Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aranmula

ആറന്മുളയിൽ എയർ സ്ട്രിപ്പ് മാത്രം ലക്ഷ്യമെന്ന് മൗണ്ട് സിയോൺ ഗ്രൂപ്പ് ഉടമ

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ൽ എ​യ​ർ സ്ട്രി​പ്പ് മാ​ത്ര​മാ​ണ് മൗ​ണ്ട് സി​യോ​ൺ ഗ്രൂ​പ്പ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ ഡോ. ​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ.

മൗ​ണ്ട് സി​യോ​ൺ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ എ​യ​ർ ക്രാ​ഫ്റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ഴ്സ് നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യാ​ണ് എ​യ​ർ സ്ട്രി​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തേ ല​ക്ഷ്യ​ത്തി​ലാ​ണ് ആ​റ​ന്മു​ള​യി​ൽ എ​യ​ർ സ്ട്രി​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 2004ൽ ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ഇ​ത് വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​യാ​യി പ​രി​ണ​മി​ക്കു​ക​യാ​യി​രു​ന്നു. വി​ല കൊ​ടു​ത്തു വാ​ങ്ങി​യ സ്ഥ​ല​മാ​ണ് ആ​റ​ന്മു​ള​യി​ലേ​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ല. ഇ​നി സ​ർ​ക്കാ​രി​ന് ഇ​വി​ടെ വി​മാ​ന​ത്താ​വ​ളം സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ൽ ഭൂ​മി വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ പ​റ​ഞ്ഞു.

Kerala

വ​യ​നാ​ട്ടി​ലെ വീ​ട് നി​ർ​മാ​ണം പ​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും: അ​ബി​ൻ വ​ർ​ക്കി

ആ​റ​ന്മു​ള: വ​യ​നാ​ട്ടി​ൽ പ​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍100 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം കോ​ൺ​ഗ്ര​സ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ആ​റ​ന്മു​ള​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​ബി​ൻ വ​ർ​ക്കി. ര​ക്ത​സാ​ക്ഷി ഫ​ണ്ട് അ​ടി​ച്ചു​മാ​റ്റി തി​ന്ന​വ​രാ​ണ് ത​ങ്ങ​ളെ വി​മ​ര്‍​ശി​ക്കു​ന്ന​തെ​ന്നും അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു.

പ​ണം പി​രി​ച്ച​ത് സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് അ​വ​ത​രി​പ്പി​ച്ച​ത് വ്യ​ക്ത​ത​യു​ള്ള ക​ണ​ക്കാ​ണ്. ഡി​വൈ​എ​ഫ്‌​ഐ പി​രി​ച്ച പ​ണ​ത്തി​ല്‍ അ​വ്യ​ക്ത​ത​യു​ണ്ട്. പി​രി​ച്ച പൈ​സ​യു​ടെ ക​ണ​ക്ക് ഡി​വൈ​എ​ഫ്‌​ഐ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നും അ​ബി​ൻ വ​ർ​ക്കി വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ൾ സ്വ​ന്തം കൈ​യി​ൽ പ​ണം മു​ട​ങ്ങി സ്ഥ​ലം വാ​ങ്ങി പ​ണി​യു​ന്ന വീ​ട് ആ​ണ്. അ​തി​ന്‍റെ ത​റ​ക്ക​ല്ലി​ട്ടു. അ​ത് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ത​ങ്ങ​ള്‍ പ​റ​ഞ്ഞു. അ​ത് ചെ​യ്യു​മെ​ന്നും അ​ബി​ൻ വ​ർ​ക്കി കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

ല​ക്ഷ്യം ആ​റ​ന്മു​ള​യു​ടെ സ​മ​ഗ്ര​ വി​ക​സ​നം: അ​ബി​ന്‍ വ​ര്‍​ക്കി

കോ​ഴ​ഞ്ചേ​രി: ആ​റ​ന്മു​ള​യു​ടെ സ​മ​ഗ്ര വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​ബി​ന്‍ വ​ര്‍​ക്കി. വ​ലി​യ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ ആ​റ​ന്മു​ള​യി​ലു​ണ്ട്. ഗ്ലോ​ബ​ല്‍ ടൂ​റി​സം മാ​പ്പി​ല്‍ ആ​റ​ന്മു​ള​യ്ക്ക് ഇ​ടം ക​ണ്ടെ​ത്തു​ന്ന ത​ര​ത്തി​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്നും തോ​ട്ട​പ്പു​ഴ​ശേ​രി മ​ണ്ഡ​ല​ത​ല സ്വീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ല്‍ അ​ബി​ന്‍ വ​ര്‍​ക്കി പ​റ​ഞ്ഞു.

യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍ സ്ഥാ​നാ​ര്‍​ഥി സ്വീ​ക​ര​ണ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു. കെ. ​ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ഫ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് ബാ​ല​ന്‍, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​ശി​വ​പ്ര​സാ​ദ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ​റി മാ​ത്യു സാം, ​ടി.​കെ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ഘോ​ഷ് വി. ​സു​രേ​ഷ്, എ​ല്‍​സി ക്രി​സ്റ്റ​ഫ​ര്‍, സ​ണ്ണി പു​വേ​ലി​ല്‍, ഹ​രി​ഹ​ര​ന്‍ നാ​യ​ര്‍, പി.​കെ. ഇ​ക്ബാ​ല്‍, അ​ജി​ത് മ​ണ്ണി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു,

Kerala

ആരോഗ്യമന്ത്രിയുടെ തട്ടകത്തിൽ ത്രികോണ പോരാട്ടം

ആ​​റ​​ന്മു​​ള​​യി​​ൽ മൂ​​ന്നാമൂഴത്തിനിറങ്ങിയ ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ർ​​ജി​​നെ എ​​തി​​രി​​ടു​​ന്ന​​ത് കോ​​ൺ​​ഗ്ര​​സി​​ന്‍റെ യു​​വ​​ശ​​ബ്ദം അ​​ബി​​ൻ വ​​ർ​​ക്കി​​യും കേ​​ര​​ള​​ത്തി​​ലെ ബി​​ജെ​​പി​​യു​​ടെ ത​​ല​​തൊ​​ട്ട​​പ്പ​​നെ​​ന്നു വി​​ശേ​​ഷ​​ണം ചാ​​ർ​​ത്താ​​വു​​ന്ന കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​നു​​മാ​​ണ്.

മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽനി​​ന്നും രാ​​ഷ്ട്രീ​​യ​​ത്തി​​ലി​​റ​​ങ്ങി കു​​റ​​ഞ്ഞ കാ​​ലം കൊ​​ണ്ട് മ​​ന്ത്രി​​യും സി​​പി​​എം സം​​സ്ഥാ​​ന സ​​മി​​തി​​യി​​ൽ ക്ഷ​​ണി​​താ​​വും വ​​രെ​​യാ​​യി ഉ​​യ​​ർ​​ന്ന വീ​​ണയ്ക്ക്‌ ര​​ണ്ട് ടേം ​​എ​​ന്ന ന​​യ​​മോ, മ​​ത്സ​​രി​​ക്കാ​​നി​​ല്ലെ​​ന്ന കു​​ടും​​ബ​​ത്തി​​ന്‍റെ നിലപാടോ വി​​ല​​ങ്ങു​​ത​​ടി​​യാ​​യില്ല. സി​​പി​​എം കോ​​ട്ട​​യൊ​​ന്നു​​മ​​ല്ലാ​​ത്ത ആറന്മുള 2016ല്‍ ​​കോ​​ൺ​​ഗ്ര​​സി​​ൽനി​​ന്നു പി​​ടി​​ച്ചെ​​ടു​​ക്കു​​ക​​യും 2021ൽ ​​വ​​ർ​​ധി​​ത ഭൂ​​രി​​പ​​ക്ഷ​​ത്തോ​​ടെ ഇ​​ത് നി​​ല​​നി​​ർ​​ത്തു​​ക​​യും ചെ​​യ്ത സി​​റ്റിം​​ഗ് എം​​എ​​ൽ​​എ​​യ്ക്ക് ഇ​​ത്ത​​വ​​ണ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​രോ​​ഗ്യ​​മ​​ന്ത്രി എ​​ന്ന പ​​ദ​​വി​​കൂ​​ടി യുണ്ട് മത്സരത്തിന് മാറ്റ് കൂട്ടാന്‍.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ പ്ര​​ധാ​​ന നേ​​ട്ട​​മാ​​യി ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടു​​ന്ന​​ത് ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യ്ക്കു​​ണ്ടാ​​യ പു​​രോ​​ഗ​​തി​​യും സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​ക​​ളു​​ടെ മു​​ഖ​​ച്ഛാ​​യ​​യി​​ലു​​ണ്ടാ​​യ മാ​​റ്റ​​ങ്ങ​​ളു​​മാ​​ണ്. ആ​​റ​​ന്മു​​ള​​യി​​ലും ഇ​​തേ പ്ര​​ചാ​​ര​​ണം ആ​​വ​​ർ​​ത്തി​​ക്കു​​ന്പോ​​ൾ ആ​​രോ​​ഗ്യ​​രം​​ഗം വെ​​ന്‍റി​​ലേ​​റ്റ​​റി​​ലെ​​ന്ന​​താ​​ണ് യു​​ഡി​​എ​​ഫ് ആ​​രോ​​പ​​ണം. പ​​ത്തു​​വ​​ർ​​ഷ​​മാ​​യി പ്ര​​തി​​പ​​ക്ഷ​​ത്താ​​യി​​രു​​ന്ന യു​​ഡി​​എ​​ഫി​​നെ പ​​ല​​വേ​​ദി​​ക​​ളി​​ലും പ്ര​​തി​​രോ​​ധി​​ച്ചു നി​​ന്നി​​രു​​ന്ന ശ​​ബ്ദ​​മാ​​ണ് അ​​ബി​​ൻ വ​​ർ​​ക്കി. യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ്, അ​​ഖി​​ലേ​​ന്ത്യ സെ​​ക്ര​​ട്ട​​റി കൂ​​ടി​​യാ​​യ അ​​ബി​​ൻ വ​​ർ​​ക്കി കോ​​ടി​​യാ​​ട്ട് എ​​ന്ന കോ​​ല​​ഞ്ചേ​​രി​​ക്കാ​​ര​​ന്‍റെ ക​​ന്നി അ​​ങ്കം. സ​​മ​​ര​​രം​​ഗ​​ത്തും ച​​ർ​​ച്ച​​ക​​ളി​​ലു​​മാ​​യി നേ​​തൃ​​നി​​ര​​യി​​ലേ​​ക്ക് പൊ​​ടു​​ന്ന​​നെ ഉ​​യ​​ർ​​ന്നു​​വ​​ന്ന അ​​ബി​​ന്‍റെ സ്ഥാ​​നാ​​ർ​​ഥി​​ത്വം യു​​ഡി​​എ​​ഫ് അ​​ണി​​ക​​ളി​​ലും ആ​​വേ​​ശം സൃ​​ഷ്ടി​​ച്ചി​​ട്ടു​​ണ്ട്.

