x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാർപാപ്പയുടെ സന്ദർശനവും ഫ്രാൻസിൽ തെളിഞ്ഞ വിശ്വാസ സാക്ഷ്യങ്ങളും

ഫാ. ​ഡോ. അ​ല​ക്സ് പ​ണ്ടാ​ര​ക്കാ​പ്പി​ൽ, പാ​രീ​സ്
Published: October 4, 2026 12:54 AM IST | Updated: October 4, 2026 12:55 AM IST

സെന്‍റ് ഡെനിസിലെ സ്റ്റാ​​​ഡ് ദ് ​​​ഫ്രാ​​​ൻ​​​സ് സ്റ്റേഡിയത്തിൽ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​ർ​​പാ​​​പ്പ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു.

സെ​​​പ്റ്റം​​​ബ​​​ർ 25 മു​​​ത​​​ൽ 28 വ​​​രെ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​ർ​​പാ​​​പ്പ ഫ്രാ​​​ൻ​​​സി​​​ൽ ന​​​ട​​​ത്തി​​​യ സ​​​ന്ദ​​​ർ​​​ശ​​​നം ആ ​​​രാ​​​ജ്യ​​​ത്തെ​​​യും യൂ​​​റോ​​​പ്പി​​​നെ​​​യും ക​​​ട​​​ന്നു ലോ​​​ക​​​ശ്ര​​​ദ്ധ നേ​​​ടി​​​യ വ​​​ലി​​​യ ഒ​​​രു ആ​​​ത്മീ​​​യ​​​സം​​​ഭ​​​വ​​​മാ​​​യി​​​രു​​​ന്നു. പാ​​​രീ​​​സി​​​ൽ​​​നി​​​ന്നു ലൂ​​​ർ​​​ദി​​​ലേ​​​ക്കും അ​​​വി​​​ടെ​​​നി​​​ന്ന് മെ​​​റ്റ്സി​​​ലേ​​​ക്കും നീ​​​ണ്ട യാ​​​ത്ര​​​യി​​​ൽ മാ​​ർ​​പാ​​​പ്പ​​​യെ കാ​​​ണാ​​​നും കേ​​​ൾ​​​ക്കാ​​​നും ഒ​​​ഴു​​​കി​​​യെ​​​ത്തി​​​യ ജ​​​ന​​​ല​​​ക്ഷ​​​ങ്ങ​​​ളി​​​ലൂ​​​ടെ വെ​​​ളി​​​വാ​​​യ​​​ത് ത​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സം പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ ല​​​ളി​​​ത​​​മാ​​​യും സ്വ​​​ത​​​ന്ത്ര​​​മാ​​​യും സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​​യും ഏ​​​റ്റു​​​പ​​​റ​​​യു​​​ന്ന ഒ​​​രു സ​​​ഭ​​​യു​​​ടെ ജീ​​​വ​​​സു​​​റ്റ മു​​​ഖ​​​മാ​​​യി​​​രു​​​ന്നു. ഈ ​​​യാ​​​ത്ര​​​യി​​​ൽ മാ​​ർ​​പാ​​​പ്പ സം​​​സാ​​​രി​​​ച്ച​​​തു സ​​​ഭ​​​യെ​​​ക്കു​​​റി​​​ച്ചു മാ​​​ത്ര​​​മ​​​ല്ല; സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം, യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ, മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന്‍റെ അ​​​മൂ​​​ല്യ​​​ത, യൂ​​​റോ​​​പ്പി​​​ന്‍റെ ഭാ​​​വി എ​​​ന്നി​​​ങ്ങ​​​നെ നി​​​ര​​​വ​​​ധി വി​​​ഷ​​​യ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ണ്ടാ​​യി​​രു​​ന്നു. മാ​​ർ​​പാ​​​പ്പ​​​യു​​​ടെ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ യാ​​​ത്ര​​​യ്ക്ക് വി​​​ശാ​​​ല​​​മാ​​​യ സാ​​​മൂ​​​ഹി​​​കമാ​​​നം ന​​​ൽ​​​കി.

