x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ദ്ര​നി​ൽ ചൈനയ്ക്കു കാ​വൽ യന്ത്രശ്വാനൻ; റോ​ബോ​ട്ട് നാ​യ്ക്ക​ളെ വിന്യസിക്കാൻ ഗവേഷകർ

റിസെർച്ച് ഡെസ്ക്
Published: August 11, 2026 01:54 PM IST | Updated: August 11, 2026 01:54 PM IST

പ്രതീകാത്മക ചിത്രം.

നായ്ക്കൾ മനുഷ്യന്‍റെ നല്ല ചങ്ങാതിമാരാണ്. സ്വന്തം ജീവൻ പോലും കളഞ്ഞ് യജമാനനെ സംരക്ഷിക്കുന്ന, വിശ്വസ്ത കാവൽക്കാർ നൂറ്റാണ്ടുകളായി മനുഷ്യനൊപ്പമുണ്ട്. ദുരന്തമുഖത്തും കുറ്റാന്വേഷണരംഗത്തും നായ്ക്കൾ മനുഷ്യനു വലിയ സഹായിയാണ്. ഇപ്പോൾ, ബഹിരാകാശത്തും മനുഷ്യന്‍റെ തുണക്കെത്താനൊരുങ്ങുകയാണ് നായ്ക്കൾ. വളർത്തുനായ്ക്കളല്ല; യന്ത്രശ്വാനന്മാർ, അതായത്- റോബോട്ടിക് നായ്ക്കൾ.

 

ച​ന്ദ്ര​നി​ൽ ചൈ​ന നി​ർമി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന ഇന്‍റർനാഷണൽ ലൂണാർ റിസെർച്ച് സ്റ്റേഷ (ILRS) ന്‍റെ സു​ര​ക്ഷ​യ്ക്കും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​ക റോ​ബോ​ട്ട് നാ​യ്ക്ക​ളെ (Robot Watchdogs) വി​ന്യ​സി​ക്കാ​നാണ് ചൈനീസ് ഗവേഷർ പദ്ധതിയിടുന്നത്. ചൈ​ന അ​ക്കാ​ദ​മി ഓ​ഫ് സ്പേ​സ് ടെ​ക്നോ​ള​ജി​യി​ലെ (CAST) ഗ​വേ​ഷ​ക​രാ​ണ് മ​നു​ഷ്യ​ന്‍റെ ചാ​ന്ദ്രദൗ​ത്യ​ങ്ങ​ൾ​ക്കു സ​ഹാ​യ​മേ​കു​ന്ന റോ​ബോ​ട്ടി​ക് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പി​ന്നി​ൽ.

ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ ക​ഠി​ന​മാ​യ കാ​ലാ​വ​സ്ഥ​യി​ലും അ​പ​ക​ട​ക​ര​മാ​യ ഭൂ​പ്ര​കൃ​തി​യി​ലും പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​ണ് യന്ത്രശ്വാനന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതല. കൂടാതെ ചന്ദ്രനിൽ എത്തുന്ന ബഹിരാകാശഗവേഷകർക്ക് ആ​വ​ശ്യ​മാ​യ അ​പൂ​ർ​വ സാ​മ്പി​ളു​ക​ൾ ശേഖരിക്കാനും ച​ന്ദ്രോപരിതലത്തിലെ ജ​ലാം​ശ​ത്തിന്‍റെ ഉ​റ​വി​ട​ങ്ങ​ൾ തി​ര​യാ​നും റോബോട്ടിക് വാച്ച്ഡോഗ്സ് ഗവേഷകരെ സഹായിക്കും.

ച​ന്ദ്രന്‍റെ ദ​ക്ഷി​ണ ധ്രു​വം പോ​ലെ​യു​ള്ള ക​ഠി​ന​മാ​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള അ​പ​ക​ട​ങ്ങ​ൾ, മ​റ്റു ത​ടസ​ങ്ങ​ൾ എ​ന്നി​വ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്താനും ബ​ഹി​രാ​കാ​ശനി​ല​യ​ത്തിലെ ഗ​വേ​ഷ​ക​ർ​ക്കു സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാനും റോബോട്ടു​ക​ൾ​ക്കു ക​ഴി​യും. മാത്രമല്ല, റോബോട്ടിക് നായ്ക്കൾ സ്വ​യം​നി​യ​ന്ത്രി​തമാണ്. അതുകൊണ്ടു മ​നു​ഷ്യ​ർ​ക്കു ക​ട​ന്നു​ചെ​ല്ലാ​ൻ പ്ര​യാ​സ​മു​ള്ള മേഖലകളിൽ ഇവയെ പ്രവേശിപ്പിക്കാൻ കഴിയുമെന്നും ചൈനീസ് ഗവേഷകർ പറയുന്നു.

മ​നു​ഷ്യന്‍റെ ബ​ഹി​രാ​കാ​ശ യാ​ത്ര​യെ ഭൂ​മി​യിൽനിന്നു ച​ന്ദ്ര​നി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​ന്ന ചൈ​ന​യു​ടെ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ളി​ൽ ഇ​ത്ത​രം റോ​ബോ​ട്ടി​ക് സം​വി​ധാ​ന​ങ്ങ​ൾ നി​ർ​ണാ​യ​കമാണ്. വ​രാ​നി​രി​ക്കു​ന്ന (Chang'e-7 & Chang'e-8) ദൗ​ത്യ​ങ്ങ​ളി​ലൂ​ടെ ച​ന്ദ്ര​നി​ലെ വി​ഭ​വ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും റോ​ബോ​ട്ടി​ക് നി​ർ​മാ​ണ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള അ​ടി​ത്ത​റ​ പാകുകയാണ് ചൈ​നയുടെ ലക്ഷ്യം.

Tags : MoonExploration China ILRS RobotWatchdogs CAST Chang'e-7 Chang'e-8

Recent News

Corehub Up