ആ​​റ​​ന്മു​​ള ത​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നമ​​ണ്ഡ​​ല​​മാ​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​താ​​ദ്യ​​മാ​​യാ​​ണ് കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ ഇ​​വി​​ടെ സ്ഥാ​​നാ​​ർ​​ഥി​​യാ​​കു​​ന്ന​​ത്. വി​​മാ​​ന​​ത്താ​​വ​​ളം സ​​മ​​ര​​ത്തി​​ലൂ​​ടെ ആ​​റ​​ന്മു​​ള​​യു​​ടെ നേ​​തൃ​​നി​​ര​​യി​​ൽ അ​​ദ്ദേ​​ഹം ഉ​​ണ്ടാ​​യി​​രു​​ന്നു. മ​​ണ്ഡ​​ല​​ത്തി​​ലാ​​ക​​മാ​​നം മു​​ഖ​​വു​​ര ആ​​വ​​ശ്യ​​മി​​ല്ലാ​​ത്ത നേ​​താ​​വാ​​ണ് കു​​മ്മ​​നം.
സം​​സ്ഥാ​​ന​​ത്തുത​​ന്നെ ഏ​​റ്റ​​വു​​മ​​ധി​​കം വോ​​ട്ട​​ർ​​മാ​​രു​​ള്ള മ​​ണ്ഡ​​ല​​മാ​​ണ് ആ​​റ​​ന്മു​​ള. വി​​സ്തൃ​​തി​​യി​​ലും പി​​ന്നോ​​ക്ക​​മ​​ല്ല. പ​​ഴ​​യ പ​​ത്ത​​നം​​തി​​ട്ട​​യും ആ​​റ​​ന്മു​​ള​​യും സം​​യോ​​ജി​​പ്പി​​ച്ച് 2008ലെ ​​മ​​ണ്ഡ​​ല പു​​നഃ​​ക്ര​​മീ​​ക​​ര​​ണ ഘ​​ട്ട​​ത്തി​​ൽ നി​​ല​​വി​​ൽ വ​​ന്ന​​താ​​ണ് ഇ​​പ്പോ​​ഴ​​ത്തെ ആ​​റ​​ന്മു​​ള മ​​ണ്ഡ​​ലം. 12 ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളും പ​​ത്ത​​നം​​തി​​ട്ട ന​​ഗ​​ര​​സ​​ഭ​​യും മ​​ണ്ഡ​​ലപ​​രി​​ധി​​യി​​ലു​​ണ്ട്. 2,14,575 വോ​​ട്ട​​ർ​​മാ​​രാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്. 2021ൽ 2,28,468 ​​വോ​​ട്ട​​ർ​​മാ​​രു​​ണ്ടാ​​യി​​രു​​ന്ന​​തി​​ൽ 1,61,291 പേ​​രാ​​ണ് പോ​​ളിം​​ഗ് ബൂ​​ത്തി​​ലെ​​ത്തി​​യ​​ത്.

പ​​ത്ത​​നം​​തി​​ട്ട, ആ​​റ​​ന്മു​​ള മ​​ണ്ഡ​​ല​​ങ്ങ​​ളു​​ടെ​​പ​​ഴ​​യ​​കാ​​ല ച​​രി​​ത്രം പ​​രി​​ശോ​​ധി​​ച്ചെ​​ങ്കി​​ലും പു​​തി​​യ ആ​​റ​​ന്മു​​ള​​യു​​ടെ രാ​​ഷ്ട്രീ​​യ കാ​​ഴ്ച​​പ്പാ​​ട് കൃ​​ത്യ​​മാ​​യി വി​​ല​​യി​​രു​​ത്താ​​നാ​​കൂ. എ​​ന്നാ​​ൽ, മ​​ണ്ഡ​​ല പു​​നഃ​​ക്ര​​മീ​​ക​​ര​​ണ​​ത്തോ​​ടെ മാ​​റ്റ​​ങ്ങ​​ളും പ്ര​​ക​​ട​​മാ​​ണ്. 2011ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യു​​ഡി​​എ​​ഫി​​ലെ കെ.​​ ശി​​വ​​ദാ​​സ​​ൻ നാ​​യ​​രാ​​ണ് വി​​ജ​​യി​​ച്ച​​ത്.

2016ൽ 7646 ​​വോ​​ട്ടു​​ക​​ൾ​​ക്കും 2021ൽ 19,003 ​​വോ​​ട്ടു​​ക​​ൾ​​ക്കും ശി​​വ​​ദാ​​സ​​ൻ നാ​​യ​​ർ, വീ​​ണാ ജോ​​ർ​​ജി​​നോ​​ടു തോ​​റ്റു. എ​​ന്നാ​​ൽ ലോ​​ക്സ​​ഭ, ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ മ​​ണ്ഡ​​ലം യു​​ഡി​​എ​​ഫി​​നൊ​​പ്പ​​മാ​​ണ് നി​​ന്നി​​ട്ടു​​ള്ള​​ത്. 2009, 2014,2019, 2024 ലോ​​ക്സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ആ​​റ​​ന്മു​​ള​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​ലെ ആ​​ന്‍റോ ആ​​ന്‍റ​​ണി​​ക്കാ​​യി​​രു​​ന്നു ലീ​​ഡ്. 2019ൽ ​​വീ​​ണാ ജോ​​ർ​​ജ് ത​​ന്നെ​​യാ​​യി​​രു​​ന്നു ആ​​ന്‍റോ​​യു​​ടെ എ​​തി​​രാ​​ളി.

എ​​ന്നാ​​ൽ, നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക് യു​​ഡി​​എ​​ഫ് പി​​ന്നി​​ലാ​​കു​​ന്ന​​താ​​ണ് ക​​ണ്ടു​​വ​​രു​​ന്ന​​ത്. ഇ​​ത്ത​​വ​​ണ​​ത്തെ ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷം മ​​ണ്ഡ​​ലപ​​രി​​ധി​​യി​​ലെ ഒ​​രു പ​​ഞ്ചാ​​യ​​ത്തി​​ൽ മാ​​ത്ര​​മാ​​ണ് എ​​ൽ​​ഡി​​എ​​ഫ് ഭ​​ര​​ണം. ര​​ണ്ടി​​ട​​ത്ത് ബി​​ജെ​​പി ഭ​​രി​​ക്കു​​ന്നു​​ണ്ട്. 2020 ൽ ​​ഭൂ​​രി​​പ​​ക്ഷം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും പ​​ത്ത​​നം​​തി​​ട്ട ന​​ഗ​​ര​​സ​​ഭ​​യി​​ലും എ​​ൽ​​ഡി​​എ​​ഫാ​​ണ് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യി​​രു​​ന്ന​​ത്.

ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യു​​ടെ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ അ​​വ​​രെ ത​​ള​​യ്ക്കു​​ക​​യെ​​ന്ന​​താ​​ണ് ഇ​​ത്ത​​വ​​ണ യു​​ഡി​​എ​​ഫി​​ന്‍റെ ല​​ക്ഷ്യം. പ്ര​​തി​​പ​​ക്ഷ നേ​​തൃ​​നി​​ര​​യോ​​ട​​ട​​ക്കം നി​​ര​​വ​​ധി പോ​​ർ​​മു​​ഖ​​ങ്ങ​​ളി​​ൽ വീ​​ണാ ജോ​​ർ​​ജി​​ന് പോ​​ര​​ടി​​ക്കേ​​ണ്ടി​​വ​​ന്നി​​ട്ടു​​ണ്ട്. ഏ​​റ്റ​​വു​​മൊ​​ടു​​വി​​ൽ ക​​ണ്ണൂ​​ർ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ കെ​​എ​​സ് യു ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യു​​ണ്ടാ​​യ സം​​ഘ​​ർ​​ഷം അ​​ട​​ക്കം വീ​​ണാ ജോ​​ർ​​ജ് -പ്ര​​തി​​പ​​ക്ഷ പോ​​രി​​ന് ക​​ള​​മൊ​​രു​​ക്കി​​യ സം​​ഭ​​വ​​ങ്ങ​​ളാ​​ണ്. ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ലെ ത​​ക​​ർ​​ച്ച പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ പ്ര​​ധാ​​ന വി​​ഷ​​യ​​മാ​​കു​​ന്പോ​​ഴും മ​​റു​​പ​​ടി പ​​റ​​യേ​​ണ്ട​​ത് മ​​ന്ത്രി ത​​ന്നെ​​യാ​​ണ്.

പ്ര​​തി​​രോ​​ധ​​ത്തോ​​ടൊ​​പ്പം ആ​​റ​​ന്മു​​ള​​യു​​ടെ വി​​ക​​സ​​നംകൂ​​ടി എ​​ടു​​ത്തു​​കാ​​ട്ടി​​യാ​​ണ് വീ​​ണാ ജോ​​ർ​​ജി​​ന്‍റെ പ്ര​​ചാ​​ര​​ണം. പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ സ്റ്റേ​​ഡി​​യം, ആ​​ശു​​പ​​ത്രി​​ക​​ളു​​ടെ വി​​ക​​സ​​നം, കോ​​ഴ​​ഞ്ചേ​​രി പാ​​ലം, പ​​ത്ത​​നം​​തി​​ട്ട അ​​ബാ​​ൻ മേ​​ൽ​​പ്പാ​​ലം, റോ​​ഡു​​ക​​ൾ, സ്കൂ​​ൾ കെ​​ട്ടി​​ട​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ മ​​ന്ത്രി​​യു​​ടെ നേ​​ട്ട​​പ്പ​​ട്ടി​​ക​​യി​​ലു​​ണ്ട്. ഇ​​ഴ​​യു​​ന്ന അ​​ബാ​​ൻ മേ​​ൽ​​പ്പാ​​ല​​വും പൂ​​ർ​​ത്തി​​യാ​​കാ​​തെ ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തി​​യ സം​​വി​​ധാ​​ന​​ങ്ങ​​ളും യു​​ഡി​​എ​​ഫ് പ്ര​​ചാ​​ര​​ണ വി​​ഷ​​യ​​മാ​​ക്കു​​ക​​യാ​​ണ്.