മാ​​ർ​​പാ​​പ്പ​​യു​​ടെ ആ​​​ദ്യ ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ണു​​​മാ​​​യി ന​​​ട​​​ത്തി​​​യ സം​​​ഭാ​​​ഷ​​​ണ​​​മാ​​​യി​​​രു​​​ന്നു. ഫ്രാ​​​ൻ​​​സി​​​ന്‍റെ ച​​​രി​​​ത്ര​​​വും സം​​​സ്കാ​​​ര​​​വും ക്രൈ​​​സ്ത​​​വ പാ​​​ര​​​ന്പ​​​ര്യ​​​വു​​​മാ​​​യി ആ​​​ഴ​​​ത്തി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണി​​​രി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും തീ​​​വ്ര മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത ഫ്ര​​​ഞ്ച് റി​​​പ്പ​​​ബ്ലി​​​ക്കി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര​​​യാ​​​ണ്. “സ​​​ഭ അ​​​ധി​​​കാ​​​രം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ല; എ​​​ന്നാ​​​ൽ, സ​​​മൂ​​​ഹ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ശു​​​ശ്രൂ​​​ഷ​​​യി​​​ലൂ​​​ടെ പൊ​​​തു​​​ന​​ന്മ​​യി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​കാ​​​ൻ മാ​​​ത്ര​​​മാ​​​ണാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്” എ​​​ന്ന മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​ന​​​വും “ഫ്ര​​​ഞ്ച് മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത ഒ​​​രി​​​ക്ക​​​ലും മ​​​ത​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ നി​​​ഷേ​​​ധ​​​മ​​​ല്ല​” എ​​​ന്ന മ​​​ക്രോ​​​ണി​​​ന്‍റെ മ​​​റു​​​പ​​​ടി​​​യും ഭ​​​ര​​​ണ​​​കൂ​​​ട​​​വും സ​​​ഭ​​​യും ത​​​മ്മി​​​ൽ പ​​​ര​​​സ്പ​​​ര​​​ബ​​​ഹു​​​മാ​​​ന​​​ത്തോ​​​ടെ സം​​​ഭാ​​​ഷി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ന​​​ല്ലൊ​​​രു ദൃ​​​ഷ്ടാ​​​ന്ത​​​മാ​​​യി മാ​​​റി.

ഈ ​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മ​​​ക്രോ​​​ണ്‍ നി​​​ർദേ​​​ശി​​​ച്ച ഔ​​​ദ്യോ​​​ഗി​​​ക വി​​​രു​​​ന്ന്, ലീ​​​ജി​​​യ​​​ൻ ഓ​​​ഫ് ഓ​​​ണ​​​ർ, സൈ​​​നി​​​ക സ്വീ​​​ക​​​ര​​​ണം എ​​​ന്നി​​​വ​​​യെ​​​ല്ലാം മാ​​ർ​​പാ​​​പ്പ സ്നേ​​​ഹ​​​പൂ​​​ർ​​​വം നി​​​ര​​​സി​​​ച്ചി​​​രു​​​ന്നു. ഈ ​​​തീ​​​രു​​​മാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് പാ​​​പ്പാ ത​​​ന്നെ പ​​​റ​​​യു​​​ന്ന​​​ത് ഇ​​​പ്ര​​​കാ​​​ര​​​മാ​​​ണ്: “​ക്രി​​​സ്തു​​​വി​​​ന്‍റെ അ​​​നു​​​യാ​​​യി എ​​​ന്ന നി​​​ല​​​യി​​​ൽ അ​​​വ​​​ന്‍റെ സ​​​മാ​​​ധാ​​​നം പ്ര​​​ഘോ​​​ഷി​​​ക്കാ​​​നാ​​​ണ് ഞാ​​​ൻ ഫ്രാ​​​ൻ​​​സി​​​ലേക്കു പോ​​​കു​​​ന്ന​​​ത്”. ഈ ​​​ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​ഗം​​​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു യു​​​നെ​​​സ്കോ​​​യി​​​ലെ മാ​​ർ​​പാ​​​പ്പ​​​യു​​​ടെ സ​​​മാ​​​ധാ​​​ന പ്ര​​​ഭാ​​​ഷ​​​ണ​​​വും. നി​​​ർ​​​മി​​​തബു​​​ദ്ധി​​​യും ആ​​​ണ​​​വാ​​​യു​​​ധ മ​​​ത്സ​​​ര​​​വും ജീ​​​വ​​​ന്‍റെ നി​​​ല​​​നി​​​ൽ​​​പി​​​നെ​​​ത്ത​​​ന്നെ ചോ​​​ദ്യംചെ​​​യ്യു​​​ന്ന കാ​​​ല​​​ത്ത് “മ​​​നു​​​ഷ്യ​​​ൻ എ​​​ന്നാ​​​ൽ എ​​​ന്ത്?” എ​​​ന്ന അ​​​ടി​​​സ്ഥാ​​​ന ചോ​​​ദ്യം ലോ​​​ക​​​ത്തി​​​നു മു​​​ന്പി​​​ൽ വീ​​​ണ്ടു​​​മു​​​യ​​​ർ​​​ത്താ​​​നു​​​ള്ള വേ​​​ദി​​​യാ​​​യി മാ​​​ർ​​​പാ​​​പ്പ യു​​​നെ​​​സ്കോ​​​യെ ക​​​ണ്ടു. ശാ​​​സ്ത്ര പു​​​രോ​​​ഗ​​​തി മ​​​നു​​​ഷ്യ​​​ന് നൂ​​​ത​​​ന​​​സാ​​​ധ്യ​​​ത​​​ക​​​ൾ തു​​​റ​​​ന്നുന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​തു മ​​​നു​​​ഷ്യ​​​ന്‍റെ മ​​​ഹ​​​ത്വ​​​ത്തെ ക​​​വ​​​ച്ചു​​​വ​​​യ്ക്കു​​​ന്ന ‘യ​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ പ​​​റു​​​ദീ​​​സ’​​​യാ​​​യി മാ​​​റ​​​രു​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.

