x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാന്ധിജിയുടെ മുന്നറിയിപ്പുകള്‍

നേർക്കാഴ്ച ജോ​ര്‍​ജ് ക​ള്ളി​വ​യ​ലി​ല്‍
Published: October 2, 2026 11:53 PM IST | Updated: October 2, 2026 11:53 PM IST

പ്രതീകാത്മക ചിത്രം

തെ​ര​ഞ്ഞെ​ടു​പ്പു ക്ര​മ​ക്കേ​ടു​ക​ള്‍, അ​ഴി​മ​തി, കാ​പ​ട്യം എ​ന്നി​വ ജ​നാ​ധി​പ​ത്യ​ത്തി​നു നി​ര​ക്കാ​ത്ത​തും ജ​ന​ങ്ങ​ള്‍​ക്കെ​തി​രാ​യ അ​ക്ര​മ​വു​മാ​ണെ​ന്ന് രാ​ഷ്‌​ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. 1934ലെ ​ഒ​രു പ​ത്ര​ക്കു​റി​പ്പി​ലും 1938ല്‍ ​ഹ​രി​ജ​ന്‍ ആ​ഴ്ച​പ്പ​തി​പ്പി​ലെ​ഴു​തി​യ ലേ​ഖ​ന​ത്തി​ലും ഇ​ക്കാ​ര്യം പ​റ​യു​ന്നു. രാ​ഷ്‌​ട്രീ​യ വി​ജ​യ​ത്തേ​ക്കാ​ള്‍ മാ​ര്‍​ഗ​ശു​ദ്ധി​ക്കാ​ണു പ്രാ​ധാ​ന്യ​മെ​ന്ന് അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. ഏ​റ്റ​വും ദു​ര്‍​ബ​ല​രാ​യ​വ​ര്‍​ക്കും തു​ല്യാ​വ​സ​ര​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തും എ​ല്ലാ​വ​രി​ലു​മാ​യി യ​ഥാ​ര്‍​ഥ​ത്തി​ല്‍ അ​ധി​കാ​രം പ​ങ്കി​ട​പ്പെ​ടു​ന്ന​തും (യം​ഗ് ഇ​ന്ത്യ 1925, 1927) ആ​ണ് യ​ഥാ​ര്‍​ഥ ജ​നാ​ധി​പ​ത്യ​മെ​ന്ന് ഗാ​ന്ധി​ജി വി​ശ്വ​സി​ച്ചു.

രാ​ഷ്‌​ട്രീ​യ പോ​രാ​ട്ട​ങ്ങ​ളി​ല്‍ സ​ത്യ​വും അ​ഹിം​സ​യും ബ​ലി​ക​ഴി​ക്കേ​ണ്ടി വ​ന്നാ​ല്‍ ജ​നാ​ധി​പ​ത്യം അ​ര്‍​ഥ​ശൂ​ന്യ​മാ​യി​ത്തീ​രു​മെ​ന്ന് ഗാ​ന്ധി​ജി ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു (ഹ​രി​ജ​ന്‍, 1935). രാ​ഷ്‌​ട്ര​പി​താ​വ് വി​ഭാ​വ​നം ചെ​യ്ത ജ​നാ​ധി​പ​ത്യം ഇ​ന്നി​ല്ല. വ​ള​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ​യും അ​ഴി​മ​തി​യി​ലൂ​ടെ​യും നേ​ടു​ന്ന വി​ജ​യ​ത്തി​നു യ​ഥാ​ര്‍​ഥ മൂ​ല്യ​മി​ല്ലെ​ന്ന് ഗാ​ന്ധി​ജി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഉ​ന്ന​ത​വ​ര്‍​ഗ​ത്തി​ന്‍റെ അ​ധി​കാ​ര​കേ​ന്ദ്രീ​ക​ര​ണ​ത്തി​നു പ​ക​രം, ശ​ക്തീ​ക​രി​ക്ക​പ്പെ​ട്ട പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ളി​ലൂ​ടെ താ​ഴെ​ത്ത​ട്ടി​ല്‍​നി​ന്ന് അ​ധി​കാ​രം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​താ​ണു ജ​നാ​ധി​പ​ത്യ​ത്തി​ന് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മ​പ്പെ​ടു​ത്തി​യി​രു​ന്നു.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഉ​ള്‍​ക്കൊ​ള്ളു​ക