വി​​ക​​സ​​ന​​വും വി​​വാ​​ദ​​വും ഒ​​ന്നി​​ച്ചു ച​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ടു​​ന്ന മ​​ണ്ഡ​​ല​​മാ​​യി ആ​​റ​​ന്മു​​ള മാ​​റി​​ക്ക​​ഴി​​ഞ്ഞു. ശ​​ബ​​രി​​മ​​ല​​യു​​ടെ നാ​​ട്ടി​​ൽ സ്വ​​ർ​​ണ​​ക്കൊ​​ള്ള ഉ​​ന്ന​​യി​​ച്ച് ഇ​​രു​​മു​​ന്ന​​ണി​​ക​​ളെ​​യും നേ​​രി​​ടാ​​നാ​​ണ് എ​​ൻ​​ഡി​​എ​​യു​​ടെ ശ്ര​​മം. മ​​ണ്ഡ​​ല​​ത്തി​​ൽ എ​​ൻ​​ഡി​​എ​​യ്ക്ക് ക്ര​​മാ​​നു​​ഗ​​ത​​മാ​​യി വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന വോ​​ട്ടു​​ക​​ൾ ഇ​​ത്ത​​വ​​ണ​​യും ഗു​​ണം ചെ​​യ്യു​​മെ​​ന്നാ​​ണ് ബി​​ജെ​​പി​​യു​​ടെ വി​​ശ്വാ​​സം.

ഇ​​തി​​നൊ​​പ്പം കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ന്‍റെ വ്യ​​ക്തി ബ​​ന്ധ​​ങ്ങ​​ളി​​ലും എ​​ൻ​​ഡി​​എ പ്ര​​തീ​​ക്ഷ അ​​ർ​​പ്പി​​ക്കു​​ന്നു. ബി​​ജെ​​പി നേ​​ടുന്ന വോ​​ട്ടു​​ക​​ൾ ഇ​​രു​​മു​​ന്ന​​ണി​​ക​​ളു​​ടെ​​യും സാ​​ധ്യ​​ത​​ക​​ളെ ബാ​​ധി​​ക്കു​​മെ​​ന്ന​​തി​​ലും ത​​ർ​​ക്ക​​മി​​ല്ല. ശ​​ക്ത​​രാ​​യ മൂ​​ന്നു പേ​​ർ മ​​ത്സ​​ര​​രം​​ഗ​​ത്തു​​ള്ള​​പ്പോ​​ൾ ആ​​റ​​ന്മു​​ള​​യി​​ലെ പോ​​രാ​​ട്ടം പ്ര​​വ​​ച​​നാ​​തീ​​ത​​മാ​​ണ്.

Kerala

അബിൻ വർക്കിക്ക് കെട്ടിവയ്ക്കാനുള്ള തുകയുമായി ഉഷ ജോസഫ്

അ​മ്പ​ല​പ്പു​ഴ: ആ​റന്മുള​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബി​ൻ വ​ർ​ക്കി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള തു​ക​യു​ടെ ഒ​രു ഭാ​ഗം കൈ​മാ​റി ഉ​ഷ ജോ​സ​ഫ്. ക​ത്രി​ക വ​യ​റ്റി​ൽ കു​ടു​ങ്ങി​യ പു​ന്ന​പ്ര​യി​ലെ ഉ​ഷയാ​ണ് അ​ബി​ൻ വ​ർ​ക്കി​ക്ക് തു​ക കൈ​മാ​റി​യ​ത്.

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ​തി​രേ​യാ​ണ് അ​ബി​ൻ വ​ർ​ക്കി മ​ത്സ​രി​ക്കു​ന്ന​ത്. കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക ഉ​ഷ ജോ​സ​ഫി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​ക്ക​ൽനി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ബി​ൻ വ​ർ​ക്കി ഏ​റ്റു​വാ​ങ്ങി.

കേ​ര​ള​ത്തി​ന്‍റെ സി​സ്റ്റം വ​ർ​ക്കാ​വു​ന്നി​ല്ല എ​ന്നു​ള്ള​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​ശ​സ്ത്ര​ക്രി​യ​യെ​ന്ന് തു​ക സ്വീ​ക​രി​ച്ച അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു. ഇ​ത് ഒ​രു ത​വ​ണ​യാ​ണ് സം​ഭ​വി​ച്ച​തെ​ങ്കി​ൽ മ​ന​സി​ലാ​ക്കാം. കേ​ര​ള​ത്തി​ന​ക​ത്ത് ഇ​ത് ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ട സം​ഭ​വ​മാ​ണ്.

സ​ർ​ക്കാ​ർ സി​സ്റ്റം മു​ഴു​വ​ൻ പ​രാ​ജ​യ​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സ​മ്മ​തി​ച്ചു. സി​സ്റ്റ​ത്തി​ന്‍റെ ഇ​ര​യാ​ണ് ഉ​ഷ​യെ​ന്ന അ​മ്മ. ഇ​ത് കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ അ​മ്മ​മാ​രു​ടെയും ശ​ബ്ദ​മാ​ണ്. ആ​രോ​ഗ്യമേ​ഖ​ല​യെ ത​ക​ർ​ത്ത സ​ർ​ക്കാ​രി​നെ​തി​രാ​യു​ള്ള ശ​ബ്ദ​മാ​ണെ​ന്നും അ​ബി​ൻ​ വ​ർ​ക്കി പ​റ​ഞ്ഞു.

District News

മാ​റി​മ​റി​യു​ന്ന ആ​റ​ന്മു​ള; ത​ന്ത്രം മെ​ന​ഞ്ഞ് മു​ന്ന​ണി​ക​ള്‍

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​രു​ള്ള മ​ണ്ഡ​ല​മാ​ണ് ആ​റ​ന്മു​ള. പ​ഴ​യ പ​ത്ത​നം​തി​ട്ട​യു​ടെ​യും ആ​റ​ന്മു​ള​യു​ടെ​യും ഭാ​ഗ​മാ​യി​രു​ന്ന ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും ഉ​ള്‍​പ്പെ​ട്ട പു​തി​യ മ​ണ്ഡ​ലം 2008ലാ​ണ നി​ല​വി​ല്‍ വ​ന്ന​ത്. 1957ലെ ​ആ​ദ്യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ന്നെ ആ​റ​ന്മു​ള എ​ന്ന പേ​രി​ല്‍ ഒ​രു മ​ണ്ഡ​ല​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ഴ​ത്തെ ആ​റ​ന്മു​ള​യു​ടെ അ​തി​ര്‍​ത്തി​ക​ളാ​യി​രു​ന്നി​ല്ല പ​ഴ​യ മ​ണ്ഡ​ല​ത്തി​ന്.

പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം ഇ​ല്ലാ​താ​യ​തോ​ടെ പ​ഴ​യ ആ​റ​ന്മു​ള​യു​ടെ ആ​സ്ഥാ​നം ത​ന്നെ പ​ത്ത​നം​തി​ട്ട​യി​ലാ​യി. വി​സ്തൃ​തി​യി​ലും വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണ​ത്തി​ലും മു​ന്നി​ലു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ചാ​ര​ണം ക​ടു​ക​ട്ടി​യാ​ണ്. കു​റ​ഞ്ഞ സ​മ​യ പ​രി​ധി​ക്കു​ള്ളി​ല്‍ ഓ​ടി​യെ​ത്ത​ണ​മെ​ങ്കി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ന​ന്നേ വി​യ​ര്‍​പ്പൊ​ഴു​ക്കേ​ണ്ടി​വ​രും.

ആ​റ​ന്മു​ള​യ്ക്കു സ്ഥി​ര​മാ​യ ഒ​രു രാ​ഷ്‌ട്രീ​യ ചാ​യ്‌വി​ല്ല എ​ന്ന​തു ത​ന്നെ​യാ​ണ് മു​ന്ന​ണി​ക​ളെ കു​ഴ​യ്ക്കു​ന്ന​ത്. വോ​ട്ട​ര്‍​മാ​രു​ടെ മ​നം ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും മാ​റി​മ​റി​യും. ഇ​ത​റി​ഞ്ഞു ക​രു​ക്ക​ള്‍ നീ​ക്കി​യെ​ങ്കി​ലേ ക​ര​ക​യ​റാ​നാ​കൂ​വെ​ന്ന​താ​ണ് ച​രി​ത്രം. 2,14,575 വോ​ട്ട​ര്‍​മാ​രാ​ണ് നി​ല​വി​ലെ പ​ട്ടി​ക പ്ര​കാ​രം ആ​റ​ന്മു​ള​യി​ലു​ള്ള​ത്. 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം വോ​ട്ട​ര്‍​മാ​രു​ള്ള മ​ണ്ഡ​ല​മാ​യി​രു​ന്നു ആ​റ​ന്മു​ള. 2,37,351 വോ​ട്ട​ര്‍​മാ​രാ​ണ് ക​ഴി​ഞ്ഞ ത​വ​ണ ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​തി​ര്‍​ത്തി മാ​റി​യ ആ​റ​ന്മു​ള​യി​ല്‍ 2011ല്‍ ​യു​ഡി​എ​ഫ് വി​ജ​യി​ച്ചു. എ​ന്നാ​ല്‍ പി​ന്നീ​ടു ന​ട​ന്ന ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും എ​ല്‍​ഡി​എ​ഫി​നാ​യി​രു​ന്നു വി​ജ​യം. ലോ​ക്‌​സ​ഭ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ വ്യ​ക്ത​മാ​യ മു​ന്‍​തൂ​ക്കം യു​ഡി​എ​ഫ് നേ​ടു​ക​യും ചെ​യ്തു​വ​രു​ന്നു.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഇ​ര​വി​പേ​രൂ​ർ, കോ​യി​പ്രം, തോ​ട്ട​പ്പു​ഴ​ശേ​രി, കോ​ഴ​ഞ്ചേ​രി, ആ​റ​ന്‍​മു​ള, മ​ല്ല​പ്പു​ഴ​ശേ​രി, ഇ​ല​ന്തൂ​ർ, ചെ​ന്നീ​ര്‍​ക്ക​ര, മെ​ഴു​വേ​ലി എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യും യു​ഡി​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്. ഓ​മ​ല്ലൂ​രും നാ​ര​ങ്ങാ​ന​വും ബി​ജെ​പി​യും ഭ​രി​ക്കു​ന്നു. കു​ള​ന​ട​യി​ല്‍ മാ​ത്ര​മാ​ണ് എ​ല്‍​ഡി​എ​ഫി​നു ഭ​ര​ണ​മു​ള്ള​ത്. ഇ​വ​യി​ലേ​റെ​യും നേ​ര​ത്തേ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തി​ന്‍ കീ​ഴി​ലാ​യി​രു​ന്നു.

