x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്‍നിനോ: റബറിന് കരുതലിന്‍റെ കുടചൂടാം

എ​ന്‍. ഹ​രി റ​ബ​ര്‍ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍
Published: September 30, 2026 01:36 AM IST | Updated: September 30, 2026 01:36 AM IST

റബർ

മ​ണ്‍സൂ​ണി​നെ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന ന​മ്മു​ടെ രാ​ജ്യ​ത്ത് താ​പ ത​രം​ഗ സാ​ധ്യ​ത​ക​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​യോ​ടെ കാ​ണേ​ണ്ട​തു​ണ്ട്. മ​ഴ​യു​ടെ പെ​യ്ത്തി​ലും അ​ള​വി​ലും ഉ​ണ്ടാ​കു​ന്ന മാ​റ്റം കാ​ര്‍ഷി​ക വി​ള​ക​ളെ ബാ​ധി​ച്ചേ​ക്കാം. കേ​ര​ള​ത്തി​ന്‍റെ കാ​ര്‍ഷി​ക സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ പ്ര​ധാ​ന തൂ​ണാ​യ റ​ബ​റും ഇ​തി​ല്‍നി​ന്ന് മു​ക്ത​മ​ല്ല.

എ​ല്‍ നി​നോ പ്ര​തി​ഭാ​സ​ത്തെ​ക്കു​റി​ച്ച് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ ഭ​ക്ഷ്യ കാ​ര്‍ഷി​ക വി​ഭാ​ഗ​വും മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍കി​യ​പ്പോ​ള്‍ ത​ന്നെ റ​ബ​ര്‍ ബോ​ര്‍ഡ് ഇ​തേ​ക്കു​റി​ച്ച് ക​ര്‍ഷ​ക സ​മൂ​ഹ​ത്തെ ജാ​ഗ​രൂ​ക​രാ​ക്കാ​ന്‍ വേ​ണ്ട മാ​ര്‍ഗ​നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍കി​യി​രു​ന്നു. ഉ​ഷ്ണ ത​രം​ഗ​ത്തെ കു​റി​ച്ചു​ള്ള റി​പ്പോ​ര്‍ട്ടു​ക​ള്‍ കൂ​ടു​ത​ലാ​യി വ​രു​മ്പോ​ള്‍ ന​മു​ക്ക് കു​റ​ച്ചു​കൂ​ടി ജാ​ഗ്ര​ത പാ​ലി​ക്കാം.

►റ​ബ​റി​നും കാ​ലാ​വ​സ്ഥാ സ​മ്മ​ര്‍ദം

ആ​വ​ശ്യ​ത്തി​ന് മ​ഴ​യും അ​നു​യോ​ജ്യ​മാ​യ താ​പ​നി​ല​യും ല​ഭി​ക്കു​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണ് സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ വ​ള​ര്‍ച്ച​യും ഉത്പാദ​ന​വും. മ​ഴ കു​റ​യു​ക​യും അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​ക​യും ചെ​യ്താ​ല്‍ മ​ണ്ണി​ലെ ഈ​ര്‍പ്പം കു​റ​യും. തൈ​ക​ളു​ടെ വ​ള​ര്‍ച്ച മ​ന്ദ​ഗ​തി​യി​ലാ​കാം. റ​ബ​ര്‍ പാ​ല്‍ ( ലാ​റ്റ​ക്സ് ) ല​ഭ്യ​ത​യും ഉത്പാദ​ന​ക്ഷ​മ​ത​യും കു​റ​യാം. കീ​ട-​രോ​ഗ​ബാ​ധ​യ്ക്കു​ള്ള സാ​ധ്യ​ത​യും വ​ര്‍ധി​ച്ചേ​ക്കാം. എ​ന്നാ​ല്‍ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ ഓ​ര്‍ത്ത് ആ​ശ​ങ്ക​പ്പെ​ടു​ക​യ​ല്ല, അ​തി​നെ നേ​രി​ടാ​ന്‍ തോ​ട്ട​ത്തെ നേ​ര​ത്തേ സ​ജ്ജ​മാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

►മ​ണ്ണി​ലെ ഈ​ര്‍പ്പ​മാ​ണ് ജീ​വ​ന്‍

വ​ര​ള്‍ച്ച​യെ നേ​രി​ടാ​നു​ള്ള ആ​ദ്യ​പ​ടി മ​ണ്ണി​ലെ ഈ​ര്‍പ്പം സം​ര​ക്ഷി​ക്കു​ക​യാ​ണ്. പു​തി​യ തൈ​ക​ള്‍ ന​ട്ട​ശേ​ഷം ക​വ​ര്‍ ക്രോ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് മ​ണ്ണി​ലെ ഈ​ര്‍പ്പം നി​ല​നി​ര്‍ത്താ​ന്‍ സ​ഹാ​യി​ക്കും. ഉ​ണ​ങ്ങി​യ ഇ​ല​ക​ള്‍, പു​ല്ല് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് തൈ​ക​ള്‍ക്ക് ചു​റ്റും ത​ണു​പ്പ് നി​ല​നി​ര്‍ത്തു​ന്ന​തും പ്ര​യോ​ജ​ന​ക​ര​മാ​ണ്.

