Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ElNino

എ​ൽ നി​നോ: കാ​ർ​ഷി​ക​മേ​ഖ​ല​ ആ​ശ​ങ്കയിൽ

രാ​​ജ്യാ​​ന്ത​​ര റ​​ബ​​ർ വി​​പ​​ണി ബു​​ള്ളി​​ഷാ​​യി നീ​​ങ്ങു​​മ്പോ​​ഴും വാ​​ങ്ങ​​ൽ താ​​ത്പ​​ര്യം പ്ര​​തീ​​ക്ഷ​​യ്ക്കൊ​​ത്ത് ഉ​​യ​​രു​​ന്നി​​ല്ല. സാ​​ങ്കേ​​തി​​ക​​മാ​​യി ഓ​​വ​​ർ​​സോ​​ൾ​​ഡാ​​യ​​ത് തി​​രി​​ച്ചു​​വ​​ര​​വി​​നു വ​​ഴി​​യൊ​​രു​​ക്കാം. തെ​​ക്കു​​കി​​ഴ​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലെ കാ​​ലാ​​വ​​സ്ഥ നി​​ർ​​ണാ​​യ​​കം. എ​​ൽ ​​നി​​നോ ഫെ​​ബ്രു​​വ​​രി വ​​രെ നീ​​ളു​​മെ​​ന്ന വി​​ല​​യി​​രു​​ത്ത​​ൽ ആ​​ഗോ​​ള റ​​ബ​​ർ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ വ​​ൻ വി​​ള്ള​​ലു​​ണ്ടാ​​ക്കും. പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ ഹൈ​​റേ​​ഞ്ചി​​ലെ കു​​രു​​മു​​ള​​ക് ഉ​​ത്പാ​​ദ​​ന​​ത്തി​​നു തി​​രി​​ച്ച​​ടി​​യാ​​വു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ൽ ക​​ർ​​ഷ​​ക​​രും മ​​ധ്യ​​വ​​ർ​​ത്തി​​ക​​ളും സ്റ്റോ​​ക്കി​​ൽ പി​​ടി​​മു​​റു​​ക്കി. ഉ​​യ​​ർ​​ന്ന പ​​ക​​ൽ താ​​പ​​നി​​ല ഏ​​ലം ക​​ർ​​ഷ​​ക​​രി​​ൽ ഭീ​​തി ഉ​​ള​​വാ​​ക്കു​​ന്നു.

റബർ ഉത്പാദനം ചുരുങ്ങുമെന്ന് ആശങ്ക

മു​​ൻ​​നി​​ര റ​​ബ​​ർ ഉ​​ത്പാ​​ദ​​ക രാ​​ജ്യ​​മാ​​യ താ​​യ്‌​​ല​​ൻ​​ഡി​​ൽ മ​​ഴ അ​​ല്പം കു​​റ​​ഞ്ഞ​​ത് ടാ​​പ്പിം​​ഗി​​ന് അ​​നു​​കൂ​​ല സാ​​ഹ​​ച​​ര്യം ഒ​​രു​​ക്കു​​ന്ന​​താ​​യാ​​ണു വി​​വ​​രം. അ​​താ​​യ​​ത്, വ​​ര​​വ് ഉ​​യ​​രു​​മെ​​ന്ന സൂ​​ച​​ന ട​​യ​​ർ വ്യ​​വ​​സാ​​യി​​ക​​ളെ തി​​ര​​ക്കി​​ട്ടു​​ള്ള വാ​​ങ്ങ​​ലു​​ക​​ളി​​ൽ​​നി​​ന്നും അ​​ല്പം പി​​ൻ​​തി​​രി​​പ്പി​​ച്ചു. ഇ​​തി​​നി​​ട​​യി​​ൽ എ​​ൽ നി​​നോ പ്ര​​തി​​ഭാ​​സം ഇ​​ന്തോ​​നേ​​ഷ്യ​​ൻ റ​​ബ​​ർ മേ​​ഖ​​ല​​യി​​ൽ പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ക്കു​​ന്നു. മ​​ലേ​​ഷ്യ​​ൻ കാ​​ലാ​​വ​​സ്ഥ​​യി​​ൽ കാ​​ര്യ​​മാ​​യ മാ​​റ്റ​​മി​​ല്ലെ​​ങ്കി​​ലും ഈ ​​മൂ​​ന്ന് രാ​​ജ്യ​​ങ്ങ​​ളി​​ലും മു​​ന്നി​​ലു​​ള്ള ര​​ണ്ട് മാ​​സ​​ങ്ങ​​ളി​​ൽ പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ ത​​ല​​യു​​യ​​ർ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണു നി​​ല​​വി​​ലു​​ള്ള​​ത്. ഉ​​യ​​ർ​​ന്ന പ​​ക​​ൽതാ​​പ​​നി​​ല മൂ​​ലം മ​​ര​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള പാ​​ൽല​​ഭ്യ​​ത ചു​​രു​​ങ്ങാം.

