x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുനമ്പം സ്റ്റേഷനിലെ പോലീസുകാരന്റെ മരണം; അന്വേഷണം വേണമെന്ന് കുടുംബം

കൊച്ചി ബ്യൂറോ
Published: June 10, 2026 11:44 AM IST | Updated: June 10, 2026 11:44 AM IST

ബിനു വർഗീസ്

കൊച്ചി: എറണാകുളം മുനമ്പം പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബിനു വര്‍ഗീസിന്‍റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മുനമ്പം സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് ബിനുവിനു മാനസിക സമ്മര്‍ദമുണ്ടായി എന്നാണ് അദ്ദേഹത്തിന്‍റെ ഭാര്യ സിനി ആരോപിക്കുന്നത്.

കെടാമംഗലം സ്വദേശിയായ ബിനുവിനെ ഇന്നലെ ഉച്ചയ്ക്കാണ് പെരുമ്പടന്നയിലെ സ്വന്തം വീട്ടില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇയാള്‍ ഉച്ചയ്ക്ക് 12 ഓടെ വീട്ടിലേക്കു പോയിരുന്നു. ഉച്ചയ്ക്കു രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Tags : police daeth family investigation kochi

Recent News

Corehub Up