x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആൽബനി മലയാളി അസോസിയേഷന്‍റെ ഓണാഘോഷം ഗംഭീരമായി

എൻആർഐ ഡെസ്ക്
Published: September 17, 2026 04:00 PM IST | Updated: September 17, 2026 04:00 PM IST

പരിപാടിയിൽ നിന്ന്

ആ​ൽ​ബ​നി: ആ​ൽ​ബ​നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (AMA Inc.) ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ലോ​വ​ർ ക​ൽ​ഗാ​ൻ ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ ആ​ൽ​ബ​നി​യി​ലെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

നാ​ട്ടി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​രും എം​എ​ൽഎ​മാ​രും എംപി​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​ത്തി​ലെ വി​വി​ധ തു​റ​ക​ളി​ലു​ള്ള വി​ശി​ഷ്ട വ്യ​ക്തി​ക​ൾ ആ​ൽ​ബ​നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും മു​ൻ​കൂ​ട്ടി ത​ന്നെ വീ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ ഓ​ണാ​ശം​സ​ക​ളും പ​രി​പാ​ടി​യു​ടെ വി​ജ​യാ​ശം​സ​ക​ളും അ​റി​യി​ച്ചി​രു​ന്നു.

ഓ​ണ​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ത​നി​മ വി​ളി​ച്ചോ​തു​ന്ന മാ​വേ​ലി വേ​ഷ​വും വ​ർ​ണ​ശ​ബ​ള​മാ​യ മു​ത്തു​ക്കു​ട​ക​ളും പൂ​ക്ക​ളു​ടെ തോ​ര​ണ​ങ്ങ​ളും താ​ല​പ്പൊ​ലി​യേ​ന്തി​യ കു​ഞ്ഞു​മ​ക്ക​ളും കു​ടും​ബ​ങ്ങ​ളും ചേ​ർ​ന്നാ​ണ് വി​ശി​ഷ്ട അ​തി​ഥി​ക​ളെ എ​തി​രേ​റ്റ​ത്.

ആ​ക​ർ​ഷ​ക​മാ​യ പു​ലി​വേ​ഷ​ങ്ങ​ളു​ടെ​യും മാ​വേ​ലി ത​മ്പു​രാ​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ സി​റ്റി ഓ​ഫ് ആ​ൽ​ബ​നി മേ​യ​ർ ഗ്രെ​ഗ് സ്റ്റോ​ക്ക്സ്, മുൻ എംഎ​ൽഎ​യും ആ​ൽ​ബ​നി സി​റ്റി കൗ​ൺ​സി​ൽ മെ​മ്പ​റു​മാ​യ റെ​ബേ​ക്ക സ്റ്റീ​ഫ​ൻ എ​ന്നി​വ​രെ ക​ൽ​ഗാ​ൻ ഹാ​ളി​ൽ വ​ച്ച് താ​ല​പ്പൊ​ലി​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യു​മാ​ണ് സ്വീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന് വി​ശി​ഷ്ട അ​തി​ഥി​ക​ളെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കു​ക​യും പൂ​ച്ചെ​ണ്ടു​ക​ൾ ന​ൽ​കി അ​വ​രെ സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തു.

 

K-Rail Survey

തു​ട​ർ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ബി​സ​ൺ ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ണം പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ പ്രീ​തി ഈ​ശോ എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സിച്ചു. മേ​യ​ർ ഗ്രെ​ഗ് സ്റ്റോ​ക്ക്സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

റെ​ബേ​ക്ക സ്റ്റീ​ഫ​ൻ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ കു​രി​യാ​ക്കോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ഷ​ൻ ഫി​ലി​പ്പ്, പോ​ൾ​സ​ൺ വ​ർ​ഗീ​സ്, ബി​ജി സാ​മു​വ​ൽ, സ​ജി എ​ബ്ര​ഹാം, ഗീ​തു, വ​സ​ന്ത​കു​മാ​രി, ശ്രീ​ജി​ത്ത് ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ​മ്മാ​ന​ദാ​ന​വും പ്ര​ചോ​ദ​ന​മാ​യ നി​മി​ഷ​ങ്ങ​ളും ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി ഇ​ൻ​ഡോ​ർ, ഔ​ട്ട്ഡോ​ർ ത​ല​ങ്ങ​ളി​ൽ കാ​യി​ക-​വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ച​ട​ങ്ങി​ൽ വ​ച്ച് മേ​യ​ർ ഗ്രെ​ഗ് സ്റ്റോ​ക്ക്സും റെ​ബേ​ക്ക സ്റ്റീ​ഫ​നും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു. പ്ര​മു​ഖ അ​തി​ഥി​ക​ളി​ൽ നി​ന്ന് സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​ത് കു​ട്ടി​ക​ളി​ൽ വ​ലി​യ സ​ന്തോ​ഷ​വും പു​തി​യൊ​രു ഊ​ർ​ജ്ജ​വും പ​ക​ർ​ന്നു ന​ൽ​കി.

വ​ടം​വ​ലിയും നിരവധി മ​ത്സ​ര​ങ്ങളും തുടർന്ന് ന​ട​ന്നു. കേ​ര​ള​ത്തി​ലെ ഒ​രു ഗ്രാ​മീ​ണോ​ത്സ​വ​ത്തി​ന്‍റെ പ്ര​തീ​തി സൃ​ഷ്ടി​ച്ച വ​ടം​വ​ലി മ​ത്സ​രം ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി മാ​റി.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കു​മാ​യി ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. നാ​ട്ടി​ലെ അ​തേ ഉ​ത്സ​വ അ​ന്ത​രീ​ക്ഷം ആ​ൽ​ബ​നി​യി​ലും പു​നഃ​സൃ​ഷ്ടി​ക്കാ​ൻ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ സാ​ധി​ച്ചെന്ന് സംഘാടകർ അറിയിച്ചു.

Tags : AlbanyMalayaleeAssociatio Onam NRINews

Recent News

Corehub Up