തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ എക്സാലോജിക് കന്പനിയുമായി ബന്ധപ്പെട്ട സാന്പത്തിക തട്ടിപ്പ് പരിശോധിക്കാൻ എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികളുടെ ജാമ്യ അപേക്ഷ തള്ളി.
പ്രതികളായ ജീവൻ, നന്ദു, ഷൈജു എന്നിവരുടെ ജാമ്യ അപേക്ഷയാണ് തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയത്. ഇവർക്ക് ജാമ്യം നല്കുന്നത് സമൂഹത്തിലെ പൊതു സമാധാനം തകർക്കുമെന്നു കോടതി ഉത്തരവിൽ പറയുന്നു.
പ്രതികൾ രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സമൂഹത്തിന്റെ ധാർമികതയ്ക്ക് എതിരായ പ്രവൃത്തികൾ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.
Tags : ED officials attack case case Bail accused