ത്രി​കോ​ണ പോ​രാ​ട്ടം ത​ന്നെ

എ​ല്‍​ഡി​എ​ഫി​ന്‍റെ പു​തു​മു​ഖ സ്ഥാ​നാ​ര്‍​ഥി​യാ​യി 2016ല്‍ ​ആ​റ​ന്‍​മു​ള​യി​ല്‍ മ​ത്സ​രി​ച്ചു വി​ജ​യി​ക്കു​ക​യും പ്ര​ള​യ​വും കോ​വി​ഡും ഉ​യ​ര്‍​ത്തി​യ വെ​ല്ലു​വി​ളി​ക​ള്‍​ക്കി​ടെ മ​ണ്ഡ​ല​മൊ​ട്ടാ​കെ നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ ര​ണ്ടാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ര്‍​ധി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വീ​ണ്ടും നി​യ​മ​സ​ഭ​യി​ലെ​ത്തി​യ ആ​ളാ​ണ് വീ​ണാ ജോ​ര്‍​ജ്.

ഇ​ത്ത​വ​ണ സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടി വി​ല​യി​രു​ത്താ​നാ​ണ് ജ​ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. എ​ന്‍​ഡി​എ​യ്ക്ക് അ​ടി​സ്ഥാ​ന വോ​ട്ടു​ക​ളു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ ശ​ക്ത​മാ​യ ത്രി​കോ​ണ പോ​രാ​ട്ട​മാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ന​ട​ന്ന​ത്. ഇ​ത്ത​വ​ണ​യും ത്രി​കോ​ണപ്പോ​രി​നു ത​ന്നെ ആ​റ​ന്മു​ള സാ​ക്ഷ്യ​മാ​കും.

യു​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ കൂ​ടി രം​ഗ​ത്തു​വ​രു​ന്ന​തോ​ടെ മ​ണ്ഡ​ല​ത്തി​ന്‍റെ മ​ത്സ​ര​ചി​ത്രം വ്യ​ക്ത​മാ​കും. വീ​ണാ ജോ​ര്‍​ജി​നെ​തി​രേ ശ​ക്ത​മാ​യ ഒ​രു പോ​രാ​ട്ട​വും അ​ന്തി​മ​വി​ജ​യ​വും ല​ക്ഷ്യ​മി​ട്ടാ​ണ് യു​ഡി​എ​ഫ് ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​നെ​ത്തു​ക​യെ​ന്ന​തി​ലും ത​ര്‍​ക്ക​മി​ല്ല.

രാ​ഷ്‌ട്രീ​യ​ത്തി​നൊ​പ്പം വ്യ​ക്തി​പ്ര​ഭാ​വ​വും

രാ​ഷ്‌ട്രീയ​ത്തി​ന​തീ​ത​മാ​യി വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള വ്യ​ക്തി​പ്ര​ഭാ​വം ആ​റ​ന്മു​ള​യി​ലെ വി​ജ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ക​മാ​ണെ​ന്ന് മു​ന്‍​കാ​ല അ​നു​ഭ​വ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. കൃ​ത്യ​മാ​യ ഒ​രു ചേ​രി​തി​രി​വ് മ​ണ്ഡ​ലം പ്ര​ക​ടി​പ്പി​ക്കാ​റി​ല്ല. നി​ല​വി​ലെ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ല്‍ 2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​രു​ടെ മ​ത്സ​ര​മാ​യി​രു​ന്നു. അ​ന്നു പ​ത്ത​നം​തി​ട്ട എം​എ​ല്‍​എ​യാ​യി​രു​ന്ന കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ (കോ​ൺ) ആ​റ​ന്മു​ള എം​എ​ല്‍​എ​യാ​യി​രു​ന്ന കെ.​സി. രാ​ജ​ഗോ​പാ​ലി​നെ​യാ​ണ് നേ​രി​ട്ടത്. 6,511 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് അ​ന്ന് ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ വി​ജ​യി​ച്ച​ത്.

2016ല്‍ ​ക​ന്നി അ​ങ്ക​ത്തി​ല്‍ വീ​ണാ ജോ​ര്‍​ജ് ശി​വ​ദാ​സ​ന്‍ നാ​യ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​ക​ട്ടെ 7,646 വോ​ട്ടു​ക​ള്‍​ക്കാ​ണ്. 2021ല്‍ ​എ​ത്തി​യ​പ്പോ​ള്‍ ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ വീ​ണാ ജോ​ര്‍​ജി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട​ത് 19,003 വോ​ട്ടു​ക​ള്‍​ക്കാ​ണ്. ഇ​തേ വീ​ണാ ജോ​ര്‍​ജ് 2019ല്‍ ​ലോ​ക്‌​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച​പ്പോ​ള്‍ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ല്‍ 6,593 വോ​ട്ടു​ക​ള്‍​ക്ക് ആ​ന്‍റോ ആ​ന്‍റ​ണി​യേ​ക്കാ​ള്‍ പി​ന്നി​ലാ​കു​ക​യും ചെ​യ്തു. ആ​റ​ന്മു​ള, പ​ത്ത​നം​തി​ട്ട നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​ഴ​യ​കാ​ല ച​രി​ത്ര​വും വി​ജ​യി​ക​ളു​ടെ പ​ട്ടി​ക​യും പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ചി​ല സൂ​ച​ന​ക​ള്‍ കാ​ണാം. 1996ല്‍ ​സി​എം​പി നേ​താ​വ് എം.​വി. രാ​ഘ​വ​ന്‍ ആ​ദ്യ​മാ​യ പ​രാ​ജ​യം അ​റി​ഞ്ഞ മ​ണ്ഡ​ല​മാ​ണ് ആ​റ​ന്മു​ള. ക​വി ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​നെ അ​ന്ന് ആ​റ​ന്മു​ള വി​ജ​യി​പ്പി​ച്ചു.

സി​പി​ഐ​യി​ലെ തോ​പ്പി​ല്‍ ഭാ​സി​യാ​ണ് പ​ത്ത​നം​തി​ട്ട​യെ ആ​ദ്യം നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. 1960ല്‍ ​സി.​കെ. ഹ​രി​ശ്ച​ന്ദ്ര​ന്‍ നാ​യ​രും 1963ല്‍ ​എം. ര​വീ​ന്ദ്ര​നാ​ഥും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് വ​യ​ലാ ഇ​ടി​ക്കു​ള 1965ല്‍ ​പ​ത്ത​നം​തി​ട്ട​യി​ല്‍ വി​ജ​യി​ച്ചു. 1967 മു​ത​ല്‍ 2001 വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ.​കെ. നാ​യ​രു​ടെ ഊ​ഴ​മാ​യി​രു​ന്നു പ​ത്ത​നം​തി​ട്ട​യി​ൽ. 1977ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ത്രം അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ട്ടു. ഇ​ട​തും വ​ല​തും സ്വ​ത​ന്ത്ര​നു​മൊ​ക്കെ​യാ​യി കെ.​കെ. നാ​യ​ര്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ വി​ജ​യി​ച്ചു. 2006ല്‍ ​വീ​ണ്ടും സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചെ​ങ്കി​ലും മൂ​ന്നാം സ്ഥാ​ന​ത്താ​കു​ക​യും ചെ​യ്തു.

സ്ഥാ​നാ​ര്‍​ഥി​യെ മാ​റ്റി​യ​തും ച​രി​ത്രം

2001ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്ന സ്ഥാ​നാ​ര്‍​ഥി മാ​റ്റ​വും ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗം. കോ​ണ്‍​ഗ്ര​സി​ലെ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​രെ യു​ഡി​എ​ഫ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​യാ​യി ആ​ദ്യം പ്ര​ഖ്യാ​പി​ച്ചു.

അ​ദ്ദേ​ഹം പ്ര​ചാ​ര​ണ​രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കെ. ​ക​രു​ണാ​ക​ര​ന്‍ ത​ന്‍റെ അ​നു​യാ​യി കൂ​ടി​യാ​യ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി​ക്കു​വേ​ണ്ടി ശ​ക്ത​മാ​യി രം​ഗ​ത്തു​വ​രു​ന്ന​ത്. പ്ര​ചാ​ര​ണ​രം​ഗ​ത്തു നി​ന്ന് പാ​ര്‍​ട്ടി നി​ര്‍​ദേ​ശ പ്ര​കാ​രം കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ പി​ന്‍​വാ​ങ്ങു​ക​യും മാ​ലേ​ത്ത് സ​ര​ളാ​ദേ​വി സ്ഥാ​നാ​ര്‍​ഥി​യാ​കു​ക​യും ചെ​യ്തു.

സി​പി​എ​മ്മി​ലെ എ. ​പ​ത്മ​കു​മാ​റാ​യി​രു​ന്നു എ​തി​രാ​ളി. സ​ര​ളാ​ദേ​വി വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ചു. 2006ലെ​ത്തി​യ​പ്പോ​ഴേ​ക്കും രാ​ഷ്‌‌‌ട്രീ​യ സ്ഥി​തി​ഗ​തി​ക​ള്‍ മാ​റി. ഡി​ഐ​സി, രൂ​പീ​ക​രി​ച്ച് കോ​ണ്‍​ഗ്ര​സ് വി​ട്ട കെ. ​ക​രു​ണാ​ക​ര​നൊ​പ്പം മാ​ലേ​ത്ത് സ​ര​ളാ​ദേ​വി​യും എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​ച്ച് പു​റ​ത്തു​വ​ന്നു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​ഐ​സി യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷിയാ​കു​ക​യും മാ​ലേ​ത്ത് സ​ര​ളാ​ദേ​വി സ്ഥാ​നാ​ര്‍​ഥി​യാ​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​ആ​ർ. രാ​ജ​പ്പ​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി എ​ത്തി. സി​പി​എ​മ്മി​ലെ കെ.​സി. രാ​ജ​ഗോ​പാ​ല്‍ വി​ജ​യി​ച്ചു. 34,007 വോ​ട്ട് രാ​ജ​ഗോ​പാ​ലി​നു ല​ഭി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ കെ.​ആ​ർ. രാ​ജ​പ്പ​ന് 19,387 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. 8,244 വോ​ട്ടു​ക​ള്‍ മാ​ത്രം ല​ഭി​ച്ച സി​റ്റിം​ഗ് എം​എ​ല്‍​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി​ക്ക് കെ​ട്ടി​വ​ച്ച കാ​ശും ന​ഷ്ട​മാ​യി.

Kerala

ആ​റ​ന്മു​ള​യി​ൽ അ​ബി​ൻ വ​ർ​ക്കി​ക്കെ​തി​രെ പോ​സ്റ്റ​റു​ക​ൾ

പ​ത്ത​നം​തി​ട്ട: അ​ബി​ൻ വ​ർ​ക്കി​ക്കെ​തി​രെ കോ​ൺ​ഗ്ര​സി​ൽ പ​ട​യൊ​രു​ക്കം. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ ആ​റ​ന്മു​ള​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന അ​ബി​ൻ വ​ർ​ക്കി​ക്കെ​തി​രെ മ​ണ്ഡ​ല​ത്തി​ലാ​കെ പോ​സ്റ്റ​ർ. ഡി​സി​സി ഓ​ഫി​സ്, പ്ര​സ് ക്ല​ബ്‌ എ​ന്നി​വ​യു​ടെ സ​മീ​പ​ത്തു​ൾ​പ്പ​ടെ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പോ​സ്റ്റ​റു​ക​ൾ ഉ​യ​ർ​ന്നു.

