Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memory

America

സം​ഗീ​ത​ജ്ഞ​ൻ ജെ.​വി. പീ​റ്റ​റി​ന്‍റെ​യും സാ​ങ്കി പീ​റ്റ​റി​ന്‍റെ​യും ഓ​ർ​മ​യ്ക്കാ​യി ഡാ​ള​സി​ൽ സം​ഗീ​ത സാ​യാ​ഹ്നം

ഡാ​ള​സ്: ക്രൈ​സ്ത​വ സം​ഗീ​ത ലോ​ക​ത്തി​ന് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ ഇ​വ. ജെ. ​വി. പീ​റ്റ​റി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തിന്‍റെ മ​ക​ൻ സാ​ങ്കി പീ​റ്റ​റി​ന്‍റെ​യും സ്മ​ര​ണാ​ർ​ഥം ഡാ​ള​സി​ൽ പ്ര​ത്യേ​ക സം​ഗീ​ത സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ക്കു​ന്നു.

"എ​ണ്ണി എ​ണ്ണി സ്തു​തി​ക്കു​വാ​ൻ', "നീ​യെ​ൻ സ്വ​ന്തം നീ​യെ​ൻ പ​ക്ഷം', "നി​ന​ക്കാ​യ് ക​രു​തും അ​വ​ൻ', "പി​ള​ർ​ന്ന​താം പാ​റ​യെ' തു​ട​ങ്ങി​യ അ​ഞ്ഞൂ​റോ​ളം ആ​ത്മീ​യ ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ് ജെ. ​വി. പീ​റ്റ​ർ.

അ​നേ​കം പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ത്ത ഗോ​സ്പ​ൽ ട്യൂ​ണേ​ഴ്സ് എ​ന്ന ക്രി​സ്തീ​യ മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡി​ന്‍റെ സാ​ര​ഥി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ജെ. ​വി. പീ​റ്റ​റി​ന്‍റെ​യും സാ​ങ്കി പീ​റ്റ​റി​ന്‍റെ​യും ജീ​വി​ത​ത്തെ​യും സം​ഗീ​ത പൈ​തൃ​ക​ത്തെ​യും ആ​ദ​രി​ച്ചു​കൊ​ണ്ട് ക്രി​സ്ത്യ​ൻ ക്ലാ​സ്സി​ക്ക​ൽ മ്യൂ​സി​ക് ബാ​ൻ​ഡാ​യ "ക്രോ​സ്സ്‌​റി​വ​ർ വോ​യ്‌​സ് ഡാ​ള​സ്' ആ​ണ് ഈ ​സ്മ​ര​ണാ​ഞ്ജ​ലി ഒ​രു​ക്കു​ന്ന​ത്.

ന​വം​ബ​ർ എട്ടിന് ഡാ​ള​സി​ലെ റോ​ല​റ്റി​ലു​ള്ള ഫി​ല​ഡ​ൽ​ഫി​യ പെ​ന്ത​ക്കോ​സ്ത​ൽ ച​ർ​ച്ചി​ൽ വച്ചാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ജെ.​വി. പീ​റ്റ​റിന്‍റെ​യും സാ​ങ്കി പീ​റ്റ​റി​ന്‍റെ​യും പ്ര​ശ​സ്ത ഗാ​ന​ങ്ങ​ളും അ​വ​യു​ടെ പി​റ​കി​ലു​ള്ള പ​ശ്ചാ​ത്ത​ല സാ​ക്ഷ്യ​ങ്ങ​ളും മാ​ത്ര​മാ​യി​രി​ക്കും ഈ ​സം​ഗീ​ത സാ​യാ​ഹ്ന​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

ഗോ​സ്പ​ൽ ട്യൂ​ണേ​ഴ്സുമാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച പ്ര​മു​ഖ ഗാ​യ​ക​രും ക​ലാ​കാ​ര​ന്മാ​രും ഈ ​സ്മ​ര​ണാ​ഞ്ജ​ലി സം​ഗീ​ത​വി​രു​ന്നി​ൽ പ​ങ്കു​ചേ​രും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ൺ​സ് പി. ​മാ​ത്യൂ​സ്: 214-298-5415, മാ​ത്യു കോ​ശി: 972-415-6587.

Kerala

ഉമ്മന്‍ ചാണ്ടി സ്മരണയില്‍ ആയിരങ്ങൾ പുതുപ്പള്ളിയിൽ

പു​​​തു​​​പ്പ​​​ള്ളി (കോ​​ട്ട​​യം): ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​ള​​ല്ല, ജ​​​ന​​​ങ്ങ​​​ളാ​​​ണ് വി​​​ഐ​​​പി​​​ക​​​ളെ​​​ന്ന് ക​​​രു​​​തി​​​യ ആ​​​ളാ​​​യി​​രു​​ന്നു ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യെ​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ.

ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യു​​​ടെ മൂ​​​ന്നാം ച​​​ര​​​മ​​​വാ​​​ര്‍ഷി​​​ക​​​ത്തോ​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പു​​തു​​പ്പ​​ള്ളി​​യി​​ൽ ന​​​ട​​​ന്ന സ്മൃ​​​തി​​​ദി​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വി​​​ജ​​​യം ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി നേ​​​ടി​​​ത്ത​​​ന്ന​​​താ​​​ണ്. ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യു​​​ടെ ക​​​ല്ല​​​റ​​​യി​​​ലെ ദീ​​​പം അ​​​ണ​​​യാ​​​തെ കാ​​​ക്കു​​​മെ​​​ന്നും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ പ​​റ​​ഞ്ഞു.

ത​​​ല​​​മു​​​റ​​​ക​​​ളി​​​ലേ​​​ക്ക് കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന ഒ​​​രു സം​​​സ്‌​​​കാ​​​ര​​​മാ​​​ണ് ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യെ​​​ന്ന് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ര്‍ തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ പ​​​റ​​​ഞ്ഞു.

ശി​​​വ​​​ഗി​​​രി മ​​​ഠം താ​​​ന്ത്രി​​​കാ​​​ചാ​​​ര്യ​​​ന്‍ ശി​​​വ​​​നാ​​​രാ​​​യ​​​ണ തീ​​​ര്‍ഥ സ്വാ​​​മി, യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ പോ​​​ളി​​​കാ​​​ര്‍പ്പോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, മ​​​ന്ത്രി​​​മാ​​​രാ​​​യ മോ​​​ന്‍സ് ജോ​​​സ​​​ഫ്, ടി. ​​​സി​​​ദ്ദി​​​ഖ്, എം​​​പി​​​മാ​​​രാ​​​യ ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍, ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ്, കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ കെ.​​​സി. ജോ​​​സ​​​ഫ്, ജോ​​​സ​​​ഫ് വാ​​​ഴ​​​യ്ക്ക​​​ന്‍, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നാ​​​ട്ട​​​കം സു​​​രേ​​​ഷ് എം​​​എ​​​ല്‍എ, നോ​​​ഹ അ​​​ല്‍വോ​​​സ്റ്റ ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ആ​​​ന്‍ഡ് ടെ​​​ക്നോ​​​ള​​​ജി സി​​​ഇ​​​ഒ സാ​​​ജ​​​ന്‍ ല​​​ത്തീ​​​ഫ്, സി​​​എ​​​സ്ഡി​​​എ​​​സ് സം​​​സ്ഥാ​​​ന​​​പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​കെ. സു​​​രേ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. ചാ​​​ണ്ടി ഉ​​​മ്മ​​​ന്‍ എം​​​എ​​​ല്‍എ സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു.

ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യു​​​ടെ ഭാ​​​ര്യ മ​​​റി​​​യാ​​​മ്മ ഉ​​​മ്മ​​​ന്‍, മ​​​ക്ക​​​ളാ​​​യ മ​​​റി​​​യ ഉ​​​മ്മ​​​ന്‍, അ​​​ച്ചു ഉ​​​മ്മ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യു​​​ടെ ക​​​ല്ല​​​റ​​​യി​​​ലെ​​​ത്തി പൂ​​​ക്ക​​​ള​​​ര്‍പ്പി​​​ച്ചു.

ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ലേ​​ക്ക് ഇ​​ന്ന​​ലെ ജ​​ന​​പ്ര​​വാ​​ഹ​​മാ​​യി​​രു​​ന്നു. ആ​​യി​​ര​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ പ്രി​​യ​​നേ​​താ​​വി​​ന്‍റെ ഓ​​ർ​​മ​​ക​​ൾ പ​​ങ്കി​​ട്ടു വ​​ലി​​യ പ​​ള്ളി​​യി​​ൽ ​ഇ​​ട​​​യ​​​ശ്രേ​​​ഷ്ഠ​​​ന്‍മാ​​​രു​​​ടെ കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന​​​യി​​​ലും ക​​​ല്ല​​​റ​​​യി​​​ല്‍ ന​​​ട​​​ന്ന പ്ര​​​ത്യേ​​​ക പ്രാ​​​ര്‍ഥ​​​ന​​​യി​​​ലും പ​​ങ്കെ​​ടു​​ത്തു. ​

Tech

2027ൽ ഐഫോൺ കിട്ടാക്കനിയാകും? ആപ്പിളിന് കടുത്ത ചിപ്പ് പ്രതിസന്ധി!

 ന്യൂ​യോ​ർ​ക്ക്: സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളി​ലും മ​റ്റ് ഉ​പ​ഭോ​ക്തൃ ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന മെ​മ്മ​റി ചി​പ്പു​ക​ളു​ടെ ല​ഭ്യ​ത​യി​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ വ​ൻ കു​റ​വു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. മി​ങ്-​ചി കു​വോ​യു​ടെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ഡാ​റ്റാ സെ​ന്‍റ​റു​ക​ളു​ടെ​യും എ​ഐ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റു​ക​ളു​ടെ​യും ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച​താ​ണ് ഈ ​പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​ത്.

എ​ന്താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം?

ആ​ഗോ​ള​ത​ല​ത്തി​ൽ എ​ഐ സെ​ർ​വ​റു​ക​ളു​ടെ ആ​വ​ശ്യ​ക​ത കു​തി​ച്ചു​യ​രു​ക​യാ​ണ്. സാ​ധാ​ര​ണ സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​രം സെ​ർ​വ​റു​ക​ൾ​ക്ക് ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള അ​ഡ്വാ​ൻ​സ്ഡ് മെ​മ്മ​റി ചി​പ്പു​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണ്. നി​ല​വി​ൽ സാ​ധാ​ര​ണ ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന മെ​മ്മ​റി ഉ​ത്പാ​ദ​ന ശേ​ഷി​യു​ടെ 15 മു​ത​ൽ 20 ശ​ത​മാ​നം വ​രെ, 2027ഓ​ടെ ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ​ക്കാ​യി ചി​പ്പ് നി​ർ​മാ​താ​ക്ക​ൾ​ക്ക് മാ​റ്റി​വെ​ക്കേ​ണ്ടി വ​രും.

ഈ ​മാ​റ്റം ആ​പ്പി​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ൻ​കി​ട ക​മ്പ​നി​ക​ളു​ടെ ഭാ​വി പ​ദ്ധ​തി​ക​ളെ ബാ​ധി​ച്ചേ​ക്കാം. 2026ന്‍റെ ര​ണ്ടാം പ​കു​തി​യി​ലും 2027ന്‍റെ ആ​ദ്യ പ​കു​തി​യി​ലു​മാ​യി പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ആ​പ്പി​ളി​ന്‍റെ A20 പ്രൊ​സ​സ്സ​റു​ക​ൾ​ക്കാ​യു​ള്ള എ​ൽ​പി​ഡി​ഡി​ആ​ർ (LPDDR )മെ​മ്മ​റി ല​ഭ്യ​ത​യി​ൽ ഏ​ക​ദേ​ശം 10 ശ​ത​മാ​ന​ത്തോ​ളം കു​റ​വു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കു​വോ വി​ല​യി​രു​ത്തു​ന്ന​ത്.

പ്ര​തി​രോ​ധി​ക്കാ​ൻ ആ​പ്പി​ളി​ന്‍റെ നീ​ക്ക​ങ്ങ​ൾ

ഈ ​വി​ത​ര​ണ ത​ട​സ്സം മ​റി​ക​ട​ക്കാ​ൻ ചൈ​നീ​സ് ചി​പ്പ് നി​ർ​മാ​താ​ക്ക​ളാ​യ ചി​ൻ​ഷി​ൻ മെ​മ്മ​റി ടെ​ക്നോ​ള​ജീ​സി​ൽ (CXMT) നി​ന്ന് മെ​മ്മ​റി ചി​പ്പു​ക​ൾ വാ​ങ്ങാ​ൻ ആ​പ്പി​ൾ ശ്ര​മി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. നി​ല​വി​ൽ പെ​ന്‍റ​ഗ​ണി​ന്‍റെ ക​രി​മ്പ​ട്ടി​ക​യി​ലു​ള്ള ക​മ്പ​നി​യാ​ണ് ചി​ൻ​ഷി​ൻ മെ​മ്മ​റി ടെ​ക്നോ​ള​ജീ​സ്. അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ചി​ൻ​ഷി​ൻ മെ​മ്മ​റി ടെ​ക്നോ​ള​ജീ​സു​മാ​യി സ​ഹ​ക​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ടാ​നാ​ണ് ആ​പ്പി​ൾ സി​ഇ​ഒ ടിം ​കു​ക്ക് ശ്ര​മി​ക്കു​ന്ന​ത്.