നി​ര്‍​ബ​ന്ധി​ച്ചോ സം​ഖ്യാ​ബ​ലം ഉ​പ​യോ​ഗി​ച്ചോ അ​നു​സ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു പ​ക​രം, ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളെ ഭൂ​രി​പ​ക്ഷം ബ​ഹു​മാ​നി​ക്കു​ക​യും ഉ​ള്‍​ക്കൊ​ള്ളു​ക​യും വേ​ണ​മെ​ന്ന് ഗാ​ന്ധി​ജി പ​റ​ഞ്ഞ​തു മ​റ​ക്ക​രു​ത്. കേ​ന്ദ്രീ​കൃ​ത​മാ​യ ഭ​ര​ണ​കൂ​ട അ​ധി​കാ​രം സൈ​നി​ക​വ​ത്ക​രി​ക്ക​പ്പെ​ട്ട​തും മു​ത​ലാ​ളി​ത്ത​പ​ര​വും ചൂ​ഷ​ണ​ത്തി​നു വ​ഴി​യൊ​രു​ക്കു​ന്ന​തു​മാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. ധാ​ര്‍​മി​കാ​ടി​ത്ത​റ​യി​ല്ലാ​ത്ത, അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത ജ​ന​ത രാ​ഷ്‌​ട്രീ​യ വ്യ​വ​സ്ഥ​യെ അ​പ​ക​ട​ക​ര​മാ​യ ജ​ന​കീ​യ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ലേ​ക്കോ ആ​ള്‍​ക്കൂ​ട്ട ഭ​ര​ണ​ത്തി​ലേ​ക്കോ (മോ​ബോ​ക്ര​സി) ന​യി​ച്ചേ​ക്കാ​മെ​ന്ന് ഗാ​ന്ധി​ജി മു​ന്ന​റി​യി​പ്പു ന​ല്‍​കി.

തീ​വ്ര വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​നു​മെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധം ക​ത്തി​പ്പ​ട​രു​മ്പോ​ള്‍ ഗാ​ന്ധി​ജി​യു​ടെ വാ​ക്കു​ക​ള്‍ പ്ര​ധാ​ന​മാ​ണ്. ഗാ​ന്ധി​ജി ഭ​യ​ന്ന​തും മു​ന്ന​റി​യി​പ്പു ന​ല്‍​കി​യ​തു​മാ​യ പ​ല​തും ഭാ​ര​ത​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ക​ട​ന്നു​കൂ​ടി. കേ​ന്ദ്ര​സ​ര്‍​ക്കാ​രും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നും കോ​ട​തി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന വി​വാ​ദ​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ശി​ല​ക​ള്‍ ഇ​ള​ക്കു​ന്ന​താ​ണ്. പ്രാ​യ​പൂ​ര്‍​ത്തി വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്കേ​ണ്ട​വ​ര്‍​ത​ന്നെ അ​ര്‍​ഹ​ത​യു​ള്ള വോ​ട്ട​ര്‍​മാ​രെ വെ​ട്ടി​നീ​ക്കി​യെ​ന്ന​തു ഗു​രു​ത​ര​മാ​ണ്. ഇ​ത​ട​ക്ക​മു​ള്ള ക്ര​മ​ക്കേ​ടു​ക​ള്‍​ക്കെ​തി​രേ ഇ​ല​ക്‌​ഷ​ന്‍ ക​മ്മി​ഷ​നി​ലെ ര​ണ്ടം​ഗ​ങ്ങ​ള്‍ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​തു നി​സാ​ര​മ​ല്ല.

ഒ​രാ​ള​ല്ല ഗ്യാ​നേ​ഷ് കു​മാ​ര്‍

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​നും തീ​വ്ര വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​നു​മെ​തി​രേ ഡ​ല്‍​ഹി​യി​ലും മ​റ്റി​ട​ങ്ങ​ളി​ലും പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ദി​വ​സ​വും ശ​ക്തി​പ്പെ​ടു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ പാ​ര്‍​ട്ടി​ക​ളും സി​ജെ​പി നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും എ​ന്‍​ജി​ഒ​ക​ളും രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നാ​ണു തു​ട​ക്കം​കു​റി​ച്ച​ത്. ഗ്യാ​നേ​ഷി​നെ ഇം​പീ​ച്ച് ചെ​യ്യാ​നു​ള്ള ശ്ര​മം വി​ജ​യി​ക്കാ​നി​ട​യി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​യ്തി​ക​ളെ പാ​ര്‍​ല​മെ​ന്‍റി​ലും പു​റ​ത്തും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ അ​ത്ത​ര​മൊ​രു പ്ര​മേ​യം വ​ഴി​യൊ​രു​ക്കും.

