x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാന്ധിജിയുടെ ദേശീയതയും ഇന്നത്തെ ഇന്ത്യയും

ഡോ. എം.​​​​​​​എ​​​​​​​സ്. ജോ​​​​​​​​ൺ
Published: October 2, 2026 04:02 AM IST | Updated: October 2, 2026 04:24 AM IST

പ്രതീകാത്മക ചിത്രം

“ആ​​​​​​​​രാ​​​​​​​​ണ് ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​ര​​​​​​​​ൻ?” എ​​​​​​​​ന്ന ചോ​​​​​​​​ദ്യം ഒ​​​​​​​​രു വ്യ​​​​​​​​ക്തി​​​​​​​​യു​​​​​​​​ടെ നി​​​​​​​​യ​​​​​​​​മ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ പൗ​​​​​​​​ര​​​​​​​​ത്വ​​​​​​​​ത്തെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള​​തു മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല. ഇ​​​​​​​​ന്ത്യ​​​​​​​​യെ എ​​​​​​​​ങ്ങ​​​​​​​​നെ​​​​​​​​യു​​​​​​​​ള്ള ഒ​​​​​​​​രു രാ​​ഷ്‌​​ട്ര​​മാ​​​​​​​​യി സ​​​​​​​​ങ്ക​​​​​​​​ൽ​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​ണം എ​​​​​​​​ന്ന​​​​​​​​തു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന രാ​​ഷ്‌​​ട്രീ​​​​​​​​യ ചോ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​ണ​​​​​​​​ത്. മ​​​​​​​​ഹാ​​​​​​​​ത്മാ​​​​​​​​ഗാ​​​​​​​​ന്ധി​​​​​​​​യു​​​​​​​​ടെ ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​ത​​​​​​​​യെ മ​​​​​​​​ന​​​​​​​​സി​​​​​​​​ലാ​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ ഈ ​​​​​​​​ചോ​​​​​​​​ദ്യം പ്ര​​​​​​​​ത്യേ​​​​​​​​ക പ്രാ​​​​​​​​ധാ​​​​​​​​ന്യം നേ​​​​​​​​ടു​​​​​​​​ന്നു. ഗാ​​​​​​​​ന്ധി​​​​​​​​യെ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ചി​​​​​​​​ട​​​​​​​​ത്തോ​​​​​​​​ളം വ്യ​​​​​​​​ത്യ​​​​​​​​സ്ത​​​​​​​​ത​​​​​​​​ക​​​​​​​​ളോ​​​​​​​​ടെ ജീ​​​​​​​​വി​​​​​​​​ക്കു​​​​​​​​ന്ന, എ​​​​​​​​ല്ലാ​​​​​​​​വ​​​​​​​​ർ​​​​​​​​ക്കും തു​​​​​​​​ല്യ​​​​​​​​മാ​​​​​​​​യ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​വും മാ​​​​​​​​ന്യ​​​​​​​​ത​​​​​​​​യും ഉ​​​​​​​​ള്ള ഒ​​​​​​​​രു പൊ​​​​​​​​തു​​​​​​​​പൗ​​​​​​​​ര​​​​​​​​സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഇ​​​​​​​​ന്ത്യ.

ദ​​​​​​​​ക്ഷി​​​​​​​​ണാ​​​​​​​​ഫ്രി​​​​​​​​ക്ക: ഗാ​​​​​​​​ന്ധി​​​​​​​​യു​​​​​​​​ടെ ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​ബോ​​​​​​​​ധ​​​​​​​​ത്തി​​​​​​​​ന്‍റെ പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​ണ​​​​​​​​ശാ​​​​​​​​ല

