x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഷിംഗ്‌ടണിൽ കേരളത്തനിമ നിറച്ച് "ഓ​ണം വൈ​ബ്സ് 2026'

ജോയിച്ചൻ പുതുക്കുളം
Published: September 17, 2026 05:20 PM IST | Updated: September 17, 2026 05:20 PM IST

വി​ർ​ജീ​നി​യ: കേ​ര​ള​ത്തി​ന്‍റെ ഓ​ണ​പ്പെ​രു​മ​യും ക​ലാ-​സാം​സ്കാ​രി​ക പൈ​തൃ​ക​വും അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ പു​ന​രാ​വി​ഷ്ക​രി​ച്ച് കേ​ര​ള ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഓ​ഫ് മെ​ട്രോ​പൊ​ളി​റ്റ​ൻ വാ​ഷിംഗ്ട​ൺ (KCSMW) സം​ഘ​ടി​പ്പി​ച്ച "ഓ​ണം വൈ​ബ്സ് 2026' ശ്ര​ദ്ധേ​യ​മാ​യി.

​നോ​ർ​ത്തേ​ൺ വി​ർ​ജീ​നി​യ​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. മു​ഖ്യ സ്പോ​ൺ​സ​ർ സ​ലി​ൽ ശ​ങ്ക​ര​ൻ, കെസിഎസ് പ്ര​സി​ഡ​ന്‍റ് ഷെ​ല്ലി പ്ര​ഭാ​ക​ര​ൻ, പ്ര​ഥ​മ വ​നി​ത ബീ​ന ഷെ​ല്ലി, സെ​ക്ര​ട്ട​റി ലേ​ഖ നാ​യ​ർ, എന്‍റർ​ടെ​യ്ൻ​മെ​ന്‍റ് ചെ​യ​ർ സു​ജി​ത് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ഴ​യി​ല​യി​ൽ വി​ള​മ്പി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ രു​ചി​കൊ​ണ്ട് മാ​ത്ര​മ​ല്ല, സ്നേ​ഹ​പൂ​ർ​വ​വും സൗ​ഹൃ​ദ​പ​ര​വു​മാ​യ വി​ള​മ്പ​ൽ കൊ​ണ്ടും അ​തി​ഥി​ക​ളു​ടെ പ്ര​ത്യേ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

സം​ഗീ​തം, ഗാ​ന​ങ്ങ​ൾ, നൃ​ത്ത​ങ്ങ​ൾ, ഫാ​ഷ​ൻ ഷോ, ​സ്കി​റ്റ് തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് നി​റ​പ്പ​കി​ട്ടേ​കി. മെ​ഗാ തി​രു​വാ​തി​ര​യും കാ​ണി​ക​ളു​ടെ മ​നം​ക​വ​ർ​ന്നു.

അ​ടു​ത്തി​ടെ ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് നേ​ട്ടം കൈ​വ​രി​ച്ച വാ​ഷിംഗ്ട​ണി​ലെ മോ​ഹി​നി​യാ​ട്ട ക​ലാ​കാ​രി​ക​ളു​ടെ പ്ര​ത്യേ​ക അ​വ​ത​ര​ണം പ​രി​പാ​ടി​യു​ടെ ശ്ര​ദ്ധേ​യ ഇ​ന​ങ്ങ​ളി​ലൊ​ന്നാ​യി.

 

K-Rail Survey K-Rail Survey K-Rail Survey

ശി​ങ്കാ​രി​മേ​ളം, പു​ലി​ക​ളി, താ​ല​പ്പൊ​ലി എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ പു​റ​ത്ത് ഗ്രൗ​ണ്ടി​ൽ അ​ര​ങ്ങേ​റി​യ, തൃ​പ്പൂ​ണി​ത്തു​റ അ​ത്ത​ച്ച​മ​യ​ത്തെ അ​നു​സ്മ​രി​പ്പി​ച്ച ഓ​ണം ഘോ​ഷ​യാ​ത്ര വി​ർ​ജീ​നി​യ​യി​ൽ കേ​ര​ള​ത്തി​ലെ ഓ​ണ​ക്കാ​ഴ്ച​ക​ളു​ടെ പ്ര​തീ​തി സൃ​ഷ്ടി​ച്ചു.

മോ​ട്ടോ​ർ ​സൈ​ക്കി​ളു​ക​ളു​ടെ​യും സ്പോ​ർ​ട്സ് കാ​റു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ, ചെ​ണ്ട​മേ​ള​ത്തി​ന്‍റെ താ​ള​ത്തി​നൊ​ത്ത് ഊ​ർ​ജ​സ്വ​ല​മാ​യി നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​ച്ച് നീ​ങ്ങി​യ മാ​വേ​ലി ഓ​ണം ഘോ​ഷ​യാ​ത്ര​യ്ക്ക് വേ​റി​ട്ട ആ​വേ​ശ​വും വ​ർ​ണ​പ്പ​കി​ട്ടും പ​ക​ർ​ന്നു.