കോ​​​ണ്‍കോ​​​ർ​​​ദി​​​ലെ ച​​​രി​​​ത്ര​​​സാ​​​ക്ഷ്യം

ഫ്ര​​​ഞ്ച് വി​​​പ്ല​​​വ​​​ചി​​​ന്ത​​​ക​​​ളും റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ ആ​​​ശ​​​യ​​​ങ്ങ​​​ളും തീ​​​വ്ര മ​​​ത​​​നി​​​ര​​​പേ​​​ക്ഷ ചി​​​ഹ്ന​​​ങ്ങ​​​ളും ആ​​​ഴ​​​ത്തി​​​ൽ പ​​​തി​​​ഞ്ഞ ച​​​രി​​​ത്ര​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ ‘പ്ലാ​​​സ് ദെ ​​​ലാ കോ​​​ണ്‍കോ​​​ർ​​​ദി’​​​ൽ മാ​​​ർ​​​പാ​​​പ്പ അ​​​ർ​​​പ്പി​​​ച്ച വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന ഫ്ര​​​ഞ്ച് ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ വ​​​ലി​​​യ പൊ​​​തുസാ​​​ക്ഷ്യ​​​മാ​​​യി മാ​​​റി. മ​​​നു​​​ഷ്യ​​​ന്‍റെ ആ​​​ന്ത​​​രി​​​ക ദാ​​​ഹ​​​ത്തെ​​​ക്കു​​​റി​​​ച്ചാ​​​യി​​​രു​​​ന്നു അ​​​വി​​​ടെ പാ​​​പ്പാ​​​യു​​​ടെ വ​​​ച​​​ന സ​​​ന്ദേ​​​ശം.

“ആ​​​ർ​​​ക്കെ​​​ങ്കി​​​ലും ദാ​​​ഹി​​​ക്കു​​​ന്നു​​​വെ​​​ങ്കി​​​ൽ അ​​​വ​​​ൻ എ​​​ന്‍റെ അ​​​ടു​​​ക്ക​​​ൽ വ​​​ന്നു കു​​​ടി​​​ക്ക​​​ട്ടെ​” (യോ​​​ഹ 7: 37-39) എ​​​ന്ന വ​​​ച​​​ന​​​ത്തി​​​ന്‍റെ വ്യാ​​​ഖ്യാ​​​ന​​​ത്തി​​​ലൂ​​​ടെ ജീ​​​വ​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ ഉ​​​റ​​​വി​​​ട​​​ത്തി​​​ലേ​​​ക്കു ജ​​​ന​​​സ​​​ഞ്ച​​​യ​​​ത്തെ ക്ഷ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. “ക്രി​​​സ്തു​​​വി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന ജീ​​​വ​​​ജ​​​ലം ന​​​മ്മി​​​ൽ മാ​​​ത്രം സൂ​​​ക്ഷി​​​ക്കാ​​​നു​​​ള്ള​​​ത​​​ല്ല- നാം​​​ത​​​ന്നെ മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി ഉ​​​റ​​​വ​​​ക​​​ളും കി​​​ണ​​​റു​​​ക​​​ളും ന​​​ദി​​​ക​​​ളു​​​മാ​​​യി മാ​​​റ​​​ണം” എ​​​ന്ന ആ​​​ഹ്വാ​​​നം പാ​​​പ്പാ​​യു​​​ടെ സ​​​ന്ദേ​​​ശ​​​ത്തി​​​ന്‍റെ കേ​​​ന്ദ്ര​​​ബി​​​ന്ദു​​​വാ​​​യി. “വി​​​ശ്വാ​​​സം മ​​​റ​​​ച്ചു​​​വ​​​യ്ക്ക​​​രു​​​ത്. അ​​​ത് ജീ​​​വി​​​ത​​​മാ​​​യി മാ​​​റ​​​ട്ടെ, സ്നേ​​​ഹ​​​മാ​​​യി ഒ​​​ഴു​​​ക​​​ട്ടെ, പ്ര​​​ത്യാ​​​ശ​​​യാ​​​യി പ​​​ക​​​ര​​​ട്ടെ” -മാ​​ർ​​പാ​​​പ്പ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
ശ്രദ്ധേയമായ യു​​​വ​​​ജ​​​ന സാ​​​യാ​​​ഹ്നം

