x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈവപ്രകാശിതനായ ഫാ. ബസീലിയൂസ്

ഡോ. ​​​​ദീ​​​​പേ​​​​ഷ് ക​​​​രി​​​​മ്പു​​​​ങ്ക​​​​ര
Published: October 4, 2026 12:49 AM IST | Updated: October 4, 2026 12:49 AM IST

ഫാ. ​​​​ബ​​​​സീ​​​​ലി​​​​യൂ​​​​സ്

ചെ​​​​റു​​​​പു​​​​ഷ്പ​​​​ സ​​​​ഭാ സ്ഥാ​​​​പ​​​​ക​​​​നാ​​​​യ ഫാ. ​​​​ബ​​​​സീ​​​​ലി​​​​യൂ​​​​സി​​​​ന്‍റെ ജീ​​​​വി​​​​തം അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​ട്ട് ഇ​​​​ന്നേ​​​​ക്ക് അ​​​​മ്പ​​​​താ​​​​ണ്ട് തി​​​​ക​​​​യു​​​​ന്നു. ജീ​​​​വി​​​​തം അ​​​​വ​​​​സാ​​​​നി​​​​ച്ചാ​​​​ലും ജീ​​​​വി​​​​ത​​​​ക​​​​ഥ അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ത്ത ചി​​​​ല മ​​​​നു​​​​ഷ്യ​​​​രു​​​​ണ്ട്. ഫാ. ​​​​ബ​​​​സീ​​​​ലി​​​​യൂ​​​​സ് അ​​​​ങ്ങ​​​​നെ​​​​യൊ​​​​രാ​​​​ളാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു മ​​​​നു​​​​ഷ്യാ​​​​യു​​​​സ് മു​​​​ഴു​​​​വ​​​​ൻ ദൈ​​​​വ​​​​ത്തി​​​​നും മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കു​​​​മാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ജീ​​​​വി​​​​തം. അ​​​​മ്പ​​​​താ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കി​​​​പ്പു​​​​റം അ​​​​തി​​​​നും ദൈ​​​​വ​​​​പ്ര​​​​കാ​​​​ശി​​​​ത​​​​മാ​​​​യി നി​​​​ല​​​​കൊ​​​​ള്ളു​​​​ന്നു. പ്രാ​​​​ർ​​​​ഥ​​​​ന മാ​​​​ത്ര​​​​മ​​​​ല്ല, പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും കൂ​​​​ടി​​​​ച്ചേ​​​​ർ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഫാ. ​​​​ബ​​​​സീ​​​​ലി​​​​യൂ​​​​സി​​​ന്‍റെ ജീ​​​​വി​​​​ത​​​​വ​​​​ഴി.

ആ​​​​ത്മാ​​​​വി​​​​ന്‍റെ ആ​​​​ല​​​​യ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം ദൈ​​​​വ​​​​ത്തെ പ്ര​​​​തി​​​​ഷ്ഠി​​​​ച്ചു. നി​​​​രാ​​​​ലം​​​​ബ​​​​രാ​​​​യ അ​​​​നേ​​​​കം മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. നി​​​​ത്യ​​​​നി​​​​ർ​​​​മ​​​​ല​​​​മാ​​​​യ ക​​​​ർ​​​​മ​​​​സാ​​​​ധ​​​​ന​​​​ക​​​​ളി​​​​ൽ മു​​​​ഴു​​​​കു​​​​ക​​​​യും ലോ​​​​ക​​​​ന​​​​ന്മ​​​​യ്ക്കാ​​​​യി സ്വ​​​​യം സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ചെ​​​​റു​​​​പു​​​​ഷ്പ​​​​ സ​​​​ഭ​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക​​​​ൻ മാ​​​​ത്ര​​​​മ​​​​ല്ല അ​​​​ദ്ദേ​​​​ഹം. സ്വ​​​​ന്തം സ​​​​ഭ​​​​യെ സ്നേ​​​​ഹ​​​​സേ​​​​വ​​​​ന​​​​ത്തി​​​ന്‍റെ വി​​​​ശാ​​​​ല​​​​മാ​​​​യ വ​​​​ഴി​​​​ക​​​​ളി​​​​ലേ​​​​ക്കു ന​​​​ട​​​​ത്താ​​​​നും ലോ​​​​ക​​​​മാ​​​​കെ വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്കാ​​​​നും ക​​​​ഴി​​​​ഞ്ഞ ധ​​​​ന്യാ​​​​ത്മാ​​​​വാ​​​​യി ച​​​​രി​​​​ത്രം അ​​​​ദ്ദേ​​​​ഹ​​​​ത്തെ എ​​​​ന്നും ഓ​​​​ർ​​​​ക്കു​​​​ന്നു.

