x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കെ​തി​രേ യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ക​ടു​ത്ത ന​ട​പ​ടി; ആ​ലി​എ​ക്സ്പ്ര​സി​ന് 550 മി​ല്യ​ൺ യൂ​റോ പി​ഴ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: July 24, 2026 05:07 PM IST | Updated: July 24, 2026 05:07 PM IST

ഇയു പതാക

ബ്ര​സ​ൽ​സ്: വ്യാ​ജ​വും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച​തി​ന് ചൈ​നീ​സ് ഇ-​കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മാ​യ ആ​ലി​എ​ക്സ്പ്ര​സി​ന് 550 മി​ല്യ​ൺ യൂ​റോ പി​ഴ ചു​മ​ത്തി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ.

ഉ​പ​ഭോ​ക്തൃ​സു​ര​ക്ഷ​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​തി​ൽ ക​മ്പ​നി പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

വ്യാ​ജ വ​സ്ത്ര​ങ്ങ​ൾ, സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ക​ളി​പ്പാ​ട്ട​ങ്ങ​ൾ, നി​ല​വാ​ര​മി​ല്ലാ​ത്ത സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, അ​പ​ക​ട​ക​ര​മാ​യ ഇ​ല​ക്ട്രോ​ണി​ക് ഉ​ത്പന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ആ​ലി​എ​ക്സ്പ്ര​സ് ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ലാ​റ്റ്‌​ഫോ​മി​ലെ സു​ര​ക്ഷാ വീ​ഴ്ച​ക​ൾ ഒ​ക്ടോ​ബ​റി​ന​കം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് ക​മ്പ​നി​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശം. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പ​ക്ഷം കൂ​ടു​ത​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളും അ​ധി​ക പി​ഴ​യും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ക​മ്മീ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ചൈ​ന​യി​ൽ നി​ന്നു​ള്ള നി​ല​വാ​ര​മി​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കെ​തി​രാ​യ യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ വ്യാ​പ​ക ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​തീ​രു​മാ​നം. ക​ഴി​ഞ്ഞ മേയിൽ മ​റ്റൊ​രു പ്ര​മു​ഖ ചൈ​നീ​സ് ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​യ ടെ​മു​വി​നും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 200 മി​ല്യ​ൺ യൂ​റോ പി​ഴ ചു​മ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്നെ ആ​ലി​എ​ക്സ്പ്ര​സി​നെ​തി​രേ ല​ഹ​രി​മ​രു​ന്നു​ക​ൾ, നി​രോ​ധി​ത മ​രു​ന്നു​ക​ൾ, ഭ​ക്ഷ്യ​സു​ര​ക്ഷാ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നു.

പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് ക​മ്പ​നി ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പു​തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ആ ​വാ​ഗ്ദാ​ന​ങ്ങ​ൾ പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

നി​യ​മ​വി​രു​ദ്ധ​വും വ്യാ​ജ​വു​മാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രു​ടെ​യും നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും അ​ഭാ​വ​മാ​ണ് ക​മ്പ​നി​യു​ടെ പ്ര​ധാ​ന പോ​രാ​യ്മ​യെ​ന്ന് യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി.

ഇ​തു​മൂ​ലം അ​പ​ക​ട​ക​ര​മാ​യ ഉ​ത്പന്ന​ങ്ങ​ൾ നീ​ക്കം ചെ​യ്യ​പ്പെ​ടാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ശു​പാ​ർ​ശ ചെ​യ്യ​പ്പെ​ടു​ക​യും കൂ​ടു​ത​ൽ പ്ര​ചാ​രം നേ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​താ​യും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

വി​ല​ക്കു​റ​വാ​ണ് ആ​ലി​എ​ക്സ്പ്ര​സ് പോ​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​കം. ഇ​ന്ന് ഓ​ർ​ഡ​ർ ചെ​യ്താ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​ത്പന്നം വീ​ട്ടി​ലെ​ത്തു​ന്ന അ​തി​വേ​ഗ ഡെ​ലി​വ​റി സം​വി​ധാ​ന​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഏ​റെ ആ​ക​ർ​ഷ​ക​മാ​ണ്.

എ​ന്നാ​ൽ കു​റ​ഞ്ഞ വി​ല​യ്‌​ക്കൊ​പ്പം നി​ല​വാ​ര​ത്തി​ലും സു​ര​ക്ഷ​യി​ലും വി​ട്ടു​വീ​ഴ്ച സം​ഭ​വി​ക്കു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​താ​യി വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ആ​ലി​എ​ക്സ്പ്ര​സി​ന്‍റെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യൂ​റോ​പ്യ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​ണെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ഡി​ജി​റ്റ​ൽ ക​മ്മീ​ഷ​ണ​ർ ഹെ​ന്ന വീ​ർ​ക്കു​നെ​ൻ പ​റ​ഞ്ഞു.

ക​ർ​ശ​ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഉത്പന്ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന യൂ​റോ​പ്യ​ൻ ക​മ്പ​നി​ക​ൾ​ക്ക് ഇ​ത് അ​നീ​തി​യാ​ണെ​ന്നും ഭാ​വി​യി​ലും ഇ​ത്ത​രം പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Tags : AliExpress EuropeanUnion EU China

Recent News

Corehub Up