി​​​ല്ലാ​​​തെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വി​​​ജ​​​യ​​​വും സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​യ കു​​​ടും​​​ബ​​​ജീ​​​വി​​​ത​​​വും പൂ​​​ർ​​​ണ​​​മാ​​​കി​​​ല്ലെ​​​ന്നും യു​​​വാ​​​ക്ക​​​ൾ വി​​​ശ്വ​​​സി​​​ക്കു​​​ന്നു. അ​​​തി​​​നാ​​​ൽ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത സാ​​​മൂ​​​ഹി​​​ക ല​​​ക്ഷ്യ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം സ്വ​​​ന്തം സാ​​​മ്പ​​​ത്തി​​​ക സു​​​ര​​​ക്ഷ​​​യ്ക്കും ആ​​​രോ​​​ഗ്യ​​​ത്തി​​​നും അ​​​വ​​​ർ കൂ​​​ടു​​​ത​​​ൽ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്നു. 

പ​​​ങ്കാ​​​ളി​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന പു​​​തി​​​യ വ​​​ഴി​​​ക​​​ൾ

പ​​​ങ്കാ​​​ളി​​​യെ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന യു​​​വാ​​​ക്ക​​​ളി​​​ൽ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ സൗ​​​ഹൃ​​​ദ​​​വ​​​ല​​​യ​​​ങ്ങ​​​ൾ, വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ജോ​​​ലി​​​സ്ഥ​​​ല​​​ങ്ങ​​​ൾ, ഓ​​​ൺ​​​ലൈ​​​ൻ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന ആ​​​ശ്ര​​​യ​​​ങ്ങ​​​ൾ. ഈ ​​​മൂ​​​ന്ന് മാ​​​ർ​​​ഗ​​​ങ്ങ​​​ളും ഏ​​​ക​​​ദേ​​​ശം ഒ​​​രേ തോ​​​തി​​​ലാ​​​ണ് യു​​​വാ​​​ക്ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത കു​​​ടും​​​ബ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്കൊ​​​പ്പം ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളും ഇ​​​ന്ന് പ​​​ങ്കാ​​​ളി​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ഭാ​​​വി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​തീ​​​ക്ഷ​​​യും ആ​​​ശ​​​ങ്ക​​​യും

ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ സ​​​ർ​​​വേ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത മൂ​​​ന്നി​​​ൽ ര​​​ണ്ട് ഭാ​​​ഗം യു​​​വാ​​​ക്ക​​​ളും ഭാ​​​വി​​​യെ​​​ക്കു​​​റി​​​ച്ച് ശു​​​ഭാ​​​പ്തി​​​വി​​​ശ്വാ​​​സം പു​​​ല​​​ർ​​​ത്തു​​​ന്ന​​​വ​​​രാ​​​ണ്. എ​​​ന്നാ​​​ൽ വി​​​ക​​​സി​​​ത രാ​​​ജ്യ​​​ങ്ങ​​​ളും വി​​​ക​​​സ്വ​​​ര രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ വ​​​ലി​​​യ വ്യ​​​ത്യാ​​​സ​​​മു​​​ണ്ട്. വെ​​​സ്റ്റ്-​​സെ​​​ൻ​​​ട്ര​​​ൽ ആ​​​ഫ്രി​​​ക്ക​​​യി​​​ലെ 62 ശ​​​ത​​​മാ​​​നം യു​​​വാ​​​ക്ക​​​ൾ ഭാ​​​വി​​​യെ വ​​​ള​​​രെ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണ് കാ​​​ണു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യൂ​​​റോ​​​പ്പ്, അ​​​മേ​​​രി​​​ക്ക, കാ​​​ന​​​ഡ, ഓ​​​സ്ട്രേ​​​ലി​​​യ തു​​​ട​​​ങ്ങി​​​യ വി​​​ക​​​സി​​​ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഈ ​​​അ​​​നു​​​പാ​​​തം വെ​​​റും 19 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.