ചെ​​​​റു​​​​പു​​​​ഷ്പ​​​​ സ​​​​ഭ​​​​യു​​​​ടെ ച​​​​രി​​​​ത്രം കേ​​​​വ​​​​ലം സ​​​​ഭാ ച​​​​രി​​​​ത്ര​​​​ത്തി​​​​ന​​​​പ്പു​​​​റം ന​​​​വോ​​​​ത്ഥാ​​​​നാ​​​​ന​​​​ന്ത​​​​ര കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗം കൂ​​​​ടി​​​​യാ​​​​ണ്. മ​​​​ണ്ണി​​​​ലേ​​​​ക്കി​​​​റ​​​​ങ്ങി പ​​​​ണി​​​​യെ​​​​ടു​​​​ക്കു​​​​ന്ന വൈ​​​​ദി​​​​ക​​​​ൻ, അ​​​​നാ​​​​ഥ​​​​രു​​​​ടെ ര​​​​ക്ഷ​​​​ക​​​​നാ​​​​യ പി​​​​താ​​​​വ്, ക​​​​ർ​​​​ഷ​​​​ക​​​​ൻ, ഗ്രാ​​​​മോ​​​​ദ്ധാ​​​​ര​​​​ക​​​​ൻ ഇ​​​​ങ്ങ​​​​നെ മാ​​​​റി​​​​മാ​​​​റി വ​​​​രു​​​​ന്ന വേ​​​​ഷ​​​പ്പ​​​​ക​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ അ​​​​ദ്ദേ​​​​ഹം സ്വ​​​​ന്തം ജീ​​​​വി​​​​ത​​​​ത്തെ സ​​​​ർ​​​​ഗാ​​​​ത്മ​​​​ക​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

വ​​​​രും​​​​കാ​​​​ല​​​​ത്തെ മു​​​​ൻ​​​​കൂ​​​​ട്ടി​​​​ക്ക​​​​ണ്ട ഒ​​​​രു ദീ​​​​ർ​​​​ഘ​​​​ദ​​​​ർ​​​​ശി​​​​യു​​​​ടെ കാ​​​​ഴ്ച​​​​യും കാ​​​​ഴ്ച​​​​പ്പാ​​​​ടും ചെ​​​​റു​​​​പു​​​​ഷ്പ​​​​ സ​​​​ഭ​​​​യു​​​​ടെ പി​​​​ൽ​​​​ക്കാ​​​​ല വി​​​​കാ​​​​സ​​​​വ​​​​ഴി​​​​ക​​​​ളി​​​​ലാ​​​​കെ ന​​​​മു​​​​ക്കു ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കും. സാ​​​​മൂ​​​​ഹി​​​​ക​​​​സ​​​​മ​​​​ത്വം, വി​​​​ദ്യാ​​​​ഭ്യാ​​​​സം, സ്വാ​​​​ത​​​​ന്ത്ര്യം, മാ​​​​നു​​​​ഷി​​​​ക​​​​ത തു​​​​ട​​​​ങ്ങി​​​​യ മൂ​​​​ല്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് കേ​​​​ര​​​​ള ന​​​​വോ​​​​ത്ഥാ​​​​നം വി​​​​കാ​​​​സം പ്രാ​​​​പി​​​​ച്ച​​​​ത്. വി​​​​ദ്യാ​​​​ഭ്യാ​​​​സം, അ​​​​ച്ച​​​​ടി, ആ​​​​തു​​​​ര​​​​സേ​​​​വ​​​​നം, സാ​​​​മൂ​​​​ഹി​​​​ക​​​​ക്ഷേ​​​​മം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ക്രി​​​​സ്തീ​​​​യ മി​​​​ഷ​​​​ന​​​​റി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക​​​​മാ​​​​റ്റ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചു. ഈ ​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ ന​​​​വോ​​​​ത്ഥാ​​​​നാ​​​​ന​​​​ന്ത​​​​ര തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​ണ് ഫാ. ​​​​ബ​​​​സീ​​​​ലി​​​​യൂ​​​​സി​​​​ന്‍റെ ജീ​​​​വി​​​​ത​​​​ത്തി​​​​ലൂ​​​​ടെ കാ​​​​ലം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്. മ​​​​നു​​​​ഷ്യ​​​​നെ സ​​​​ഹാ​​​​യി​​​​ക്കു​​​​ക മാ​​​​ത്ര​​​​മ​​​​ല്ല, സ്വ​​​​ന്തം ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​താ​​​​വാ​​​​യി വ​​​​ള​​​​ർ​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​ർ​​​​മ​​​​ദ​​​​ർ​​​​ശ​​​​നം. ആ​​​​ത്മീ​​​​യ​​​​ത​​​​യെ മ​​​​നു​​​​ഷ്യ​​​​സേ​​​​വ​​​​ന​​​​ത്തി​​​​ലേ​​​​ക്കും പ്രാ​​​​ർ​​​​ഥ​​​​ന​​​​യെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലേ​​​​ക്കും വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ത്ത ജീ​​​​വി​​​​തം.