അ​ല്ലാ​ത്ത​പ​ക്ഷം ഭാ​വി​യി​ൽ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ഐ​ഫോ​ണു​ക​ളി​ൽ കൂ​ടു​ത​ൽ എ​ഐ ഫീ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ആ​പ്പി​ളി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ത് തി​രി​ച്ച​ടി​യാ​കും. വി​ല കു​റ​യ്ക്കു​ക എ​ന്ന​തി​ലു​പ​രി, ഭാ​വി​യി​ലു​ണ്ടാ​കാ​ൻ പോ​കു​ന്ന ചി​പ്പ് ക്ഷാ​മ​ത്തി​ൽ നി​ന്ന് ക​മ്പ​നി​യെ സു​ര​ക്ഷി​ത​മാ​ക്കു​ക എ​ന്ന ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​മാ​ണ് ആ​പ്പി​ളി​ന് ഇ​പ്പോ​ഴു​ള്ള​ത്.

ഉ​പ​ഭോ​ക്താ​ക്ക​ളെ എ​ങ്ങ​നെ ബാ​ധി​ക്കും?‌

ആ​ഗോ​ള​ത​ല​ത്തി​ൽ ചി​പ്പ് ക്ഷാ​മം രൂ​ക്ഷ​മാ​യാ​ൽ, ഭാ​വി​യി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ആ​പ്പി​ൾ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി വി​ല വ​ൻ​തോ​തി​ൽ വ​ർ​ധി​ക്കാ​നോ, അ​ല്ലെ​ങ്കി​ൽ ഫോ​ണു​ക​ൾ ബു​ക്ക് ചെ​യ്താ​ൽ കൈ​യ്യി​ൽ കി​ട്ടാ​ൻ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കാ​നോ സാ​ധ്യ​ത​യു​ണ്ട്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ അ​തി​വേ​ഗ​ത്തി​ലു​ള്ള വ​ള​ർ​ച്ച വ​ലി​യ ഡാ​റ്റാ സെ​ന്‍റ​റു​ക​ളെ മാ​ത്ര​മ​ല്ല, സാ​ധാ​ര​ണ​ക്കാ​രു​ടെ സ്മാ​ർ​ട്ട്‌​ഫോ​ൺ വി​പ​ണി​യെ​ക്കൂ​ടി എ​ത്ര​ത്തോ​ളം ബാ​ധി​ക്കു​മെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

Kerala

ഹൃദയദാനത്തിന്‍റെ ഓർമയിൽ ഒരു പുരസ്കാര സമർപ്പണം

കൊ​ച്ചി: മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച ഭ​ർ​ത്താ​വി​ന്‍റെ ഹൃ​ദ​യം മ​റ്റൊ​രാ​ൾ​ക്കു പ​കു​ത്തു ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത കാ​ട്ടി​യ ല​ത ശ​ർ​മ​യ്ക്ക് മ​ത​മൈ​ത്രി പു​ര​സ്കാ​രം.

2015 ൽ ​മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ഡ്വ. നീ​ല​ക​ണ്ഠ ശ​ർ​മ​യു​ടെ ഹൃ​ദ​യ​മാ​ണ് അ​ന്ന് എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന മാ​ത്യു അ​ച്ചാ​ട​നു ന​ൽ​കി​യ​ത്.

ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റും കേ​ര​ള ദ​ർ​ശ​ന​വേ​ദി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ അ​ന്ന​ത്തെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു നേ​തൃ​ത്വം ന​ൽ‌​കി​യ ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റ​മാ​ണ് ല​ത ശ​ർ​മ​യ്ക്കു പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ച​ത്.

ഹൃ​ദ​യം മ​റ്റൊ​രാ​ൾ​ക്കു ന​ൽ​കു​ന്ന​തും അ​തി​നു സ​മ്മ​തം ന​ൽ​കു​ന്ന കു​ടും​ബ​വും ന​ന്മ​യു​ടെ പ്ര​തീ​ക​മാ​ണെ​ന്ന് ഡോ. ​ജോ​സ് ചാ​ക്കോ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ദ്യ​മാ​യാ​ണു ഒ​രു ഹൃ​ദ​യം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വ്യോ​മ​മാ​ർ​ഗം കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്.

ശ​സ്ത്ര​ക്രി​യ​യ്ക്കു നേ​തൃ​ത്വം ന​ൽ​കാ​നും വി​ജ​യ​ക​ര​മാ​ക്കാ​ൻ സാ​ധി​ച്ച​തി​ലും അ​ന്ന് അ​തി​നു സ​മ്മ​തം ന​ൽ​കി​യ ല​താ ശ​ർ​മ്മ​യെ നേ​രി​ൽ കാ​ണാ​നും അ​വ​രെ ആ​ദ​രി​ക്കാ​ൻ സാ​ധി​ച്ച​തി​ലും സ​ന്തോ​ഷ​മു​ണ്ട്. ഇ​തൊ​രു ച​രി​ത്ര​നി​യോ​ഗ​മാ​ണ്. മ​റ്റു​ള്ള അ​നേ​ക​ർ​ക്ക് ഇ​തു പ്ര​ചോ​ദ​ന​മാ​ണെ​ന്നും ഡോ. ​പെ​രി​യ​പ്പു​റം പ​റ​ഞ്ഞു.

ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​അ​നി​ൽ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ട്രോ റെ​യി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും മു​ൻ ഡി​ജി​പി​യു​മാ​യ ലോ​ക്നാ​ഥ് ബ​ഹ​റ, ഡോ. ​എം.​സി. ദി​ലീ​പ് കു​മാ​ർ, കേ​ര​ള ദ​ർ​ശ​ന​വേ​ദി ചെ​യ​ർ​മാ​ൻ എ.​പി. മ​ത്താ​യി, കെ​എ​സ്ആ​ർ​ടി​സി മു​ൻ ഡ​യ​റ​ക്ട​ർ സ​ലിം പി. ​മാ​ത്യു, ദ​ർ​ശ​ന​വേ​ദി ഡ​യ​റ​ക്ട​ർ ടോ​മി മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​മ്പ​ളം ര​വി, ല​ത ശ​ർ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ഗൊ​​​രേ​​​ത്തി കു​​​ന്ന​​​ശേ​​​രി ഓ​​​ർ​​​മ​​​യാ​​​യി

കോ​​​ട്ട​​​യം: അ​​​ന്ത​​​രി​​​ച്ച സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ഗൊ​​​രേ​​​ത്തി കു​​​ന്ന​​​ശേ​​​രി (89) വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​തു​​​ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ​​​ജീ​​​വ​​​ സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു.

