x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ സു​ര​ക്ഷാ ഭീ​ഷ​ണി: ചൈ​നീ​സ് ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടു​ക​ൾ​ക്ക് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി അ​മേ​രി​ക്ക!

ടെക് ഡെസ്ക്
Published: July 29, 2026 04:26 PM IST | Updated: July 29, 2026 04:27 PM IST

പ്രതീകാത്മക ചിത്രം

വാ​ഷിം​ഗ്ട​ൺ: ചൈ​നീ​സ് നി​ർ​മി​ത അ​ഡ്വാ​ൻ​സ്ഡ് ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടു​ക​ൾ​ക്കും (മ​നു​ഷ്യ​രൂ​പ​ത്തി​ലു​ള്ള റോ​ബോ​ട്ടു​ക​ൾ) നാ​ല് കാ​ലു​ക​ളു​ള്ള ക്വാ​ഡ്രൂ​പ്പ​ഡ് റോ​ബോ​ട്ട് നാ​യ്ക്ക​ൾ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ട്രം​പ് ഭ​ര​ണ​കൂ​ടം.

ദേ​ശീ​യ സു​ര​ക്ഷ​യ്ക്കും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ഖ​ല​യ്ക്കും വ​ൻ ഭീ​ഷ​ണി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഫെ​ഡ​റ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മ്മീ​ഷ​ൻ പു​തി​യ ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

വി​ദേ​ശ​നി​ർ​മ്മി​ത അ​ഡ്വാ​ൻ​സ്ഡ് റോ​ബോ​ട്ടു​ക​ൾ ത​ന്ത്ര​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ.

റോ​ബോ​ട്ടു​ക​ളി​ലെ ക്യാ​മ​റ​ക​ളും സെ​ൻ​സ​റു​ക​ളും ഉ​പ​യോ​ഗി​ച്ച് അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രു​ടെ​യും പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ വി​ദേ​ശ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ​ക്ക് സാ​ധി​ച്ചേ​ക്കാം. റോ​ബോ​ട്ടു​ക​ളെ വി​ദൂ​ര​ത്തി​രു​ന്ന് ഹാ​ക്ക് ചെ​യ്യാ​നും ത​ന്ത്ര​പ്ര​ധാ​ന ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റു​ക​ൾ ത​ക​രാ​റി​ലാ​ക്കാ​നും വ​ഴി​തു​റ​ക്കും.

റോ​ബോ​ട്ടു​ക​ൾ​ക്ക് പു​റ​മെ, സൗ​രോ​ർ​ജ്ജ-​ന​വീ​ക​രി​ക്കാ​വു​ന്ന ഊ​ർ​ജ്ജ സം​വി​ധാ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചൈ​നീ​സ് നി​ർ​മ്മി​ത പ​വ​ർ ഇ​ൻ​വെ​ർ​ട്ട​റു​ക​ൾ​ക്കും അ​മേ​രി​ക്ക നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

"അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യെ​യും ദേ​ശീ​യ സു​ര​ക്ഷ​യെ​യും ത​ക​രാ​റി​ലാ​ക്കാ​ൻ പോ​ന്ന വ​ൻ സു​ര​ക്ഷാ വീ​ഴ്ച​ക​ളാ​ണ് ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ നി​ർ​ണാ​യ​ക വി​ത​ര​ണ ശൃം​ഖ​ല​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ എ​ഫ്സി​സി ക​ടു​ത്ത ന​ട​പ​ടി​ക​ൾ തു​ട​രും എ​ന്ന് എ​ഫ്സി​സി ചെ​യ​ർ​മാ​ൻ ബ്രെ​ൻ​ഡ​ൻ കാ​ർ വ്യ​ക്ത​മാ​ക്കി.

ആ​ഗോ​ള ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ട് വി​പ​ണി​യി​ൽ വ​ലി​യ പ​ങ്കാ​ളി​ത്ത​മു​ള്ള ചൈ​നീ​സ് ക​മ്പ​നി​യാ​യ യൂ​ണി​ട്രീ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​മേ​രി​ക്ക​യു​ടെ ഈ ​തീ​രു​മാ​നം വ​ൻ തി​രി​ച്ച​ടി​യാ​കു​ന്ന​ത്. അ​ടു​ത്തി​ടെ പെ​ന്‍റ​ഗ​ൺ ത​ങ്ങ​ളു​ടെ ചൈ​നീ​സ് മി​ലി​ട്ട​റി ലി​സ്റ്റി​ലും യൂ​ണി​ട്രീ​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​മേ​രി​ക്ക​ൻ സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളി​ലും ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും യൂ​ണി​ട്രീ​യു​ടെ റോ​ബോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ജൂ​ലൈ 28ന് ​മു​ൻ​പ് എ​ഫ്സി​സി അ​നു​മ​തി ല​ഭി​ച്ച നി​ല​വി​ലു​ള്ള മോ​ഡ​ലു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തെ പു​തി​യ തീ​രു​മാ​നം ഉ​ട​ന​ടി ബാ​ധി​ക്കി​ല്ലെ​ന്നും, പു​തു​താ​യി വി​പ​ണി​യി​ലി​റ​ക്കു​ന്ന മോ​ഡ​ലു​ക​ൾ​ക്കാ​ണ് വി​ല​ക്കെ​ന്നു​മാ​ണ് സൂ​ച​ന.

അ​മേ​രി​ക്ക​യു​ടെ ന​ട​പ​ടി​യെ ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും വാ​ഷിം​ഗ്ട​ണി​ലെ ചൈ​നീ​സ് എം​ബ​സി​യും ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു. വാ​ണി​ജ്യ താ​ത്പ​ര്യ​ങ്ങ​ളെ ത​ക​ർ​ക്കാ​നാ​യി അ​മേ​രി​ക്ക ദേ​ശീ​യ സു​ര​ക്ഷ​യെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും, ചൈ​നീ​സ് ക​മ്പ​നി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ തി​രി​ച്ച​ടി​ക​ൾ ന​ൽ​കു​മെ​ന്നും ചൈ​ന വ്യ​ക്ത​മാ​ക്കി.

Tags : technology chinesehumanoid robots baninamerica china

Recent News

Corehub Up