പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഷവോമിയുടെ ജനപ്രിയ നോട്ട് പരമ്പരയിലെ ഏറ്റവും പുതിയ ഫോണുകളായ റെഡ്മി നോട്ട് 17 പ്രോ (Redmi Note 17 Pro), റെഡ്മി നോട്ട് 17 പ്രോ മാക്സ് (Redmi Note 17 Pro Max) എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു.
മിഡ്-റേഞ്ച് ബജറ്റിൽ പ്രീമിയം സവിശേഷതകളും ദീർഘനേരം നിൽക്കുന്ന കൂറ്റൻ ബാറ്ററിയും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ ഫോണുകൾ വിപണിയിലിറക്കിയിരിക്കുന്നത്.
ഷവോമി ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും വലിയ 10,000mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഇതിലുള്ളത്. 100W ഫാസ്റ്റ് ചാർജിംഗും 27W വേർഡ് റിവേഴ്സ് ചാർജിംഗും പിന്തുണയ്ക്കും. 9,000mAh ബാറ്ററിയും 67W ഫാസ്റ്റ് ചാർജിംഗും (22.5W റിവേഴ്സ് ചാർജിംഗ്) നൽകിയിരിക്കുന്നു.
രണ്ട് ഫോണുകളിലും 6.83-ഇഞ്ച് 1.5K അമോലെഡ് 120Hz ഡിസ്പ്ലേയാണുള്ളത്. 3,500 nits പീക്ക് ബ്രൈറ്റ്നസും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 സംരക്ഷണവുമുണ്ട്. സ്നാപ്ഡ്രാഗൺ 6 Gen 5 പ്രോസസ്സർ, 12GB വരെ LPDDR5X റാം, UFS 4.1 സ്റ്റോറേജ്. സ്നാപ്ഡ്രാഗൺ 6s Gen 4 പ്രോസസ്സർ, 8GB റാം.
രണ്ടിലും OIS പിന്തുണയുള്ള 50MP പ്രധാന ക്യാമറയും 8MP അൾട്രാ-വൈഡ് ലെൻസുമുണ്ട്. സെൽഫിക്കായി പ്രോ മാക്സിൽ 32MPയും പ്രോ മോഡലിൽ 16MPയും നൽകിയിരിക്കുന്നു.
ആൻഡ്രോയിഡ് 16 അധിഷ്ഠിത ഹൈപ്പർ ഒഎസ് 3 (HyperOS 3). 4 വർഷത്തെ OS അപ്ഡേറ്റുകളും 6 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ലഭിക്കും. IP66/IP68/IP69/IP69K വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗുമുണ്ട്.
ഇന്ത്യൻ മാർക്ക്റ്റ് വിലവിവരങ്ങൾ,
Redmi Note 17 Pro: 8GB + 128GB - ₹36,999, 8GB + 256GB - ₹39,999,(വിൽപ്പന സെപ്റ്റംബർ 17 മുതൽ)
Redmi Note 17 Pro Max: 8GB + 256GB - ₹49,999, 12GB + 256GB - ₹55,999(വിൽപ്പന സെപ്റ്റംബർ 23 മുതൽ)
ബാങ്ക് ഓഫറുകൾ വഴി റെഡ്മി നോട്ട് 17 പ്രോയ്ക്ക് ₹3,000 വരെയൂം പ്രോ മാക്സിന് ₹5,000 വരെയൂം തത്ക്ഷണ ഡിസ്കൗണ്ട് ലഭിക്കും. ആമസോൺ, ഷവോമി വെബ്സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോണുകൾ വാങ്ങാം.
Tags : smartphone redminote17pro redminote17promax india amoleddisplay