ഗാ​​​​​​​​ന്ധി​​​​​​​​യു​​​​​​​​ടെ ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​ത​​​​​​​​യെ മ​​​​​​​​ന​​​​​​​​സി​​ലാ​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള പ്ര​​​​​​​​ധാ​​​​​​​​ന പ​​​​​​​​ശ്ചാ​​​​​​​​ത്ത​​​​​​​​ലം ദ​​​​​​​​ക്ഷി​​​​​​​​ണാ​​​​​​​​ഫ്രി​​​​​​​​ക്ക​​​​​​​​യാ​​​​​​​​ണ്. അ​​​​​​​​വി​​​​​​​​ടെ ഹി​​​​​​​​ന്ദു​​​​​​​​ക്ക​​​​​​​​ളും മു​​​​​​​​സ്‌ലിം​​​​​​​​ക​​​​​​​​ളും ക്രി​​​​​​​​സ്ത്യാ​​​​​​​​നി​​​​​​​​ക​​​​​​​​ളും ഗു​​​​​​​​ജ​​​​​​​​റാ​​​​​​​​ത്തി​​​​​​​​ക​​​​​​​​ളും ത​​​​​​​​മി​​​​​​​​ഴ​​​​​​​​രും വ്യാ​​​​​​​​പാ​​​​​​​​രി​​​​​​​​ക​​​​​​​​ളും ക​​​​​​​​രാ​​​​​​​​ർ തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ളും ഉ​​​​​​​​ൾ​​​​​​​​പ്പടെ​​​​​​​​യു​​​​​​​​ള്ള ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​രോ​​​​​​​​ടൊ​​​​​​​​പ്പം പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ച്ച അ​​​​​​​​നു​​​​​​​​ഭ​​​​​​​​വ​​​​​​​​മാ​​​​​​​​ണ് അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ രാ​​ഷ്‌​​ട്രീ​​​​​​​​യ ചി​​​​​​​​ന്ത​​​​​​​​യെ രൂ​​​​​​​​പ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. 1894ൽ ​​​​​​​​നത്താൽ ഇ​​​​​​​​ന്ത്യ​​​​​​​​ൻ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച​​​​​​​​തും 1903ൽ ​​​​​​​​ഇ​​​​​​​​ന്ത്യ​​​​​​​​ൻ ഒ​​​​​​​​പ്പീ​​​​​​​​നി​​​​​​​​യ​​​​​​​​ൻ ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ച​​​​​​​​തും വി​​​​​​​​വേ​​​​​​​​ച​​​​​​​​ന​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കെ​​​​​​​​തി​​​​​​​​രാ​​​​​​​​യ സ​​​​​​​​മ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളും അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​ബോ​​​​​​​​ധ​​​​​​​​ത്തെ വി​​​​​​​​ശാ​​​​​​​​ല​​​​​​​​മാ​​​​​​​​ക്കി. ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​ത ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ ഒ​​​​​​​​രേ​​​​​​​​പോ​​​​​​​​ലെ​​​​​​​​യാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത​​​​​​​​ല്ല, വ്യ​​​​​​​​ത്യ​​​​​​​​സ്ത​​​​​​​​രാ​​​​​​​​യ ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ ഒ​​​​​​​​രു പൊ​​​​​​​​തു​​​​​​​​നീ​​​​​​​​തി​​​​​​​​ബോ​​​​​​​​ധ​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ ബ​​​​​​​​ന്ധി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണെ​​​​​​​​ന്ന ആ​​​​​​​​ശ​​​​​​​​യം അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ൽ ശ​​​​​​​​ക്തി​​​​​​​​പ്പെ​​​​​​​​ട്ടു.

പൗ​​​​​​​​ര​​​​​​​​ത്വ​​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​യി മ​​​​​​​​ത​​​​​​​​മ​​​​​​​​ല്ല, സ​​​​​​​​മ​​​​​​​​ത്വം

ഗാ​​​​​​​​ന്ധി​​​​​​​​യു​​​​​​​​ടെ ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​ത​​​​​​​​യെ ‘പൗ​​​​​​​​ര​​​​​​​​ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​ത’ എ​​​​​​​​ന്ന ആ​​​​​​​​ശ​​​​​​​​യ​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധി​​​​​​​​പ്പി​​​​​​​​ക്കാം. ഒ​​​​​​​​രാ​​​​​​​​ൾ ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​ര​​​​​​​​നാ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത് ഒ​​​​​​​​രു പ്ര​​​​​​​​ത്യേ​​​​​​​​ക മ​​​​​​​​ത​​​​​​​​പ​​​​​​​​ര​​​​​​​​മോ സാം​​​​​​​​സ്കാ​​​​​​​​രി​​​​​​​​ക​​​​​​​​മോ ആ​​​​​​​​യ സ്വ​​​​​​​​ത്വം സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട​​​​​​​​ല്ല; ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ പൊ​​​​​​​​തു​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ൽ തു​​​​​​​​ല്യ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ടും ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വങ്ങ​​​​​​​​ളോ​​​​​​​​ടുംകൂ​​​​​​​​ടി പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​യാ​​​​​​​​കു​​​​​​​​ന്ന​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ടാ​​​​​​​​ണ്. അ​​​​​​​​തി​​​​​​​​നാ​​​​​​​​ൽ ഗാ​​​​​​​​ന്ധി​​​​​​​​യു​​​​​​​​ടെ ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ൽ ഹി​​​​​​​​ന്ദു​​​​​​​​വി​​​​​​​​നു മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല, മു​​​​​​​​സ്‌ലമി​​​​​​​​നും ക്രി​​​​​​​​സ്ത്യാ​​​​​​​​നി​​​​​​​​ക്കും സി​​​​​​​​ഖു​​​​​​​​കാ​​​​​​​​ര​​​​​​​​നും ബു​​​​​​​​ദ്ധ​​​​​​​​മ​​​​​​​​ത​​​​​​​​വി​​​​​​​​ശ്വാ​​​​​​​​സി​​​​​​​​ക്കും മ​​​​​​​​ത​​​​​​​​വി​​​​​​​​ശ്വാ​​​​​​​​സ​​​​​​​​മി​​​​​​​​ല്ലാ​​​​​​​​ത്ത വ്യ​​​​​​​​ക്തി​​​​​​​​ക്കും ഒ​​​​​​​​രു​​​​​​​​പോ​​​​​​​​ലെ സ്ഥാ​​​​​​​​നം ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം.