മോ​​​നി​​​പ്പ​​​ള്ളി എം​​​യു​​​എം ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ ആ​​​തു​​​ര സേ​​​വ​​​ന രം​​​ഗ​​​ത്തും സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്ന സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ഗൊ​​​രേ​​​ത്തി ക​​​ടു​​​ത്തു​​​രു​​​ത്തി, കൈ​​​പ്പു​​​ഴ, ന​​​ട്ടാ​​​ശേ​​​രി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ അ​​​ധ്യാ​​​പി​​​ക​​​യാ​​​യി നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് അ​​​റി​​​വി​​​ന്‍റെ അ​​​ക്ഷ​​​ര​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍ന്നു ന​​​ല്‍കി.

കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ഗൊ​​​രേ​​​ത്തി, ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ കു​​​ര്യാ​​​ക്കോ​​​സ് കു​​​ന്ന​​​ശേ​​​രി​​​യു​​​ടെ സ​​​ഹോ​​​ദ​​​രി​​​യാ​​​ണ്. സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ല്‍, ജ​​​ന​​​റ​​​ല്‍ കൗ​​​ണ്‍സി​​​ല​​​ര്‍, നോ​​​വി​​​സ് മി​​​സ്ട്ര​​​സ്, സു​​​പ്പീ​​​രി​​​യ​​​ര്‍ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ല്‍ സ്തു​​​ത്യ​​​ര്‍ഹ സേ​​​വ​​​ന​​​മാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്. സി​​​സ്റ്റ​​​ര്‍ ആ​​​നി​​​ന്‍റെ ശി​​​ക്ഷ​​​ണ​​​ത്തി​​​ല്‍ പ​​​ഠി​​​ച്ചുവ​​​ള​​​ര്‍ന്ന​​​വ​​​ര്‍ ഇ​​​ന്ന് ഉ​​​ന്ന​​​തനി​​​ല​​​ക​​​ളി​​​ല്‍ ശോ​​​ഭി​​​ക്കു​​​ന്നു​​​ണ്ട്.

തെ​​​ള്ള​​​കം മ​​​ദ്‌​​​ന​​​ഹാ തി​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് പ്രി​​​ന്‍സി​​​പ്പ​​​ലാ​​​യും ക​​​ടു​​​ത്തു​​​രു​​​ത്തി, കൈ​​​പ്പു​​​ഴ, ന​​​ട്ടാ​​​ശേ​​​രി, കോ​​​ട്ട​​​യം, പാ​​​ഴു​​​ത്തു​​​രു​​​ത്ത്, മോ​​​നി​​​പ്പ​​​ള്ളി, കാ​​​രി​​​ത്താ​​​സ് എ​​​ന്നീ മ​​​ഠ​​​ങ്ങ​​​ളി​​​ലും സ്വി​​​റ്റ്‌​​​സ​​​ര്‍ല​​​ന്‍ഡി​​​ലും സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ശു​​​ശ്രൂ​​​ഷ ചെ​​​യ്തി​​​ട്ടു​​​ണ്ട്. ക​​​ടു​​​ത്തു​​​രു​​​ത്തി കു​​​ന്ന​​​ശേ​​​രി പ​​​രേ​​​ത​​​രാ​​​യ ജോ​​​സ​​​ഫ്-അന്നമ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. ഡോ. ​​​ജോ​​​സ​​​ഫൈ​​​ന്‍, സാ​​​വി​​​യോ, ആ​​​ന്‍സി വെ​​​ട്ട​​​ത്തു​​​ക​​​ണ്ട​​​ത്തി​​​ല്‍, പ​​​രേ​​​ത​​​രാ​​​യ ത​​​ങ്ക​​​മ്മ ഏ​​​ബ്ര​​​ഹാം, സി​​​സ്റ്റ​​​ര്‍ പ​​​യ​​​സ്, കെ.​​​ജെ. ജോ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ മ​​​റ്റു സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​ണ്.

സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ഗൊ​​​രേ​​​ത്തി​​​യു​​​ടെ സം​​​സ്‌​​​കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​തെ​​​ള്ള​​​കം 101 ക​​​വ​​​ല​​​യി​​​ലു​​​ള്ള അ​​​നു​​​ഗ്ര​​​ഹ​​​മ​​​ഠം ചാ​​​പ്പ​​​ലി​​​ല്‍ ശു​​​ശ്രൂ​​​ഷ​​​യ്ക്കു​​​ശേ​​​ഷം മ​​​ഠം വ​​​ക സെ​​​മി​​​ത്തേ​​​രി​​​യി​​​ല്‍ ന​​​ട​​​ക്കും.

Sports

ഗോ​​പി​​നാ​​ഥ് ഓ​​ര്‍​മ​​യാ​​യി

ചെ​​ന്നൈ: ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റി​​ല്‍ യു​​ഗാ​​ന്ത്യം... തോ​​ല്‍​വി​​ക​​ളി​​ല്‍​നി​​ന്ന് ജ​​യ​​ത്തി​​ന്‍റെ മാ​​ധു​​ര്യം നു​​ക​​രാ​​ന്‍ പ​​ഠി​​പ്പി​​ച്ച, ഇ​​ന്ത്യ​​ന്‍ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ലെ അ​​വ​​സാ​​ന താ​​ര​​വും മ​​ണ്‍​മ​​റ​​ഞ്ഞു.

ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ലെ ആ​​ദ്യ ടെ​​സ്റ്റ് ജ​​യം നേ​​ടി​​യ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ലെ സി.​​ഡി. ഗോ​​പി​​നാ​​ഥ് (96) അ​​ന്ത​​രി​​ച്ചു. ആ​​ദ്യ ജ​​യം നേ​​ടി​​യ ഇ​​ന്ത്യ​​ന്‍ ടെ​​സ്റ്റ് ടീ​​മി​​ലെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍പ്പെട്ടവരിൽ ജീ​​വി​​ച്ചി​​രു​​ന്ന അ​​വ​​സാ​​ന താ​​ര​​മാ​​യി​​രു​​ന്നു ത​​മി​​ഴ്‌​​നാ​​ട് സ്വ​​ദേ​​ശി​​യാ​​യ ഗോ​​പി​​നാ​​ഥ്.

