x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ക്കി സ​തീ​ശ​ൻ, ഇ​പ്പോ​ള്‍ ബ​ക്കാ​ര്‍​ഡി സ​തീ​ശ​നാ​യി; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വി.​വ​സീ​ഫ്


Published: June 24, 2026 12:00 AM IST | Updated: June 24, 2026 12:00 AM IST

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ വി. ​വ​സീ​ഫ്. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മ്പോ​ൾ വി.​ഡി. സ​തീ​ശ​ന്‍, മേ​നോ​ന്‍ സ​തീ​ശ​നാ​യി. പി​ന്നീ​ട് പൂ​ക്കി സ​തീ​ശ​നാ​യി, ഇ​പ്പോ​ള്‍ ബ​ക്കാ​ര്‍​ഡി സ​തീ​ശ​നാ​യെ​ന്നും വ​സീ​ഫ് പ​റ​ഞ്ഞു.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി കു​റ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ക​ള്ള​ത്ത​രം പു​റ​ത്തു​വ​ന്നു. എ​ക്‌​സൈ​സ് മ​ന്ത്രി​യോ​ട് പോ​ലും കൂ​ടി​യാ​ലോ​ചി​ക്കാ​തെ​യാ​ണ് സ​തീ​ശ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും വ​സീ​ഫ് ആ​രോ​പി​ച്ചു.

എ​ഐ​സി​സി​യു​ടെ പി​ന്തു​ണ​യൊ​ന്നും വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് സ​തീ​ശ​നു​ള്ള​ത്. അ​ദ്ദേ​ഹ​ത്തി​ന് ഇ​ത്ത​ര​ത്തി​ലു​ള്ളൊ​രു ധൈ​ര്യം ന​ല്‍​കു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​ദാ​നി​യു​മാ​ണെ​ന്നും വ​സീ​ഫ് വി​മ​ർ​ശി​ച്ചു.

കോ​ര്‍​പ്പ​റേ​റ്റ് ക​മ്പ​നി​ക​ള്‍​ക്കും മ​ദ്യ ക​മ്പ​നി​ക​ള്‍​ക്കും കു​ട​പി​ടി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് കേ​ര​ള​ത്തി​നു​ള്ള​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളും പ​റ​ഞ്ഞാ​ല്‍ സ​തീ​ശ​ന്‍ അം​ഗീ​ക​രി​ക്കി​ല്ല. അ​ങ്ങ​നെ അം​ഗീ​ക​രി​ച്ചാ​ൽ മോ​ദി​യും അ​ദാ​നി​യും ബ​ക്കാ​ര്‍​ഡി ക​മ്പ​നി​യും അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​കു​മെ​ന്നും വ​സീ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : v vaseef cpm dyfi vd satheesan

Recent News

Corehub Up