x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മറവിക്കെതിരെ ഓർമയുടെ കലാൾപ്പട

പദായനങ്ങൾ / എം.കെ. ഹരികുമാർ
Published: September 30, 2026 12:56 AM IST | Updated: September 30, 2026 01:03 AM IST

പ്രതീകാത്മക ചിത്രം

ഇ​​​ന്ന​​​ത്തെ ജീ​​​വി​​​തം ഓ​​​ർ​​​മ​​​ക​​​ളെ വേ​​​റൊ​​​രു രീ​​​തി​​​യി​​​ൽ നി​​​ർ​​​വ​​​ചി​​​ക്കു​​​ക​​​യാ​​​ണ്. ഓ​​​ർ​​​ക്കു​​​ന്തോ​​​റും മ​​​റ​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ അ​​​ല്ലെ​​​ങ്കി​​​ൽ വി​​​വ​​​രം ഒ​​​രു ദു​​​ര​​​ന്ത​​​മാ​​​യി​​​രി​​​ക്കു​​​ന്നു. ജീ​​​വി​​​ത​​​ത്തി​​​ന്‍റെ നൈ​​​സ​​​ർ​​​ഗി​​​ക​​​വും സ​​​സ്യാ​​​ത്മ​​​ക​​​വു​​​മാ​​​യ ന​​​ന്മ​​​യെ, ശാ​​​ന്ത​​​ത​​​യെ മു​​​ഴു​​​വ​​​ൻ ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​വി​​​ധം അ​​​നാ​​​വ​​​ശ്യ​​​വും കൃ​​​ത്രി​​​മ​​​വു​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ ഓ​​​വ​​​ർ​​​ലോ​​​ഡ് വ്യ​​​ക്തി​​​യു​​​ടെ ത​​​ല​​​യി​​​ൽ ക​​​യ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്ക​​​യാ​​​ണ്. ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഓ​​​വ​​​ർ​​​ലോ​​​ഡ് മ​​​നു​​​ഷ്യ​​​നെ ഒ​​​രു ച​​​വ​​​റ്റു​​​കൂ​​​ന​​​യാ​​​ക്കു​​​ന്നു.

ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ ഒ​​​രു സെ​​​ക്ക​​​ൻ​​​ഡി​​​ൽ പ​​​ത്തു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഫോ​​​ട്ടോ​​​ക​​​ളാ​​​ണ് വ​​​ന്നു നി​​​റ​​​യു​​​ന്ന​​​ത്. ഒ​​​ന്നു​​​പോ​​​ലും സൂ​​​ക്ഷി​​​ച്ചു​​​വ​​​യ്ക്കാ​​​നാ​​​കി​​​ല്ല. മൊ​​​ബൈ​​​ലി​​​ൽ ഇ​​​ട​​​മു​​​ണ്ടാ​​​കി​​​ല്ല. സൂ​​​ക്ഷി​​​ച്ചു​​​വ​​​ച്ച​​​വ​​​ത​​​ന്നെ കു​​​റെ ക​​​ഴി​​​യു​​​മ്പോ​​​ൾ ഡി​​​ലീ​​​റ്റ് ചെ​​​യ്യേ​​​ണ്ടിവ​​​രും. കാ​​​ണു​​​ക, മ​​​റ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ന​​​മു​​​ക്ക് വി​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഓ​​​ർ​​​ക്കു​​​ന്തോ​​​റും മ​​​റ​​​വി നി​​​ർ​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റു​​​ക​​​ളും മ​​​റ​​​ക്കാ​​​നു​​​ള്ള​​​താ​​​ണ്. ഓ​​​ർ​​​ക്കാ​​​നു​​​ള്ള ന​​​മ്മു​​​ടെ ശേ​​​ഷി​​​ക്ക​​​പ്പു​​​റ​​​ത്താ​​​ണ് ഇ​​​ന്നു വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ പ്ര​​​വാ​​​ഹം. ഒ​​​രാ​​​ൾ​​​ക്ക് അ​​​യാ​​​ളു​​​ടെ പോ​​​സ്റ്റു​​​ക​​​ൾ പോ​​​ലും ഓ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് പ​​​രി​​​മി​​​തി​​​യു​​​ണ്ട്. ഒ​​​രു മാ​​​സം​​​വ​​​രെ​​​യൊ​​​ക്കെ ഓ​​​ർ​​​ക്കാം. പി​​​ന്നീ​​​ട് പ​​​ര​​​തി നോ​​​ക്കി​​​യാ​​​ൽ കാ​​​ണു​​​മാ​​​യി​​​രി​​​ക്കും. എ​​​ന്നാ​​​ൽ, പ​​​ഴ​​​യ പോ​​​സ്റ്റു​​​ക​​​ൾ പെ​​​ട്ടെ​​​ന്ന് ക​​​ണ്ടെ​​​ത്താ​​​ൻ പ്ര​​​യാ​​​സ​​​മാ​​​ണ്.