സ്റ്റാ​​​ഡ് ദ് ​​​ഫ്രാ​​​ൻ​​​സി​​​ലെ (സ്റ്റേ​ഡി​യം ഓ​ഫ് ഫ്രാ​ൻ​സ്) യു​​​വ​​​ജ​​​ന സാ​​​യാ​​​ഹ്ന​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ക​​​ർ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി​​​രു​​​ന്നു ഫ്രാ​​​ൻ​​​സി​​​ന്‍റെ ഇ​​​രു​​​പ​​​ത് നൂ​​​റ്റാ​​​ണ്ട് ദീ​​​ർ​​​ഘി​​​ച്ച വി​​​ശു​​​ദ്ധ ച​​​രി​​​ത്ര​​​ത്തെ അ​​​ര​​​ങ്ങി​​​ലെ​​​ത്തി​​​ച്ച അ​​​തി​​​മ​​​നോ​​​ഹ​​​ര​​​മാ​​​യ ദൃ​​​ശ്യാ​​​വി​​​ഷ്കാ​​​രം. ബെ​​​ഥ​​​നി​​​യാ​​​യി​​​ലെ ലാ​​​സ​​​റും മ​​​റി​​​യ​​​വും ഫ്രാ​​​ൻ​​​സി​​​ന്‍റെ ആ​​​ദ്യ സു​​​വി​​​ശേ​​​ഷ​​​ക​​​രാ​​​ണെ​​​ന്ന വ​​​ലി​​​യ പാ​​​ര​​​ന്പ​​​ര്യ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച് 2020ൽ ​​​നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യ​​​പ്പെ​​​ട്ട വി​​​ശു​​​ദ്ധ ചാ​​​ൾ​​​സ് ദ് ​​​ഫു​​​ക്കോ​​​യി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ന്ന ഫ്രാ​​​ൻ​​​സി​​​ന്‍റെ വി​​​ശു​​​ദ്ധ ച​​​രി​​​ത്ര​​​ത്തി​​​ലെ നി​​​ര​​​വ​​​ധി മു​​​ഖ​​​ങ്ങ​​​ൾ അ​​​വി​​​ടെ ആ​​​വി​​​ഷ്ക​​​രി​​​ക്ക​​​പ്പെ​​​ട്ടു.

ലോ​​​ക​​​ത്തി​​​ന് ഏ​​​റ്റ​​​വുമ​​​ധി​​​കം വി​​​ശു​​​ദ്ധ​​​രെ ന​​​ൽ​​​കി​​​യ ര​​​ണ്ടാ​​​മ​​​ത്തെ രാ​​​ജ്യ​​​മാ​​​യ ഫ്രാ​​​ൻ​​​സി​​​ന്‍റെ ആ​​​ത്മാ​​​വ് മ​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന ശ​​​ബ്ദ​​​മാ​​​ണ് അ​​​വി​​​ടെ മു​​​ഴ​​​ങ്ങി​​​ക്കേ​​​ട്ട​​​ത്. നി​​​ങ്ങ​​​ളാ​​​ണ് ഫ്രാ​​​ൻ​​​സി​​​ന്‍റെ ഇ​​​ന്ന​​​ത്തെ വി​​​ശു​​​ദ്ധ​​​ർ എ​​​ന്ന മാ​​ർ​​പാ​​പ്പ​​യു​​ടെ വാ​​​ക്കു​​​ക​​​ൾ ആ ​​​രാ​​​ത്രി​​​യു​​​ടെ ചൈ​ത​ന്യ​മാ​യി മാ​​​റി. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ലൈ​​​ക്കു​​​ക​​​ളു​​​ടെ​​​യും താ​​​ത്കാ​​​ലി​​​ക അം​​​ഗീ​​​കാ​​​ര​​​ത്തി​​​ന്‍റെ​​​യും പി​​​ന്നാ​​​ലെ പോ​​​കാ​​​തെ യ​​​ഥാ​​​ർ​​​ഥ സൗ​​​ഹൃ​​​ദ​​​വും സ്നേ​​​ഹ​​​വും സ​​​മ​​​ർ​​​പ്പ​​​ണ​​​വും അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​വ​​​രാ​​​കാ​​​ൻ മാ​​ർ​​പാ​​​പ്പ യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ചു. ഫ്രാ​​​ൻ​​​സി​​​ന്‍റെ വി​​​ശു​​​ദ്ധ പാ​​​ര​​​ന്പ​​​ര്യ​​​ത്തെ പു​​​തി​​​യ കൈ​​​ക​​​ളി​​​ൽ ഏ​​​ല്പി​​​ക്കു​​​ന്ന ഒ​​​രു പ്ര​​​തീ​​​കാ​​​ത്മ​​​ക ദൗ​​​ത്യ​​​ത്തി​​​നാ​​​ണ് യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ മാ​​ർ​​പാ​​പ്പ സ്റ്റാ​​​ഡ് ദ് ​​​ഫ്രാ​​​ൻ​​​സി​​​ൽ തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്.