കേ​ന്ദ്രം ഭ​രി​ക്കു​ന്ന​വ​രു​ടെ ഇം​ഗി​ത​ത്തി​നും ഗൂ​ഢ​പ​ദ്ധ​തി​ക​ള്‍​ക്കും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍ വ​ഴ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ വ​സ്തു​ത​ക​ള്‍ പു​റ​ത്ത​റി​യാ​ന്‍ ഇം​പീ​ച്ച്‌​മെ​ന്‍റ് ന​ട​പ​ടി സ​ഹാ​യി​ക്കും. വി​വാ​ദ എ​സ്‌​ഐ​ആ​ര്‍ ന​ട​പ​ടി​ക​ളെ​ച്ചൊ​ല്ലി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നു​ള്ളി​ലെ ത​ര്‍​ക്കം വെ​റും ആ​ഭ്യ​ന്ത​ര പ്ര​ശ്‌​ന​മ​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി നാ​ളു​ക​ളാ​യി ഉ​ന്ന​യി​ച്ച പ​രാ​തി​ക​ള്‍ ശ​രി​വ​യ്ക്കു​ന്ന​താ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍​മാ​രാ​യ സു​ഖ്ബീ​ര്‍ സിം​ഗ് സ​ന്ധു​വും വി​വേ​ക് ജോ​ഷി​യും എ​ഴു​തി​യ 14 വി​യോ​ജ​ന​ക്കു​റി​പ്പു​ക​ള്‍.

തെ​റ്റു​തി​രു​ത്ത​ല്‍ ത​ടി​ത​പ്പ​ല്‍

ക​ര്‍​ണാ​ട​ക​യി​ലെ മ​ഹാ​ദേ​വ​പു​ര അ​ട​ക്ക​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ര​ട്ട എ​ന്‍​ട്രി​ക​ള്‍, സ്ഥി​രീ​ക​രി​ക്കാ​നാ​വാ​ത്ത വി​ലാ​സ​ങ്ങ​ള്‍, ഹ​രി​യാ​ന​യി​ല്‍ ബ്ര​സീ​ലി​യ​ന്‍ യു​വ​തി വ​രെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ​ത്, കൂ​ട്ട​ത്തോ​ടെ​യു​ള്ള ര​ജി​സ്‌​ട്രേ​ഷ​നു​ക​ള്‍ എ​ന്നി​വ ഉ​ണ്ടാ​യെ​ന്ന രാ​ഹു​ലി​ന്‍റെ വി​ശ​ക​ല​നം വ​സ്തു​താ​പ​ര​വും സു​താ​ര്യ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍ ഇ​നി​യും നി​ഷേ​ധി​ച്ചി​ട്ടി​ല്ല. മെ​ഷീ​ന്‍ റീ​ഡ​ബി​ള്‍ ഡി​ജി​റ്റ​ല്‍ വോ​ട്ട​ര്‍ വി​വ​ര​ങ്ങ​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വി​ടാ​ന്‍ ക​മ്മി​ഷ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന​തു സം​ശ​യം കൂ​ട്ടി. വോ​ട്ടെ​ടു​പ്പു​ക​ളു​ടെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ല്‍ വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യ വ​ര്‍​ധ​ന, രേ​ഖ​പ്പെ​ടു​ത്തി​യ​തും എ​ണ്ണി​യ വോ​ട്ടു​ക​ളും ത​മ്മി​ലു​ള്ള പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചും ആ​ശ​ങ്ക​ക​ളു​ണ്ട്.

വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്കു​മ്പോ​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഡാ​റ്റാ ബേ​സി​ന്‍റെ വി​ശ്വാ​സ്യ​ത​യെ​ക്കു​റി​ച്ചും ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍​മാ​ര്‍ ഉ​യ​ര്‍​ത്തി​യ എ​തി​ര്‍​പ്പു​ക​ളി​ല്‍ കാ​ര്യം വ്യ​ക്തം. തോ​റ്റ​വ​രു​ടെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ അ​പ​വാ​ദ പ്ര​ചാ​ര​ണ​മാ​ണെ​ന്നു പ​റ​ഞ്ഞു വി​വാ​ദ ന​ട​പ​ടി​ക​ളെ ബി​ജെ​പി ന്യാ​യീ​ക​രി​ക്കു​മ്പോ​ള്‍ സം​ശ​യം ബ​ല​പ്പെ​ടും. പ​ക്ഷേ, ആ​രോ​പ​ണ​ങ്ങ​ളും ക്ര​മ​ക്കേ​ടു​ക​ളും ശ​രി​വ​യ്ക്കു​ന്ന​താ​ണ് ഏ​റ്റ​വും പു​തു​താ​യി ഇ​ല​ക്‌​ഷ​ന്‍ ക​മ്മി​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ച തി​രു​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍.

വി​ശ്വാ​സ്യ​ത​യി​ല്ല, സാ​ധു​ത​യു​മി​ല്ല

വി​വാ​ദ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ സ​മ്പൂ​ര്‍​ണ യോ​ഗ​ത്തി​നു ശേ​ഷം പ്ര​ഖ്യാ​പി​ച്ച ഭ​ര​ണ​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ ഒ​മ്പ​തു ന​ട​പ​ടി​ക​ള്‍ ഇ​തേ​വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ​യു​ടെ വി​ശ്വാ​സ്യ​ത​യും സാ​ധു​ത​യും ചോ​ദ്യം​ചെ​യ്യു​ന്ന​താ​ണ്. വോ​ട്ട​ര്‍പ​ട്ടി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍, ഐ​ടി സം​വി​ധാ​ന​ങ്ങ​ള്‍, തീ​രു​മാ​ന​മെ​ടു​ക്ക​ല്‍ രീ​തി​ക​ള്‍ എ​ന്നി​വ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍​മാ​രാ​യ സ​ന്ധു​വും ജോ​ഷി​യും ഉ​യ​ര്‍​ത്തി​യ പ്ര​ശ്‌​ന​ങ്ങ​ളാ​ണു തി​രു​ത്തി​യ​ത്. വ്യ​ക്തി​ഗ​ത രേ​ഖ​ക​ളു​ടെ പേ​രി​ല്‍ എ​സ്‌​ഐ​ആ​ര്‍ നോ​ട്ടീ​സ് ല​ഭി​ക്കു​ന്ന വോ​ട്ട​ര്‍​മാ​ര്‍​ക്ക്, നേ​രി​ട്ടു​ള്ള ഹി​യ​റിം​ഗ് ഇ​നി നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന തീ​രു​മാ​നം ശ്ര​ദ്ധേ​യ​മാ​ണ്. പ​ക​രം, ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ വീ​ടു​ക​ളി​ലെ​ത്തി രേ​ഖ​ക​ള്‍ ശേ​ഖ​രി​ച്ച് ഇ​സി​ഐ നെ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യും.

ക​മ്മി​ഷ​ന്‍ യോ​ഗ​ങ്ങ​ള്‍​ക്കു മു​മ്പും ശേ​ഷ​വും അ​ജ​ന്‍​ഡ​ക​ളും യോ​ഗന​ട​പ​ടി​ക​ളു​ടെ മി​നി​റ്റ്‌​സും വി​ത​ര​ണം ചെ​യ്യു​ക, ഇ​സി​ഐ നെ​റ്റ് സം​വി​ധാ​ന​വും ഐ​ടി മൊ​ഡ്യൂ​ളും വി​ദ​ഗ്ധ സ​മി​തി അ​വ​ലോ​ക​നം ചെ​യ്യു​ക, ഫോം ​ആ​റി​ലെ വി​വാ​ദ ചോ​ദ്യം ഒ​ഴി​വാ​ക്കു​ക, ഗോ​വ​യി​ല്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ട 97 വോ​ട്ട​ര്‍​മാ​രെ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി, ഫീ​ല്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന​സ്വാ​ത​ന്ത്ര്യം, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ദേ​ശ​യാ​ത്ര​ക​ള്‍​ക്കു മു​ന്‍​കൂ​ര്‍ അ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ക്കു​ക തു​ട​ങ്ങി​യ​വ​യെ​ല്ലാം ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ ന​ട​പ​ടി​ക​ളു​ടെ തി​രു​ത്ത​ലാ​ണ്. മ​ഹാ​രാ​ഷ്‌​ട്ര അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​രാ​തി​ക​ള്‍​ക്കു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി​യി​ട്ടു​മു​ണ്ട്.