ചു​​​രു​​​ക്ക​​​ത്തി​​​ൽ, ഇ​​​ന്ന് ജീ​​​വി​​​ത​​​വും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും മ​​​റ​​​ക്കാ​​​നാ​​​ണ് പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. വി​​​വ​​​ര​​​സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ​​​യും രേ​​​ഖ​​​ക​​​ളു​​​ടെ​​​യും അ​​​മി​​​ത​​​പ്ര​​​വാ​​​ഹം ന​​​മ്മെ പ​​​രി​​​ക്ഷീ​​​ണി​​​ത​​​രാ​​​ക്കു​​​ക​​​യാ​​​ണ്. ഓ​​​രോ ഇ​​​ട​​​പാ​​​ടി​​​നു​​​ശേ​​​ഷ​​​വും ഒ​​​ഴി​​​ഞ്ഞ പാ​​​ത്രം പോ​​​ലെ മ​​​ന​​​സ് ശൂ​​​ന്യ​​​മാ​​​കു​​​ന്നു. ചു​​​റ്റു​​​പാ​​​ടും വ്യാ​​​പി​​​ക്കു​​​ന്ന ഈ ​​​മ​​​റ​​​വി ഒ​​​രു നി​​​ർ​​​മാ​​​ണ​​​മാ​​​ണ്. അ​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യി മ​​​നു​​​ഷ്യ​​​ർ​​​ക്ക് മ​​​റ​​​വി ഒ​​​രു രോ​​​ഗ​​​മോ ര​​​ക്ഷ​​​പ്പെ​​​ട​​​ലോ പി​​​ൻ​​​വാ​​​ങ്ങ​​​ലോ ആ​​​യി​​​ത്തീ​​​രു​​​ന്നു. അ​​​ൽ​​​ഷി​​​മേ​​​ഴ്സ് ബാ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും നാം ​​​മ​​​റ​​​വി​​​യി​​​ൽ​​നി​​​ന്ന് മു​​​ക്ത​​​ര​​​ല്ല.

എ​​​ന്നാ​​​ൽ, സാ​​​ഹി​​​ത്യം ഓ​​​ർ​​​മ​​​ക​​​ളു​​​ടെ​​​യും ഭാ​​​വ​​​ന​​​ക​​​ളു​​​ടെ​​​യും ക​​​ല​​​യാ​​​ണ്. ഓ​​​ര്‍മ​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കി​​​ല്ല. ഓ​​​ര്‍മ​​​ക​​​ള്‍ അ​​​തി​​​ന്‍റെ ര​​​ക്ത​​​മാ​​​ണ്. ആ​​​ത്മാ​​​വു​​​മാ​​​ണ്. അ​​​സ്തി​​​ത്വ​​​മാ​​​ണ്, അ​​​സ്തി​​​ത്വ​​​ത്തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ്. മ​​​റ​​​വി​​​ക്കെ​​​തി​​​രേ ഒ​​​രു കാ​​​ലാ​​​ൾ​​​പ്പ​​​ട​​​യെ ന​​​യി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ജീ​​​വി​​​ച്ച​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഓ​​​ര്‍മ​​​ക​​​ള്‍ വേ​​​റൊ​​​രു ജീ​​​വി​​​ത​​​മാ​​​കു​​​ക​​​യാ​​​ണ്. ഓ​​​ർ​​​മ​​​ക​​​ൾ പൊ​​​ട്ടി​​​പ്പി​​​ള​​​ർ​​​ന്ന് വ​​​ള​​​രു​​​ക​​​യാ​​​ണ്.