ഗാ​​​​​​​​ന്ധി വ്യ​​​​​​​​ക്തി​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യി ആ​​​​​​​​ഴ​​​​​​​​ത്തി​​​​​​​​ൽ ഹി​​​​​​​​ന്ദു​​​​​​​​വാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. എ​​​​​​​​ന്നാ​​​​​​​​ൽ ത​​​​​​​​ന്‍റെ മ​​​​​​​​ത​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ സ്വ​​​​​​​​ത്വ​​​​​​​​ത്തെ ഇ​​​​​​​​ന്ത്യ​​​​​​​​ൻ പൗ​​​​​​​​ര​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ന്‍റെ മാ​​​​​​​​ന​​​​​​​​ദ​​​​​​​​ണ്ഡ​​​​​​​​മാ​​​​​​​​ക്കി മാ​​​​​​​​റ്റി​​​​​​​​യി​​​​​​​​ല്ല. മ​​​​​​​​തം വ്യ​​​​​​​​ക്തി​​​​​​​​യു​​​​​​​​ടെ ആ​​​​​​​​ത്മീ​​​​​​​​യ ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ന്‍റെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കാം; രാ​​ഷ്‌​​ട്ര​​ത്തി​​​​​​​​ന്‍റെ അം​​​​​​​​ഗ​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​ള​​​​​​​​വു​​​​​​​​കോ​​​​​​​​ലാ​​​​​​​​ക​​​​​​​​രു​​​​​​​​ത്. അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ടു​​​​​​​​ത​​​​​​​​ന്നെ ഇ​​​​​​​​ന്ത്യ ഒ​​​​​​​​രു ‘ഹി​​​​​​​​ന്ദു രാ​​​​​​​​ജ്യം’ ആ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന ആ​​​​​​​​ശ​​​​​​​​യ​​​​​​​​ത്തെ ഗാ​​​​​​​​ന്ധി​​​​​​​​യു​​​​​​​​ടെ ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​ത അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നി​​​​​​​​ല്ല. അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, മ​​​​​​​​ത​​​​​​​​ത്തെ പൊ​​​​​​​​തു​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ൽ​​നി​​​​​​​​ന്ന് പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യി പു​​​​​​​​റ​​​​​​​​ത്താ​​​​​​​​ക്കു​​​​​​​​ക എ​​​​​​​​ന്ന​​​​​​​​തും ഗാ​​​​​​​​ന്ധി​​​​​​​​യു​​​​​​​​ടെ ല​​​​​​​​ക്ഷ്യ​​​​​​​​മ​​​​​​​​ല്ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

പ​​​​​​​​ല സ്വ​​​​​​​​ത്വ​​​​​​​​ങ്ങ​​​​​​​​ൾ, ഒ​​​​​​​​രു പൊ​​​​​​​​തു​​​​​​​​രാ​​ഷ്‌​​ട്രം