ആ​റ​ന്മു​ള, ഓ​മ​ല്ലൂ​ർ, ചെ​ന്നീ​ർ​ക്ക​ര, ഇ​ല​ന്തൂ​ർ, കോ​ഴ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഇ​തോ​ടെ ആ​റ​ന്മു​ള​യി​ൽ സ്ഥാ​നാ​ർ​ഥി ആ​കാ​നു​ള്ള അ​ബി​ൻ വ​ർ​ക്കി​യു​ടെ നീ​ക്ക​ത്തി​നു തി​രി​ച്ച​ടി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. 

Kerala

പാർട്ടി തീരുമാനം അംഗീകരിക്കാൻ വീണയ്ക്കു ബാധ്യതയുണ്ട്: ഭർത്താവ്

പ​ത്ത​നം​തി​ട്ട: മ​ന്ത്രി വീ​ണാ ജോ​ര്‍ജി​നെ ആ​റ​ന്മു​ള​യി​ല്‍ ഇ​നി മ​ത്സ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം വ്യ​ക്തി​പ​ര​മാ​യി​രു​ന്നു​വെ​ന്ന് ഭ​ര്‍ത്താ​വ് ഡോ.​ജോ​ര്‍ജ് ജോ​സ​ഫ്. കു​ടും​ബ​ത്തി​ന് വീ​ണ​യു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യി വേ​ണ​മെ​ന്ന തോ​ന്ന​ല്‍ ഉ​ണ്ടാ​യ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ സ്ഥാ​നാ​ര്‍ഥി​ത്വ​ത്തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് ജോ​ര്‍ജ് ജോ​സ​ഫ് പ​റ​ഞ്ഞു.

പാ​ര്‍ട്ടി അം​ഗ​മെ​ന്ന നി​ല​യി​ല്‍ സി​പി​എം തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ന്‍ വീ​ണ​യ്ക്കു ബാ​ധ്യ​ത​യു​ണ്ടെ​ന്നും ജോ​ര്‍ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ ഏ​റെ വേ​ദ​നി​പ്പി​ച്ചു. ഈ ​സം​ഭ​വ​ത്തി​ല്‍ ത​ന്‍റെ കു​ട്ടികളു​ടെ വേ​ദ​ന ക​ണ്ടാ​ണ് ഇ​നി മ​ത്സ​രി​ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് താ​ന്‍ എ​ത്തി​യ​ത്. ക​ണ്ണൂ​ര്‍ സം​ഭ​വം ടി​വി​യി​ലൂ​ടെ അ​റി​യു​മ്പോ​ള്‍ താ​ന്‍ കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ലി​ലെ വീ​ട്ടി​ലും മ​ക്ക​ള്‍ തി​രു​വ​ന​ന്ത​പു​രു​ത്തു​മാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ് കു​ട്ടിക​ള്‍ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടു. അ​വ​ര്‍ വി​ളി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. തനിക്ക്്‍ ക​ണ്ണൂ​രി​ലേ​ക്ക് പോ​കേ​ണ്ടി​വ​ന്നു.

സാ​ധാ​ര​ണ​ നി​ല​യി​ല്‍ ത​ന്നെ ബു​ദ്ധി​മു​ട്ടി​പ്പി​ക്കാ​ന്‍ വീ​ണ ആ​ഗ്ര​ഹി​ക്കാ​റി​ല്ലെ​ങ്കി​ലും അ​ന്ന് അ​വി​ടേ​ക്ക് വ​രാ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ വ​രാ​നാ​ണ് പ​റ​ഞ്ഞ​ത്. ക​ണ്ണൂ​രി​ലേ​ക്ക് താ​ന്‍ കൂ​ടെ പോ​യ​പ്പോ​ള്‍ മ​ക്ക​ള്‍ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടു. അ​വി​ടെ എ​ത്തി​യ​ശേ​ഷം അ​വ​രെ ഫോ​ണി​ല്‍ വി​ളി​ച്ച് വീ​ണ​യു​മാ​യി സം​സാ​രി​ച്ച​പ്പോ​ഴാ​ണ് ചെ​റി​യ ആ​ശ്വാ​സം തോ​ന്നി​യ​ത്.

വീ​ണത​ന്നെ വീ​ണ്ടും ആ​റ​ന്മു​ള​യി​ല്‍ സ്ഥാ​നാ​ര്‍ഥി​യാ​കു​മെ​ന്ന ത​ര​ത്തി​ല്‍ ഇ​തി​നി​ടെ സി​പി​എം തീ​രു​മാ​നം വ​ന്നു. അ​പ്പോ​ഴാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​യെ ഫോ​ണി​ല്‍ വി​ളി​ച്ച് ഒ​ഴി​വാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ക്ക​ള്‍ പ്രാ​യ​മാ​യ​ശേ​ഷം ഇ​നി മ​ത്സ​രി​ക്കാം എ​ന്ന​താ​യി​രു​ന്നു താ​ത്പ​ര്യം. പ​ക്ഷേ പാ​ര്‍ട്ടി തീ​രു​മാ​നം മ​റി​ച്ചാ​ണെ​ങ്കി​ല്‍ അ​തി​ന​നു​സ​രി​ച്ച് മു​ന്നോ​ട്ടു പോ​ക​ട്ട​യെ​ന്നും ജോ​ര്‍ജ് പ​റ​യു​ന്നു.

Kerala

ആ​റ​ന്മു​ള​യി​ല്‍ വീ​ണ ത​ന്നെ മ​ത്സ​രി​ച്ചേ​ക്കും; ഭ​ര്‍​ത്താ​വിനെ തള്ളി സിപിഎം

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ല്‍ വീ​ണാ ജോ​ര്‍​ജ് ത​ന്നെ സ്ഥാ​നാ​ര്‍​ഥി​യാ​ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി സി​പി​എം. മ​ന്ത്രി​യെ മ​ത്സ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​വ​രു​ടെ ഭ​ര്‍​ത്താ​വ് ഡോ.​ജോ​ര്‍​ജ് ജോ​സ​ഫ് സി​പി​എം നേ​താ​ക്ക​ളെ മാ​സ​ങ്ങ​ള്‍​ക്കു മു​മ്പേ അ​റി​യി​ച്ചി​രു​ന്നു.

കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം അ​ട​ക്കം കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് മാ​റി​നി​ല്‍​ക്കാ​ന്‍ കാ​ര​ണ​മാ​യി പ​റ​യു​ന്ന​തൈ​ന്നാ​ണ് സൂ​ച​ന. കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ ചി​ല​രും ഈ ​ആ​വ​ശ്യ​ത്തോ​ടു യോ​ജി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​രും പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നു ത​യാ​റാ​യി​ട്ടു​മി​ല്ല.

ഇ​ന്നു ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലും നാ​ളെ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കാ​നി​രി​ക്കെ ആ​റ​ന്മു​ള​യു​ടെ കാ​ര്യ​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം ഇ​ല്ലെ​ന്നാ​ണ് നേ​താ​ക്ക​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. ര​ണ്ടു​ത​വ​ണ ആ​റ​ന്മു​ള എം​എ​ല്‍​എ​യാ​യ വീ​ണ​യ്ക്ക് മൂ​ന്നാ​മ​തൊ​രു ടേം ​കൂ​ടി വേ​ണ്ടെ​ന്ന് ഭ​ര്‍​ത്താ​വ് ജോ​ര്‍​ജ് ജോ​സ​ഫ് മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പേ സി​പി​എം നേ​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്ന​താ​ണെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​തു മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​തെ​യാ​ണ് സി​പി​എം നീ​ങ്ങി​യ​ത്.

ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ആ​റ​ന്മു​ള​യി​ല്‍ വീ​ണാ ജോ​ര്‍​ജ് ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന​യും ന​ല്‍​കി. പി​ന്നീ​ടു ജി​ല്ലാ ക​മ്മി​റ്റി ഔ​ദ്യോ​ഗി​ക​മാ​യി ന​ല്‍​കി​യ പ​ട്ടി​ക​യി​ലും ആ​റ​ന്മു​ള​യി​ല്‍ ഒ​രു പേ​രു മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ന് അ​ന്തി​മ അ​നു​മ​തി ആ​കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ളു​ണ്ടാ​യ​ത്. ഇ​ത് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ചി​ല​ര്‍ ഉ​ന്ന​യി​ച്ചെ​ങ്കി​ലും പാ​ര്‍​ട്ടി​യി​ല്‍ ച​ര്‍​ച്ച പോ​ലു​മു​ണ്ടാ​യി​ല്ല.

വി​ഷ​യം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു വി​ട്ടി​രി​ക്കു​ക​യാ​ണ്. വീ​ണാ ജോ​ര്‍​ജ് സം​സ്ഥാ​ന സ​മി​തി​യി​ല്‍ ക്ഷ​ണി​താ​വു കൂ​ടി​യാ​യ​തി​നാ​ല്‍ വി​ഷ​യം ആ​ദ്യം അ​വി​ടെ ച​ര്‍​ച്ച ചെ​യ്യ​ട്ടേ​യെ​ന്ന​താ​യി​രു​ന്നു കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം തോ​മ​സ് ഐ​സ​ക്കി​ന്‍റെ നി​ല​പാ​ട്. ര​ണ്ട് ടേം ​പൂ​ര്‍​ത്തീ​ക​രി​ച്ച​വ​ര്‍​ക്ക് ഇ​നി സീ​റ്റി​ല്ലെ​ന്ന സി​പി​എ​മ്മി​ന്‍റെ മു​ന്‍​കാ​ല തീ​രു​മാ​ന​ങ്ങ​ളെ​യെ​ല്ലാം മാ​റ്റി​നി​ര്‍​ത്തി ഇ​ത്ത​വ​ണ ആ​ദ്യം ത​ന്നെ വീ​ണാ ജോ​ര്‍​ജ് എ​ന്ന ഒ​റ്റ​പ്പേ​രി​ലാ​ണ് ആ​റ​ന്മു​ള​യി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ഇ​ത്ര​യും കാ​ലം മു​ന്നോ​ട്ടു പോ​യ​ത്. മ​റി​ച്ചൊ​രാലോ​ച​ന ഇ​തേ​വ​രെ പാ​ര്‍​ട്ടി​ത​ല​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല.