മെ​​​റ്റ്സി​​​ലെ സ​​​ന്ദേ​​​ശം:യൂ​​​റോ​​​പ്പി​​​ന്‍റെ വേ​​​രു​​​ക​​​ളി​​​ലേ​​​ക്ക്

നാ​​​ലു ദി​​​വ​​​സ​​​ത്തെ ഫ്രാ​​​ൻ​​​സ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​നം കി​​​ഴ​​​ക്ക​​​ൻ ഫ്രാ​​​ൻ​​​സി​​​ലെ മെ​​​റ്റ്സി​​​ലാ​​​യി​​രു​​ന്നു. അ​​​വി​​​ട​​​ത്തെ റോ​​​ബ​​​ർ​​​ട്ട് ഷൂ​​​മാ​​​ൻ കോ​​​ണ്‍ഫ​​​റ​​​ൻ​​​സ് സെ​​​ന്‍റ​​​റി​​​ലാ​​​യി​​​രു​​​ന്നു യൂ​​​റോ​​​പ്യ​​​ൻ സ​​​മാ​​​ധാ​​​ന​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പ്ര​​​ഭാ​​​ഷ​​​ണം. യൂ​​​റോ​​​പ്യ​​​ൻ ഐ​​​ക്യ​​​ത്തി​​​ന്‍റെ ശി​​​ല്പി​​​ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​യ ക​​​ത്തോ​​​ലി​​​ക്ക രാ​​​ഷ്‌​​ട്ര​​​ത​​​ന്ത്ര​​​ജ്ഞ​​​നാ​​​ണ് ഷൂ​​​മാ​​​ൻ. 2021ൽ ​​​സ​​​ഭ അ​​​ദ്ദേ​​​ഹ​​​ത്തെ ധ​​​ന്യ​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.

യൂ​​​റോ​​​പ്പി​​​നെ കേ​​​വ​​​ലം ഭൂ​​​പ​​​ട​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ മാ​​​ത്രം കാ​​​ണാ​​​തെ അ​​​തൊ​​​രു സാം​​​സ്കാ​​​രി​​​ക​​​ച​​​രി​​​ത്ര യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. ഗ്രേക്കോ-റോ​​​മ​​​ൻ നാ​​​ഗ​​​രി​​​ക​​​ത, ക്രി​​​സ്തു​​​മ​​​ത​​​ത്തി​​​ന്‍റെ വ്യാ​​​പ​​​നം, ജ​​​ർ​​​മാ​​​നി​​​ക്-സ്ലാ​​​വി​​​ക് സം​​​സ്കാ​​​രം എ​​​ന്നി​​​വ​​​യെ​​​ല്ലാ​​​മാ​​​ണ് അ​​​തി​​​നെ രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മ​​​റ്റു സം​​​സ്കാ​​​ര​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് യൂ​​​റോ​​​പ്പ് വ​​​ള​​​ർ​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. യൂ​​​റോ​​​പ്പി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ പു​​​രോ​​​ഗ​​​തി​​​യി​​​ൽ ബ​​​ന​​​ഡി​​​ക്ടൈൻ സ​​​ന്യാ​​​സ​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ങ്കും നി​​​സ്തു​​​ല​​​മാ​​​ണെ​​​ന്നു പാ​​​പ്പാ അ​​​നു​​​സ്മ​​​രി​​​ച്ചു.

യു​​​ദ്ധ​​​ത്തി​​​ലും പീ​​​ഡ​​​ന​​​ത്തി​​​ലും ദാ​​​രി​​​ദ്ര്യത്തി​​​ലും​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട് യൂ​​​റോ​​​പ്പി​​​ലെ​​​ത്തു​​​ന്ന മ​​​നു​​​ഷ്യ​​​ർ ഇ​​​ന്നു പു​​​തി​​​യൊ​​​രു ഘ​​​ട്ട​​​ത്തി​​​ലേ​​​ക്ക് അ​​​തി​​​നെ ന​​​യി​​​ക്കു​​​ക​​​യാ​​​ണ്. നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യി എ​​​ത്തു​​​ന്ന​​​വ​​​രെ സ്വ​​​ന്ത​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും അ​​​വ​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​കയും വേ​​​ണ​​​മെ​​​ന്ന് പാ​​​പ്പാ യൂ​​​റോ​​​പ്യ​​​ൻ സ​​​മൂ​​​ഹ​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ ആ​​​ശ​​​യ​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ന്ന​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പാ​​​പ്പാ​​യു​​​ടെ ഈ ​​​നി​​​ല​​​പാ​​​ടി​​​ന് രാ​​​ഷ്‌​​ട്രീ​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​താ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