ഗാ​​​​​​​​ന്ധി​​​​​​​​യു​​​​​​​​ടെ ‘സ​​​​​​​​മു​​​​​​​​ദ്ര​​​​​​​​വൃ​​​​​​​​ത്ത​​​​​​​​ങ്ങ​​​​​​​​ൾ’ എ​​​​​​​​ന്ന ആ​​​​​​​​ശ​​​​​​​​യ​​ത്തി​​ൽ വ്യ​​​​​​​​ക്തി​​​​​​​​യാ​​​​​​​​ണ് കേ​​​​​​​​ന്ദ്ര​​​​​​​​ത്തി​​​​​​​​ൽ; അ​​​​​​​​വ​​​​​​​​നെ ചു​​​​​​​​റ്റി​​​​​​​​പ്പ​​​​​​​​റ്റി കു​​​​​​​​ടും​​​​​​​​ബം, സ​​​​​​​​മൂ​​​​​​​​ഹം, മ​​​​​​​​തം, പ്ര​​​​​​​​ദേ​​​​​​​​ശം, രാ​​​​​​​​ജ്യം തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ വൃ​​​​​​​​ത്ത​​​​​​​​ങ്ങ​​​​​​​​ൾ വി​​​​​​​​ക​​​​​​​​സി​​​​​​​​ക്കു​​​​​​​​ന്നു. ഒ​​​​​​​​രു സ്വ​​​​​​​​ത്വം മ​​​​​​​​റ്റൊ​​​​​​​​ന്നി​​​​​​​​നെ ഇ​​​​​​​​ല്ലാ​​​​​​​​താ​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തി​​​​​​​​ല്ല. മ​​​​​​​​റി​​​​​​​​ച്ച്, അ​​​​​​​​വ പ​​​​​​​​ര​​​​​​​​സ്പ​​​​​​​​രം ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യും വി​​​​​​​​പു​​​​​​​​ല​​​​​​​​മാ​​​​​​​​യ ഒ​​​​​​​​രു പൊ​​​​​​​​തു​​​​​​​​സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് വി​​​​​​​​ക​​​​​​​​സി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യാം. അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട് പ്രാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ക​​​​​​​​മോ മ​​​​​​​​ത​​​​​​​​പ​​​​​​​​ര​​​​​​​​മോ ആ​​​​​​​​യ സ്വ​​​​​​​​ത്വ​​​​​​​​ങ്ങ​​​​​​​​ളെ ഉ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ച്ചാ​​​​​​​​ൽ​​മാ​​​​​​​​ത്ര​​​​​​​​മേ ദേ​​​​​​​​ശീ​​​​​​​​യ ഐ​​​​​​​​ക്യം സാ​​​​​​​​ധ്യ​​​​​​​​മാ​​​​​​​​കൂ എ​​​​​​​​ന്ന വാ​​​​​​​​ദം ഗാ​​​​​​​​ന്ധി​​​​​​ അം​​ഗീ​​ക​​രി​​ക്കു​​​​​​​​ന്നി​​​​​​​​ല്ല.

ഭാ​​​​​​​​ഷ​​​​​​​​യു​​​​​​​​ടെ കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ലും ഗാ​​​​​​​​ന്ധി​​​​​​​​യു​​​​​​​​ടെ സ​​​​​​​​മീ​​​​​​​​പ​​​​​​​​നം ഏ​​​​​​​​കീ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്‍റെ​​യും വൈ​​​​​​​​വി​​​​​​​​ധ്യ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും സ​​​​​​​​ന്തു​​​​​​​​ല​​​​​​​​ന​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​ർ ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള ആ​​​​​​​​ശ​​​​​​​​യ​​​​​​​​വി​​​​​​​​നി​​​​​​​​മ​​​​​​​​യ​​​​​​​​ത്തി​​​​​​​​ന് ഹി​​​​​​​​ന്ദു​​​​​​​​സ്ഥാ​​​​​​​​നി​​​​​​​​ക്ക് ഒ​​​​​​​​രു പൊ​​​​​​​​തു​​​​​​​​ഭാ​​​​​​​​ഷ​​​​​​​​യു​​​​​​​​ടെ സ്ഥാ​​​​​​​​നം ന​​​​​​​​ൽ​​​​​​​​കാ​​​​​​​​ൻ അ​​​​​​​​ദ്ദേ​​​​​​​​ഹം ശ്ര​​​​​​​​മി​​​​​​​​ച്ചു. എ​​​​​​​​ന്നാ​​​​​​​​ൽ പ്രാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ക ഭാ​​​​​​​​ഷ​​​​​​​​ക​​​​​​​​ളു​​​​​​​​ടെ സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യ​​​​​​​​ത്തെ​​​​​​​​യോ സാം​​​​​​​​സ്കാ​​​​​​​​രി​​​​​​​​ക പ്രാ​​​​​​​​ധാ​​​​​​​​ന്യ​​​​​​​​ത്തെ​​​​​​​​യോ അ​​​​​​​​ദ്ദേ​​​​​​​​ഹം നി​​​​​​​​ഷേ​​​​​​​​ധി​​​​​​​​ച്ചി​​​​​​​​ല്ല.