1952ല്‍ ​​ചെ​​ന്നൈ​​യി​​ല്‍​വ​​ച്ച് ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ന​​ട​​ന്ന അ​​ഞ്ചാം ടെ​​സ്റ്റി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ച​​രി​​ത്ര ജ​​യം. അ​​ന്ന് ഇ​​ന്ത്യ ഇ​​ന്നിം​​ഗ്‌​​സി​​നും എ​​ട്ട് റ​​ണ്‍​സി​​നും ജ​​യം സ്വ​​ന്ത​​മാ​​ക്കി. സ്‌​​കോ​​ര്‍: ഇം​​ഗ്ല​​ണ്ട് 266, 183. ഇ​​ന്ത്യ 457/9 ഡി​​ക്ല​​യേ​​ര്‍​ഡ്. വി​​ജ​​യ് ഹ​​സാ​​രെ​​യു​​ടെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍ ഇ​​റ​​ങ്ങി​​യ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ഗോ​​പി​​നാ​​ഥു​​മു​​ണ്ടാ​​യി​​രു​​ന്നു. എ​​ട്ടാം ന​​മ്പ​​റാ​​യി ക്രീ​​സി​​ല്‍ എ​​ത്തി​​യ ഗോ​​പി​​നാ​​ഥ് 80 പ​​ന്തി​​ല്‍ 35 റ​​ണ്‍​സ് നേ​​ടി.

1932ല്‍ ​​ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ലോ​​ഡ്‌​​സി​​ല്‍ ആ​​യി​​രു​​ന്നു ഇ​​ന്ത്യ ആ​​ദ്യ​​മാ​​യി ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ക​​ളി​​ച്ച​​ത്. ആ​​ദ്യ ജ​​യ​​ത്തി​​നാ​​യി 20 വ​​ര്‍​ഷ​​ത്തെ കാ​​ത്തി​​രി​​പ്പു​​ വേ​​ണ്ടി​​വ​​ന്നു.

അ​​ര​​ങ്ങേ​​റ്റ​​ത്തി​​ല്‍ ഫി​​ഫ്റ്റി

1951-52ല്‍ ​​ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രാ​​യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ലൂ​​ടെ​​യാ​​ണ് ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ഗോ​​പി​​നാ​​ഥി​​ന്‍റെ അ​​ര​​ങ്ങേ​​റ്റം. അ​​ര​​ങ്ങേ​​റ്റ ടെ​​സ്റ്റി​​ന്‍റെ ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 50 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്നു. ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 42 റ​​ണ്‍​സും സ്വ​​ന്ത​​മാ​​ക്കി. ഇ​​ന്ത്യ​​ക്കാ​​യി എ​​ട്ട് ടെ​​സ്റ്റ് ക​​ളി​​ച്ചു. ഒ​​രു അ​​ര്‍​ധ​​സെ​​ഞ്ചു​​റി അ​​ട​​ക്കം 242 റ​​ണ്‍​സ് നേ​​ടി. ഫ​​സ്റ്റ് ക്ലാ​​സി​​ല്‍ 83 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 4259 റ​​ണ്‍​സും 14 വി​​ക്ക​​റ്റും ഉ​​ണ്ട്.

ക്രി​​ക്ക​​റ്റ് മു​​ത്ത​​ച്ഛ​​ന്‍

ഇ​​ന്ത്യ​​ക്കാ​​യി ക​​ളി​​ച്ച​​തി​​ല്‍ ജീ​​വി​​ച്ചി​​രു​​ന്ന ഏ​​റ്റ​​വും പ്രാ​​യ​​മു​​ള്ള താ​​ര​​മാ​​യി​​രു​​ന്നു സി.​​ഡി. ഗോ​​പി​​നാ​​ഥ്. ലോ​​ക​​ത്തി​​ല്‍ ജീ​​വി​​ച്ചി​​രു​​ന്ന​​തി​​ല്‍ ഏ​​റ്റ​​വും പ്രാ​​യ​​മു​​ള്ള ര​​ണ്ടാ​​മ​​ത് രാ​​ജ്യാ​​ന്ത​​ര താ​​ര​​വു​​മാ​​യി​​രു​​ന്നു. ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ നീ​​ല്‍ ഹാ​​ര്‍​വെ​​യാ​​യി​​രു​​ന്നു ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ഒ​​ന്നാ​​മ​​ന്‍. ഗോ​​പി​​നാ​​ഥ് അ​​ന്ത​​രി​​ച്ച​​തോ​​ടെ, ഇ​​ന്ത്യ​​യു​​ടെ ക്രി​​ക്ക​​റ്റ് മു​​ത്ത​​ച്ഛ​​ന്‍ എ​​ന്ന വി​​ശേ​​ഷ​​ണം 95കാ​​ര​​നാ​​യ ച​​ന്ദ്ര​​കാ​​ന്ത് പ​​ട​​ങ്ക​​റി​​നു ല​​ഭി​​ച്ചു. 1956ല്‍ ​​ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ കോ​​ല്‍​ക്ക​​ത്ത ടെ​​സ്റ്റി​​ലാ​​ണ് ച​​ന്ദ്ര​​കാ​​ന്ത് പ​​ട​​ങ്ക​​ര്‍ ക​​ളി​​ച്ച​​ത്. ഇ​​ന്ത്യ​​ക്കാ​​യി ഒ​​രു ടെ​​സ്റ്റ് മാ​​ത്ര​​മേ ച​​ന്ദ്ര​​കാ​​ന്ത് ക​​ളി​​ച്ചു​​ള്ളൂ എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

Kerala

ഹരികുമാര്‍ കോയിക്കല്‍ ഇനി ഓര്‍മയിലെ നിറസാന്നിധ്യം

ച​ങ്ങ​നാ​ശേ​രി: നാ​യ​ര്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ര്‍ കോ​യി​ക്ക​ല്‍ മ​ന​സു​ക​ളി​ലി​നി ഓ​ര്‍മ. സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​യി​ലു​ള്ള നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ സാ​ക്ഷി​നി​ര്‍ത്തി പെ​രു​ന്ന പ​ടി​ഞ്ഞാ​റ് കോ​യി​ക്ക​ല്‍ വി​ജ​യ ഭ​വ​നം വീ​ട്ടു​വ​ള​പ്പി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ ഭൗ​തീ​ക​ശ​രീ​രം എ​രി​ഞ്ഞ​ട​ങ്ങി. വ​സ​തി​യി​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​നു വ​ച്ച മൃ​ത​ദേ​ഹ​ത്തി​ല്‍ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക സ​മു​ദാ​യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ തു​ട​ങ്ങി വ​ന്‍ജ​നാ​വ​ലി ആ​ദ​ര​വ് അ​ര്‍പ്പി​ച്ചു.

ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി, ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ആ​ര്‍ച്ച്ബി​ഷ​പ് എമെരി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍, പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​ശ​ശി​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സം​ഗീ​ത്കു​മാ​ര്‍, ട്ര​ഷ​റ​ര്‍ എ​ന്‍.​വി. അ​യ്യ​പ്പ​ന്‍പി​ള്ള, മു​ന്‍ഗ​വ​ര്‍ണ​ര്‍ പി. ​ശ്രീ​ധ​ര​ന്‍പി​ള്ള, രാ​ജ്യ​സ​ഭാ​ മു​ന്‍ഉ​പാ​ധ്യ​ക്ഷ​ന്‍ പി.​ജെ.​കു​ര്യ​ന്‍, എ​ഐ​സി​സി സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ല്‍, മ​ന്ത്രി വി.​എ​ന്‍.​ വാ​സ​വ​ന്‍, മു​ന്‍മ​ന്ത്രി കെ.​സി.​ജോ​സ​ഫ്, എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, ഫ്രാ​ന്‍സി​സ് ജോ​ര്‍ജ്, നേ​താ​ക്ക​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, ജോ​സ​ഫ് വാ​യ്ക്ക​ന്‍, എ.​എ​ന്‍.​രാ​ധാ​കൃ​ഷ്ണ​ന്‍, തോ​മ​സ് ചാ​ഴി​കാ​ട​ന്‍, ജോ​ബ് മൈ​ക്കി​ള്‍, വി​നു ജോ​ബ്, ബി.​രാ​ധാ​കൃ​ഷ്ണ​മേ​നോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വ​സ​തി​യി​ലെ​ത്തി ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍പ്പി​ച്ചു.

വ്യ​ക്തി​ജീ​വി​ത​ത്തി​ലും സ​മീ​പ​ന​ങ്ങ​ളി​ലും ലാ​ളി​ത്യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ശൈ​ലി അ​വ​ലം​ബി​ച്ചി​രു​ന്ന അ​ദ്ദേ​ഹം ന​ല്ലൊ​രു സം​ഘാ​ട​ക​നു​മാ​യി​രു​ന്നു.
ച​ങ്ങ​നാ​ശേ​രി​യി​ലെ സാ​മു​ദാ​യി​ക സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ള്‍ പൊ​തു​പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​മ്പോ​ള്‍ ക്ഷ​ണി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക​യി​ലെ ആ​ദ്യ​പേ​ര് ഹ​രി​കു​മാ​ര്‍ കോ​യി​ക്ക​ലി​ന്‍റേ​താ​യി​രു​ന്നു.

ആ​രോ​ഗ്യം മോ​ശ​മാ​കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തു​ന്ന​തു​വ​രെ എ​ന്‍എ​സ്എ​സ് സെ​ക്ര​ട്ട​റി, ഡ​യ​റ​ക്ട​ര്‍ബോ​ര്‍ഡം​ഗം, ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റു​ന്ന​തി​ല്‍ ഒ​രു വീ​ഴ്ച​യും വ​രു​ത്തി​യി​ല്ല. സ​മു​ദാ​യ​പ്ര​വ​ര്‍ത്ത​ന​ത്തി​നാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ച​തു​മു​ത​ല്‍ എ​ന്‍എ​സ്എ​സ് നേ​തൃ​ത്വ​ത്തോ​ടൊ​പ്പം സ​മു​ദാ​യ​ത്തി​ന്‍റെ വ​ള​ര്‍ച്ച​ക്കാ​യി എ​ന്നും ക​ര്‍മ​നി​ര​ത​മാ​യ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഹ​രി​കു​മാ​റി​ന്‍റേ​ത്.

പെ​രു​ന്ന പ​ടി​ഞ്ഞാ​റ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ ഹ​രി​കു​മാ​ര്‍ കോ​യി​ക്ക​ല്‍ 1984ല്‍ ​എ​ന്‍എ​സ്എ​സ് പ്ര​തി​നി​ധി​സ​ഭ​യി​ലെ​ത്തി. 1999മു​ത​ല്‍ സം​ഘ​ട​ന​യു​ടെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡം​ഗ​മാ​ണ്.

ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജി.​സു​കു​മാ​ര​ന്‍നാ​യ​ര്‍ എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യ​പ്പോ​ള്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഹ​രി​കു​മാ​ര്‍ കോ​യി​ക്ക​ല്‍ താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2025 മേ​യ് ഏ​ഴി​നാ​ണ് എ​ന്‍എ​സ്എ​സ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യ​ത്.

കൃ​ഷി​വി​ഭാ​ഗം സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹം നാ​യ​ര്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ എ​സ്റ്റേ​റ്റു​ക​ളുടെയും കൃ​ഷി​യു​ടേ​യും മേ​ല്‍നോ​ട്ടം വ​ഹി​ച്ചു.

Special News

സിസ്റ്റർ ഡമസീന: അനുപമമായ ഒരോർമ

കഴിഞ്ഞ ദിവസം അന്തരിച്ച, സിജെ സന്യാസിനി സമൂഹാംഗം സിസ്റ്റർ ഡമസീന മണ്ണഞ്ചേരിയിലിന്‍റെ ജീവിതം ഏതൊരു വ്യക്തിയെയും പ്രചോദിപ്പിക്കുന്നതാണെന്ന് സഹപ്രവർത്തകർ. ഏഴു പതിറ്റാണ്ട് ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ നിസ്വാർഥമായി ശുശ്രൂഷ ചെയ്യാൻ കഴിഞ്ഞ മലയാളി സന്യാസിനിമാരിലൊരാളാണ് സിസ്റ്റർ ഡമസീനയെന്ന് സഭാംഗങ്ങൾ ഒാർമിക്കുന്നു. കഴിഞ്ഞ 23നായിരുന്നു സിസ്റ്ററിന്‍റെ വേർപാട്. സിസ്റ്റർ ഡമസീനയെക്കുറിച്ചു യുപി പ്രയാഗ്‌രാജിലെ സെന്‍റ് മേരീസ് കോൺവന്‍റ് അംഗം സിസ്റ്റർ എം. സുമിത സിജെ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ് ഇങ്ങനെ:

ദൈവസ്നേഹം അഗ്നിപോലെയാണ്. അതു സ്വയം അടച്ചുപൂട്ടാൻ അനുവദിക്കില്ല. കാരണം ദൈവത്തെ സ്നേഹിക്കാനും അവിടത്തെ ബഹുമാനം വർധിപ്പിക്കാതിരിക്കാനും കഴിയില്ല. സിസ്റ്റർ ഡമസീന അംഗമായിരുന്ന സിജെ സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക ദൈവ ദാസി മേരി വാഡിന്‍റെ വാക്കുകളാണിത്.