എ​​​ന്നാ​​​ല്‍ ഓ​​​ര്‍മ​​​ക​​​ളോ​​​ടു​​​ള്ള അ​​​തി​​​രു​​​വി​​​ട്ട ആ​​​സ​​​ക്തി, ചി​​​ല​​​പ്പോ​​​ള്‍ എ​​​ഴു​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം കു​​​റ​​​യ്ക്കാ​​​നും ഇ​​​ട​​​യാ​​​ക്കു​​​ന്നു. ഉ​​​പ​​​രി​​​പ്ലവ​​​മാ​​​യ ഓ​​​ര്‍മ​​​ക​​​ള്‍ പ്ര​​​ത്യേ​​​കി​​​ച്ചൊ​​​ന്നും ത​​​രു​​​ന്നി​​​ല്ല. എ​​​ല്ലാ​​​വ​​​ര്‍ക്കും അ​​​റി​​​യാ​​​വു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ വി​​​ശ​​​ദ​​​മാ​​​യി എ​​​ഴു​​​തേ​​​ണ്ട​​​തി​​​ല്ല. അ​​​ത് അ​​​ധി​​​ക​​​പ്ര​​​സം​​​ഗ​​​മ​​​ല്ല, അ​​​തി​​​ദാ​​​രു​​​ണ​​​മാ​​​യ ഒ​​​ര​​​വ​​​സ്ഥ​​​യാ​​​യി മാ​​​റാം. സ്വ​​​ന്ത​​​മാ​​​യി ഒ​​​ന്നും പ​​​റ​​​യാ​​​നി​​​ല്ലാ​​​തെ വ​​​രു​​​മ്പോ​​​ഴാ​​​ണ് എ​​​ഴു​​​ത്തു​​​കാ​​​ര​​​ന്‍ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ഓ​​​ര്‍മ​​​ക​​​ളെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് ഒ​​​രു വീ​​​ഴ്ച​​​യാ​​​ണ്. എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ ഓ​​​ർ​​​മ​​​ക​​​ളെ ഖ​​​ന​​​നം ചെ​​​യ്യ​​​ണം.

ഓ​​​ര്‍മ​​​യെ​​​ഴു​​​ത്ത് ഇ​​​വി​​​ടെ ര​​​ണ്ടാ​​​യി പി​​​രി​​​യു​​​ക​​​യാ​​​ണ്. എ​​​ല്ലാ​​​വ​​​ര്‍ക്കും അ​​​റി​​​യാ​​​വു​​​ന്ന ഒ​​​രു ഭൂ​​​ത​​​കാ​​​ലം ന​​​ല്ലൊ​​​രു എ​​​ഴു​​​ത്തു​​​കാ​​​ര​​​ന് വെ​​​ല്ലു​​​വി​​​ളി​​​യാ​​​കു​​​ന്നി​​​ല്ല. അ​​​തി​​​ല്‍ വി​​​ശേ​​​ഷി​​​ച്ചൊ​​​ന്നു​​​മി​​​ല്ല​​​ല്ലോ. അ​​​ത് പ​​​ല​​​രും ക​​​യ​​​റി​​​യി​​​റ​​​ങ്ങി​​​പ്പോ​​​യ ഒ​​​രു പൊ​​​തു​​​വ​​​ഴി മാ​​​ത്ര​​​മാ​​​ണ്. എ​​​ന്നാ​​​ല്‍ അ​​​ജ്ഞാ​​​ത വ​​​ഴി​​​ക​​​ള്‍ തേ​​​ടു​​​മ്പോ​​​ഴാ​​​ണ് സാ​​​ഹി​​​ത്യ​​​മു​​​ണ്ടാ​​​കു​​​ന്ന​​​ത്. ആ​​​രു​​​ടെ​​​യും ഓ​​​ര്‍മ​​​യി​​​ല്‍ ഇ​​​ല്ലാ​​​ത്ത​​​ത് പ​​​ര്യ​​​വേ​​​ക്ഷ​​​ണം ചെ​​​യ്തു ക​​​ണ്ടു​​​പി​​​ടി​​​ക്ക​​​ണം. പ്ര​​​മു​​​ഖ ഫ്ര​​​ഞ്ച് എ​​​ഴു​​​ത്തു​​​കാ​​​ര​​​നാ​​​യ മാ​​​ര്‍സ​​​ല്‍ പ്രൂ​​​സ്ത് (Marcel Proust,1871-1922) ഒ​​​രു മ​​​ഹാ​​​സ്തം​​​ഭ​​​മാ​​​യി ഈ ​​​വ​​​ഴി​​​യി​​​ല്‍ നി​​​ല്ക്കു​​​ക​​​യാ​​​ണ്. പ്രൂ​​​സ്തി​​​ന്‍റെ നോ​​​വ​​​ല്‍ Remembrance of Things Past ആ ​​​പേ​​​രു​​​കൊ​​​ണ്ടു​​​ത​​​ന്നെ വ്യ​​​ക്ത​​​മാ​​​ണ​​​ല്ലോ, ഭൂ​​​ത​​​കാ​​​ല​​​ത്തെ സൃ​​​ഷ്‌​​​ടി​​​ക്കു​​​ക​​​യാ​​​ണ്! ഭൂ​​​ത​​​കാ​​​ല​​​ത്തെ എ​​​ഴു​​​തു​​​ന്ന​​​തും സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തും ഒ​​​ന്ന​​​ല്ല.

സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യും ഉ​​​ത്ത​​​രാ​​​ധു​​​നി​​​ക​​​രും ചെ​​​യ്യു​​​ന്ന​​​ത് ഭൂ​​​ത​​​കാ​​​ല​​​ത്തെ എ​​​ഴു​​​തു​​​ക മാ​​​ത്ര​​​മാ​​​ണ്. പ​​​ന്നി​​​യി​​​റ​​​ച്ചി ക​​​റി വ​​​ച്ച​​​ത്, ക​​​ല്യാ​​​ണ​​​ത്ത​​​ലേ​​​ന്ന് സ​​​ദ്യ​​​യൊ​​​രു​​​ക്കി​​​യ​​​ത് തു​​​ട​​​ങ്ങി​​​യ​​​വ എ​​​ഴു​​​തു​​​ന്ന​​​ത് പൊ​​​തു ഓ​​​ര്‍മ​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​ണ്.
താ​​​ന്‍ മാ​​​ത്ര​​​മ​​​ല്ല ജീ​​​വി​​​ച്ച​​​ത് എ​​​ന്നാ​​​ണ് ഓ​​​ര്‍മ​​​ക​​​ള്‍ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ പ്രൂ​​​സ്ത് അ​​​ര്‍ഥ​​​മാ​​​ക്കു​​​ന്ന​​​ത്. ഇ​​​ത് സ്വ​​​ന്തം മ​​​ന​​​സി​​​ന്‍റെ നി​​​ര്‍മാ​​​ണ​​​വു​​​മാ​​​ണ്.
1922ലാ​​​ണ് പ്രൂ​​​സ്തി​​​ന്‍റെ ഏ​​​ഴ് വാ​​​ല്യ​​​ങ്ങ​​​ളു​​​ള്ള ‘റി​​​മം​​​ബ്ര​​​ന്‍സ് ഓ​​​ഫ് തിം​​​ഗ്‌​​​സ് പാ​​​സ്റ്റ്’ ഫ്ര​​​ഞ്ചി​​​ല്‍നി​​​ന്ന് ഇം​​​ഗ്ലീഷി​​​ലേ​​​ക്ക് പ​​​രി​​​ഭാ​​​ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പി​​​ന്നീ​​​ട് പു​​​തി​​​യ പ​​​തി​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യ​​​പ്പോ​​​ള്‍ ഇ​​​തി​​​ന്‍റെ പേ​​​ര് In Search of Lost Time എ​​​ന്നാ​​​ക്കി. ഇ​​​രു​​​പ​​​താം നൂ​​​റ്റാ​​​ണ്ടി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ എ​​​ഴു​​​ത്തു​​​കാ​​​ര​​​നാ​​​ണ് പ്രൂ​​​സ്ത് എ​​​ന്ന് ഇം​​​ഗ്ലീ​​​ഷ് നോ​​​വ​​​ലി​​​സ്റ്റ് ഗ്ര​​​ഹാം ഗ്രീ​​​ന്‍ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