വ്യ​​വ​​സാ​​യി​​ക​​ളു​​ടെ വ​​ശ​​ത്തു​​നി​​ന്നു വീ​​ക്ഷി​​ക്കു​​മ്പോ​​ൾ ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന വി​​ല്പ​​ന ഉ​​യ​​രു​​ക​​യാ​​ണ്. ചൈ​​ന​​യി​​ലും ഇ​​ന്ത്യ​​യി​​ലും മാ​​ത്ര​​മ​​ല്ല, തെ​​ക്കു​​കി​​ഴ​​ക്ക​​ൻ ഏ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ൾ​​ക്കൊ​​പ്പം യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലും വാ​​ഹ​​ന വി​​ല്പ​​ന​​യി​​ലെ വ​​ർ​​ധ​​ന ദീ​​ർ​​ഘ​​കാ​​ല​​യ​​ള​​വി​​ലേ​​ക്ക് ട​​യ​​റി​​നു ഡി​​മാ​​ൻ​​ഡ് പ​​ക​​രും. എ​​ന്നാ​​ൽ, ഫെ​​ബ്രു​​വ​​രി വ​​രെ​​യു​​ള്ള അ​​ഞ്ചു മാ​​സ​​ക്കാ​​ല​​യ​​ള​​വി​​ൽ പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യി​​ൽ റ​​ബ​​ർ ഉ​​ത്പാ​​ദ​​നം ചു​​രു​​ങ്ങു​​മെ​​ന്ന​​തു മ​​റി​​ക​​ട​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​ലാ​​ണു ട​​യ​​ർ ലോ​​ബി. ഇ​​ക്കാ​​ര്യം വി​​ല​​യി​​രു​​ത്താ​​ൻ വ​​ൻ​​കി​​ട​​ക്കാ​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സം സിം​​ഗ​​പ്പൂ​​രി​​ൽ ഒ​​ത്തു​​ചേ​​ർ​​ന്ന​​താ​​യാണ് ര​​ഹ​​സ്യവി​​വ​​രം. ഷീ​​റ്റ് ല​​ഭ്യ​​ത ചു​​രു​​ങ്ങു​​ന്ന സാ​​ഹ​​ച​​ര്യം ഉ​​ട​​ലെ​​ടു​​ത്താ​​ൽ വ​​ർ​​ഷാ​​ന്ത്യം ട​​യ​​ർ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ നി​​യ​​ന്ത്ര​​ണം വ​​രു​​ത്തു​​ന്ന കാ​​ര്യ​​വും ച​​ർ​​ച്ച ചെ​​യ്തു. എ​​ന്നാ​​ൽ, ഇ​​ത് സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ അ​​തീ​​വ ര​​ഹ​​സ്യ​​മാ​​ക്കി. റ​​ബ​​ർ സ്റ്റോ​​ക്ക് ചു​​രു​​ങ്ങു​​ന്ന​​ത് വ്യ​​വ​​സാ​​യി​​ക​​ളി​​ൽ പി​​രി​​മു​​റു​​ക്കം ഉ​​ള​​വാ​​ക്കു​​ന്നു​​ണ്ട്.

മ​​ഴ ​​മാ​​റി; യീ​​ൽ​​ഡ് കു​​റ​​ഞ്ഞു

സം​​സ്ഥാ​​ന​​ത്ത് മ​​ഴ മാ​​റി​​യ​​തോ​​ടെ റ​​ബ​​ർ ടാ​​പ്പിം​​ഗ് രം​​ഗം ഉ​​ണ​​ർ​​ന്നെ​​ങ്കി​​ലും ഉ​​യ​​ർ​​ന്ന പ​​ക​​ൽ താ​​പ​​നി​​ല​​യി​​ൽ ഒ​​ട്ടു​​മി​​ക്ക തോ​​ട്ട​​ങ്ങ​​ളി​​ലും മ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള യീ​​ൽ​​ഡ് കു​​റ​​ഞ്ഞു. ഈ ​​നി​​ല​​യി​​ൽ കാ​​ലാ​​വ​​സ്ഥ തു​​ട​​ർ​​ന്നാ​​ൽ ആ​​ഴ്ച​​യി​​ൽ ര​​ണ്ടോ മൂ​​ന്നോ വെ​​ട്ടി​​ന് മാ​​ത്രം ക​​ർ​​ഷ​​ക​​ർ​​ക്ക് അ​​വ​​സ​​രം ല​​ഭി​​ക്കും. വാ​​രാ​​രം​​ഭ​​ത്തി​​ൽ 27,600 രൂ​​പ​​യി​​ൽ ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ന്ന നാ​​ലാം ഗ്രേ​​ഡ് 27,000 രൂ​​പ​​യി​​ലേ​​ക്ക് ഇ​​ടി​​ഞ്ഞു. അ​​ഞ്ചാം ഗ്രേ​​ഡ് 26,500 രൂ​​പ​​യി​​ലും ഒ​​ട്ടു​​പാ​​ൽ 18,700 രൂ​​പ​​യി​​ലും ലാ​​റ്റ​​ക്സ് 19,000 രൂ​​പ​​യി​​ലു​​മാ​​ണ്.