ഈ അർഥപൂർണമായ വാക്കുകൾ തന്‍റെ ജീവിതത്തിലൂടെ അന്വർഥമാക്കാൻ സിസ്റ്റർ ഡമസീനയ്ക്കു സാധിച്ചിരുന്നു. അതിരമ്പുഴ മണ്ണഞ്ചേരിയിൽ പരേതരായ ദേവസ്യയുടെയും മറിയക്കുട്ടിയുടെയും എട്ട് മക്കളിൽ മൂന്നാമതായി 1934 ജൂൺ 14നാണ് സിസ്റ്റർ ജനിച്ചത്. പ്രാർഥയുടെയും കഠിനാധ്വാനത്തിന്‍റെയും മൂല്യത്തിലും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം നിശബ്ദമായി വളർത്തിയെടുത്തതുമായ കുടുംബത്തിലാണ് സിസ്റ്റർ വളർന്നുവന്നത്.
പ്രേഷിത തീഷ്ണതയാൽ കുഞ്ഞുമനസുകളെ ജ്വലിപ്പിച്ചിരുന്ന ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്‍റെ പ്രചോദനം സിസ്റ്ററിന്‍റെ ഉളളിലെ ദൈവവിളിയെ പരിപോഷിപ്പിച്ചിരുന്നു.
1956 ഫെബ്രുവരി രണ്ടിന് സിസ്റ്റർ പാറ്റ്നയിലെ ഐബിഎംവി മിഷനറി സന്യാസിനി സമൂഹത്തിൽ ചേർന്നു.അന്നത്തെ ബിഷപ്പായിരുന്ന ഡോ. വിൽഡർമൂത്തിന്‍റെ എഴുത്തുമായി ഐബിഎംവിയിലെ രണ്ട് സന്യാസിനിമാർ വന്നപ്പോൾ ഭാഗ്യസ്മരണാർഹനായ മാലിപ്പറന്പിൽ ജോസഫ് അച്ചനാണ് സിസ്റ്ററിനെ പാറ്റ്നയിലേക്കയച്ചത്. 1964 ഫെബ്രുവരി എട്ടിന് സിസ്റ്റർ നിത്യവ്രതവാഗ്ദാനം സ്വീകരിച്ചു.

നിസ്വാർഥ സേവനം

അന്നുമുതൽ ഉത്തരേന്ത്യയിലെ വിവിധ മിഷൻ കേന്ദ്രങ്ങളിൽ സ്നേഹശുശ്രൂഷയുമായി കടന്നുചെന്നു. ആതുര ശുശ്രൂഷ, സാധുജന പരിപാലനം, രോഗീപരിചരണം എന്നീ മേഖലകളിൽ വ്യാപൃതയായി. നൈനിറ്റാൾ, മുംബൈ, പാറ്റ്ന, കാൺപൂർ, അലഹബാദ് എന്നീ സ്ഥലങ്ങളിൽ ശുശ്രൂഷ സജീവമായി. ദിവ്യകാരുണ്യത്തിന്‍റെ മുന്നിൽ മണിക്കൂറുകൾ ചെലവഴിക്കാൻ സിസ്റ്റർ മടിച്ചിരുന്നില്ല. സഭയ്ക്കുവേണ്ടി നിരന്തരം പ്രാർഥിച്ചിരുന്നു.
അസഖ്യം ജപമാലകൾ ചൊല്ലി ദൈവവിളിക്കായും ലോകസമാധാനത്തിനായും കാഴ്ചവയ്ക്കു ശീലവും ഈ സന്യാസിനിക്ക് ഉണ്ടായിരുന്നു. 2003ൽ ഐബിഎംവി എന്ന പേര് പുനർനാമകരണം ചെയ്ത് സിജെ (കോൺഗ്രഗേഷൻ ഓഫ് ജീസസ് ) എന്ന പേര് സ്വീകരിച്ചു. വരും തലമുറയ്ക്കു ശ്രേഷ്ഠമായ ഒരു മാതൃക അവശേഷിപ്പിച്ചിട്ടാണ് 70 വർഷത്തെ മിഷൻ ജീവിതത്തിനു ശേഷം സിസ്റ്റർ ദൈവസവിധത്തിലേക്കു യാത്രയായിരിക്കുന്നത്. ധന്യമായ സിസ്റ്റർ ഡമസീനയുടെ ഓർമകൾക്കു മുന്നിൽ ശിരസ് നമിക്കുന്നു.

Kerala

മ​ല​യാ​ളി അ​റി​യാ​ത്ത ക​ന്ന​ട​യു​ടെ മ​ല​യാ​ളി എം.​എ​സ്. രാ​ജ​പ്പ ഓ​ർ​മ​യാ​യി

വൈ​​​​പ്പി​​​​ൻ: അ​​​​ര നൂ​​​​റ്റാ​​​​ണ്ടോ​​​​ളം ക​​​​ന്ന​​​​ട സി​​​​നി​​​​മ​​​​ക​​​​ൾ​​​​ക്കാ​​​​യി കാ​​​​മ​​​​റ ച​​​​ലി​​​​പ്പി​​​​ച്ച മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ സ്വ​​​​ന്തം എം.എസ്. രാ​​​​ജ​​​​പ്പ ഓ​​​​ർ​​​​മ​​​​യാ​​​​യി. 2005ൽ ​​​​സി​​​​നി​​​​മാ​​​ലോ​​​​കം വി​​​​ട്ട രാ​​​​ജ​​​​പ്പ മൈ​​​​സൂ​​​​രു​​​വി​​​​ലെ ജെ​​​​പി ന​​​​ഗ​​​​റി​​​​ൽ വി​​​​ശ്ര​​​​മ​​​ജീ​​​​വി​​​​തം ന​​​​യി​​​​ച്ചു​​​​വ​​​​ര​​​​വെ ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സ​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. 97 വ​​​​യ​​​​സാ​​​​യി​​​​രു​​​​ന്നു.

എ​​​​റ​​​​ണാ​​​​കു​​​​ളം കു​​​​മ്പ​​​​ള​​​​ങ്ങി​​​യി​​​ലെ മു​​​​ട​​​​വ​​​​ശേ​​​​രി രാ​​​​ജ​​​​പ്പ​​​​ൻ എ​​​​ന്ന രാ​​​​ജ​​​​പ്പ 1955ൽ ​​​​ത​​​​ന്‍റെ 25-ാമ​​​​ത്തെ വ​​​​യ​​​​സി​​​​ൽ മൈ​​​​സൂ​​​​രു​​​വി​​​ലേ​​​ക്ക് വ​​​​ണ്ടി ക​​​​യ​​​​റി​​​​യ​​​​താ​​​​ണ്. ചെ​​​​ന്നെ​​​​ത്തി​​​​യ​​​​ത് മൈ​​​​സൂ​​​​രു​​​വി​​​ലെ പ്രീ​​​​മി​​​​യ​​​​ർ സ്റ്റു​​​​ഡി​​​​യോ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. കാ​​​​മ​​​​റ സ​​​​ഹാ​​​​യി​​​​യാ​​​​യി അ​​​​വി​​​​ടെ​ കൂ​​​​ടി. പി​​​​ന്നീ​​​​ട് ഇ​​​​വി​​​​ടെ​​​നി​​​​ന്ന് 200 ഓ​​​​ളം ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ ചീ​​​​ഫ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് കാ​​​​മ​​​​റാ​​​​മാ​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു.

