x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ഗൊ​​​രേ​​​ത്തി കു​​​ന്ന​​​ശേ​​​രി ഓ​​​ർ​​​മ​​​യാ​​​യി


Published: April 12, 2026 05:32 AM IST | Updated: April 12, 2026 05:32 AM IST

കോ​​​ട്ട​​​യം: അ​​​ന്ത​​​രി​​​ച്ച സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ഗൊ​​​രേ​​​ത്തി കു​​​ന്ന​​​ശേ​​​രി (89) വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​തു​​​ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ​​​ജീ​​​വ​​​ സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു.

മോ​​​നി​​​പ്പ​​​ള്ളി എം​​​യു​​​എം ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ ആ​​​തു​​​ര സേ​​​വ​​​ന രം​​​ഗ​​​ത്തും സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്ന സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ഗൊ​​​രേ​​​ത്തി ക​​​ടു​​​ത്തു​​​രു​​​ത്തി, കൈ​​​പ്പു​​​ഴ, ന​​​ട്ടാ​​​ശേ​​​രി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ അ​​​ധ്യാ​​​പി​​​ക​​​യാ​​​യി നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് അ​​​റി​​​വി​​​ന്‍റെ അ​​​ക്ഷ​​​ര​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍ന്നു ന​​​ല്‍കി.

കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ഗൊ​​​രേ​​​ത്തി, ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ കു​​​ര്യാ​​​ക്കോ​​​സ് കു​​​ന്ന​​​ശേ​​​രി​​​യു​​​ടെ സ​​​ഹോ​​​ദ​​​രി​​​യാ​​​ണ്. സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ല്‍, ജ​​​ന​​​റ​​​ല്‍ കൗ​​​ണ്‍സി​​​ല​​​ര്‍, നോ​​​വി​​​സ് മി​​​സ്ട്ര​​​സ്, സു​​​പ്പീ​​​രി​​​യ​​​ര്‍ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ല്‍ സ്തു​​​ത്യ​​​ര്‍ഹ സേ​​​വ​​​ന​​​മാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്. സി​​​സ്റ്റ​​​ര്‍ ആ​​​നി​​​ന്‍റെ ശി​​​ക്ഷ​​​ണ​​​ത്തി​​​ല്‍ പ​​​ഠി​​​ച്ചുവ​​​ള​​​ര്‍ന്ന​​​വ​​​ര്‍ ഇ​​​ന്ന് ഉ​​​ന്ന​​​തനി​​​ല​​​ക​​​ളി​​​ല്‍ ശോ​​​ഭി​​​ക്കു​​​ന്നു​​​ണ്ട്.

തെ​​​ള്ള​​​കം മ​​​ദ്‌​​​ന​​​ഹാ തി​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് പ്രി​​​ന്‍സി​​​പ്പ​​​ലാ​​​യും ക​​​ടു​​​ത്തു​​​രു​​​ത്തി, കൈ​​​പ്പു​​​ഴ, ന​​​ട്ടാ​​​ശേ​​​രി, കോ​​​ട്ട​​​യം, പാ​​​ഴു​​​ത്തു​​​രു​​​ത്ത്, മോ​​​നി​​​പ്പ​​​ള്ളി, കാ​​​രി​​​ത്താ​​​സ് എ​​​ന്നീ മ​​​ഠ​​​ങ്ങ​​​ളി​​​ലും സ്വി​​​റ്റ്‌​​​സ​​​ര്‍ല​​​ന്‍ഡി​​​ലും സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ശു​​​ശ്രൂ​​​ഷ ചെ​​​യ്തി​​​ട്ടു​​​ണ്ട്. ക​​​ടു​​​ത്തു​​​രു​​​ത്തി കു​​​ന്ന​​​ശേ​​​രി പ​​​രേ​​​ത​​​രാ​​​യ ജോ​​​സ​​​ഫ്-അന്നമ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. ഡോ. ​​​ജോ​​​സ​​​ഫൈ​​​ന്‍, സാ​​​വി​​​യോ, ആ​​​ന്‍സി വെ​​​ട്ട​​​ത്തു​​​ക​​​ണ്ട​​​ത്തി​​​ല്‍, പ​​​രേ​​​ത​​​രാ​​​യ ത​​​ങ്ക​​​മ്മ ഏ​​​ബ്ര​​​ഹാം, സി​​​സ്റ്റ​​​ര്‍ പ​​​യ​​​സ്, കെ.​​​ജെ. ജോ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ മ​​​റ്റു സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​ണ്.

സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ഗൊ​​​രേ​​​ത്തി​​​യു​​​ടെ സം​​​സ്‌​​​കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​തെ​​​ള്ള​​​കം 101 ക​​​വ​​​ല​​​യി​​​ലു​​​ള്ള അ​​​നു​​​ഗ്ര​​​ഹ​​​മ​​​ഠം ചാ​​​പ്പ​​​ലി​​​ല്‍ ശു​​​ശ്രൂ​​​ഷ​​​യ്ക്കു​​​ശേ​​​ഷം മ​​​ഠം വ​​​ക സെ​​​മി​​​ത്തേ​​​രി​​​യി​​​ല്‍ ന​​​ട​​​ക്കും.

Tags : nattu vishesaham Sister Anne Goretti Kunnasseri memory

Recent News

Corehub Up