ജ​​പ്പാ​​ൻ ഒ​​സാ​​ക്ക​​യി​​ൽ റ​​ബ​​റി​​നു 452 യെ​​ന്നി​​ലെ പ്ര​​തി​​രോ​​ധം മു​​ന്നി​​ൽക്ക​​ണ്ട് ഇ​​ട​​പാ​​ടു​​കാ​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​ന് ഇ​​റ​​ങ്ങി. സാ​​ങ്കേ​​തി​​ക​​മാ​​യി വി​​പ​​ണി ഓ​​വ​​ർ​​ബോ​​ട്ടാ​​യ​​താ​​ണ് ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രെ വാ​​രാ​​രം​​ഭ​​ത്തി​​ൽ ക​​വ​​റിം​​ഗി​​നു പ്രേ​​രി​​പ്പി​​ച്ച​​ത്. ഫ​​ണ്ടു​​ക​​ളു​​ടെ ലാ​​ഭ​​മെ​​ടു​​പ്പ് പി​​ന്നീ​​ട് വി​​ല്പ​​ന സ​​മ്മ​​ർ​​ദ​​മാ​​യ​​തി​​നി​​ട​​യി​​ൽ ഓ​​വ​​ർ​​സോ​​ൾ​​ഡാ​​യി. 427 യെ​​ൻ വ​​രെ ഇ​​ടി​​ഞ്ഞ ശേ​​ഷം 429 യെ​​ന്നി​​ലാ​​ണ് ക്ലോ​​സിം​​ഗ് ന​​ട​​ന്ന​​ത്. ഈ ​​വാ​​രം 435-438ൽ ​​പ്ര​​തി​​രോ​​ധ​​വും 423ൽ ​​താ​​ങ്ങു​​മു​​ണ്ട്. ബാ​​ങ്കോ​​ക്കി​​ൽ റ​​ബ​​ർ കി​​ലോ 266 രൂ​​പ​​യി​​ൽ​​നി​​ന്ന് 261 രൂ​​പ​​യി​​ലേ​​ക്ക് താ​​ഴ്ന്നു.

കു​​രു​​മു​​ള​​ക് വി​​പ​​ണി​​യി​​ൽ ച​​ര​​ക്ക് ക്ഷാ​​മം

കു​​രു​​മു​​ള​​ക് ഇ​​റ​​ക്കു​​മ​​തി വാ​​ർ​​ത്ത​​ക​​ൾ പ്ര​​ച​​രി​​പ്പി​​ച്ച് കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലും വി​​പ​​ണി​​ക​​ളി​​ലും ആ​​ശ​​യ​​ക്കു​​ഴ​​പ്പം സൃ​​ഷ്ടി​​ക്കാ​​ൻ ഒ​​രു വി​​ഭാ​​ഗം ന​​ട​​ത്തി​​യ നീ​​ക്കം വി​​ല​​പ്പോ​​യി​​ല്ല. വി​​പ​​ണി രൂ​​ക്ഷ​​മാ​​യ ച​​ര​​ക്ക് ക്ഷാ​​മ​​ത്തി​​ന്‍റെ പി​​ടി​​യി​​ലാ​​ണ്. കി​​ലോ 700 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ൽ ഉ​​ത്പ​​ന്നം സ​​ഞ്ച​​രി​​ച്ചി​​ട്ടും ച​​ര​​ക്ക് ഇ​​റ​​ക്കാ​​ൻ മ​​ധ്യ​​വ​​ർ​​ത്തി​​ക​​ളും വ​​ൻ​​കി​​ട ക​​ർ​​ഷ​​ക​​രും ത​​യാ​​റാ​​യി​​ല്ല. ഇ​​തി​​നി​​ട​​യി​​ൽ എ​​ൽ​​ നി​​നോ പ്ര​​തി​​ഭാ​​സം ഫെ​​ബ്രു​​വ​​രി വ​​രെ ഉ​​യ​​ർ​​ന്ന താ​​പ​​നി​​ല​​യ്ക്ക് കാ​​ര​​ണ​​മാ​​വു​​മെ​​ന്ന കാ​​ലാ​​വ​​സ്ഥാ വി​​ല​​യി​​രു​​ത്ത​​ൽ ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ തു​​ലാ​​വ​​ർ​​ഷം ഇ​​ക്കു​​റി ദു​​ർ​​ബ​​ല​​മാ​​കാ​​ൻ ഇ​​ട​​യു​​ണ്ട്. കാ​​ല​​വ​​ർ​​ഷം പ​​തി​​വി​​ലും 21 ശ​​ത​​മാ​​നം കു​​റ​​വാ​​ണു കേ​​ര​​ള​​ത്തി​​ൽ ല​​ഭി​​ച്ച​​ത്. കു​​രു​​മു​​ള​​ക് വി​​ല 740 രൂ​​പ മ​​റി​​ക​​ട​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണു കാ​​ർ​​ഷി​​ക മേ​​ഖ​​ല. കൊ​​ച്ചി​​യി​​ൽ അ​​ൺഗാ​​ർ​​ബി​​ൾ​​ഡ് കു​​രു​​മു​​ള​​ക് 70,000 രൂ​​പ​​യി​​ൽ​​നി​​ന്നും 70,300 രൂ​​പ​​യാ​​യി. ഗാ​​ർ​​ബി​​ൾ​​ഡ് 72,300 രൂ​​പ​​യി​​ലും വ്യാ​​പാ​​രം ന​​ട​​ന്നു.