റോ​​​മി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ മാ​​ർ​​പാ​​പ്പ ത​​​ന്‍റെ ഫ്ര​​​ഞ്ച് യാ​​​ത്ര​​​യു​​​ടെ ആ​​​ന്ത​​​രി​​​ക സ​​​ന്ദേ​​​ശ​​​ത്തെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത് ‘പു​​​ന​​​ർ​​​ജ​​​ന​​​നം​’ എ​​​ന്ന വാ​​​ക്കു​​​കൊ​​​ണ്ടാ​​​ണ​​​്. നോ​​​ത്ര​​​്ദാം ക​​​ത്തീ​​​ഡ്ര​​​ലി​​​ന്‍റെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് മാർപാ​​​പ്പ ഈ ​​​വി​​​ശേ​​​ഷ​​​ണം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

നോ​​​ത്ര്​​​ദാം ഇ​​​ന്ന് ഒ​​​രു ക​​മ​​​നീ​​​യ ക​​​ത്തീ​​​ഡ്ര​​​ൽ മാ​​​ത്ര​​​മ​​​ല്ല, ത​​​ക​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷ​​​മു​​​ള്ള ഒ​​​രു വ​​​ലി​​​യ പു​​​ന​​​ർ​​​ജ​​​ന​​​ന​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​ണ്. തീ​​​യി​​​ൽ ത​​​ക​​​ർ​​​ന്ന ദേ​​​വാ​​​ല​​​യം വീ​​​ണ്ടും ഉ​​​യ​​​ർ​​​ന്നുവ​​​ന്ന​​​തു​​​പോ​​​ലെ ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ​​​ത്തി​​​നും അ​​​തു​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന സ​​​ന്ദേ​​​ശ​​​ത്തി​​​നും ഫ്രാ​​​ൻ​​​സി​​​ലും മ​​​റ്റേ​​​തു നാ​​​ട്ടി​​​ലും ഉ​​​യ​​​ർ​​​ത്തെ​​​ഴു​​​ന്നേ​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന പ്ര​​​ത്യാ​​​ശ​​​യാ​​​ണ് മാ​​ർ​​പാ​​​പ്പ ഇ​​​തു​​​വ​​​ഴി സൂ​​​ചി​​​പ്പി​​​ച്ച​​​ത്.

നോ​​​ത്ര്​​​ദാം ക​​​ത്തീ​​​ഡ്ര​​​ൽ ഒ​​​രു ജ​​​ന​​​ത​​​യു​​​ടെ ഹൃ​​​ദ​​​യം

മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഫ്രാ​​​ൻ​​​സ് യാ​​​ത്ര​​​യി​​​ൽ നോ​​​ത്ര​​​്ദാം ക​​​ത്തീ​​​ഡ്ര​​​ലി​​​ന് ഒ​​​രു പ്ര​​​തീ​​​കാ​​​ത്മ​​​ക സ്ഥാ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. 2019ലെ ​​​തീ​​​പി​​​ടി​​​ത്ത​​​ത്തി​​​നു​​​ശേ​​​ഷം ഫ്ര​​​ഞ്ച് ജ​​​ന​​​ത വേ​​​ദ​​​ന​​​യോ​​​ടെ നോ​​​ക്കി​​​നി​​​ന്ന നോ​​​ത്ര​​​്ദാം ക​​​ത്തീ​​​ഡ്ര​​​ൽ ഇ​​​ന്ന് വീ​​​ണ്ടും അ​​​തി​​​ന്‍റെ ആ ​​​പ്രാചീന പ്രൗ​​​ഢി​​​യോ​​​ടെ നി​​​ല​​​കൊ​​​ള്ളു​​​ന്നു. പാ​​​പ്പാ ഇ​​​തി​​​നെ ഒ​​​രു സ്മാ​​​ര​​​ക​​​ത്തി​​​ന്‍റെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​മാ​​​യി മാ​​​ത്ര​​​മ​​​ല്ല വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.