പ്രൂ​​​സ്തി​​​ന്‍റെ ഓ​​​ര്‍മ​​​ക​​​ളു​​​ടെ നി​​​ര്‍മാ​​​ണം എ​​​ന്ന സ​​​ങ്കേ​​​തം ഇ​​​ന്ന് സാ​​​ഹി​​​ത്യ​​​ലോ​​​കം ഒ​​​രു വേ​​​ദ​​​പു​​​സ്ത​​​കം​​​പോ​​​ലെ പി​​​ന്തു​​​ട​​​രു​​​ന്നു​​​ണ്ട്. ഒ​​​രാ​​​ളു​​​ടെ സ​​​ര്‍ഗ​​​ശേ​​​ഷി​​​ക്കൊ​​​ത്താ​​​ണ് ഇ​​​ത് വി​​​പു​​​ല​​​മാ​​​കു​​​ന്ന​​​ത്. ഇ​​​വി​​​ടെ കു​​​റേ​​​ക്കൂ​​​ടി ഗൗ​​​ര​​​വ​​​മാ​​​യ ഒ​​​രു ക​​​ണ്ടെ​​​ത്ത​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യി​​​രി​​​ക്കു​​​ന്നു. ഒ​​​രാ​​​ള്‍ ഓ​​​ര്‍മ​​​ക​​​ള്‍ എ​​​ങ്ങ​​​നെ ക​​​ണ്ടെ​​​ത്തും? അ​​​ത് ഒ​​​രാ​​​ളു​​​ടെ ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വു​​​മാ​​​യ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളി​​​ല്‍നി​​​ന്നാ​​​ണ് ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്. ന​​​മു​​​ക്ക് ഇ​​​ഷ്‌​​​ട​​​മു​​​ള്ള​​​ത്, ന​​​മ്മെ ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ല്‍ ആ​​​ക​​​ര്‍ഷി​​​ക്കു​​​ന്ന​​​ത് മാ​​​ത്ര​​​മേ ന​​​മ്മു​​​ടെ ഓ​​​ര്‍മ​​​ക​​​ളാ​​​യി പ​​​രി​​​ണ​​​മി​​​ക്കു​​​ക​​​യു​​​ള്ളൂ. അ​​​ല്ലാ​​​ത്ത​​​തൊ​​​ക്കെ വ്യ​​​ക്തി​​​യു​​​ടെ വ്യ​​​വ​​​സ്ഥ​​​യി​​​ല്‍നി​​​ന്ന് പു​​​റ​​​ന്ത​​​ള്ള​​​പ്പെ​​​ടും.

ന​​​മ്മു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​കാ​​​ത്ത​​​തെ​​​ല്ലാം ജൈ​​​വ​​​വ്യ​​​വ​​​സ്ഥ​​​യു​​​മാ​​​യി ചേ​​​രാ​​​ത്ത​​​താ​​​ണ്. മ​​​ന​​​സി​​​നും ശ​​​രീ​​​ര​​​ത്തി​​​നും ആ​​​വ​​​ശ്യ​​​മു​​​ള്ള​​​താ​​​ണ് ഓ​​​ര്‍മ​​​ക​​​ളാ​​​യി നാം ​​​കൊ​​​ണ്ടു​​​ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​ത് ബോ​​​ധ​​​പൂ​​​ര്‍വം സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത​​​ല്ല. ആ​​​ന്ത​​​രി​​​ക​​​മാ​​​യ ഒ​​​രു സം​​​വേ​​​ദ​​​ന​​​ക്ഷ​​​മ​​​ത​​​യു​​​ണ്ട്. ഇ​​​ത് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ജൈ​​​വ​​​വ്യ​​​വ​​​സ്ഥ​​​യി​​​ല്‍നി​​​ന്നാ​​​ണ് ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്. അ​​​മ്പ​​​തു വ​​​യ​​​സു​​​ള്ള ഒ​​​രാ​​​ള്‍ സൂ​​​ക്ഷ്മ​​​മാ​​​യി ഓ​​​ര്‍ക്കു​​​ന്ന​​​തെ​​​ല്ലാം, അ​​​യാ​​​ളു​​​ടെ ശാ​​​രീ​​​രി​​​ക, മാ​​​ന​​​സി​​​ക സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ള്‍മൂ​​​ലം ആ​​​ക​​​ര്‍ഷി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​ണ്. അ​​​തി​​​ല്‍ എ​​​ല്ലാ വി​​​കാ​​​ര​​​ങ്ങ​​​ളു​​​മു​​​ണ്ട്. അ​​​തു​​​കൊ​​​ണ്ട് ഓ​​​ര്‍മ​​​ക​​​ളി​​​ല്‍ അ​​​ഭി​​​രു​​​ചി ഒ​​​ളി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. ഇ​​​താ​​​ണ് ഓ​​​ര്‍മ​​​ക​​​ളു​​​ടെ ര​​​ഹ​​​സ്യം.

