x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ചം​ഗ കു​ടും​ബം ര​ക്ഷ​പ്പെ​ട്ടത് ത​ല​നാ​രി​ഴ​യ്ക്ക്


Published: April 21, 2026 06:52 AM IST | Updated: April 21, 2026 06:52 AM IST

മൂ​വാ​റ്റു​പു​ഴ: പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ല്‍ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണു. പേ​ഴ​യ്ക്കാ​പ്പി​ള്ളി സെ​ന്‍​ട്ര​ല്‍ ജു​മാ മ​സ്ജി​ദി​ന് സ​മീ​പം ക​മ്മ​റ്റം കെ.​എം. മ​ക്കാ​റി​ന്‍റെ ഷീ​റ്റ് മേ​ഞ്ഞ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് സ​മീ​പ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ല്‍ നി​ന്നി​രു​ന്ന റ​ബ​ര്‍ മ​രം വീ​ണ​ത്. കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ കു​ടും​ബം വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് മ​രം വീ​ണ​തെ​ങ്കി​ലും ഇ​വ​ർ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

സ​മീ​പ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ല്‍ നി​ല്‍​ക്കു​ന്ന ആ​ഞ്ഞി​ലി, തേ​ക്ക്, റ​ബ​ര്‍, തെ​ങ്ങ് തു​ട​ങ്ങി​യ വൃ​ക്ഷ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​ണെ​ന്നും അ​വ മു​റി​ച്ച് മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റ​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് മ​ക്കാ​ര്‍ പ​റ​ഞ്ഞു. മ​രം വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സ​മീ​പ​വാ​സി വീ​ടി​ന് മു​ക​ളി​ലേ​ക്ക് പ​തി​ച്ച മ​ര​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. മ​ക്കാ​റി​ന്‍റെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യും ടാ​ങ്കും ഉ​ള്‍​പ്പെ​ടെ ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

Tags : nattu vishesham Family five rescued

Recent News

Corehub Up