ചെ​രി​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​തെ മ​ണ്ണി​ല്‍ ത​ന്നെ പി​ടി​ച്ചു​നി​ര്‍ത്ത​ണം. കോ​ണ്ടൂ​ര്‍ ടെ​റ​സു​ക​ള്‍, മ​ഴ​വെ​ള്ള സം​ഭ​ര​ണ കു​ഴി​ക​ള്‍ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാം. ഇ​വി​ടെ 1.25- 1.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ 20- 30 സെ​ന്‍റീ​മീ​റ്റ​ര്‍ ഉ​ള്ളി​ലേ​ക്ക് ചെ​രി​വോ​ടെ​യു​ള​ള നി​ര​പ്പു​ത​ട്ടു​ക​ള്‍ നി​ര്‍മി​ക്കു​ക.

ന​ടീ​ല്‍ വ​രി​ക​ള്‍ക്കി​ട​യി​ല്‍ അ​നു​യോ​ജ്യ​മാ​യ അ​ക​ല​ത്തി​ല്‍ കു​ഴി​ക​ള്‍ ഒ​രു​ക്കു​ന്ന​ത് മ​ഴ​വെ​ള്ളം മ​ണ്ണി​ല്‍ ഇ​റ​ങ്ങാ​ന്‍ സ​ഹാ​യി​ക്കും. പെ​യ്യു​ന്ന മ​ഴ വെ​ള്ളം ഭൂ​മി​യി​ല്‍ ക​ഴി​യു​ന്ന​ത്ര സം​ര​ക്ഷി​ച്ചു നി​ര്‍ത്താ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. വേ​ന​ലി​നെ ഇ​ട​മ​ഴ​ക​ളി​ലും മ​റ്റും വ​രു​ന്ന ജ​ലം പാ​ഴാ​ക്കാ​തി​രി​ക്കാ​ന്‍ മ​ഴ​ക്കു​ഴി​ക​ള്‍ ഇ​ട​നി​ര​ക​ളി​ല്‍ നി​ര്‍മി​ക്കു​ക. 120 സെ​മി നീ​ളം 45 സെ​മി വീ​തി 75 സെ.​മി ആ​ഴ​വു​മു​ള്ള മ​ഴ​ക്കു​ഴി​ക​ളാ​ണ് വേ​ണ്ട​ത്. ഒ​രു ഹെ​ക്ട​ര്‍ തോ​ട്ട​ത്തി​ല്‍ പ​ര​മാ​വ​ധി 250 മ​ഴ​ക്കു​ഴി​ക​ള്‍ വ​രെ തീ​ര്‍ക്കാം. ആ​ഴം കു​റ​ഞ്ഞ മ​ണ്ണി​ലും 20 ശ​ത​മാ​ന​ത്തി​ല​ധി​കം ചെ​രി​വു​ള​ള ഇ​ട​ങ്ങ​ളി​ലും ഇ​ത്ത​രം നീ​ര്‍ക്കു​ഴി​ക​ള്‍ നി​ര്‍മി​ക്ക​രു​ത്.

ചെ​രി​വ് കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ട​ക്ക​യ്യാ​ല​ക​ള്‍ നി​ര്‍മി​ച്ച് ഉ​പ​രി​ത​ല​ത്തി​ലെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് കു​റ​ച്ച് മ​ണ്ണി​ലെ ഈ​ര്‍പ്പം സം​ര​ക്ഷി​ക്ക​ണം.

►മ​ഴ​ക്കു​റ​വി​നെ അ​തി​ജീ​വി​ക്കു​ന്ന തൈ​ക​ള്‍

ഭാ​വി​യി​ലെ റ​ബ​ര്‍ കൃ​ഷി​യി​ല്‍ ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലും ക​രു​ത​ല്‍ ആ​വാം. വ​ര​ള്‍ച്ചാ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ RRI 208, RRI 430, RRI 417 തു​ട​ങ്ങി​യ വ​ര​ള്‍ച്ച​യെ അ​തി​ജീ​വി​ക്കാ​ന്‍ ശേ​ഷി​യു​ള്ള ക്ലോ​ണു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത് ന​ന്നാ​കും.