ജ​നാ​ധി​പ​ത്യം ഉ​ട​ച്ചു​വാ​ര്‍​ക്കു​ക

ഏ​ഴു പ​തി​റ്റാ​ണ്ടു​കൊ​ണ്ടു കെ​ട്ടി​പ്പ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ വി​ശ്വാ​സ്യ​ത​യാ​ണു ത​ക​ര്‍​ത്ത​ത്. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​ക്കാ​യി രാ​ജ്യ​ത്താ​കെ പ്ര​തി​ഷേ​ധം ക​ന​ത്ത​പ്പോ​ള്‍, പ്ര​ശ്‌​ന​ത്തി​ല്‍​നി​ന്നു ത​ല​യൂ​രാ​നാ​യി ന​ട​ത്തി​യ ചി​ല തി​രു​ത്ത​ലു​ക​ള്‍ മ​തി​യാ​കി​ല്ല. എ​സ്‌​ഐ​ആ​ര്‍ നി​ര്‍​ത്തി​വ​യ്ക്കു​ക, വോ​ട്ട​ര്‍​പ​ട്ടി​ക കു​റ്റ​മ​റ്റ​താ​ക്കു​ക, 2023ല്‍ ​മോ​ദി സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന ര​ണ്ടു വി​വാ​ദ നി​യ​മ​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ക, ഗ്യാ​നേ​ഷ് കു​മാ​ര്‍ ഒ​ഴി​യു​ക എ​ന്നി​വ അ​നി​വാ​ര്യ​മാ​ണ്. രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യും നി​ഷ്പ​ക്ഷ​ത​യും സു​താ​ര​ത്യ​യും സ​മ​ഗ്ര​ത​യും വീ​ണ്ടെ​ടു​ക്കാ​ന്‍ ഇ​തി​ല്‍ കു​റ​ഞ്ഞ​തൊ​ന്നും സ്വീ​കാ​ര്യ​മാ​കി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നി​ലെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സ​മ്മ​ര്‍​ദം, ക​മ്മീ​ഷ​ന്‍റെ​യും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ​യും ദു​രു​പ​യോ​ഗം, രാ​ഷ്‌​ട്രീ​യ-​മ​ത-​ജാ​തി ധ്രു​വീ​ക​ര​ണ​വും വ​ര്‍​ഗീ​യ​ത​യും, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി ഫ​ണ്ടിം​ഗു​ക​ളി​ലെ സു​താ​ര്യ​ത​യി​ല്ലാ​യ്മ​യും അ​സ​മ​ത്വ​വും, രാ​ഷ്‌​ട്രീ​യ ക്രി​മി​ന​ല്‍​വ​ത്ക​ര​ണം, വ്യ​വ​സ്ഥാ​പി​ത അ​ഴി​മ​തി തു​ട​ങ്ങി​യ​വ മു​ത​ല്‍ സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള ത​ട​സ​ങ്ങ​ള്‍, ഡി​ജി​റ്റ​ല്‍-​സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ ആ​ല്‍​ഗോ​രി​ത കൃ​ത്രി​മ​ത്വം വ​രെ​യെ​ല്ലാം ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യെ പ​ല​ത​ര​ത്തി​ല്‍ അ​ട്ടി​മ​റി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നും പ്ര​ക്രി​യ​യു​മ​ട​ക്കം ജ​നാ​ധി​പ​ത്യ സം​വി​ധാ​നം ഉ​ട​ച്ചു​വാ​ര്‍​ക്ക​ണം. ജ​ന​വി​ശ്വാ​സ​വും ജ​ന​ഹി​ത​വു​മാ​ണു പ്ര​ധാ​നം.

Tags : Gandhiji Warnings Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up