x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീധന പീഡനം: നിരന്തര മര്‍ദനം, മുറിയില്‍ പൂട്ടിയിട്ടു; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി

കൊച്ചി ബ്യൂറോ
Published: June 19, 2026 01:56 PM IST | Updated: June 19, 2026 01:56 PM IST

കൊച്ചി: ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതിയുമായി യുവതി. ഭര്‍തൃ പീഡനവും സ്ത്രീധന പീഡനവും ആരോപിച്ചാണ് വൈപ്പിന്‍ നായരമ്പലം കാട്ടിപ്പറമ്പില്‍ അനുരാജ് (30), ഇയാളുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ഞാറക്കല്‍ പൊലീസില്‍ യുവതി പരാതി നല്‍കിയിരിക്കുന്നത്.

നാലു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുകയും കത്തി കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ വിവാഹ സമയത്ത് സമ്മാനമായി ലഭിച്ച 21 സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുകയും ചെയ്തു.

ഇക്കാര്യം ഭര്‍ത്താവിന്‍റെ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവരും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും മുറിയില്‍ മൂന്നു ദിവസം പൂട്ടിയിടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസ് എടുത്തു.

Tags : Dowry harassment Complaint husband family

Recent News

Corehub Up