പ്രതീകാത്മക ചിത്രം
ന്യൂയോർക്ക്: സംസ്ഥാനത്ത് ഉടനീളം ഫെഡറൽ ഇമിഗ്രേഷൻ വിഭാഗം നടത്തിയ വൻതോതിലുള്ള പരിശോധനയിൽ 2,197 പേർ അറസ്റ്റിലായി. ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ഹഡ്സൺ വാലി, മറ്റ് വടക്കൻ കൗണ്ടികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വ്യാപക പരിശോധന നടന്നത്.
അതേസമയം, പ്രാദേശിക നിയമപാലകരും ഐസ് ഉദ്യോഗസ്ഥരും തമ്മിലുള്ള സഹകരണത്തിന് ന്യൂയോർക്ക് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പുതിയ നിയമപോരാട്ടങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി സ്വമേധയാ സഹകരിക്കുന്നതിൽ നിന്ന് തടയാൻ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി 15 കൗണ്ടി ഷെരിഫുമാർ കോടതിയിൽ ഹർജി നൽകിയതോടെ വിഷയം ഫെഡറൽ കോടതിയുടെ പരിഗണനയിലാണ്.
ഈ സംഭവവികാസങ്ങളോടെ ന്യൂയോർക്കിലെ കുടിയേറ്റ നിയന്ത്രണം രണ്ട് മുൻനിര പോരാട്ടങ്ങളായി മാറിയിരിക്കുകയാണ്.
ഒന്നിച്ച് ഫെഡറൽ തലത്തിലുള്ള പരിശോധനകളും മറ്റൊന്ന് തെരഞ്ഞെടുക്കപ്പെട്ട ഷെരിഫുമാരുടെ മേൽ ആൽബണി സർക്കാരിന് എത്രത്തോളം നിയന്ത്രണം ചെലുത്താനാകും എന്ന് പരിശോധിക്കുന്ന നിയമപോരാട്ടവുമാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്.
Tags : NewYork ImmigrationCrackdown ICE USImmigration FederalRaids ImmigrationPolicy