ധ​​​​ർ​​​​മേ​​​​ന്ദ്ര ആ​​​​ദ്യ​​​​മാ​​​​യി അ​​​​ഭി​​​​ന​​​​യി​​​​ച്ച ഷോ​​​​ല ഔ​​​​ർ സ്വ​​​​പ്ന എ​​​​ന്ന സി​​​​നി​​​​മ അ​​​​ഭ്ര​​​​പാ​​​​ളി​​​​യി​​​​ൽ പ​​​​ക​​​​ർ​​​​ത്തി​​​​യ​​​​ത് രാ​​​​ജ​​​​പ്പ​​​​യാ​​​​ണ്. കൃ​​​​ഷ്‌​​​​ണ സൈ​​​​ഗാ​​​​ൾ കാ​​​​മ​​​​റാ​​​​മാ​​​​നാ​​​​യ ഈ ​​​​ചി​​​​ത്ര​​​​ത്തി​​​​ന്‍റെ ചീ​​​​ഫ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് കാ​​​​മ​​​​റാ​​​​മാ​​​​നാ​​​​യി​​​​രു​​​​ന്നു ഇ​​​​ദ്ദേ​​​​ഹം. ക​​​​ന്ന​​​​ട​​​​യി​​​​ലെ മാ​​​​ടി​​​​മ​​​​നൈ എ​​​​ന്ന സി​​​​നി​​​​മ​​​​യ്ക്കു​​​വേ​​​​ണ്ടി​​​​യാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി സ്വ​​​​ന്തം നി​​​​ല​​​യ്​​​​ക്കു കാ​​​​മ​​​​റ ച​​​​ലി​​​​പ്പി​​​​ച്ച​​​ത്. ​കൂ​​​​ടാ​​​​തെ കൊ​​​​ങ്കി​​​​ണി, ലം​​​​ബാ​​​​ണി ഭാ​​​​ഷ​​​​ക​​​​ളി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​റ​​​​ങ്ങി​​​​യ സി​​​​നി​​​​മ​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യും രാ​​​​ജ​​​​പ്പ കാ​​​​മ​​​​റ​​​​യേ​​​​ന്തി.

ക​​​​ന്ന​​​​ട സി​​​​നി​​​​മാ​​​​ലോ​​​​ക​​​​ത്ത് ഏ​​​​റെ പ്ര​​​​ശ​​​​സ്തി​ നേ​​​​ടി​​​​യ രാ​​​​ജ​​​​പ്പ​​​​ൻ മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ​​​​ക്ക് ഇ​​​​ദ്ദേ​​​​ഹം അ​​​​ജ്ഞാ​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു. വ​​​​ല്ല​​​​പ്പോ​​​​ഴു​​​​മൊ​​​​ക്കെ നാ​​​​ട്ടി​​​​ൽ ബ​​​​ന്ധു​​​​ക്ക​​​​ളെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നെ​​​​ത്തു​​​​മെ​​​​ന്ന​​​​ല്ലാ​​​​തെ മ​​​​റ്റു ബ​​​​ന്ധ​​​​ങ്ങ​​​​ളൊ​​​​ന്നും മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​നോ​​​​ടി​​​​ല്ല. ജീ​​​​വി​​​​ത​​​​പ​​​​ങ്കാ​​​​ളി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​പ്പോ​​​​ഴും അ​​​​തും ക​​​​ന്ന​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു​​​ത​​​​ന്നെ​​​​യാ​​​​യി.

ഇ​​​​തി​​​​നി​​​​ടെ 1958​ൽ ​​​രാ​​​​മു കാ​​​​ര്യാ​​​​ട്ടി​​​​ന്‍റെ മി​​​​ന്നാമി​​​​നു​​​​ങ്ങ് എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ൽ കാ​​​​മ​​​​റ അ​​​​സി​​​സ്റ്റ​​​​ന്‍റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​താ​​​​ണ് മ​​​​ല​​​​യാ​​​​ള​​​സി​​​​നി​​​​മ​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം.

മൈ​​​​സൂ​​​​രു​​​വി​​​​ൽ മൂ​​​​വി ഇ​​​​ന്‍റ​​​​ർ​​​നാ​​​​ഷ​​​​ണ​​​​ൽ എ​​​​ന്ന​​​പേ​​​​രി​​​​ൽ സ്വ​​​​ന്ത​​​​മാ​​​​യൊ​​​​രു സ്റ്റു​​​​ഡി​​​​യോ തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ദ്ദേ​​​​ഹം ഇ​​​​ന്ത്യ എ​​​​വ​​​​രി​​​​ഹോം ക്രൂ​​​​സേ​​​​ഡ് എ​​​​ന്ന ആ​​​​ഗോ​​​​ള സം​​​​ഘ​​​​ട​​​​ന​​​​യ്ക്കു​​​വേ​​​​ണ്ടി ര​​​​ണ്ടു ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി സി​​​​നി​​​​മ​​​​ക​​​​ൾ ചെ​​​​യ്‌​​​​തി​​​​ട്ടു​​​​ണ്ട്. കൂ​​​​ടാ​​​​തെ ര​​​​ണ്ട് ഹോ​​​​ളി​​​​വു​​​​ഡ് സി​​​​നി​​​​മ​​​ക​​​​ൾ​​​​ക്കു പി​​​​ന്നി​​​​ലും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു.

ഇ​​​​ട​​​​ക്കാ​​​​ല​​​​ത്ത് മൂ​​​​വി​​​​ലാ​​​​ൻ​​​​ഡ് സി​​​​നി​​​​മാ​​​മാ​​​​ഗ​​​​സി​​​​ന്‍റെ മൈ​​​​സൂ​​​​രു ക​​​​റ​​​​ൻ​​​​സ്പോ​​​​ണ്ട​​​​ന്‍റാ​​​​യി. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ സി​​​​റ്റി ഫി​​​​ലിം ജേ​​​​ർ​​​​ണ​​​​ലി​​​​സ്റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ദ​​​​വി​​​കൂ​​​​ടി അ​​​​ല​​​​ങ്ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. കു​​​​റ​​​​ച്ചു​​​കാ​​​​ലം ബി​​​​ബി​​​​സി​​​​ക്കു​​​വേ​​​​ണ്ടി​​​​യും കാ​​​​മ​​​​റ ച​​​​ലി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഭാ​​​​ര്യ: സ​​​​ത്യ​​​​പ്രേ​​​​മ​​​​കു​​​​മാ​​​​രി. മ​​​​ക​​​​ൾ: ചി​​​​ത്ര. മ​​​​രു​​​​മ​​​​ക​​​​ൻ: ര​​​​ജ​​​​നി​​​​കാ​​​​ന്ത് രാ​​​​ജ അ​​​​ര​​​​സ്.

Latest News

Corehub Up