x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​ർ​ലി​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന സു​ര​ക്ഷാ​വീ​ഴ്ച; ജീ​വ​ന​ക്കാ​ര​നെ യാ​ത്ര​ക്കാ​ര​ൻ ത​ല​ങ്ങും വി​ല​ങ്ങും മ​ർ​ദ്ദി​ച്ചു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: September 17, 2026 05:34 PM IST | Updated: September 17, 2026 05:34 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ ബെ​ർ​ലി​ൻ - ബ്രാ​ൻ​ഡ​ൻ​ബ​ർ​ഗ് (BER) അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ അ​തി​ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര​ൻ ചോ​ര​യി​ൽ കു​ളി​ച്ചു.

അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ എ​യ​ർ​പോ​ർ​ട്ട് ടെ​ർ​മി​ന​ലി​ൽ ജീ​വ​ന​ക്കാ​ര​നെ അ​ക്ര​മി തു​രു​തു​രെ മ​ർ​ദ്ദി​ച്ചി​ട്ടും മൂ​ന്ന് മി​നി​റ്റി​ല​ധി​കം സ​മ​യം എ​യ​ർ​പോ​ർ​ട്ട് സെ​ക്യൂ​രി​റ്റി​യോ ഫെ​ഡ​റ​ൽ പൊലി​സോ (Bundespolizei) തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന സു​ര​ക്ഷാ​വീ​ഴ്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ ആ​ക്ര​മ​ണ​ത്തി​ന്‍റെ ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ജ​ർ​മ​നി​യി​ലെ വ്യോ​മ​യാ​ന മേ​ഖ​ല​യി​ലാ​കെ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് സ​ർ​വീ​സ് ജീ​വ​ന​ക്കാ​ര​ന് നേ​രെ കൊ​ടും ക്രൂ​ര​ത അ​ഴി​ച്ചു​വി​ട്ട​ത്. വാ​ക്കു​ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ തു​ട​ങ്ങി​യ മ​ർ​ദ്ദ​നം ജീ​വ​ന​ക്കാ​ര​ൻ ചോ​ര​യൊ​ലി​പ്പി​ച്ച് നി​ല​ത്തു​വീ​ണി​ട്ടും തു​ട​ർ​ന്നു.

നി​ല​ത്തു​കി​ട​ന്ന ജീ​വ​ന​ക്കാ​ര​നെ യാ​തൊ​രു ദ​യ​യു​മി​ല്ലാ​തെ പ്ര​തി തു​ട​ർ​ച്ച​യാ​യി മു​ഖ​ത്തും ശ​രീ​ര​ത്തി​ലും ഇ​ടി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്യു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​ത് സ​ഹ​യാ​ത്ര​ക്കാ​ർ; സെ​ക്യൂ​രി​റ്റി എ​ത്തി​യ​ത് വ​ള​രെ വൈ​കി

ആ​ക്ര​മ​ണം ക​ണ്ട് ഭ​യ​ന്നു​വി​റ​ച്ച മ​റ്റ് യാ​ത്ര​ക്കാ​ർ ഓ​ടി​യെ​ത്തി അ​ക്ര​മി​യെ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​വ​ർ​ക്കാ​യി​ല്ല. എ​ന്നാ​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഓ​രോ കോ​ണി​ലും കാ​വ​ലു​ണ്ടാ​കേ​ണ്ട സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​മോ പൊ​ലി​സോ ഈ ​സ​മ​യ​മ​ത്ര​യും സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല.

ര​ക്ത​ത്തി​ൽ കു​ളി​ച്ച ജീ​വ​ന​ക്കാ​ര​ൻ മൂ​ന്ന് മി​നി​റ്റി​ല​ധി​കം സ​മ​യം ന​ര​ക​യാ​ത​ന അ​നു​ഭ​വി​ച്ചി​ട്ടും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്താ​തി​രു​ന്ന​ത് വ​ലി​യ ചോ​ദ്യ​ചി​ഹ്ന​മാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ക്രൂ​ര​മ​ർ​ദ്ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ർ​വീ​സ് ജീ​വ​ന​ക്കാ​ര​നെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ത​ല​സ്ഥാ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​ലും സ്വ​ന്തം ജീ​വ​ന​ക്കാ​ർ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ മാ​നേ​ജ്‌​മെ​ന്‍റി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

ല​ക്ഷ​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ആ​ശ്ര​യി​ക്കു​ന്ന ഒ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ഉ​ള്ളി​ൽ ഇ​ത്ര​യും വ​ലി​യ സു​ര​ക്ഷാ അ​നാ​സ്ഥ എ​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : BerlinAirport SecurityBreach AirportAssault AviationSafety

Recent News

Corehub Up