ഇ​ളം റ​ബ​ര്‍ തൈ​ക​ളെ കൊ​ടും​വെ​യി​ലി​ല്‍നി​ന്ന് സം​ര​ക്ഷി​ക്കാ​നും ശ്ര​ദ്ധ വേ​ണം. ത​ണ​ല്‍ ഒ​രു​ക്കു​ന്ന​തി​നൊ​പ്പം വേ​ന​ലി​ന് മു​മ്പ് ചു​ണ്ണാ​മ്പ് ലാ​യ​നി പ്ര​യോ​ഗി​ക്കു​ന്ന​തും ത​ണ്ടി​ല്‍ ചു​ണ്ണാ​മ്പോ ചൈ​ന ക്ലേ​യോ പു​ര​ട്ടു​ന്ന​തും സൂ​ര്യാ​ത​പ​ത്തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും. വ​ര​ള്‍ച്ച രൂ​ക്ഷ​മാ​യാ​ല്‍ ജീ​വ​ന്‍ര​ക്ഷാ ജ​ല​സേ​ച​നം ന​ല്‍ക​ണം. ഇ​തി​നാ​യി സ​ബ് സോ​യി​ല്‍ ഇ​ന്‍ജ​ക്ട​ര്‍ എ​ന്ന ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ചാ​ല്‍ കു​റ​ഞ്ഞ ജ​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ ന​ന​യ്ക്ക​ല്‍ സാ​ധി​ക്കും.

എ​ല്‍-​നി​നോ​യെ ത​ട​യാ​ന്‍ ക​ര്‍ഷ​ക​ന് ക​ഴി​യി​ല്ല. പ​ക്ഷേ അ​തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​ന്‍ ക​ഴി​യും. മ​ണ്ണി​ലെ ഈ​ര്‍പ്പം കാ​ക്കു​ക, മ​ഴ​വെ​ള്ളം സം​ഭ​രി​ക്കു​ക, അ​നു​യോ​ജ്യ​മാ​യ ക്ലോ​ണു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ക, തൈ​ക​ള്‍ക്ക് സം​ര​ക്ഷ​ണം ന​ല്‍കു​ക, രോ​ഗ​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ക, ആ​വ​ശ്യ​മാ​യ​പ്പോ​ള്‍ ജ​ല​സേ​ച​നം ന​ല്‍കു​ക, ടാ​പ്പിം​ഗ് ശാ​സ്ത്രീ​യ​മാ​ക്കു​ക.

കാ​ലാ​വ​സ്ഥ മാ​റു​ന്ന​ത് കാ​ത്തി​രി​ക്കു​ക​യ​ല്ല; കാ​ലാ​വ​സ്ഥ മാ​റു​ന്ന​തി​ന് മു​മ്പ് തോ​ട്ട​ത്തെ ത​യാ​റാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. റ​ബ​ര്‍ ക​ര്‍ഷ​ക​ന്‍റെ കൈ​യി​ലെ കു​ട മ​ഴ​യ്ക്കു മാ​ത്ര​മ​ല്ല​ചൂ​ടി​നും വ​ര​ള്‍ച്ച​യ്ക്കും രോ​ഗ​ങ്ങ​ള്‍ക്കും എ​തി​രാ​യ ക​രു​ത​ലി​ന്‍റെ കു​ട കൂ​ടി​യാ​ണ്.

►രോ​ഗ​നി​യ​ന്ത്ര​ണം

ഇ​ല​കൊ​ഴി​ച്ചി​ല്‍: രോ​ഗ​ത്തി​ന്‍റെ ആ​ദ്യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങു​മ്പോ​ള്‍ ബാ​വി​സ്റ്റി​ന്‍ 1 ഗ്രാം/​ലി​റ്റ​ര്‍ എ​ന്ന തോ​തി​ല്‍ ത​ളി​ക്കു​ക.

പൊ​ടി​ക്കു​മു​ള്‍ രോ​ഗം: രോ​ഗം പ്ര​ത്യ​ക്ഷ​പ്പെ​ടു​മ്പോ​ള്‍ സ​ള്‍ഫ​ര്‍ പൊ​ടി 11-15 കി​ലോ/​ഹെ​ക്ട​ര്‍ എ​ന്ന തോ​തി​ല്‍ 10-15 ദി​വ​സ​ത്തെ ഇ​ട​വേ​ള പ്ര​യോ​ഗി​ക്കു​ക. പ്രാ​യം കു​റ​ഞ്ഞ ചെ​ടി​ക​ളി​ല്‍ ബാ​വി​സ്റ്റി​ന്‍ 1 ഗ്രാം/​ലി​റ്റ​ര്‍ എ​ന്ന തോ​തി​ല്‍ ത​ളി​ക്കു​ക.

