x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​റു​വി​ൽ വി​മാ​നാ​പ​ക​ടം; 13 മ​രണം

വെബ് ഡെസ്ക്
Published: August 2, 2026 08:07 AM IST | Updated: August 2, 2026 08:07 AM IST

ലി​മ: പെ​റു​വി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ൽ 13 പേ​ർ മ​രി​ച്ചു. പെ​റു​വി​ലെ ന​സ്ക ലൈ​ൻ​സ് കാ​ണാ​നാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി യാ​ത്ര​തി​രി​ച്ച വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 11 വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​രും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ ഏ​ഴു​പേ​ർ ഇ​റ്റാ​ലി​യ​ൻ സ​ഞ്ചാ​രി​ക​ളാ​ണ്. ജ​ർ​മ​നി​യി​ൽ​നി​ന്നു​ള്ള ര​ണ്ടു​പേ​രും സ്പെ​യി​നി​ൽ​നി​ന്നു​ള്ള ര​ണ്ട് സ​ഞ്ചാ​രി​ക​ളും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

യു​നെ​സ്കോ പൈ​തൃ​ക പ​ട്ടി​ക​യി​ലു​ള്ള പെ​റു​വി​ലെ ന​സ്ക ലൈ​ൻ​സ് കാ​ണാ​നാ​യി ചെ​റു​വി​മാ​ന​ത്തി​ൽ യാ​ത്ര​തി​രി​ച്ച​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് സ​ർ​ക്കാ​ർ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ അ​ൻ​ഡി​ന റി​പ്പോ​ർ​ട്ട് ചെ​യ്തു. ശ​നി​യാ​ഴ്ച ന​സ്ക ന​ഗ​ര​ത്തി​ന് സ​മീ​പ​ത്തെ ഒ​രു വ​യ​ലി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. ന​സ്ക​യ്ക്ക് സ​മീ​പ​ത്തു​ള്ള ഇ​കാ ന​ഗ​ര​ത്തി​ൽ​നി​ന്നാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പെ​റു​വി​യ​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​റോ​ഡി​യാ​ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സെ​സ്ന ഗ്രാ​ൻ​ഡ് കാ​ര​വ​ൻ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി ന​സ്ക ലൈ​ൻ​സി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി വി​മാ​ന​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന ക​മ്പ​നി​യാ​ണ് എ​യ​റോ​ഡി​യാ​ന. സം​ഭ​വ​ത്തി​ൽ പെ​റു​വി​യ​ൻ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​റോ​ഡി​യാ​ന ഇ​തു​വ​രെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Tags : Plane crash Peru dead Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up