നോ​​​ത്ര​​​്ദാ​​​മി​​​ലെ സ​​​ന്ധ്യാപ്രാ​​​ർ​​​ഥന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത സ​​​മ​​​ർ​​​പ്പി​​​ത​​​രെ അ​​​നു​​​സ്മ​​​രി​​​പ്പി​​​ച്ച ഒ​​​രു പ്ര​​​ധാ​​​ന കാ​​​ര്യം, 2019ലെ ​​​ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ വേ​​​ദ​​​ന ക​​​ത്തോ​​​ലി​​​ക്ക​​​ർ​​​ക്ക് മാ​​​ത്ര​​​മു​​​ള്ള​​​ത​​​ല്ല, സ​​​മൂ​​​ഹ​​​മൊ​​​ന്നാ​​​കെ അ​​​നു​​​ഭ​​​വി​​​ച്ച വ​​​ലി​​​യ വേ​​​ദ​​​ന​​​യാ​​​യി​​​രു​​​ന്നു എ​​​ന്ന​​​താ​​​ണ്. ക​​​ത്തീ​​​ഡ്ര​​​ലി​​​ന്‍റെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​വും അ​​​തു​​​പോ​​​ലെ​​​ത​​​ന്നെ ഒ​​​രു ജ​​​ന​​​ത​​​യു​​​ടെ ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പാ​​​ണ് വെ​​​ളി​​​വാ​​​ക്കി​​​യ​​​ത്. അ​​​ത് ആ​​​ധു​​​നി​​​ക എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ന്‍റെ​​​യോ വാ​​​സ്തു​​​വി​​​ദ്യ​​​യു​​​ടെ​​​യോ മാ​​​ത്രം നേ​​​ട്ട​​​മ​​​ല്ല. വി​​​ശ്വാ​​​സി​​​ക​​​ളും അ​​​വി​​​ശ്വാ​​​സി​​​ക​​​ളും ഭ​​​ര​​​ണ​​​കൂ​​​ട​​​വു​​​മൊ​​​ക്കെ ഉ​​​ൾ​​​പ്പെ​​​ട്ട സി​​​വി​​​ൽ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഒ​​​രു​​​മ​​​യു​​​ടെ പ​​​രി​​​ണ​​​ത​​​ഫ​​​ല​​​മാ​​​ണ്.

അ​​​തു​​​കൊ​​​ണ്ട് ഫ്രാ​​​ൻ​​​സി​​​നെ ക്രൈ​​​സ്ത​​​വ പാ​​​ര​​​ന്പ​​​ര്യ​​​വും തീ​​​വ്ര മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത​​​യും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ മ​​​ണ്ണാ​​​യി മാ​​​ത്രം കാ​​​ണേ​​​ണ്ട​​​ത​​​ല്ല. ഒ​​​രു ആ​​​ത്മീ​​​യ സ്മാ​​​ര​​​കം എ​​​പ്ര​​​കാ​​​രം ഒ​​​രു മ​​​തേ​​​ത​​​ര സ​​​മൂ​​​ഹ​​​ത്തി​​​ന് സ്വ​​​ന്തം സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​ക​​​ത്തി​​​ന്‍റെ അ​​​ട​​​യാ​​​ള​​​മാ​​​യി​​​ത്തീ​​രു​​​മെ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​യി പാ​​​പ്പാ നോ​​​ത്ര്​​​ദാ​​​മി​​​ന്‍റെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തെ എ​​​ടു​​​ത്തു​​​കാ​​​ട്ടി.

പ്ര​​​ത്യാ​​​ശ​​​യു​​​ടെ​​​യും ജീ​​​വ​​​ന്‍റെ​​​യും സാ​​​ക്ഷ്യം

ലൂ​​​ർ​​​ദി​​​ൽ എ​​​ത്തി​​​യ പാ​​​പ്പാ​​യു​​​ടെ ശ്ര​​​ദ്ധ വീ​​​ണ്ടും മ​​​നു​​​ഷ്യ​​​ന്‍റെ വേ​​​ദ​​​ന​​​ക​​​ളി​​​ലേ​​​ക്കും അ​​​വ​​​നു​​​ണ്ടാ​​കേ​​​ണ്ട പ്ര​​​ത്യാ​​​ശ​​​യി​​​ലേ​​​ക്കും ന​​​യി​​​ച്ചു. ലൂ​​​ർ​​​ദി​​​ന്‍റെ ആ​​​ത്മീ​​​യ​​​ത​​​യെ അ​​​ദ്ദേ​​​ഹം വൈ​​​കാ​​​രി​​​ക​​​മാ​​​യ ഒ​​​രു തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​ന്‍റേതാ​​​യി ചു​​​രു​​​ക്കാ​​​തെ, പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലൂ​​​ടെ​​​യും സേ​​​വ​​​ന​​​ത്തി​​​ലൂ​​​ടെ​​​യും മ​​​നു​​​ഷ്യ​​​വേ​​​ദ​​​ന​​​യെ ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള വി​​​ളി​​​യാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ലൂ​​​ർ​​​ദി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത രോ​​​ഗി​​​ക​​​ളു​​​ടെ​​​യും ദു​​​ർ​​​ബ​​​ല​​​രു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​മാ​​​ണ്. ശാ​​​രീ​​​രി​​​ക പ​​​രി​​​മി​​​തി​​​ക​​​ളു​​​മാ​​​യി​ ദൈ​​​വ​​​തി​​​രു​​​മു​​​ന്പി​​​ൽ നി​​​ൽ​​​ക്കു​​​ന്ന​​​വ​​​രാ​​​ണ​​​വ​​​ർ. അ​​​വ​​​രോ​​​ടൊ​​​പ്പ​​​മു​​​ള്ള മാ​​ർ​​പാ​​പ്പ​​യു​​ടെ സാ​​​ന്നി​​​ധ്യം സ​​​ഭ​​​യു​​​ടെ വ​​​ലി​​​യൊ​​​രു ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തലാ​​​യി. ലൂ​​​ർ​​​ദി​​​ലെ രോ​​​ഗി​​​ക​​​ളെ​​​യും അ​​​വ​​​രെ പ​​​രി​​​ച​​​രി​​​ക്കു​​​ന്ന​​​വ​​​രെ​​​യും സ​​​ന്ദ​​​ർ​​​ശി​​​ച്ച പാ​​​പ്പാ പ​​​റ​​​ഞ്ഞു: “ജീ​​​വി​​​തം സു​​​ന്ദ​​​ര​​​വും വി​​​ല​​​പ്പെ​​​ട്ട​​​തു​​​മാ​​​ണ്. രോ​​​ഗി ഒ​​​രു ഭാ​​​ര​​​മ​​​ല്ലെ​​​ന്നും മ​​​നു​​​ഷ്യ​​​കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും സ​​​ഭ​​​യു​​​​ടെ​​​ത​​​ന്നെ​​​യും ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പ്” ത​​​ന്നെ​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