ക​ണ്ണൂ​രി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളേ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലും വി​ശ്ര​മ​ത്തി​ലു​മാ​യി​രു​ന്ന മ​ന്ത്രി ഇ​ന്ന​ലെ മു​ത​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​ണ്. ക​ഴു​ത്തി​ന് കോ​ള​ര്‍ ധ​രി​ച്ചാ​ണ് യാ​ത്ര​ക​ള്‍. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വീ​ണാ ജോ​ര്‍​ജി​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ര​ചാ​ര​ണം നി​യ​ന്ത്രി​ച്ചി​രു​ന്ന ടീ​മും ഇ​ന്ന​ലെ മു​ത​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട് വീ​ണാ ജോ​ര്‍​ജി​നെ ത​ന്നെ രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന സൂ​ച​ന​യാ​ണ് ജി​ല്ല​യി​ലെ സി​പി​എം നേ​താ​ക്ക​ളും ന​ല്‍​കു​ന്ന​ത്.

 

Kerala

മൂന്നാമൂഴത്തിന് വീണാ ജോര്‍ജ് എത്തുമോ..? ഇരുപക്ഷത്തും ആകാംക്ഷ

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന് ഇനി സീറ്റ് നല്‍കേണ്ടതില്ലെന്ന ആവശ്യവുമായി ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ സമീപിച്ച വിവരം പുറത്തുവന്നതോടെ ഇടത്, വലത് ക്യാമ്പുകളില്‍ ആകാംക്ഷ.

2016ല്‍ വീണാ ജോര്‍ജിന് സീറ്റ് ആവശ്യപ്പെട്ടു രംഗത്തുവന്ന ജോര്‍ജ് ജോസഫ് തന്നെ ഇത്തവണ ഭാര്യയെ മത്സരിപ്പിക്കേണ്ടതില്ലെന്ന ആവശ്യവുമായി കഴിഞ്ഞദിവസം സിപിഎം നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതായാണ് സൂചന. കുടുംബാംഗങ്ങളില്‍ മറ്റു ചിലരും വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തുണ്ട്.

ഇക്കാര്യം ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആദ്യം ചര്‍ച്ചയ്ക്കു വന്നത്. യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റിയംഗം വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. വീണാ ജോര്‍ജ് സംസ്ഥാന സമിതിയംഗം കൂടിയായതിനാല്‍ വിഷയം ആദ്യം അവിടെ ചര്‍ച്ച ചെയ്യട്ടേയെന്നതായിരുന്നു തോമസ് ഐസക്കിന്‍റെ നിലപാട്.

മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജിനെ 2016ല്‍ ആറന്മുളയില്‍ മത്സരരംഗത്തിറക്കിയത് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു. അന്ന് ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറിയായിരുന്ന ഡോ. ജോര്‍ജ് ജോസഫ് ആ വഴിക്കും ചില കരുനീക്കങ്ങള്‍ നടത്തി. ആറന്മുള സീറ്റ് മോഹിച്ചിരുന്ന സിപിഎം നേതാക്കളെ ഞെട്ടിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണാ ജോര്‍ജ് രംഗപ്രവേശം ചെയ്തു.

2016ല്‍ ആറന്മുളയില്‍ വിജയിച്ചതോടെ രാഷ്ട്രീയത്തില്‍ വീണയുടെ ഉയര്‍ച്ച വളരെവേഗം ആയിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2021ല്‍ വീണ്ടും ആറന്മുളയില്‍ സ്ഥാനാര്‍ഥിയായി. വന്‍ ഭൂരിപക്ഷത്തോടെ രണ്ടാം ഊഴത്തിലും നിയമസഭാംഗമായി. പിണറായി വിജയന്‍റെ രണ്ടാം സര്‍ക്കാരില്‍ ആരോഗ്യവകുപ്പിന്‍റെ മന്ത്രിയുമായി.

രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് ഇനി സീറ്റില്ലെന്ന സിപിഎമ്മിന്‍റെ മുന്‍കാല തീരുമാനങ്ങളെയെല്ലാം മാറ്റിനിര്‍ത്തി ഇത്തവണ ആദ്യം തന്നെ വീണാ ജോര്‍ജ് എന്ന ഒറ്റപ്പേരിലാണ് ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇത്രയും കാലം മുന്നോട്ടു പോയത്. മറിച്ചൊരു ആലോചന ഇതേവരെ പാര്‍ട്ടിതലത്തില്‍ ഉണ്ടായിട്ടില്ല. ഇനി അങ്ങനെയൊരു സാഹചര്യം വന്നാല്‍ സീറ്റ് മോഹികളായി ഒട്ടേറെപ്പേരുണ്ടാകും. എന്നാല്‍ മത്സരിക്കുമോ ഇല്ലയോ എന്നതില്‍ വീണാ ജോര്‍ജ് അന്തിമ തീരുമാനം എടുക്കണം.

കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന മന്ത്രി ഇന്ന് പൊതുപരിപാടികള്‍ക്കായി രംഗത്തിറങ്ങും. ആറന്മുള മണ്ഡലത്തില്‍ തിങ്കളാഴ്ച തുടക്കമിട്ട ആരോഗ്യം ആനന്ദം പരിപാടി വീണാ ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായാണ് ഇട്ടിരുന്നത്. മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യ മെഡിക്കല്‍ ക്യാമ്പുകളുമാണ് പത്തനംതിട്ടയിലെ ഒരാഴ്ചത്തെ ആരോഗ്യം ആനന്ദം പരിപാടിയിലുള്ളത്.

വീണാ ജോര്‍ജ് ഒഴിയുകയാണെങ്കില്‍ ആ സ്ഥാനത്തേക്ക് സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു ഏബ്രഹാമിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ പത്തനംതിട്ട നഗരസഭ മുന്‍ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍ എന്നിവരുടെ പേരുകളും ഇക്കൂട്ടത്തില്‍ ഉയര്‍ന്നുവരാം.

എന്തായാലും വീണാ ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടേക്കുമെന്നാണ് സൂചന. വിജയസാധ്യത പരിഗണിച്ചാണ് വീണയെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശമുണ്ടായത്. പാര്‍ട്ടിയില്‍ നിന്നു സമ്മര്‍ദം ഏറിയാല്‍ ജോര്‍ജ് ജോസഫ് നിലപാടില്‍ മാറ്റംവരുത്തുമെന്ന പ്രതീക്ഷ നേതാക്കള്‍ക്കുണ്ട്.

യുഡിഎഫും കാത് കൂര്‍പ്പിക്കുന്നു

വീണാ ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച തീരുമാനം യുഡിഎഫിനും നിര്‍ണായകമാണ്. നിലവില്‍ ആറന്മുള മണ്ഡലത്തിലേക്ക് അനുയോജ്യനായ ഒരാളെ കോണ്‍ഗ്രസ് കണ്ടെത്തിയിട്ടില്ല. നിരവധി പേരുകള്‍ പരിഗണിച്ചെങ്കിലും വിജയസാധ്യത പരിശോധിച്ചപ്പോള്‍ പലരും പിന്നിലായി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരും പുറമേ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

രണ്ട് തവണ എംഎല്‍എ ആയിരുന്ന വീണയ്ക്ക് മണ്ഡലത്തിലുള്ള വ്യക്തി ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും മറികടക്കാന്‍ കഴിയുന്ന ഒരാളെ രംഗത്തിറക്കാനാണ് യുഡിഎഫ് ആലോചിച്ചത്. സാമുദായിക പരിഗണനകള്‍ അടക്കം പരിഗണനാ വിഷയമായി. മുന്‍കാല അനുഭവങ്ങള്‍ കൂടി പരിഗണിച്ചപ്പോള്‍ പറ്റിയ ഒരു സ്ഥാനാര്‍ഥിയെ ഏകകണ്ഠമായി നിര്‍ദേശിക്കാന്‍ ഡിസിസിക്കു കഴിഞ്ഞിട്ടില്ല.

സംസ്ഥാന നേതൃത്വവും ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഗൗരവത്തോടെയാണ് കാണുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയുടേതടക്കം പേരുകള്‍ പരിഗണിച്ചെങ്കിലും പൂര്‍ണമായി അംഗീകരിക്കാനായിട്ടില്ല. ഇതിനിടെ കേരള കോണ്‍ഗ്രസുമായി സീറ്റ് വച്ചുമാറുന്നതു പോലും പരിഗണിക്കപ്പെട്ടു. തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ് ഇതിനു പിന്നിലെ താത്പര്യം.

Kerala

പെ​ൺ​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്ത കേ​സി​ൽ പി​ടി​യി​ൽ, പോ​ലീ​സി​ന് നേ​രെ​യും ആ​ക്ര​മ​ണം; യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​റ​ൻ​മു​ള: പെ​ൺ​കു​ട്ടി​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​വി​ല​ങ്ങു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ആ​റ​ൻ​മു​ള നാ​ര​ങ്ങാ​നം വ​ലി​യ​കു​ളം സ്വ​ദേ​ശി​യാ​യ നെ​ടി​യ​മ​ഞ്ഞ​പ്ര വീ​ട്ടി​ൽ അ​ജു(20) ആ​ണ് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത്.

പ​ത്ത​നം​തി​ട്ട റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നെ​ത്തി​യ പെ​ൺ​കു​ട്ടി​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അ​ജു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​റ​ൻ​മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​കേ​ഷി​നെ​യാ​ണ് പ്ര​തി ആ​ക്ര​മി​ച്ച​ത്.

അ​ജു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഇ​യാ​ളെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ർ​ജു​ൻ എ​ന്ന യു​വാ​വ് സ്റ്റേ​ഷ​നി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് വാ​ഹ​ന​ത്തി​ന് പു​റ​കി​ലി​രു​ന്ന് അ​ജു ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച​ത്.

ത​ല​യി​ൽ പ​രി​ക്കേ​റ്റ സി​പി​ഒ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​ജു നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

എ. ​പ​ത്മ​കു​മാ​റി​ന്‍റെ വീ​ടി​ന് കാ​വ​ലൊ​രു​ക്കി പോ​ലീ​സ്; ന​ട​പ​ടി പ്ര​തി​ഷേ​ധ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​പി​എം നേ​താ​വും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എ. ​പ​ത്മ​കു​മാ​റി​ന്‍റെ വീ​ടി​ന് കാ​വ​ലൊ​രു​ക്കി പോ​ലീ​സ്. ആ​റ​ന്മു​ള​യി​ലെ വീ​ടി​നാ​ണ് പോ​ലീ​സ് സു​ര​ക്ഷ.

അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​ക​ളെ​ല്ലാം ത​ന്നെ ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞ പോ​ലീ​സ് വീ​ടി​ന് പ​രി​സ​ര​ത്ത് കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ എ​സ്ഐ​ടി​യു​ടെ ആ​റാ​മ​ത്തെ അ​റ​സ്റ്റാ​ണ് പ​ത്മ​കു​മാ​റി​ന്‍റേ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ന് ഒ​ടു​വി​ലാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

District News

ആ​റ​ന്മു​ള ത​ണ​ലോ​ര വി​ശ്രമകേ​ന്ദ്ര​ത്തി​ലെ ഇ​രി​പ്പി​ട​ങ്ങ​ള്‍ സാ​മൂ​ഹ്യവി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ചു

ആ​റ​ന്മു​ള:​ ആ​റ​ന്മു​ള എ​ന്‍​ജി​നിയ​റിം​ഗ് കോ​ളജി​ന​ടു​ത്ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സാ​യാ​ഹ്ന​ങ്ങ​ള്‍ ചെല​വ​ഴി​ക്കാ​ന്‍ ആ​റ​ന്മു​ള ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നി​ര്‍​മി​ച്ച ത​ണ​ലോ​ര വി​ശ്ര​മകേ​ന്ദ്ര​ത്തി​ലെ ര​ണ്ട് ഇ​രി​പ്പി​ട​ങ്ങ​ള്‍ സാ​മൂ​ഹ്യവി​രു​ദ്ധ​ര്‍ രാ​ത്രി​യി​ല്‍ ന​ശി​പ്പി​ച്ചു. മു​ന്‍കാ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന സ്ഥ​ല​മാ​യി​രു​ന്നു ഇവിടം.

ഇ​പ്പോ​ള്‍ ഒ​രു വ​ശ​ത്ത് ത​ണ​ല്‍ മ​ര​ങ്ങ​ളും മറുസൈ​ഡി​ല്‍ ചെ​ടി​ക​ളു​മാ​ണ്. ഇ​രി​പ്പി​ടവും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്ഥ​ല​വാ​സി​ക​ളും പു​റ​ത്തു​നി​ന്നു​ള്ള​വ​രും കു​ടും​ബ​സ​മേ​തം ഇ​വി​ടം സ​ന്ദ​ര്‍​ശി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

District News

ആ​റ​ന്മു​ള​യി​ല്‍ ടൂ​റി​സ്റ്റ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ തുടങ്ങി

ആ​റ​ന്മു​ള:​ ആ​റ​ന്മു​ള​യി​ലെ​ത്തു​ന്ന ടൂ​റി​സ്റ്റു​ക​ള്‍​ക്ക് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ​പ്പ​റ്റി മ​ന​സിലാ​ക്കാ​നും മാ​ര്‍​ഗ​നി​ര്‍​ദേശം ന​ല്‍​കാ​നു​മുള്ള കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍ററിന്‍റെ ഉ​ദ്ഘാ​ട​നം ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ടി. ​ടോ​ജി നി​ര്‍​വ​ഹി​ച്ചു.

ടൂ​റി​സ്റ്റു​ക​ള്‍​ക്ക് ആ​റ​ന്മു​ള വ​ള്ളം​ക​ളി, വ​ള്ള​സ​ദ്യ, പ​ള്ളി​യോ​ട നി​ര്‍​മാണം, ആ​റ​ന്മു​ള ക​ണ്ണാ​ടി നി​ര്‍​മാണം, തി​രു​വോ​ണത്തോ​ണി വ​ര​വ്, പ​ട​യ​ണി, ക​ഥ​ക​ളി എ​ന്നി​വ പ്രോ​ജ​ക്ട​റി​ല്‍കൂ​ടി കാ​ണു​വാ​നു​ള്ള അ​വ​സ​രമൊ​രു​ക്കും.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പ എ​സ്. നാ​യ​ര്‍, ഉ​ഷ രാ​ജേ​ന്ദ്ര​ന്‍, ര​മാദേ​വി, പ്ര​സാ​ദ് വേ​രു​ങ്ക​ല്‍, ബി​ജു വ​ര്‍​ണ​ശാ​ല, പി.​ഡി. മോ​ഹ​ന​ന്‍, ജോ​സ് തോ​മ​സ്, പി.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍, അ​ശോ​ക​ന്‍ മാ​വു​നി​ല്‍​ക്കു​ന്ന​തി​ല്‍, സ​ന്തോ​ഷ് കു​മാ​ര്‍ പു​ളി​വേ​ലി​ല്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി ആ​റ​ന്മു​ള യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഗോ​പ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊള്ള: അമിക്കസ് ക്യൂറി ആറന്മുളയിൽ പരിശോധന നടത്തി

ആ​​​റ​​​ന്മു​​​ള: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​യോ​​​​ഗി​​​​ച്ച അ​​​​മി​​​​ക്ക​​​​സ് ക്യൂ​​​റി ജ​​​സ്റ്റീ​​​സ് കെ.​​​ടി. ശ​​​​ങ്ക​​​​ര​​​​ന്‍ ആ​​​​റ​​​​ന്മു​​​​ള​​​​യി​​​​ലെ സ്‌​​​​ട്രോം​​​​ഗ് റൂ​​​​മി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ആ​​​​രം​​​​ഭി​​​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് കെ.​​​ടി. ശ​​​ങ്ക​​​ര​​​ൻ ആ​​​റ​​​ന്മു​​​ള ക്ഷേ​​​ത്ര​​​ത്തോ​​​ടു ചേ​​​ർ​​​ന്ന തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ പ്ര​​​ധാ​​​ന സ്ട്രോം​​​ഗ് റൂം ​​​പ​​​രി​​​ശോ​​​ധി​​ക്കാ​​നെ​​​ത്തി​​​യ​​​ത്. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നേ​​​ര​​​ത്തെ സ​​​ന്നി​​​ധാ​​​ന​​​ത്തു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് ആ​​റ​​ന്മു​​ള​​യി​​​ലും ന​​​ട​​​ന്ന​​​ത്.


ശ​​​ബ​​​രി​​​മ​​​ല ക്ഷേ​​​ത്ര​​​ത്തി​​​ലെ ദ്വാ​​​ര​​​പാ​​​ല​​​ക ശി‌​​​ല്പ​​​ങ്ങ​​​ളി​​​ലെ സ്വ​​​ര്‍ണം​ അ​​​പ​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ജ​​​സ്റ്റീ​​​സ് കെ.​​​ടി. ശ​​​ങ്ക​​​ര​​​നെ അ​​​മി​​​ക്ക​​​സ്‌​​​ക്യൂ​​​റി യാ​​​യി നി​​​യോ​​​ഗി​​​ച്ച​​​ത്. തു​​​ലാ​​​മാ​​​സ പൂ​​​ജ​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് മു​​​മ്പാ​​​യി ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ താ​​​ത്കാ​​​ലി​​​ക സ്‌​​​ട്രോം​​ഗ് റൂ​​​മി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു.


തു​​​ലാ​​​മാ​​​സ പൂ​​​ജ​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ള്‍ നി​​​ര്‍ത്തി​​​വ​​​ച്ച ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ പ​​​രി​​​ശോ​​​ധ​​​ന ഇ​​​ന്ന​​​ലെ പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷ​​​മാ​​​ണ് അ​​​മി​​​ക്ക​​​സ് ക്യൂ​​​റി ആ​​​റ​​​ന്മു​​​ള​​​യി​​​ലെ​​​ത്തി​​​യ​​​ത്. തി​​​രു​​​വാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ വ​​​ഴി​​​പാ​​​ടു​​​കാ​​​ര്‍ സ​​​മ​​​ര്‍പ്പി​​​ച്ച സ്വ​​​ർ​​​ണം, വെ​​​ള്ളി, ചെ​​​മ്പ് ഉ​​​രു​​​പ്പ​​​ടി​​​ക​​​ളും പൂ​​​ജാ പാ​​​ത്ര​​​ങ്ങ​​​ളും സൂ​​​ക്ഷി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന സ്ട്രോം​​​ഗ് റൂ​​​മി​​​ലാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ന്ന​​​ത്.


തി​​​രു​​​വാ​​​ഭ​​​ര​​​ണം ക​​​മ്മീ​​​ഷ​​​ണ​​​ർ ആ​​​ർ.​ റെ​​​ജി​​​ലാ​​​ൽ, ദേ​​​വ​​​സ്വം സ്മി​​​ത്ത്, ഹൈ​​​ക്കോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ച സ്മി​​​ത്ത്, വി​​​ജി​​​ല​​​ൻ​​​സ് എ​​​സ്പി ഡി. ​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ.


ആ​​​റ​​​ന്മു​​​ള ക്ഷേ​​​ത്ര​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്ന 58 പ​​​വ​​​ൻ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ കാ​​​ണാ​​​താ​​​യെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​യി​​​ടെ ഒ​​​രു ഭ​​​ക്ത​​​ൻ ആ​​​ക്ഷേ​​​പം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.


ആ​​​റ​​​ന്മു​​​ള​​​യി​​​ലെ സ്ട്രോം​​​ഗ് റൂ​​​മി​​​ലെ ര​​​ജി​​​സ്റ്റ​​​റു​​​ക​​​ൾ, മ​​​ഹ​​​സ​​​റു​​​ക​​​ൾ ഇ​​​വ​​​യും സ്റ്റോ​​​ക്കു​​​മാ​​​യി ഒ​​​ത്തു​​​നോ​​​ക്കി​​​യാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന. പ്ര​​​ത്യേ​​​ക പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി മൂ​​​ല്യ​​​വും തൂ​​​ക്ക​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.


പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം ജ​​​സ്റ്റീ​​​സ് കെ.​​​ടി. ശ​​​ങ്ക​​​ര​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​ക്കു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കും.

District News

ആ​റ​ന്മു​ള​യി​ല്‍ വി​ജ്ഞാ​നകേ​ര​ളം തൊ​ഴി​ല്‍മേ​ള: തൊ​ഴി​ലു​റ​പ്പി​ച്ച​ത് 110 പേ​ര്‍​ക്ക്

ആ​റ​ന്മു​ള: വി​ജ്ഞാ​ന​കേ​ര​ളം ഹ​യ​ര്‍ ദ ​ബെ​സ്റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​റ​ന്മു​ള കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ്, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, കു​ടും​ബ​ശ്രീ, കെ ​ഡി​സ്‌​ക്, കെ​കെ​ഇ​എം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മെ​ഗാ തൊ​ഴി​ല്‍ മേ​ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​എ​സ്. അ​നീ​ഷ്‌​മോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​മ്പ​തോ​ളം ക​മ്പ​നി​ക​ള്‍ പ​ങ്കെ​ടു​ത്ത തൊ​ഴി​ല്‍ മേ​ള​യി​ല്‍ 500ല്‍പ​രം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. 110 പേ​ര്‍​ക്ക് നേ​രി​ട്ട് തൊ​ഴി​ല്‍ ല​ഭി​ക്കു​ക​യും 170 പേ​രെ അ​ടു​ത്ത​ഘ​ട്ട​ത്തി​ലേ​ക്ക് ഷോ​ര്‍​ട്ട് ലി​സ്റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യെ​ന്ന് ജി​ല്ലാ മി​ഷ​ന്‍ മാ​നേ​ജ​ര്‍ ബി. ​ഹ​രി​കു​മാ​ര്‍ പ​റ​ഞ്ഞു.