കു​​​​ഞ്ഞു​​​​വ​​​​ഴി​​​​യും ഗ്രാ​​​​മ​​​​സ്വ​​​​രാ​​​​ജും

വി​​​​ശു​​​​ദ്ധ കൊ​​​​ച്ചു​​​​ത്രേ​​​​സ്യ​​​​യു​​​​ടെ ‘കു​​​​ഞ്ഞു​​​​വ​​​​ഴി’​​​​യാ​​​​യി​​​​രു​​​​ന്നു വ​​​​ല്യ​​​​ച്ച​​​​ന്‍റെ ആ​​​​ത്മീ​​​​യ​​​​ത​​​​യു​​​​ടെ അ​​​​ടി​​​​ത്ത​​​​റ. വ​​​​ലി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യ​​​​ല്ല, വ​​​​ലി​​​​യ സ്നേ​​​​ഹ​​​​ത്തോ​​​​ടെ ചെ​​​​യ്യു​​​​ന്ന ചെ​​​​റി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ വി​​​​ശു​​​​ദ്ധി​​​​യി​​​​ലേ​​​​ക്കു സ​​​​ഞ്ച​​​​രി​​​​ക്കാ​​​​മെ​​​​ന്ന കൊ​​​​ച്ചു​​​​ത്രേ​​​​സ്യ​​​​യു​​​​ടെ ദ​​​​ർ​​​​ശ​​​​നം അ​​​​ദ്ദേ​​​​ഹം ജീ​​​​വി​​​​ത​​​​ത്തി​​​​ൽ പ​​​​ക​​​​ർ​​​​ത്തി. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്രാ​​​​ർ​​​​ഥ​​​​ന മ​​​​നു​​​​ഷ്യ​​​​രി​​​​ലേ​​​​ക്കു നീ​​​​ണ്ട​​​​ത്. അ​​​​നാ​​​​ഥ​​​​നെ ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ലും രോ​​​​ഗി​​​​യെ പ​​​​രി​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ലും അ​​​​ധ്വാ​​​​നി​​​​ക്കു​​​​ന്ന മ​​​​നു​​​​ഷ്യ​​​​നൊ​​​​പ്പം നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​ലും ആ ​​​​സ്നേ​​​​ഹാ​​​​ത്മീ​​​​യ​​​​ത ക​​​​ർ​​​​മ​​​​രൂ​​​​പം നേ​​​​ടി. അ​​​​തോ​​​​ടൊ​​​​പ്പം ഗാ​​​​ന്ധി​​​​ജി​​​​യു​​​​ടെ ഗ്രാ​​​​മ​​​​സ്വ​​​​രാ​​​​ജ് സ​​​​ങ്ക​​​​ല്പ​​​​ങ്ങ​​​​ളും വ​​​​ല്യ​​​​ച്ച​​​​ന്‍റെ ക​​​ർ​​​മ​​​പ​​​ഥ​​​ത്തി​​​ൽ ഇ​​​​ടം​​​​നേ​​​​ടി. ഗ്രാ​​​​മ​​​​ത്തി​​​​ന്‍റെ സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​ത, തൊ​​​​ഴി​​​​ലി​​​​ന്‍റെ മ​​​​ഹ​​​​ത്വം, കൃ​​​​ഷി, ചെ​​​​റു​​​​കി​​​​ട വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ, സാ​​​​ധാ​​​​ര​​​​ണ മ​​​​നു​​​​ഷ്യ​​​​ന്‍റെ ഉ​​​​ന്ന​​​​മ​​​​നം എ​​​​ന്നി​​​​വ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ തെ​​​​ളി​​​​ഞ്ഞു​​​​നി​​​​ന്നു. ക്രി​​​​സ്തീ​​​​യ സ്നേ​​​​ഹാ​​​​ത്മീ​​​​യ​​​​ത​​​​യും ഗാ​​​​ന്ധി​​​​യ​​​​ൻ സാ​​​​മൂ​​​​ഹി​​​​ക​​​​ദ​​​​ർ​​​​ശ​​​​ന​​​​വും മൂ​​​​ക്ക​​​​ന്നൂ​​​​രി​​​​ന്‍റെ മ​​​​ണ്ണി​​​​ൽ അ​​​​ങ്ങ​​​​നെ കൈ​​​​കോ​​​​ർ​​​​ത്തു.

