x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ന്മു​ള​യി​ൽ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ഏ​ജ​ന്‍റി​ന് മ​ർ​ദ​നം; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്


Published: April 9, 2026 08:41 PM IST | Updated: April 9, 2026 08:41 PM IST

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ഏ​ജ​ന്‍റി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. വ​ല്ല​ന​യി​ലെ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ഏ​ജ​ന്‍റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി​യു​ള്ള​ത്. പി.​എ​ച്ച്. ഷാ​ജി (64) ആ​ണ് മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​തോ​ട​കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഷാ​ജി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​റ​ന്മു​ള​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബി​ൻ വ​ർ​ക്കി​യു​ടെ വ​ല്ല​ന ബൂ​ത്തി​ലെ ഏ​ജ​ന്‍റാ​യി​രു​ന്നു ഷാ​ജി.

വോ​ട്ടിം​ഗ് സ​മ​യ​ത്തെ ത​ർ​ക്ക​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഡി​വൈ​എ​ഫ്ഐ​യു​ടെ ആ​ക്ര​മ​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്ക​മാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

 

Tags : congress dyfi aranmula kerala police

Recent News

Corehub Up