ത​​​ന്‍റെ ഓ​​​ര്‍മ​​​ക​​​ളെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ, അ​​​തി​​​ന്‍റെ നി​​​ര്‍മാ​​​ണ​​​ത്തി​​​ലൂ​​​ടെ എ​​​ഴു​​​ത്തു​​​കാ​​​ര​​​ന്‍ സ്വ​​​ന്തം മ​​​ന​​​സി​​​നെ​​​യു​​​മാ​​​ണ് നി​​​ര്‍മി​​​ക്കു​​​ന്ന​​​ത്. അ​​​ങ്ങ​​​നെ അ​​​ത് ഭാ​​​ഷ​​​യു​​​ടെ അ​​​വ​​​ബോ​​​ധ​​​മാ​​​കു​​​ന്നു. കോ​​​വി​​​ല​​​ന്‍റെ ‘ത​​​ട്ട​​​കം’ എ​​​ന്ന നോ​​​വ​​​ല്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വി​​​ചി​​​ത്ര​​​മാ​​​യ കു​​​ട്ടി​​​ക്കാ​​​ല​​​ത്തി​​​ന്‍റെ​​​യും ഭൂ​​​ത​​​കാ​​​ല​​​ത്തി​​​ന്‍റെ​​​യും ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​മാ​​​ണ്. അ​​​തി​​​ലൂ​​​ടെ ന​​​മ്മ​​​ളെ​​​ല്ലാം ജീ​​​വി​​​ക്കു​​​ക​​​യാ​​​ണ്. ഭാ​​​ഷ​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ വീ​​​ണ്ടെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

ഭാ​​​ഷ, ദൈ​​​നം​​​ദി​​​ന വ്യ​​​വ​​​ഹാ​​​ര​​​ത്തി​​​ന്‍റെ ച​​​ക്കി​​​ലി​​​ട്ട് വ​​​ര​​​ണ്ടു​​​പോ​​​വു​​​ക​​​യാ​​​ണ​​​ല്ലോ. നി​​​ശ്ചി​​​ത നീ​​​ള​​​ത്തി​​​ലും വ​​​ണ്ണ​​​ത്തി​​​ലും തൂ​​​ക്ക​​​ത്തി​​​ലു​​​മു​​​ള്ള ഒ​​​രു ഭാ​​​ഷ​​​യി​​​ലേ​​​ക്ക് നാം ​​​കൃ​​​ത്യ​​​മാ​​​യി ക്ര​​​മീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. ഈ ​​​ഭാ​​​ഷ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി മൂ​​​ട​​​പ്പെ​​​ട്ടു​​​കി​​​ട​​​ക്കു​​​ന്ന വം​​​ശീ​​​യ​​​സ്മൃ​​​തി​​​ക​​​ളെ ഉ​​​ള്‍ക്കൊ​​​ള്ളാ​​​ന്‍ പ​​​ര്യാ​​​പ്ത​​​മ​​​ല്ലാ​​​തെ വ​​​രു​​​മ്പോ​​​ഴാ​​​ണ് പു​​​തി​​​യ ഭാ​​​ഷ ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്ന​​​ത്. ആ​​​ലോ​​​ച​​​ന​​​ക​​​ള്‍ മു​​​ന്‍കൂ​​​ട്ടി ത​​​യാ​​​റാ​​​ക്ക​​​പ്പെ​​​ട്ട ഒ​​​രു മൂ​​​ശ​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​ത് സൂ​​​ക്ഷ്മ​​​ത​​​ക​​​ള്‍ ന​​​ഷ്​​​ട​​​പ്പെ​​​ടാ​​​നി​​​ട​​​യാ​​​ക്കും.​​​ന​​​മ്മ​​​ള്‍ ജീ​​​വി​​​ച്ച​​​താ​​​ണ് ന​​​മ്മു​​​ടെ കാ​​​ലം. അ​​​ത് ഭൂ​​​ത​​​കാ​​​ല​​​മാ​​​യാ​​​ണ് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​ത് ആ​​​ത്മീ​​​യ​​​മാ​​​യ ഒ​​​രു ലോ​​​ക​​​ത്തി​​​ലേ​​​ക്ക് ന​​​മ്മെ എ​​​ത്തി​​​ക്കും.