മൂ​​​​ക്ക​​​​ന്നൂ​​​​രി​​​​ൽ വി​​​​രി​​​​ഞ്ഞ ചെ​​​​റു​​​​പു​​​​ഷ്പം

1925 മു​​​​ത​​​​ൽ മൂ​​​​ക്ക​​​​ന്നൂ​​​​രാ​​​​യി​​​​രു​​​​ന്നു വ​​​​ല്യ​​​​ച്ച​​​​ന്‍റെ പ്ര​​​​ധാ​​​​ന ക​​​​ർ​​​​മ​​​​ഭൂ​​​​മി. ഇ​​​​ന്ന​​​​ത്തെ റോ​​​​ഡു​​​​ക​​​​ളും യാ​​​​ത്രാ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​മി​​​​ല്ലാ​​​​ത്ത കാ​​​​ലം. കാ​​​​ള​​​​വ​​​​ണ്ടി​​​​ക​​​​ളും ന​​​​ട​​​​പ്പാ​​​​ത​​​​ക​​​​ളും ഗ്രാ​​​​മ​​​​ജീ​​​​വി​​​​ത​​​​ത്തി​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നും ചി​​​​കി​​​​ത്സ​​​​യ്ക്കും തൊ​​​​ഴി​​​​ലി​​​​നും അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ പ​​​​രി​​​​മി​​​​തം.​​​​ആ ഇ​​​​ല്ലാ​​​​യ്മ​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം സാ​​​​ധ്യ​​​​ത​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. അ​​​​നാ​​​​ഥ​​​​ശാ​​​​ല​​​​യി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് അ​​​​ന്ന​​​​വും അ​​​​ഭ​​​​യ​​​​വും ന​​​​ൽ​​​​കി​​​​യ​​​​തി​​​​ൽ സേ​​​​വ​​​​നം അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​ല്ല. അ​​​​വ​​​​ർ പ​​​​ഠി​​​​ക്ക​​​​ണം, തൊ​​​​ഴി​​​​ൽ നേ​​​​ട​​​​ണം, സ്വ​​​​ന്തം അ​​​​ധ്വാ​​​​ന​​​​ത്തി​​​​ൽ ജീ​​​​വി​​​​ക്ക​​​​ണം. അ​​​​തി​​​​നാ​​​​യി മ​​​​ര​​​​പ്പ​​​​ണി, ആ​​​​ശാ​​​​രി​​​​പ്പ​​​​ണി, മെ​​​​ഴു​​​​കു​​​​തി​​​​രി-​​​​തി​​​​രു​​​​വ​​​​സ്ത്ര നി​​​​ർ​​​​മാ​​​​ണം, തേ​​​​നീ​​​​ച്ചവ​​​​ള​​​​ർ​​​​ത്ത​​​​ൽ തു​​​​ട​​​​ങ്ങി​​​​യ കൈ​​​​ത്തൊ​​​​ഴി​​​​ലു​​​​ക​​​​ൾ​​​​ക്ക് വ​​​​ഴി​​​​യൊ​​​​രു​​​​ക്കി. സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന് പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കി. കൃ​​​​ഷി​​​​യി​​​​ൽ സ്വ​​​​യം പ​​​​ങ്കാ​​​​ളി​​​​യാ​​​​യി. ആ​​​​തു​​​​ര​​​​സേ​​​​വ​​​​ന​​​​ത്തി​​​​നും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നും ഗ്രാ​​​​മ​​​​വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നും ഒ​​​​രു​​​​പോ​​​​ലെ ഇ​​​​ടം ന​​​​ൽ​​​​കി. ഇ​​​​ന്ന് സു​​​​സ്ഥി​​​​ര​​​​വി​​​​ക​​​​സ​​​​ന​​​​ത്തി​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി നാം ​​​​പ​​​​റ​​​​യു​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സം, ആ​​​​രോ​​​​ഗ്യം, തൊ​​​​ഴി​​​​ൽ, പ്രാ​​​​ദേ​​​​ശി​​​​ക വി​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​യോ​​​​ജ​​​​നം, സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​ത തു​​​​ട​​​​ങ്ങി​​​​യ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളു​​​​ടെ പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​യ ചി​​​​ല രൂ​​​​പ​​​​ങ്ങ​​​​ൾ പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കു​​​​ മു​​​​മ്പേ വ​​​​ല്യ​​​​ച്ച​​​​ന്‍റെ ക​​​​ർ​​​​മ​​​​ഭൂ​​​​മി​​​​യി​​​​ൽ കാ​​​​ണാം.

