പത്തനാപുരം: നിർധന കുടുംബത്തിന് സുരക്ഷിതമായ ഒരു വീടിന്റെ സ്വപ്നം സാക്ഷാത്കരിച്ച് വേൾഡ് മലയാളി കൗൺസിൽ വനിതാ വിഭാഗം "സ്നേഹഭവനം' സമർപ്പിച്ചു. കൊല്ലം പത്തനാപുരം പിറവന്തൂർ വെട്ടിത്തിട്ടയിലെ സുനിൽ - സിനി ദമ്പതികൾക്കാണ് പുതിയ വീട് കൈമാറിയത്.
മന്ത്രി ജെ. ചിഞ്ചുറാണി താക്കോൽദാനം നിർവഹിച്ചു. സമൂഹത്തിന്റെ കൂട്ടായ്മയും കരുതലുമാണ് ഇത്തരം കാരുണ്യപദ്ധതികൾക്ക് കരുത്താകുന്നതെന്ന് മന്ത്രി പറഞ്ഞു.
ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടാക്കൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, ഗ്ലോബൽ വൈസ് ചെയർമാൻ ദിനേഷ് നായർ, ഗ്ലോബൽ ട്രഷറർ സണ്ണി വെളിയത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
.jpg1772452425.jpg)
വനിതാ വിഭാഗം ചെയർപേഴ്സൺ സലീന മോഹന്റെ നേതൃത്വത്തിൽ ഗ്ലോബൽ വൈസ് ചെയർ ഷീല റെജി, സെക്രട്ടറി ലിനു തോമസ്, ട്രഷറർ റോസിലിൻ എന്നിവർ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ഗ്ലോബൽ വൈസ് പ്രസിഡന്റ് (ഇന്ത്യ റീജിയൺ) തങ്കമണി ദിവാകരൻ, ട്രാവൻകൂർ പ്രൊവിൻസ് ചെയർ സ്റ്റാൻലി ഫ്രാൻസിസ്, സംഘടനാ ഭാരവാഹികളായ ആർ. വിജയൻ, ടി.പി. വിജയൻ, മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡന്റ് സുധീർ സുബ്രഹ്മണ്യൻ, യൂത്ത് ഫോറം ചെയർപേഴ്സൺ റേഷ്മ റെജി, അഡ്വ. ലാലി വിൻസന്റ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
.jpg1772452425.jpg)
"ഹോം ഫോർ ഹോംലെസ്' പദ്ധതിയുടെ ഭാഗമായി ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ സഹകരണത്തോടെ ഇതിനകം നിരവധി നിർധന കുടുംബങ്ങൾക്ക് ഭവനസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് നേതാക്കൾ വ്യക്തമാക്കി.
.jpg1772452425.jpg)
പ്രവാസികളുടെയും നാട്ടിലെ സുമനസുകളുടെയും കൈത്താങ്ങാണ് ഈ സ്നേഹഭവനത്തിന് പിന്നിലെ കരുത്തെന്നും അർഹരായ കൂടുതൽ കുടുംബങ്ങൾക്ക് തണലൊരുക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
Tags : World Malayalee Council Family Kollam NRI News