വി​​യ​​റ്റ്നാം ന​​ട​​പ്പുവ​​ർ​​ഷം ഇ​​തി​​ന​​കം ഏ​​ക​​ദേ​​ശം 1,86,000 ട​​ൺ കു​​രു​​മു​​ള​​ക് ക​​യ​​റ്റു​​മ​​തി ചെ​​യ്തു. സീ​​സ​​ൺ ആ​​രം​​ഭി​​ക്കാ​​ൻ ഇ​​നി​​യും മാ​​സ​​ങ്ങ​​ൾ പ​​ല​​ത് മു​​ന്നി​​ലു​​ള്ള​​തി​​നി​​ട​​യി​​ൽ കാ​​ർ​​ഷി​​കമേ​​ഖ​​ല​​ക​​ളി​​ൽ ക​​രു​​ത​​ൽശേ​​ഖ​​രം ചു​​രു​​ങ്ങി​​യ​​ത് ആ​​ഭ്യ​​ന്ത​​ര വി​​ല​​ക്ക​​യ​​റ്റ​​ത്തി​​നു വ​​ഴിതെ​​ളി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണു ക​​ർ​​ഷ​​ക​​ർ. അ​​ന്താ​​രാ​​ഷ്‌ട്ര വി​​പ​​ണി​​യി​​ൽ വി​​യ​​റ്റ്നാം 6400 ഡോ​​ള​​റും ഇ​​ന്തോ​​നേ​​ഷ്യ 6700 ഡോ​​ള​​റും ബ്ര​​സീ​​ൽ 6000 ഡോ​​ള​​റും മ​​ലേ​​ഷ്യ 9300 ഡോ​​ള​​റും ഇ​​ന്ത്യ 7800 ഡോ​​ള​​റും മു​​ള​​കി​​ന് രേ​​ഖ​​പ്പെ​​ടു​​ത്തി.

മി​​ക​​വ് നി​​ല​​നി​​ർ​​ത്തി ഏ​​ലം

ഉ​​ത്ത​​രേ​​ന്ത്യ​​ൻ ഉ​​ത്സ​​വ ഡി​​മാ​​ൻ​​ഡി​​ൽ ഏ​​ലം മി​​ക​​വ് നി​​ല​​നി​​ർ​​ത്തി. ആ​​ഭ്യ​​ന്ത​​ര ആ​​വ​​ശ്യ​​ക്കാ​​രു​​ടെ ശ​​ക്ത​​മാ​​യ പി​​ന്തു​​ണ​​യ്ക്കി​​ട​​യി​​ൽ അ​​റ​​ബ് രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നും അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളെ​​ത്തു​​ന്നു​​ണ്ട്. ശ​​രാ​​ശ​​രി ഇ​​ന​​ങ്ങ​​ൾ കി​​ലോ 3064 രൂ​​പ​​യി​​ലും വ​​ലി​​പ്പം കൂ​​ടി​​യ ഇ​​ന​​ങ്ങ​​ൾ 3513 രൂ​​പ​​യി​​ലു​​മാ​​ണ്.

Latest News

Corehub Up