നാ​​​​​​​​ഗാ പ്ര​​​​​​​​ശ്ന​​​​​​​​വും ഗാ​​​​​​​​ന്ധി​​​​​​​​യു​​​​​​​​ടെ സ​​​​​​​​മീ​​​​​​​​പ​​​​​​​​ന​​​​​​​​വും

അ​​​​​​​​തു​​​​​​​​പോ​​​​​​​​ലെ​​ത​​​​​​​​ന്നെ, വ​​​​​​​​ട​​​​​​​​ക്കു​​​​​​​​കി​​​​​​​​ഴ​​​​​​​​ക്ക​​​​​​​​ൻ ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ലെ നാ​​​​​​​​ഗാ പ്ര​​​​​​​​ശ്നം​​പോ​​​​​​​​ലു​​​​​​​​ള്ള വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ദേ​​​​​​​​ശീ​​​​​​​​യ ഐ​​​​​​​​ക്യം ബ​​​​​​​​ല​​​​​​​​പ്ര​​​​​​​​യോ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ലൂ​​​​​​​​ടെ സൃ​​​​​​​​ഷ്‌​​ടി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നേ​​​​​​​​ക്കാ​​​​​​​​ൾ വി​​​​​​​​ശ്വാ​​​​​​​​സം, പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​ത്തം, സ്വ​​​​​​​​യം​​​​​​​​ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള ബ​​​​​​​​ഹു​​​​​​​​മാ​​​​​​​​നം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യ്ക്കാ​​​​​​​​ണ് പ്രാ​​​​​​​​ധാ​​​​​​​​ന്യം ന​​​​​​​​ൽ​​​​​​​​കേ​​​​​​​​ണ്ട​​​​​​​​ത്. ഗാ​​​​​​​​ന്ധി​​​​​​​​യു​​​​​​​​ടെ ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​ത​​​​​​​​യി​​​​​​​​ൽ ഐ​​​​​​​​ക്യം എ​​​​​​​​ന്ന​​​​​​​​ത് സ​​​​​​​​മ്മ​​​​​​​​ത​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള ബ​​​​​​​​ന്ധ​​​​​​​​മാ​​​​​​​​ണ്; നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ത അ​​​​​​​​നു​​​​​​​​സ​​​​​​​​ര​​​​​​​​ണം മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല.

‘ഹൃ​​​​​​​​ദ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ഐ​​​​​​​​ക്യം’ ​​​ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​ത​​​​​​​​യു​​​​​​​​ടെ നൈ​​​​​​​​തി​​​​​​​​ക അ​​​​​​​​ടി​​​​​​​​ത്ത​​​​​​​​റ

ഗാ​​​​​​​​ന്ധി​​​​​​​​യു​​​​​​​​ടെ ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​ത​​​​​​​​യു​​​​​​​​ടെ മ​​​​​​​​റ്റൊ​​​​​​​​രു പ്ര​​​​​​​​ധാ​​​​​​​​ന ഘ​​​​​​​​ട​​​​​​​​കം ‘ഹൃ​​​​​​​​ദ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ഐ​​​​​​​​ക്യം’ എ​​​​​​​​ന്ന ആ​​​​​​​​ശ​​​​​​​​യ​​​​​​​​മാ​​​​​​​​ണ്. ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളും മാ​​​​​​​​ത്രം ഒ​​​​​​​​രു രാ​​ഷ്‌​​ട്ര​​ത്തെ ഒ​​​​​​​​ന്നി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക​​​​​​​​യി​​​​​​​​ല്ല. പ​​​​​​​​ര​​​​​​​​സ്പ​​​​​​​​ര ബ​​​​​​​​ഹു​​​​​​​​മാ​​​​​​​​നം, സ​​​​​​​​ഹാ​​​​​​​​നു​​​​​​​​ഭൂ​​​​​​​​തി, സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണം, ത്യാ​​​​​​​​ഗം, പൊ​​​​​​​​തു​​​​​​​​ല​​​​​​​​ക്ഷ്യ​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ത​​​​​​​​മ്മി​​​​​​​​ൽ ഒ​​​​​​​​രു സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക ഐ​​​​​​​​ക്യം രൂ​​​​​​​​പ​​​​​​​​പ്പെ​​​​​​​​ട​​​​​​​​ണം. ഒ​​​​​​​​രാ​​​​​​​​ളു​​​​​​​​ടെ സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യം മ​​​​​​​​റ്റൊ​​​​​​​​രാ​​​​​​​​ളു​​​​​​​​ടെ സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യെ​​​​​​​​യും മാ​​​​​​​​ന്യ​​​​​​​​ത​​​​​​​​യെ​​​​​​​​യും ത​​​​​​​​ക​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ത്തി​​​​​​​​ട​​​​​​​​ത്താ​​​​​​​​ണ് ഈ ​​​​​​​​ഐ​​​​​​​​ക്യം നി​​​​​​​​ല​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

