കൊല്ലം: കൊല്ലം രൂപതയുടെ സ്വപ്ന പദ്ധതിയായ ലവ്ദാതോസി - ഭൂമിക്കൊരു കുടപദ്ധതിയുടെ ഇടവക പ്രവര്‍ത്തനങ്ങളുടെ രൂപതാതല ഉദ്ഘാടനം അഷ്ടമുടി അഷ്ടജല റാണി പള്ളിയില്‍ നടന്നു. രൂപത വികാരി ജനറാൾ മോണ്‍. ഡോ. ബൈജു ജൂലിയാന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
ഇടവകകളിലും സ്ഥാപനങ്ങളിലും വീടുകളിലും വൃക്ഷങ്ങള്‍ നടുക, കൃഷികള്‍ ഒരുക്കുക, ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും തരം തിരിച്ച് ശേഖരിച്ച് സംസ്കരിക്കുക. പ്രകൃതി സംരക്ഷണത്തോടൊപ്പം ബോധവത്കരണത്തിലൂടെ മനുഷ്യ ഹൃദയങ്ങളെ മാറ്റിയെടുക്കുക എന്നിവയെല്ലാം ലവ്ദാതോസി- ഭൂമിക്കൊരു കുട പദ്ധതിയുടെ ഭാഗമായി വരുമെന്ന് ബൈജു ജൂലിയാന് പറഞ്ഞു.
അഷ്ടമുടിക്കായലിന്റെ ശുചീകരണവും ഇതിന്റെ ഭാഗമാണ്. കായലോര ഇടവകകളുടെ പ്രവര്‍ത്തനങ്ങള്‍ ശുചീകരണത്തെ വലിയ അളവില്‍ സഹായിക്കും.
അതിനായുള്ള തുടക്കമാണ് ഇന്ന് അഷ്്ടമുടി അഷ്ടജല റാണി പള്ളിയില്‍ നടക്കുന്നതെന്നും മോണ്‍സിഞ്ഞോര്‍ പറഞ്ഞു.
ഇടവക വികാരി ഫാ. സൈജു സൈമണ്‍, ലവ്ദാതോസി - ഭൂമിക്കൊരു കുട രൂപതാ ഭാരവാഹികളായ രൂപത അസോസിയേറ്റ് പിആര്‍ഒ ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട്, കെആര്‍എല്‍സിബിസി വിമന്‍സ് കമ്മീഷന് കൊല്ലം രൂപത സെക്രട്ടറി ജയിന് ആന്‍സില്‍ ഫ്രാന്‍സിസ്, സിഎല്‍സി രൂപത പ്രസിഡന്റ് റിത്താ ദാസ്, ഇടവക കൈക്കാരന് ജോസ് എഡ്വേര്‍ഡ് അജപാലന സമിതി സെക്രട്ടറി രാജന് സോണാസ്, ബിസിസി കോര-ഓർഡിനേറ്റര്‍ ജയിംസ് ജോര്‍ജ്, സിസ്റ്റര്‍ ആന്റനിറ്റ എന്നിവര്‍ പ്രസംഗിച്ചു.
ക്യാപ്...