x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷ​വോ​മി 18 ഫോ​ൾ​ഡ് ചൈ​ന​യി​ൽ പു​റ​ത്തി​റ​ങ്ങി; വി​ല​യും സ​വി​ശേ​ഷ​ത​ക​ളും അറിയാം

ടെക് ഡെസ്ക്
Published: September 8, 2026 12:46 PM IST | Updated: September 8, 2026 12:46 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഷ​വോ​മി ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ ഫ്ലാ​ഗ്ഷി​പ്പ് മ​ട​ക്കാ​വു​ന്ന ഫോ​ണാ​യ 'ഷ​വോ​മി 18 ഫോ​ൾ​ഡ്' (Xiaomi 18 Fold) ചൈ​ന​യി​ൽ പു​റ​ത്തി​റ​ക്കി. വി​പ​ണി​യി​ലെ മ​റ്റ് മു​ൻ​നി​ര മ​ട​ക്കാ​വു​ന്ന ഫോ​ണു​ക​ളോ​ട് കി​ട​പി​ടി​ക്കു​ന്ന വീ​തി​യേ​റി​യ​തും ഒ​തു​ക്ക​മു​ള്ള​തു​മാ​യ ഡി​സൈ​നി​ലാ​ണ് ഫോ​ൺ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഷ​വോ​മി​യു​ടെ സ്വ​ന്തം 3nm 'Xring O3' എ​ഐ ഫ്ലാ​ഗ്ഷി​പ്പ് ചി​പ്‌​സെ​റ്റ്, ലൈ​ക്ക​യു​മാ​യി സ​ഹ​ക​രി​ച്ച് ത​യ്യാ​റാ​ക്കി​യ 200MP ട്രി​പ്പി​ൾ ക്യാ​മ​റ, വ​ലി​യ 6,000mAh ബാ​റ്റ​റി എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ.

5.38 ഇ​ഞ്ച് അ​മോ​ലെ​ഡ് ക​വ​ർ ഡി​സ്‌​പ്ലേ​യും ഉ​ള്ളി​ലാ​യി 7.58 ഇ​ഞ്ച് അ​മോ​ലെ​ഡ് മ​ട​ക്കാ​വു​ന്ന ഡി​സ്‌​പ്ലേ​യും. ര​ണ്ടി​ലും 120Hz റി​ഫ്ര​ഷ് റേ​റ്റും 4,000 nits പീ​ക്ക് ബ്രൈ​റ്റ്‌​ന​സ്സു​മു​ണ്ട്. ഷ​വോ​മി​യു​ടെ ഇ​ൻ-​ഹൗ​സ് 3nm ഡെ​ക്കാ-​കോ​ർ Xring O3 പ്രൊ​സ​സ്സ​ർ. ആ​ൻ​ഡ്രോ​യി​ഡ് 17 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള HyperOS 4 ൽ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.

ലൈ​ക്ക​യു​ടെ പി​ന്തു​ണ​യു​ള്ള മൂ​ന്ന് പി​ൻ ക്യാ​മ​റ​ക​ൾ. ഒ​ഐ​എ​സ് ഉ​ള്ള 200MP പ്ര​ധാ​ന ക്യാ​മ​റ, 3.5x ഒ​പ്റ്റി​ക്ക​ൽ സൂ​മും ഒ​ഐ​എ​സ് ഉ​ള്ള 50 എം​പി പെ​രി​സ്‌​കോ​പ്പ് ടെ​ലി​ഫോ​ട്ടോ ക്യാ​മ​റ, 50MP അ​ൾ​ട്രാ-​വൈ​ഡ് ക്യാ​മ​റ എ​ന്നി​വ​യാ​ണ് പി​ന്നി​ലു​ള്ള​ത്. സെ​ൽ​ഫി​ക​ൾ​ക്കാ​യി അ​ക​ത്തെ​യും പു​റ​ത്തെ​യും സ്ക്രീ​നു​ക​ളി​ൽ 16MP ക്യാ​മ​റ​ക​ളു​മു​ണ്ട്.

6,000mAh ബാ​റ്റ​റി. 67W വ​യ​ർ​ഡ് ഫാ​സ്റ്റ് ചാ​ർ​ജിം​ഗും 50W വ​യ​ർ​ലെ​സ് ചാ​ർ​ജിം​ഗും പി​ന്തു​ണ​യ്ക്കും. തു​റ​ക്കു​മ്പോ​ൾ 5.02 മി​ല്ലീ​മീ​റ്റ​റും മ​ട​ക്കു​മ്പോ​ൾ 10.68 മി​ല്ലീ​മീ​റ്റ​റും മാ​ത്രം ക​ന​മു​ള്ള ഫോ​ണി​ന് 219 ഗ്രാം ​മാ​ത്ര​മാ​ണ് ഭാ​രം. ഐ​പി58, ഐ​പി59 (IP58/IP59) വാ​ട്ട​ർ/​ഡ​സ്റ്റ് റെ​സി​സ്റ്റ​ൻ​സും സൈ​ഡ് മൗ​ണ്ട​ഡ് ഫിം​ഗ​ർ​പ്രി​ന്‍റ് സ്കാ​ന​റു​മു​ണ്ട്.

ചൈ​ന​യി​ലെ വി​പ​ണി​യി​ൽ 12ജി​ബി റാം, 256​ജി​ബി സ്റ്റോ​റേ​ജ് മോ​ഡ​ലി​ന് 10,999 യു​വാ​ൻ ആ​ണ് തു​ട​ക്ക​വി​ല. സെ​റാ​മി​ക് സ്പെ​ഷ്യ​ൽ എ​ഡി​ഷ​ന്‍റെ (16GB RAM + 1TB) മോ​ഡ​ലി​ന് 15,999 യു​വാ​ന്നു​മാ​ണ് (ഏ​ക​ദേ​ശം ₹2,25,400) വി​പ​ണി​യി​ലെ വി​ല.

ബ്ലാ​ക്ക്, നി​ഷി​നോ റെ​ഡ്, വാം ​ഗോ​ൾ​ഡ് വൈ​റ്റ് എ​ന്നീ നി​റ​ങ്ങ​ളി​ൽ ഫോ​ൺ ല​ഭ്യ​മാ​ണ്. നി​ല​വി​ൽ ചൈ​ന​യി​ൽ പ്രീ-​ഓ​ർ​ഡ​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലും ഫോ​ൺ എ​പ്പോ​ൾ ല​ഭ്യ​മാ​കു​മെ​ന്ന വി​വ​രം ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Tags : technology smartphone xiaomi xiaomi18fold china

Recent News

Corehub Up