ഗാ​​​​​​​​ന്ധി​​​​​​​​യും സാം​​​​​​​​സ്കാ​​​​​​​​രി​​​​​​​​ക ഏ​​​​​​​​കീ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​ന്‍റെ രാ​​​​​​​​ഷ്‌​​ട്രീ​​യ​​​​​​​​വും

ഹി​​​​​​​​ന്ദു​​​​​​​​ത്വ​​​​​​​​ത്തെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള ചി​​​​​​​​ല വ്യാ​​​​​​​​ഖ്യാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ ദേ​​​​​​​​ശീ​​​​​​​​യ സ്വ​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ന് ഒ​​​​​​​​രു ഏ​​​​​​​​കീ​​​​​​​​കൃ​​​​​​​​ത സാം​​​​​​​​സ്കാ​​​​​​​​രി​​​​​​​​ക അ​​​​​​​​ടി​​​​​​​​ത്ത​​​​​​​​റ​​​​​​​​യ്ക്ക് പ്രാ​​​​​​​​ധാ​​​​​​​​ന്യം ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്നു. ഗാ​​​​​​​​ന്ധി​​​​​​​​യാ​​​​​​​​ക​​​​​​​​ട്ടെ, വ്യ​​​​​​​​ത്യ​​​​​​​​സ്ത​​​​​​​​ത​​​​​​​​ക​​​​​​​​ളെ ഇ​​​​​​​​ല്ലാ​​​​​​​​താ​​​​​​​​ക്കി ഏ​​​​​​​​ക​​​​​​​​ത സൃ​​​​​​​​ഷ്‌​​ടി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നേ​​​​​​​​ക്കാ​​​​​​​​ൾ വ്യ​​​​​​​​ത്യ​​​​​​​​സ്ത​​​​​​​​ത​​​​​​​​ക​​​​​​​​ളോ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള സ​​​​​​​​ഹ​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ ഐ​​​​​​​​ക്യം സാ​​​​​​​​ധ്യ​​​​​​​​മാ​​​​​​​​കു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്ന് ക​​​​​​​​രു​​​​​​​​തി. ഇ​​​​​​​​വി​​​​​​​​ടെ ‘ഐ​​​​​​​​ക്യം’ എ​​​​​​​​ന്ന​​​​​​​​തും ‘ഏ​​​​​​​​ക​​​​​​​​രൂ​​​​​​​​പ​​​​​​​​ത’ എ​​​​​​​​ന്ന​​​​​​​​തും ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള വ്യ​​​​​​​​ത്യാ​​​​​​​​സം നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക​​​​​​​​മാ​​​​​​​​ണ്.

ഗാ​​​​​​​​ന്ധി​​​​​​​​യ​​​​​​​​ൻ ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​ത​​​​​​​​യു​​​​​​​​ടെ പ​​​​​​​​രി​​​​​​​​മി​​​​​​​​തി​​​​​​​​ക​​​​​​​​ളും പ്ര​​​​​​​​സ​​​​​​​​ക്തി​​​​​​​​യും

എ​​​​​​​​ന്നി​​​​​​​​രു​​​​​​​​ന്നാ​​​​​​​​ലും ഗാ​​​​​​​​ന്ധി​​​​​​​​യു​​​​​​​​ടെ ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​ത​​​​​​​​യ്ക്ക് പ​​​​​​​​രി​​​​​​​​മി​​​​​​​​തി​​​​​​​​ക​​​​​​​​ളി​​​​​​​​ല്ലെ​​​​​​​​ന്ന് പ​​​​​​​​റ​​​​​​​​യാ​​​​​​​​നാ​​​​​​​​കി​​ല്ല. ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ സ​​​​​​​​ങ്കീ​​​​​​​​ർ​​​​​​​​ണ​​മാ​​​​​​​​യ ജാ​​​​​​​​തി, വ​​​​​​​​ർ​​​​​​​​ഗ, മ​​​​​​​​ത, ഭാ​​​​​​​​ഷാ വൈ​​​​​​​​വി​​​​​​​​ധ്യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണം എ​​​​​​​​ങ്ങ​​​​​​​​നെ ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്ക​​​​​​​​ണം എ​​​​​​​​ന്ന ചോ​​​​​​​​ദ്യ​​​​​​​​ത്തി​​​​​​​​ന് അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ ചി​​​​​​​​ന്ത എ​​​​​​​​ല്ലാ​​​​​​​​യ്പ്പോ​​​​​​​​ഴും വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്നി​​​​​​​​ല്ല. ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​ന്‍റെ ഇ​​​​​​​​ച്ഛ ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളെ മ​​​​​​​​റി​​​​​​​​ക​​​​​​​​ട​​​​​​​​ക്കാ​​​​​​​​തി​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും നി​​​​​​​​യ​​​​​​​​മ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളും ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​ണ്. സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക ഐ​​​​​​​​ക്യ​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി വ്യ​​​​​​​​ക്തി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ന​​​​​​​​ല്ല മ​​​​​​​​ന​​​​​​​​സി​​​​​​​​നെ മാ​​​​​​​​ത്രം ആ​​​​​​​​ശ്ര​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് മ​​​​​​​​തി​​​​​​​​യാ​​​​​​​​കി​​​​​​​​ല്ല; അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളെ സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ന്ന ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും അ​​​​​​​​നി​​​​​​​​വാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​ണ്. അ​​​​​​​​തി​​​​​​​​നാ​​​​​​​​ൽ ഗാ​​​​​​​​ന്ധി​​​​​​​​യു​​​​​​​​ടെ ‘ഹൃ​​​​​​​​ദ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ഐ​​​​​​​​ക്യം’ എ​​​​​​​​ന്ന ആ​​​​​​​​ശ​​​​​​​​യ​​​​​​​​ത്തോ​​​​​​​​ടൊ​​​​​​​​പ്പം പൗ​​​​​​​​രാ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളും സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യും ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​ണ്.