മൂ​​​​ക്ക​​​​ന്നൂ​​​​രി​​​​ൽ​​​​നി​​​​ന്ന് പു​​​​തി​​​​യ ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക്

വ​​​​ല്യ​​​​ച്ച​​​​ൻ മൂ​​​​ക്ക​​​​ന്നൂ​​​​രി​​​​ൽ ന​​​​ട്ട ചെ​​​​റു​​​​പു​​​​ഷ്പം കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ അ​​​​തി​​​​രു​​​​ക​​​​ൾ ക​​​​ട​​​​ന്നു. ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ൾ​​​​പ്പടെ പു​​​​തി​​​​യ സേ​​​​വ​​​​ന​​​​ഭൂ​​​​മി​​​​ക​​​​ളി​​​​ലേ​​​​ക്ക് സ​​​​ഭ വ​​​​ള​​​​ർ​​​​ന്നു. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ആ​​​​തു​​​​ര​​​​സേ​​​​വ​​​​ന​​​​വും സാ​​​​മൂ​​​​ഹി​​​​ക​​​​ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും അ​​​​തി​​​​ന്‍റെ ക​​​​ർ​​​​മ​​​​വ​​​​ഴി​​​​ക​​​​ളാ​​​​യി. 1976 ഒ​​​​ക്‌ടോ​​​​ബ​​​​ർ നാ​​​ലി​​​ന് ​വ​​​​ല്യ​​​​ച്ച​​​​ന്‍റെ ജീ​​​​വി​​​​ത​​​​യാ​​​​ത്ര അ​​​​വ​​​​സാ​​​​നി​​​​ച്ചു. അ​​​​മ്പ​​​​താ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം തി​​​​രി​​​​ഞ്ഞു​​​​നോ​​​​ക്കു​​​​മ്പോ​​​​ൾ അ​​​​ദ്ദേ​​​​ഹം പി​​​​ന്നി​​​​ൽ​​​​ വ​​​​ച്ച​​​​ത് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന് തി​​​​രി​​​​ച്ച​​​​റി​​​​യാം. മ​​​​നു​​​​ഷ്യ​​​​രെ സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​രാ​​​​ക്കു​​​​ന്ന ഒ​​​​രു ജീ​​​​വി​​​​ത​​​​ദ​​​​ർ​​​​ശ​​​​നം. അ​​​​ധ്വാ​​​​ന​​​​ത്തെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന സം​​​​സ്കാ​​​​രം. എ​​​​ളി​​​​യ മ​​​​നു​​​​ഷ്യ​​​​നെ ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ക്കു​​​​ന്ന സ്നേ​​​​ഹം. ദൂ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന ഒ​​​​രു സേ​​​​വ​​​​ന​​​​പാ​​​​ര​​​​മ്പ​​​​ര്യം. പ്ര​​​​കാ​​​​ശം പ​​​​ര​​​​ത്തി​​​​യ ആ ​​​​ജീ​​​​വി​​​​തം അ​​​​മ്പ​​​​താ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കി​​​​പ്പു​​​​റ​​​​വും ദൈ​​​​വ​​​​പ്ര​​​​കാ​​​​ശി​​​​ത​​​​മാ​​​​യി നി​​​​ല​​​​കൊ​​​​ള്ളു​​​​ന്നു. ജീ​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് അ​​​​ത് സ്നേ​​​​ഹ​​​​നി​​​​ർ​​​​ഭ​​​​ര​​​​മാ​​​​യ ഓ​​​​ർ​​​​മ​​​​യാ​​​​ണ്. വ​​​​രും​​​​ത​​​​ല​​​​മു​​​​റ​​​​ക​​​​ൾ​​​​ക്ക് വ​​​​ഴി​​​​തെ​​​​ളി​​​​ക്കു​​​​ന്ന പ്ര​​​​ത്യാ​​​​ശാ​​​​ദീ​​​​പ​​​​വും. കാ​​​​ല​​​​ത്തി​​​​നു​​​​മേ​​​​ൽ ആ ​​​​വെ​​​​ളി​​​​ച്ചം ഇ​​​​പ്പോ​​​​ഴും തെ​​​​ളി​​​​ഞ്ഞു​​​​നി​​​​ൽ​​​​ക്കു​​​​ന്നു.

Tags : FrBaselius DivinelyEnlightened Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up