x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ​യും യു​വ​തി​യെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി; ര​ണ്ടു​ പേ​ർ അ​റ​സ്റ്റി​ൽ


Published: June 24, 2026 12:00 AM IST | Updated: June 24, 2026 12:00 AM IST

കു​​​മ്പ​​​ള: കാ​​​റി​​​ലി​​​രു​​​ന്ന് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​വാ​​​വി​​​നെ​​​യും യു​​​വ​​​തി​​യെ​​​യും ആ​​​ക്ര​​​മി​​​ച്ച് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​കു​​​ക​​​യും പ​​​ണ​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത​​​തി​​​ന് ക്രി​​​മി​​​ന​​​ൽ സം​​​ഘാം​​​ഗ​​​ങ്ങ​​​ളാ​​​യ ര​​​ണ്ടു​ പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ.

മൊ​​​ഗ്രാ​​​ൽ മൈ​​​മൂ​​​ൺ ന​​​ഗ​​​റി​​​ലെ അ​​​ഫ്സ​​​ൽ (29), മു​​​ഹ​​​മ്മ​​​ദ് മ​​​ൻ​​​സൂ​​​ർ എ​​​ന്ന ഫൈ​​​സി (27) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് കു​​​മ്പ​​​ള എ​​​സ്ഐ കെ.​​​പി. ഗ​​​ണേ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ കു​​​മ്പ​​​ള അ​​​ന​​​ന്ത​​​പു​​​രം ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. റോ​​​ഡ​​​രി​​​കി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ട കാ​​​റി​​​ലി​​​രു​​​ന്ന് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന മൈ​​​മൂ​​​ൺ ന​​​ഗ​​​ർ സ്വ​​​ദേ​​​ശി മു​​​ഹാ​​​സി​​​റി​​​നെ​​​യും (20) ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന യു​​​വ​​​തി​​യെ​​​യു​​​മാ​​​ണ് ഇ​​​വ​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്.

ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ലെ​​​ത്തി​​​യ മൂ​​​ന്നം​​​ഗ​​​സം​​​ഘം കാ​​​റി​​​ന​​​ക​​​ത്തേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി മു​​​ഹാ​​​സി​​​റി​​​നെ മ​​​ർ​​​ദി​​​ക്കു​​​ക​​​യും യു​​​വ​​​തി​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് കാ​​​റി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം കൈ​​​ക്ക​​​ലാ​​​ക്കി​​​യ സം​​​ഘം മു​​​ഹാ​​​സി​​​റി​​​നെ​​​യും യു​​​വ​​​തി​​​യെ​​​യും ഒ​​​പ്പ​​​മി​​​രു​​​ത്തി ഓ​​​ടി​​​ച്ചു​​​പോ​​​യി.

സീ​​​താം​​​ഗോ​​​ളി​​​യി​​​ലെ ബി​​​വ​​​റേ​​​ജ​​​സ് ഷോ​​​പ്പി​​​നു മു​​​ന്നി​​​ൽ കാ​​​ർ നി​​​ർ​​​ത്തി മു​​​ഹാ​​​സി​​​റി​​​ന്‍റെ കൈ​​​യി​​​ൽ​​​നി​​​ന്ന് 500 രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തു. പി​​​ന്നീ​​​ട് മൊ​​​ബൈ​​​ൽ ഫോ​​​ൺ കൈ​​​ക്ക​​​ലാ​​​ക്കു​​​ക​​​യും അ​​​ര ല​​​ക്ഷം രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി കാ​​​ർ വീ​​​ണ്ടും അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ൽ ഓ​​​ടി​​​ച്ചു​​​പോ​​​വു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

ഈ ​​​കാ​​​ർ മ​​​റ്റൊ​​​രു കാ​​​റി​​​ൽ ഇ​​​ടി​​​ച്ച​​​തോ​​​ടെ നാ​​​ട്ടു​​​കാ​​​രും പോ​​​ലീ​​​സു​​​മെ​​​ത്തി സം​​​ഘ​​​ത്തെ ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ക്ര​​​മി​​​സം​​​ഘ​​​ത്തി​​​ലെ ഒ​​​രാ​​​ൾ ഇ​​​തി​​​നി​​​ട​​​യി​​​ൽ ഓ​​​ടി​​​ര​​​ക്ഷ​​​പ്പെ​​​ട്ടു. അ​​​ഫ്സ​​​ലി​​​നെ​​​യും മ​​​ൻ​​​സൂ​​​റി​​​നെ​​​യും പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags : Man kidnaps threatens arrested

Recent News

Corehub Up