യു​​​ദ്ധ​​​വും സു​​​ര​​​ക്ഷാ​​​ഭീ​​​ഷ​​​ണി​​​യും സാ​​​മ്പ​​​ത്തി​​​ക അ​​​സ്ഥി​​​ര​​​ത​​​യും അ​​​സ​​​മ​​​ത്വ​​​വു​​​മാ​​​ണ് യു​​​വാ​​​ക്ക​​​ളു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​ക​​​ൾ. സ​​​ർ​​​വേ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത 75 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം പേ​​​ർ ഈ ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളെ ഗൗ​​​ര​​​വ​​​മാ​​​യി ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​ലി​​​ജ​​​ൻ​​​സി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ആ​​​ശ​​​ങ്ക താ​​​ര​​​ത​​​മ്യേ​​​ന കു​​​റ​​​വാ​​​ണെ​​​ങ്കി​​​ലും പ​​​കു​​​തി​​​യോ​​​ളം യു​​​വാ​​​ക്ക​​​ൾ അ​​​തി​​​നെ​​​ക്കു​​​റി​​​ച്ചും ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ചു​​​രു​​​ക്ക​​​ത്തി​​​ൽ, യു​​​വ​​​ത​​​ല​​​മു​​​റ​​​യ്ക്ക് കു​​​ടും​​​ബ​​​ജീ​​​വി​​​ത​​​ത്തി​​​ൽ താ​​ത്​​​പ​​​ര്യ​​​മി​​​ല്ലെ​​​ന്ന പ്ര​​​ചാ​​​ര​​​ത്തി​​​ലു​​​ള്ള ധാ​​​ര​​​ണ​​​യെ ഈ ​​​യു​​​എ​​​ൻ പ​​​ഠ​​​നം ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്നു. കു​​​ടും​​​ബ​​​വും കു​​​ട്ടി​​​ക​​​ളും ഇ​​​ന്നും അ​​​വ​​​രു​​​ടെ പ്ര​​​ധാ​​​ന സ്വ​​​പ്ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​ണ്. എ​​​ന്നാ​​​ൽ സാ​​​മ്പ​​​ത്തി​​​ക അ​​​ര​​​ക്ഷി​​​താ​​​വ​​​സ്ഥ, തൊ​​​ഴി​​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വം, ഉ​​​യ​​​ർ​​​ന്ന ജീ​​​വി​​​ത​​​ച്ചെ​​​ല​​​വ്, യു​​​ദ്ധ​​​ഭീ​​​ഷ​​​ണി തു​​​ട​​​ങ്ങി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ണ് ആ ​​​സ്വ​​​പ്ന​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്നി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ത​​​ട​​​സ​​​ങ്ങ​​​ൾ. അ​​​തി​​​നാ​​​ൽ യു​​​വാ​​​ക്ക​​​ളു​​​ടെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളെ മാ​​​നി​​​ക്കു​​​ക​​​യും സാ​​​മ്പ​​​ത്തി​​​ക​​​വും സാ​​​മൂ​​​ഹി​​​ക​​​വു​​​മാ​​​യ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ന​​​യ​​​ങ്ങ​​​ളാ​​​ണ് ഭാ​​​വി​​​യി​​​ലെ കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​യും സ​​​മൂ​​​ഹ​​​ത്തെ​​​യും കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു.

(തി​​രു​​വ​​ന​​ന്ത​​പു​​രം ഗ​​വ​​ൺ​​മെ​​ന്‍റ് ആ​​ർ​​ട്സ് കോ​​ള​​ജ് ഇ​​ക്ക​​ണോ​​മി​​ക്സ് വി​​ഭാ​​ഗം പ്ര​​ഫ​​സ​​റാ​​ണ് ലേ​​ഖ​​ക​​ൻ)

Tags : ChangingWorld Family Dreams Unfading Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up