ഘോ​ഷ​യാ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​നു​ള്ളി​ലെ ബി​ഗ് സ്ക്രീ​നി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്ത​തോ​ടെ, അ​ക​ത്തി​രു​ന്ന കാ​ണി​ക​ൾ​ക്കും ഘോ​ഷ​യാ​ത്ര​യു​ടെ ആ​വേ​ശ​വും വ​ർ​ണ​പ്പ​കി​ട്ടും നേ​രി​ട്ട് ആ​സ്വ​ദി​ക്കാ​നാ​യി.

വാ​ശി​യേ​റി​യ വ​ടം​വ​ലി മ​ത്സ​ര​വും കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക്കൊ​പ്പം കേ​ര​ളീ​യ ശൈ​ലി​യി​ൽ പ​ഴ​ക്കു​ല സ​മ്മാ​നി​ച്ച​തും കൗ​തു​ക​മാ​യി.

പ​ര​മ്പ​രാ​ഗ​ത അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​ത്തി​ന് വേ​റി​ട്ടൊ​രു രൂ​പം ന​ൽ​കി സം​ഘ​ടി​പ്പി​ച്ച ‘ഉ​രു​ളി ഡെ​ക്ക​ർ’ മ​ത്സ​ര​വും ഇ​ത്ത​വ​ണ​ത്തെ പു​തു​മ​യാ​യി. പൂ​ക്ക​ളും കേ​ര​ളീ​യ അ​ല​ങ്കാ​ര​വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച് മ​നോ​ഹ​ര​മാ​യി ഒ​രു​ക്കി​യ ഉ​രു​ളി​ക​ൾ ശ്ര​ദ്ധ നേ​ടി.

കു​രു​ത്തോ​ല കൊ​ണ്ട് ഒ​രു​ക്കി​യ പ​ന്ത​ൽ ആ​ഘോ​ഷ​വേ​ദി​ക്ക് നാ​ട്ടി​ൻ​പു​റ​ത്തി​ന്‍റെ ഓ​ണ​ച്ച​ന്തം പ​ക​ർ​ന്നു.

താ​ര​മാ​യി ‘വാ​ഷിംഗ്ട​ൺ ഗ​ജ​രാ​ജ​ൻ’

ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൗ​തു​ക​വും ജ​ന​ശ്ര​ദ്ധ നേ​ടി​യ ആ​ക​ർ​ഷ​ണ​വും ‘വാ​ഷിംഗ്ട​ൺ ഗ​ജ​രാ​ജ​ൻ’ ആ​യി​രു​ന്നു. യ​ഥാ​ർ​ഥ ആ​ന​യു​ടെ രൂ​പ​ഭാ​വ​ങ്ങ​ൾ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ഒ​രു​ക്കി​യ കൃ​ത്രി​മ ഗ​ജ​രാ​ജ​നെ കാ​ണാ​നും ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​നും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ തി​ര​ക്കു​കൂ​ട്ടി.

ആ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ൽ ന​ട​ന്ന ഡി​ജെ ആ​ഘോ​ഷ​ത്തി​നി​ടെ ജ​ന​ക്കൂ​ട്ട​ത്തി​നൊ​പ്പം ‘വാ​ഷിംഗ്ട​ൺ ഗ​ജ​രാ​ജ​നും’ നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി ചേ​ർ​ന്ന​തോ​ടെ ആ​വേ​ശം പാ​ര​മ്യ​ത്തി​ലെ​ത്തി.

കേ​ര​ള​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും പു​തു​ത​ല​മു​റ​യു​ടെ ആ​ഘോ​ഷ​ശൈ​ലി​യും ഒ​രേ വേ​ദി​യി​ൽ കോ​ർ​ത്തി​ണ​ക്കി​യ ‘ഓ​ണം വൈ​ബ്സ് 2026’, വാ​ഷിംഗ്ട​ൺ മേ​ഖ​ല​യി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് വേ​റി​ട്ട ഓ​ണാ​നു​ഭ​വ​മാ​യി.

പ​രി​പാ​ടി​ക​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള ഏ​കോ​പ​നം എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ടീം ​അം​ഗ​ങ്ങ​ളാ​യ സു​ജി​ത് കു​മാ​ർ, ശ്രീ​കാ​ന്ത് ശ​ശീ​ന്ദ്ര​ൻ, അ​നി​ല വി​ശ്വം​ഭ​ര​ൻ, ദീ​പ സൂ​ര​ജ്, ഗ്രീ​ഷ്മ രാ​ജ​ൻ, ബി​ന്ദു രാ​ജീ​വ് എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

Tags : KCSMW OnamCelebration

Recent News

Corehub Up