സൗ​​​ഖ്യ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച പു​​​തി​​​യൊ​​​രു കാ​​​ഴ്ച​​​പ്പാ​​​ട് ന​​​ൽ​​​കു​​​ന്ന​​​താ​​​യി​​​രു​​​ന്നു ലൂ​​​ർ​​​ദി​​​ലെ ദി​​​വ്യ​​​ബ​​​ലിമ​​​ധ്യേ പാ​​​പ്പാ ന​​​ൽ​​​കി​​​യ സ​​​ന്ദേ​​​ശം. ‘സൗ​​​ഖ്യം’ എ​​​ന്ന​​​ത് മു​​​റി​​​വു​​​ക​​​ളും പ​​​രി​​​മി​​​തി​​​ക​​​ളും മ​​​റ​​​ച്ചു​​​വ​​​യ്ക്കു​​​ന്ന​​​ത​​​ല്ല, അ​​​തി​​​നെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തും ധൈ​​​ര്യ​​​പൂ​​​ർ​​​വം നേ​​​രി​​​ടു​​​ന്ന​​​തും പ്ര​​​ത്യാ​​​ശ​​​യോ​​​ടെ മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തു​​​മാ​​​ണ്. “വേ​​​ദ​​​ന​​​ക​​​ളു​​​ടെ​​​യും പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും മ​​​ധ്യേ പ്ര​​​ത്യാ​​​ശ​​​യു​​​ടെ സ​​​ന്തോഷം ജ​​​നി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​താ​​​ണ്” ലൂ​​​ർ​​​ദി​​​ൽ സം​​​ഭ​​​വി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​ദ്ഭു​​​തം. ഊ​​​ന്നു​​​വ​​​ടി​​​ക​​​ളും വീ​​​ൽ​​​ചെ​​​യ​​​റു​​​ക​​​ളും ക​​​ണ്ണു​​​നീ​​​രും ഇ​​​വി​​​ടെ ത​​​ട​​​സ​​​ങ്ങ​​​ള​​​ല്ല; ദൈ​​​വ​​​ത്തി​​​ന്‍റെ അ​​​ന​​​ന്ത​​​സ്നേ​​​ഹം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ട​​​ങ്ങ​​​ളാ​​​ണ്. അ​​​വ​​​സാ​​​ന​​​മാ​​​യി ലൂ​​​ർ​​​ദി​​​ൽ​​​നി​​​ന്നു മ​​​ട​​​ങ്ങു​​​ന്ന തീ​​​ർ​​​ഥാ​​​ട​​​ക​​​രോ​​​ട് പാ​​​പ്പാ പ​​​റ​​​ഞ്ഞു: “​നി​​​ങ്ങ​​​ൾ ലൂ​​​ർ​​​ദി​​​ൽ എ​​​ത്തി​​​യ​​​തു​​​പോ​​​ലെ​​​യ​​​ല്ല തി​​​രി​​​ച്ചു​​​ പോ​​​കു​​​ന്ന​​​ത്; പ്ര​​​ത്യാ​​​ശ​​​യു​​​ടെ മി​​​ഷ​​​ന​​​റി​​​മാ​​​രാ​​​യി​​​ട്ടാ​​​ണ്.”

Tags : Testimonies Popevisit LeoXIV France Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up