Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StudentSuicide

ഇ​യ​ർ ബാ​ക്ക് ഭ​യ​ന്ന് എ​ഞ്ചി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം: പ്ര​തി​ഷേ​ധം ശ​ക്തം

കൊ​ച്ചി: കോ​ത​മം​ഗ​ലം എം​എ എ​ഞ്ചി​നീ​യ​റി​ങ് കോ​ളേ​ജി​ൽ അ​രു​ണാ​ച​ൽ പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. അ​രു​ണാ​ച​ൽ സ്വ​ദേ​ശി​യാ​യ മി​ച്ചി മി​ർ​പു​വി​നെ (20) ആ​ണ് താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കോ​ളേ​ജി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ ക​ണ്ട് ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളും പ്ര​ശ്ന​ങ്ങ​ളും നേ​രി​ട്ട​റി​യി​ച്ചു.

മ​റ്റ് സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ലാ കോ​ളേ​ജു​ക​ളി​ൽ കു​റ​ഞ്ഞ ക്രെ​ഡി​റ്റ് സ്കോ​ർ 18 ആ​യി​രി​ക്കെ, ഓ​ട്ടോ​ണ​മ​സ് പ​ദ​വി​യു​ള്ള എം​എ കോ​ളേ​ജി​ൽ മാ​ത്രം ഇ​ത് 22 ആ​യി ഉ​യ​ർ​ത്തി​യ​താ​ണ് വി​ദ്യാ​ർ​ത്ഥി​യെ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​യ​തെ​ന്നും ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും സ​ഹ​പാ​ഠി​ക​ൾ ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​മാ​യി വി​ദ്യാ​ർ​ത്ഥി​യെ ക്ലാ​സി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നും വി​ദ്യാ​ർ​ത്ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ഇ​യ​ർ ബാ​ക്ക് സ​മ്പ്ര​ദാ​യം ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഓ​ട്ടോ​ണ​മ​സ് പ​ദ​വി​യു​ള്ള എം​എ കോ​ളേ​ജ് അ​തി​ന് ത​യ്യാ​റാ​യി​ട്ടി​ല്ല എ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ന്ത്രി എ​ന്ന നി​ല​യി​ൽ ഇ​ക്കാ​ര്യം കോ​ളേ​ജ് അ​ധി​കൃ​ത​രോ​ട് സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ഷ​യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ര​ക്ഷി​താ​ക്ക​ൾ എ​ത്തി​യ ശേ​ഷം പോ​സ്റ്റ്‌​മോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

Latest News

Corehub Up