ഐ​​​​​​​​ക്യം എ​​​​​​​​ന്ന​​​​​​​​ത് ഏ​​​​​​​​ക​​​​​​​​താ​​​​​​​​ന​​​​​​​​ത​​​​​​​​യ​​​​​​​​ല്ല

ഒ​​​​​​​​രേ രാ​​​​​​​​ഷ്‌​​ട്ര​​ത്തി​​​​​​​​ൽ ജീ​​​​​​​​വി​​​​​​​​ക്കാ​​​​​​​​ൻ എ​​​​​​​​ല്ലാ​​​​​​​​വ​​​​​​​​രും ഒ​​​​​​​​രേ മ​​​​​​​​ത​​​​​​​​വും ഭാ​​​​​​​​ഷ​​​​​​​​യും സം​​​​​​​​സ്കാ​​​​​​​​ര​​​​​​​​വും സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തി​​​​​​​​ല്ല. ഗാ​​​​​​​​ന്ധി​​​​​​​​യ​​​​​​​​ൻ സ​​​​​​​​മീ​​​​​​​​പ​​​​​​​​നം പ​​​​​​​​ങ്കു​​​​​​​​വ​​​​​​​​ച്ച ച​​​​​​​​രി​​​​​​​​ത്ര​​​​​​​​വും പൊ​​​​​​​​തു​​​​​​​​വാ​​​​​​​​യ ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വവും പ​​​​​​​​ര​​​​​​​​സ്പ​​​​​​​​ര ബ​​​​​​​​ഹു​​​​​​​​മാ​​​​​​​​ന​​​​​​​​വും മു​​​​​​​​ൻ​​​​​​​​നി​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്നു.

ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ ഭാ​​​​​​​​വി സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച ച​​​​​​​​ർ​​​​​​​​ച്ച​​​​​​​​യി​​​​​​​​ലും അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​ത ഒ​​​​​​​​രു ചോ​​​​​​​​ദ്യം ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്നു: വ്യ​​​​​​​​ത്യ​​​​​​​​സ്ത​​​​​​​​രാ​​​​​​​​യ മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ർ​​​​​​​​ക്ക് ഒ​​​​​​​​രേ രാ​​ഷ്‌​​ട്രീ​​​​​​​​യ സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ൽ തു​​​​​​​​ല്യ​​​​​​​​രാ​​​​​​​​യി തു​​​​​​​​ട​​​​​​​​രാ​​​​​​​​ൻ എ​​​​​​​​ന്തു​​​​​​​​ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള നൈ​​​​​​​​തി​​​​​​​​ക​​​​​​​​ത​​​​​​​​യും സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​ണ്? ഈ ​​​​​​​​ചോ​​​​​​​​ദ്യം ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​നും ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​നും ഒ​​​​​​​​രു​​​​​​​​പോ​​​​​​​​ലെ ബാ​​​​​​​​ധ​​​​​​​​ക​​​​​​​​മാ​​​​​​​​ണ്. സ്വ​​​​​​​​ന്തം സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നൊ​​​​​​​​പ്പം മ​​​​​​​​റ്റൊ​​​​​​​​രു സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ത്തെ​​​​​​​​യും അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള ആ​​​​​​​​ത്മ​​​​​​​​നി​​​​​​​​യ​​​​​​​​ന്ത്ര​​​​​​​​ണം ദേ​​​​​​​​ശീ​​​​​​​​യ ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​ന്‍റെ പ്ര​​​​​​​​ധാ​​​​​​​​ന ഘ​​​​​​​​ട​​​​​​​​ക​​​​​​​​മാ​​​​​​​​കു​​​​​​​​ന്നു. അ​​​​​​​​തി​​​​​​​​നാ​​​​​​​​ൽ ഗാ​​​​​​​​ന്ധി​​​​​​​​യ​​​​​​​​ൻ ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​ത സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യ​​​​​​​​ത്തോ​​​​​​​​ടൊ​​​​​​​​പ്പം ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വവും, അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ടൊ​​​​​​​​പ്പം ക​​​​​​​​ട​​​​​​​​മ​​​​​​​​യും, ദേ​​​​​​​​ശീ​​​​​​​​യ അ​​​​​​​​ഭി​​​​​​​​മാ​​​​​​​​ന​​​​​​​​ത്തോ​​​​​​​​ടൊ​​​​​​​​പ്പം ആ​​​​​​​​ത്മ​​​​​​​​വി​​​​​​​​മ​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​വും ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു.