അ​കാ​ല ഇ​ല​പൊ​ഴി​ച്ചി​ല്‍ (Abnormal Leaf Fall - Phytophthora meadii): ജൂ​ലൈ-​ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ല്‍ ഡ്രോ​ണ്‍ അ​ല്ലെ​ങ്കി​ല്‍ മൈ​ക്രോ​ണ്‍ സ്പ്രേ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് കോ​പ്പ​ര്‍ ഓ​ക്സി​ക്ലോ​റൈ​ഡ് (COC) 4 കി​ലോ, 40 ലി​റ്റ​ര്‍ കാ​ര്‍ഷി​ക സ്പ്രേ ​ഓ​യി​ലി​ല്‍.

ക​ല​ഇ​ല​രോ​ഗം (Colletotrichum Circular Leaf Disease): ഒ​ക​്ടോ​ബ​ര്‍വ​രെ കാ​ണു​ന്ന ഈ ​രോ​ഗ​ത്തി​ന് ഡ്രോ​ണ്‍ അ​ല്ലെ​ങ്കി​ല്‍ മൈ​ക്രോ​ണ്‍ സ്പ്രേ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് കോ​പ്പ​ര്‍ ഓ​ക്്സി​ക്ലോ​റൈ​ഡ് (COC) 4 കി​ലോ​ഗ്രാം 40 ലി​റ്റ​ര്‍ കാ​ര്‍ഷി​ക സ്പ്രേ ​ഓ​യി​ലി​ല്‍ ചേ​ര്‍ത്ത് മൈ​ക്രോ സ്പ്രേ​യ​ര്‍ ഉ​പ​യോ​ഗിച്ച്‌ ത​ളി​ക്കു​ക. ചെ​റി​യ തൈ​ക​ള്‍ക്ക് മാ​ങ്കോ​സെ​ബ് 2.66 ഗ്രാം/​ലി​റ്റ​ര്‍ എ​ന്ന തോ​തി​ല്‍ ത​ളി​ക്കു​ന്ന​തും ഫ​ല​പ്ര​ദ​മാ​ണ്.

വേ​രു ചീ​യ​ല്‍(Brown Root Disease): രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ രോ​ഗ​ബാ​ധി​ത​മാ​യ കു​റ്റി​ക​ള്‍ നീ​ക്കം ചെ​യ്യു​ക, നീ​ര്‍വാ​ര്‍ച്ച മെ​ച്ച​പ്പെ​ടു​ത്തു​ക, ട്രൈ​ക്കോ​ഡെ​ര്‍മ പ്ര​യോ​ഗി​ക്കു​ക. രോ​ഗ​ബാ​ധി​ത​വും സ​മീ​പ​ത്തു​ള്ള​തു​മാ​യ മ​ര​ങ്ങ​ളി​ല്‍ ടി​ല്‍റ്റ് 5 മി​ല്ലി/​ലി​റ്റ​ര്‍ എ​ന്ന തോ​തി​ല്‍ വേ​രു​ഭാ​ഗ​ത്ത് ഒ​ഴി​ച്ചു​കൊ​ടു​ക്കു​ക (ഒ​രു മ​ര​ത്തി​ന് 5 ലി​റ്റ​ര്‍ ലാ​യ​നി).

(ശു​പാ​ര്‍ശ ചെ​യ്യു​ന്ന പ​രി​പാ​ല​ന ന​ട​പ​ടി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി സ്വീ​ക​രി​ക്കു​ന്ന​ത് പ്ര​തീ​ക്ഷി​ക്കു​ന്ന എ​ല്‍-​നി​നോ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ്ര​തി​കൂ​ല ആ​ഘാ​തം കു​റ​യ്ക്കാ​നും സ്വാ​ഭാ​വി​ക റ​ബ​ര്‍ തോ​ട്ട​ങ്ങ​ളു​ടെ ഉ​ല്‍പ്പാ​ദ​ന​ക്ഷ​മ​ത​യും പ്ര​തി​രോ​ധ​ശേ​ഷി​യും നി​ല​നി​ര്‍ത്താ​നും സ​ഹാ​യി​ക്കും.)

Tags : ElNino Umbrella Rubber Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up