Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Tiles

വി​മാ​നം താ​ഴ്ന്നു പ​റ​ന്നു; സ്‌​കൂ​ളി​ന്‍റെ ഓ​ടു​ക​ള്‍ ത​ക​ര്‍​ന്നു

പെ​രു​മ്പാ​വൂ​ര്‍: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം വി​മാ​നം താ​ഴ്ന്നു പ​റ​ന്ന​തി​നെ തു​ട​ര്‍​ന്ന് ഒ​ക്ക​ല്‍ ശ്രീ​നാ​രാ​യ​ണ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ ഓ​ടു​ക​ള്‍ ത​ക​ര്‍​ന്നു. സ​ര്‍​ക്കാ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​നോ​ട് ചേ​ര്‍​ന്നു​ള്ള ശ്രീ​നാ​രാ​യ​ണ സ്‌​കൂ​ളി​ന്‍റെ ഓ​ടു​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്.

രാ​ത്രി​യി​ല്‍ വി​മാ​നം താ​ഴ്ന്നു​പ​റ​ന്ന​ത് കൊ​ണ്ടാ​യി​രി​ക്കും ഇ​ങ്ങ​നെ സം​ഭ​വി​ച്ച​ത് എ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. രാ​ത്രി ആ​യ​തി​നാ​ലും സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​ത് കൊ​ണ്ടും വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. പ​ഴ​യ ബി​ല്‍​ഡിം​ഗി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ലെ ഓ​ടു​ക​ള്‍ ത​ക​ര്‍​ന്നു​വീ​ണ​ത്. ഇ​വി​ടെ സാ​ധാ​ര​ണ ക്ലാ​സു​ക​ള്‍ ന​ട​ത്താ​റി​ല്ല.

സ​മാ​ന രീ​തി​യി​ല്‍ ഒ​ക്ക​ലി​ല്‍ നി​ര​വ​ധി വീ​ടു​ക​ളു​ടെ മേ​ല്‍​ക്കൂ​ര​യി​ലെ ഓ​ടു​ക​ള്‍ മു​മ്പ് ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ഏ​താ​നും മാ​സം മു​മ്പ് ന​മ്പി​ളി ക​വ​ല​യി​ലു​ള്ള ഒ​രു വീ​ടി​ന്‍റെ ഓ​ടും ഇ​തു​പോ​ലെ ത​ക​ര്‍​ന്നി​രു​ന്നു.

Latest News

Corehub Up