അ​​​​​​​​തി​​​​​​​​നാ​​​​​​​​ൽ “ആ​​​​​​​​രാ​​​​​​​​ണ് ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​ര​​​​​​​​ൻ?” എ​​​​​​​​ന്ന ചോ​​​​​​​​ദ്യ​​​​​​​​ത്തി​​​​​​​​ന് ഗാ​​​​​​​​ന്ധി​​​​​​​​യ​​​​​​​​ൻ മ​​​​​​​​റു​​​​​​​​പ​​​​​​​​ടി ഒ​​​​​​​​രു പ്ര​​​​​​​​ത്യേ​​​​​​​​ക മ​​​​​​​​ത​​​​​​​​പ​​​​​​​​ര​​​​​​​​മോ സാം​​​​​​​​സ്കാ​​​​​​​​രി​​​​​​​​ക​​​​​​​​മോ ആ​​​​​​​​യ സ്വ​​​​​​​​ത്വ​​​​​​​​ബോ​​​​​​​​ധ​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​ന്വേ​​​​​​​​ഷി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തി​​​​​​​​ല്ല. ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ വൈ​​​​​​​​വി​​​​​​​​ധ്യ​​​​​​​​ത്തി​​​​​​​​ൽ മ​​​​​​​​റ്റൊ​​​​​​​​രാ​​​​​​​​ളു​​​​​​​​ടെ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ത്തെ​​​​​​​​യും മാ​​​​​​​​ന്യ​​​​​​​​ത​​​​​​​​യെ​​​​​​​​യും അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന പൗ​​​​​​​​ര​​​​​​​​നി​​​​​​​​ലാ​​​​​​​​ണ് അ​​​​​​​​തി​​​​​​​​ന്‍റെ ഉ​​​​​​​​ത്ത​​​​​​​​രം.

(ലേ​​​​​​​​ഖ​​​​​​​​ക​​​​​​​​ൻ എംജി യൂ​​​​​​​​ണി​​​​​​​​വേ​​​​​​​​ഴ്സി​​​​​​​​റ്റി, ദ​​​​​​​​ക്ഷി​​​​​​​​ണാ​​​​​​​​ഫ്രി​​​​​​​​ക്ക​​​​​​​​യി​​​​​​​​ലെ ക്വ​​​​​​​​സു​​​​​​​​ലു ന​​​​​​​​ത്താ​​​​​​​​ൽ യൂ​​​​​​​​ണി​​​​​​​​വേ​​​​​​​​ഴ്സി​​​​​​​​റ്റി, ഐഐടി ​​​​​​​​മ​​​​​​​​ദ്രാ​​​​​​​​സ്, സെ​​​​​​​​ൻ​​​​​​​​ട്ര​​​​​​​​ൽ യൂ​​​​​​​​ണി​​​​​​​​വേ​​​​​​​​ഴ്സി​​​​​​​​റ്റി ഓ​​​​​​​​ഫ് കേ​​​​​​​​ര​​​​​​​​ളം എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ പ്ര​​​​​​​​ഫ​​​​​​​​സ​​​​​​​​ർ ആ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ഗാ​​​​​​​​ന്ധി മാ​​​​​​​​ർ​​​​​​​​ഗ് ജേ​​​​​​​​ണ​​​​​​​​ലി​​​​​​​​ന്‍റെ ചീ​​​​​​​​ഫ് എ​​​​​​​​ഡി​​​​​​​​റ്റ​​​​​​​​റു​​മാ​​ണ്.)

Tags : Gandhiji Nationalism Contemporary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up