തു​ട​ര്‍മേ​ള​ക​ള്‍ 25ന് ​റാ​ന്നി വൈ​ക്കം ഗ​വ. സ്‌​കൂ​ൾ, പ​രു​മ​ല ഡി​ബി കോ​ള​ജ്, കാ​രം​വേ​ലി എ​സ്എ​ന്‍​ഡി​പിഎ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും ന​വം​ബ​ര്‍ ഒ​ന്നി​ന് ഗ​വ. സ്‌​കൂ​ള്‍ കൈ​പ്പ​ട്ടൂ​ർ, ഗ​വ. ബോ​യ്‌​സ് സ്‌​കൂ​ള്‍ അ​ടൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ട​ക്കും.

കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​റ​ന്മു​ള പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ബി. റി​നി ജോ​ണ്‍​സ്, വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട ഡി​എം​സി ബി. ​ഹ​രി​കു​മാ​ര്‍ , മു​ന്‍ എം​എ​ല്‍​എ എ. ​പ​ത്മ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്‍ ആ​ർ. അ​ജ​യ​കു​മാ​ര്‍, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍ അം​ഗം ജൂ​ലി ദി​ലീ​പ്, സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്‍ പോ​ള്‍ രാ​ജ​ൻ,

ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ ശി​വ​ൻ, വി​ശ്വ​ന്‍, വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട പി​എം​യു അം​ഗം ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, കോ​ളജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​റ​ന്മു​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ സു​വി​ന്‍ സു​ന്ദ​ര്‍, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ന​ല്‍​കു​മാ​ര്‍ പി., ​സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സോ​മ​വ​ല്ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

ആ​റ​ന്മു​ള വ​ള്ള​സ​ദ്യ ഇ​ന്ന്; അ​ര​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ പ​ങ്കെ​ടു​ക്കും

ആ​റ​ന്മു​ള: പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ ഇ​ന്ന്.

501 പ​റ അ​രി​യു​ടെ ചോ​റും വി​ഭ​വ​ങ്ങ​ളു​മാ​ണ് ഒ​രു​ക്കു​ന്ന​ത്. അ​ര​ല​ക്ഷ​ത്തി​ൽ​പ​രം ആ​ളു​ക​ൾ സ​ദ്യ​യി​ൽ പ​ങ്കാ​ളി​ക​ളാ​കും.

500ല്‍ ​പ​രം പാ​ച​ക​ക്കാ​രാ​ണ് സ​ദ്യ​വ​ട്ട​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. അ​ന്പ​ല​പ്പു​ഴ പാ​ൽ​പ്പാ​യ​സം അ​ട​ക്കം നാ​ല്പ​തി​ൽ​പ​രം വി​ഭ​വ​ങ്ങ​ളോ​ടെ​യു​ള്ള സ​ദ്യ ക്ഷേ​ത്ര​ത്തി​ന് ചു​റ്റു​മു​ള്ള തി​രു​മു​റ്റ​ത്തും വെ​ളി​യി​ലു​ള്ള മൂ​ന്ന് സ​ദ്യാ​ല​യ​ങ്ങ​ളി​ലു​മാ​ണ് വി​ള​ന്പു​ന്ന​ത്. സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ആ​റ​ന്മു​ള ക​ര​യി​ലെ പ​ള്ളി​യോ​ട​ങ്ങ​ൾ രാ​വി​ലെ 11.30ഓ​ടെ ജ​ല​ഘോ​ഷ​യാ​ത്ര​യാ​യി ക്ഷേ​ത്ര​ക്ക​ട​വി​ലെ​ത്തും.

മ​ന്ത്രി​മാ​രാ​യ വി.​എ​ൻ. വാ​സ​വ​ൻ, പി. ​പ്ര​സാ​ദ്, വീ​ണാ ജോ​ർ​ജ്, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മെം​ബ​ർ പി. ​ഡി. സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

Kerala

ഓ​ണ​വി​ഭ​വ​ങ്ങ​ളു​മാ​യി തി​രു​വോ​ണ​ത്തോ​ണി ഇ​ന്ന് ആ​റ​ന്മു​ള​യി​ലേ​ക്ക്

ആ​റ​ന്മു​ള: ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ തി​രു​വോ​ണ സ​ദ്യ​യ്ക്കു​ള്ള വി​ഭ​വ​ങ്ങ​ളു​മാ​യി തോ​ണി​യാ​ത്ര ഇ​ന്ന്. ആ​റ​ന്മു​ള ഉ​ത്തൃ​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഐ​തി​ഹ്യം പേ​റു​ന്ന തോ​ണി​യാ​ത്ര​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​യി. മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ക്ക​ട​വി​ല്‍ നി​ന്ന് തോ​ണി ഇ​ന്നു വൈ​കു​ന്നേ​രം പു​റ​പ്പെ​ടും.

മ​ങ്ങാ​ട്ട് ഇ​ല്ല​ത്തെ അ​നൂ​പ് നാ​രാ​യ​ണ​ന്‍ ഭ​ട്ട​തി​രി​യാ​ണ് ഇ​ത്ത​വ​ണ തോ​ണി യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. യാ​ത്ര​യ്ക്കാ​യി ഭ​ട്ട​തി​രി ജ​ല​മാ​ര്‍​ഗം ആ​റ​ന്മു​ള​യ്ക്കു യാ​ത്ര​തി​രി​ച്ചു. പ​ര​ന്പ​രാ​ഗ​ത വ​ഴി​യി​ലൂ​ടെ ഇ​ന്ന​ലെ ആ​റ​ന്മു​ള​യി​ലെ​ത്തി.

ഇ​ന്നു രാ​വി​ലെ ആ​റ​ന്മു​ള​യി​ല്‍ നി​ന്നു പു​റ​പ്പെ​ട്ട് അ​യി​രൂ​ര്‍ പു​തി​യ​കാ​വ് ക്ഷേ​ത്ര​ത്തി​ലെ ദ​ര്‍​ശ​ന​ത്തി​നും ഉ​ച്ച​പൂ​ജ​യ്ക്കും​ശേ​ഷം ഭ​ട്ട​തി​രി കാ​ട്ടൂ​രി​ലേ​ക്ക് പു​റ​പ്പെ​ടും. കാ​ട്ടൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ ദീ​പാ​രാ​ധ​ന​യ്ക്കു​ശേ​ഷം മേ​ല്‍​ശാ​ന്തി കൊ​ളു​ത്തി ന​ല്‍​കു​ന്ന ദീ​പം മ​ങ്ങാ​ട്ട് ഭ​ട്ട​തി​രി ഏ​റ്റു​വാ​ങ്ങി തോ​ണി​യി​ല്‍ പ്ര​തി​ഷ്ഠി​ക്കും. കാ​ട്ടൂ​ര്‍ ക​ര​യി​ലെ നാ​യ​ര്‍ ത​റ​വാ​ടു​ക​ളി​ല്‍ നി​ന്നെ​ത്തി​ക്കു​ന്ന വി​ഭ​വ​ങ്ങ​ള്‍ തോ​ണി​യി​ല്‍ ക​യ​റ്റും.

ഉ​ര​ലി​ല്‍ കു​ത്തി​യെ​ടു​ത്ത നെ​ല്ലി​ല്‍ നി​ന്നു​ള്ള അ​രി​യാ​ണ് തോ​ണി​യി​ല്‍ ക​യ​റ്റു​ന്ന​ത്. മ​റ്റു വി​ഭ​വ​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ള്‍ കൃ​ഷി ചെ​യ്തു ത​യാ​റാ​ക്കി​യ​വ​യാ​ണ്. പ​ള്ളി​യോ​ട​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ യാ​ത്ര തി​രി​ക്കു​ന്ന തി​രു​വോ​ണ​ത്തോ​ണി അ​യി​രൂ​ര്‍ മ​ഠ​ത്തി​ലും മേ​ലു​ക​ര വെ​ച്ചൂ​ര്‍ മ​ന​യി​ലും അ​ടു​പ്പി​ച്ച് ഉ​പ​ചാ​രം സ്വീ​ക​രി​ക്കും.

പ​മ്പ​യെ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കി​യു​ള്ള യാ​ത്ര​യെ ഇ​രു​ക​ര​ക​ളി​ലും മ​ണ്‍​ചി​രാ​തു​ക​ള്‍ തെ​ളി​ച്ച് സ്വീ​ക​രി​ക്കും. പു​ല​ര്‍​ച്ച ക്ഷേ​ത്ര​ക്ക​ട​വി​ലെ​ത്തു​ന്ന തോ​ണി​യി​ല്‍ നി​ന്ന് ഭ​ദ്ര​ദീ​പം ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ല്‍ കൊ​ളു​ത്തും. ഇ​ന്നു രാ​ത്രി പ​ന്പ​യി​ലൂ​ടെ യാ​ത്ര ചെ​യ്ത് നാ​ളെ പു​ല​ര്‍​ച്ചെ ആ​റ​ന്മു​ള ക്ഷേ​ത്ര​ക്ക​ട​വി​ലെ​ത്തു​ന്പോ​ള്‍ ഭ​ട്ട​തി​രി​യെ​യും സം​ഘ​ത്തെ​യും ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ സ്വീ​ക​രി​ക്കും.

തോ​ണി​യി​ലെ​ത്തി​ക്കു​ന്ന വി​ഭ​വ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ തി​രു​വോ​ണ ദി​വ​സം സ​ദ്യ ഒ​രു​ക്കു​ന്ന​ത്. സ​ദ്യ​യ്ക്കു​ശേ​ഷം പ​ണ​ക്കി​ഴി​യും സ​മ​ര്‍​പ്പി​ച്ച് ഭ​ട്ട​തി​രി മ​ട​ങ്ങും. പ​ന്പ​യെ പ്ര​കാ​ശ പൂ​രി​ത​മാ​ക്കി​യു​ള്ള യാ​ത്ര​യു​ടെ സ്മ​ര​ണ​യി​ലാ​ണ് ഉ​ത്തൃ​ട്ടാ​തി നാ​ളി​ല്‍ പ​ന്പാ​ന​ദി​യി​ല്‍ പ​ള്ളി​യോ​ട​ങ്ങ​ള്‍ ജ​ല​ഘോ​ഷ​യാ​ത്ര​യ്‌​ക്കെ​ത്തു​ന്ന​ത്.

Latest News

Corehub Up