പ്ര​​​മു​​​ഖ നോ​​​വ​​​ലി​​​സ്റ്റ് മി​​​ലാ​​​ന്‍ കു​​​ന്ദേ​​​ര (Milan Kundera)ഗൃ​​​ഹാ​​​തു​​​ര​​​ത്വ​​​ത്തെ വേ​​​റൊ​​​രു രീ​​​തി​​​യി​​​ല്‍ നി​​​രീ​​​ക്ഷി​​​ച്ച​​​ത് പ​​​ല​​​രു​​​ടെ​​​യും ശ്ര​​​ദ്ധ പി​​​ടി​​​ച്ചു​​​പ​​​റ്റി.

“തി​​​രി​​​ച്ചുവ​​​രാ​​​നു​​​ള്ള അ​​​ട​​​ങ്ങാ​​​ത്ത ആ​​​ഗ്ര​​​ഹം മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന ക​​​ഷ്‌​​​ട​​​പ്പാ​​​ടു​​​ക​​​ൾ” എ​​​ന്നു കു​​​ന്ദേ​​​ര പ​​​റ​​​ഞ്ഞ​​​ത് വെ​​​റും പി​​​ന്തി​​​രി​​​ഞ്ഞു​​​നോ​​​ട്ട​​​മ​​​ല്ല ഗൃ​​​ഹാ​​​തു​​​ര​​​ത്വം എ​​​ന്ന് വി​​​ശ​​​ദ​​​മാ​​​ക്കു​​​ക​​​യാ​​​ണ്. അ​​​ത് സ​​​ഫ​​​ല​​​മാ​​​വാ​​​ത്ത ഓ​​​ര്‍മ​​​ക​​​ളു​​​ടെ തി​​​രി​​​ച്ചു​​​വ​​​ര​​​വാ​​​ണ്. യാ​​​ത​​​ന​​​ക​​​ളു​​​ണ്ടാ​​​ക്കു​​​ന്ന​​​ത് ഈ ​​​ഓ​​​ര്‍മ​​​ക​​​ളാ​​​ണ്. ഭൂ​​​ത​​​കാ​​​ല​​​ത്താ​​​ല്‍ മു​​​റി​​​വേ​​​റ്റ​​​വ​​​രാ​​​ണ് സ്വ​​​ന്തം ഓ​​​ര്‍മ​​​ക​​​ള്‍ നി​​​ര്‍മി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​ത്.​​​ സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​യി തോ​​​ന്നി​​​യ നി​​​മി​​​ഷ​​​ങ്ങ​​​ള്‍ ഓ​​​ര്‍മ​​​ക​​​ളാ​​​യി രൂ​​​പാ​​​ന്ത​​​ര​​​പ്പെ​​​ടു​​​മ്പോ​​​ള്‍ അ​​​ത് വേ​​​റൊ​​​രു അ​​​നു​​​ഭൂ​​​തി​​​യാ​​​ണ്. ഓ​​​ര്‍മ​​​ക​​​ള്‍ അ​​​തേ രീ​​​തി​​​യി​​​ല്‍ എ​​​ഴു​​​തു​​​ക​​​യ​​​ല്ല കോ​​​വി​​​ല​​​ന്‍ ചെ​​​യ്ത​​​ത്. അ​​​ദ്ദേ​​​ഹം അ​​​ത് ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. താ​​​ന്‍ ജീ​​​വി​​​ച്ച, ജീ​​​വി​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​​നാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്താ​​​ന്‍ കോ​​​വി​​​ല​​​ന് ഇ​​​ത​​​ല്ലാ​​​തെ വേ​​​റെ വ​​​ഴി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു. താ​​​ന്‍ എ​​​ത്തി​​​പ്പെ​​​ട്ട വാ​​​ര്‍ധ​​​ക്യ​​​ത്തി​​​ന്‍റെ അ​​​ര്‍ഥം എ​​​ന്താ​​​ണെ​​​ന്ന് ഇ​​​തി​​​ലൂ​​​ടെ ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞു.

Tags : Battle Memory Oblivion Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up