Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KCSMW

America

വാഷിംഗ്‌ടണിൽ കേരളത്തനിമ നിറച്ച് "ഓ​ണം വൈ​ബ്സ് 2026'

വി​ർ​ജീ​നി​യ: കേ​ര​ള​ത്തി​ന്‍റെ ഓ​ണ​പ്പെ​രു​മ​യും ക​ലാ-​സാം​സ്കാ​രി​ക പൈ​തൃ​ക​വും അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ പു​ന​രാ​വി​ഷ്ക​രി​ച്ച് കേ​ര​ള ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഓ​ഫ് മെ​ട്രോ​പൊ​ളി​റ്റ​ൻ വാ​ഷിംഗ്ട​ൺ (KCSMW) സം​ഘ​ടി​പ്പി​ച്ച "ഓ​ണം വൈ​ബ്സ് 2026' ശ്ര​ദ്ധേ​യ​മാ​യി.

​നോ​ർ​ത്തേ​ൺ വി​ർ​ജീ​നി​യ​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. മു​ഖ്യ സ്പോ​ൺ​സ​ർ സ​ലി​ൽ ശ​ങ്ക​ര​ൻ, കെസിഎസ് പ്ര​സി​ഡ​ന്‍റ് ഷെ​ല്ലി പ്ര​ഭാ​ക​ര​ൻ, പ്ര​ഥ​മ വ​നി​ത ബീ​ന ഷെ​ല്ലി, സെ​ക്ര​ട്ട​റി ലേ​ഖ നാ​യ​ർ, എന്‍റർ​ടെ​യ്ൻ​മെ​ന്‍റ് ചെ​യ​ർ സു​ജി​ത് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ഴ​യി​ല​യി​ൽ വി​ള​മ്പി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ രു​ചി​കൊ​ണ്ട് മാ​ത്ര​മ​ല്ല, സ്നേ​ഹ​പൂ​ർ​വ​വും സൗ​ഹൃ​ദ​പ​ര​വു​മാ​യ വി​ള​മ്പ​ൽ കൊ​ണ്ടും അ​തി​ഥി​ക​ളു​ടെ പ്ര​ത്യേ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

സം​ഗീ​തം, ഗാ​ന​ങ്ങ​ൾ, നൃ​ത്ത​ങ്ങ​ൾ, ഫാ​ഷ​ൻ ഷോ, ​സ്കി​റ്റ് തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് നി​റ​പ്പ​കി​ട്ടേ​കി. മെ​ഗാ തി​രു​വാ​തി​ര​യും കാ​ണി​ക​ളു​ടെ മ​നം​ക​വ​ർ​ന്നു.

അ​ടു​ത്തി​ടെ ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് നേ​ട്ടം കൈ​വ​രി​ച്ച വാ​ഷിംഗ്ട​ണി​ലെ മോ​ഹി​നി​യാ​ട്ട ക​ലാ​കാ​രി​ക​ളു​ടെ പ്ര​ത്യേ​ക അ​വ​ത​ര​ണം പ​രി​പാ​ടി​യു​ടെ ശ്ര​ദ്ധേ​യ ഇ​ന​ങ്ങ​ളി​ലൊ​ന്നാ​യി.

 

Latest News

Corehub Up