x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​വും പാ​രാ​ഗ്ലൈ​ഡ​റും കൂ​ട്ടി​യി​ടി​ച്ചു; യു​വ​തി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു


Published: May 25, 2026 10:19 AM IST | Updated: May 25, 2026 10:19 AM IST

വി​യ​ന്ന: തീ​ര​ദേ​ശ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഓ​സ്ട്രി​യ​ൻ ആ​ൽ​പ്സ് പ​ർ​വ​ത​നി​ര​ക​ൾ​ക്ക് മു​ക​ളി​ൽ വ​ച്ച് പാ​രാ​ഗ്ലൈ​ഡ​ർ ചെ​റു​വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. സാ​ബ്രീ​ന എ​ന്ന പാ​രാ​ഗ്രൈ​ഡ​ർ ആ​ണ് വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് താ​ഴേ​ക്ക് പ​തി​ച്ച സാ​ബ്രീ​ന, അ​ടി​യ​ന്ത​ര പാ​ര​ച്യൂ​ട്ട് ഉ​പ​യോ​ഗി​ച്ച് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

വി​മാ​ന​ത്തി​ന്‍റെ പ്രൊ​പ്പ​ല്ല​ർ ത​ട്ടി പാ​രാ​ഗ്ലൈ​ഡ​റി​ന്‍റെ വിം​ഗ്സ് ര​ണ്ടാ​യി കീ​റി​പ്പോ​യി. വി​മാ​നം ഇ​ടി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട സാ​ബ്രീ​ന നി​ല​വി​ളി​ച്ചു​കൊ​ണ്ട് വാ​യു​വി​ൽ ക​റ​ങ്ങി താ​ഴേ​ക്ക് പ​തി​ക്കാ​ൻ തു​ട​ങ്ങി. പ്ര​ധാ​ന പാ​ര​ച്യൂ​ട്ട് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന്, ത​ന്‍റെ പ​ക്ക​ലു​ള്ള റി​സ​ർ​വ് പാ​ര​ച്യൂ​ട്ട് തു​റ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് ഓ​സ്ട്രി​യ​ൻ പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​റി​ൽ സ്ഥ​ല​ത്തെ​ത്തി സാ​ബ്രീ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി, അ​ടി​യ​ന്ത​ര വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി പ്രാ​ദേ​ശി​ക വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു. പെ​ട്ടെ​ന്നു​ണ്ടാ​യ സം​ഭ​വ​മാ​യ​തി​നാ​ൽ കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പൈ​ല​റ്റും സാ​ബ്രീ​ന​യും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : Plane paraglider collide

Recent News

Corehub Up