Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Redminote17pro

റെ​ഡ്മി നോ​ട്ട് 17 പ്രോ, ​പ്രോ മാ​ക്സ് ഇ​ന്ത്യ​യി​ലെ​ത്തി; 10,000mAh ബാ​റ്റ​റി​യും 1.5K അ​മോ​ലെ​ഡ് ഡി​സ്‌​പ്ലേ​യും

 

ന്യൂ​ഡ​ൽ​ഹി: ഷ​വോ​മി​യു​ടെ ജ​ന​പ്രി​യ നോ​ട്ട് പ​ര​മ്പ​ര​യി​ലെ ഏ​റ്റ​വും പു​തി​യ ഫോ​ണു​ക​ളാ​യ റെ​ഡ്മി നോ​ട്ട് 17 പ്രോ (Redmi Note 17 Pro), ​റെ​ഡ്മി നോ​ട്ട് 17 പ്രോ ​മാ​ക്സ് (Redmi Note 17 Pro Max) എ​ന്നി​വ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

മി​ഡ്-​റേ​ഞ്ച് ബ​ജ​റ്റി​ൽ പ്രീ​മി​യം സ​വി​ശേ​ഷ​ത​ക​ളും ദീ​ർ​ഘ​നേ​രം നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ ബാ​റ്റ​റി​യും ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​ഫോ​ണു​ക​ൾ വി​പ​ണി​യി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ഷ​വോ​മി ഇ​തു​വ​രെ നി​ർ​മി​ച്ച​തി​ൽ വെ​ച്ച് ഏ​റ്റ​വും വ​ലി​യ 10,000mAh സി​ലി​ക്ക​ൺ-​കാ​ർ​ബ​ൺ ബാ​റ്റ​റി​യാ​ണ് ഇ​തി​ലു​ള്ള​ത്. 100W ഫാ​സ്റ്റ് ചാ​ർ​ജിം​ഗും 27W വേ​ർ​ഡ് റി​വേ​ഴ്‌​സ് ചാ​ർ​ജിം​ഗും പി​ന്തു​ണ​യ്ക്കും. 9,000mAh ബാ​റ്റ​റി​യും 67W ഫാ​സ്റ്റ് ചാ​ർ​ജിം​ഗും (22.5W റി​വേ​ഴ്‌​സ് ചാ​ർ​ജിം​ഗ്) ന​ൽ​കി​യി​രി​ക്കു​ന്നു.

ര​ണ്ട് ഫോ​ണു​ക​ളി​ലും 6.83-ഇ​ഞ്ച് 1.5K അ​മോ​ലെ​ഡ് 120Hz ഡി​സ്‌​പ്ലേ​യാ​ണു​ള്ള​ത്. 3,500 nits പീ​ക്ക് ബ്രൈ​റ്റ്‌​ന​സും കോ​ർ​ണിം​ഗ് ഗൊ​റി​ല്ല ഗ്ലാ​സ് വി​ക്റ്റ​സ് 2 സം​ര​ക്ഷ​ണ​വു​മു​ണ്ട്. സ്നാ​പ്ഡ്രാ​ഗ​ൺ 6 Gen 5 പ്രോ​സ​സ്സ​ർ, 12GB വ​രെ LPDDR5X റാം, UFS 4.1 ​സ്റ്റോ​റേ​ജ്. സ്നാ​പ്ഡ്രാ​ഗ​ൺ 6s Gen 4 പ്രോ​സ​സ്സ​ർ, 8GB റാം.

​ര​ണ്ടി​ലും OIS പി​ന്തു​ണ​യു​ള്ള 50MP പ്ര​ധാ​ന ക്യാ​മ​റ​യും 8MP അ​ൾ​ട്രാ-​വൈ​ഡ് ലെ​ൻ​സു​മു​ണ്ട്. സെ​ൽ​ഫി​ക്കാ​യി പ്രോ ​മാ​ക്സി​ൽ 32MPയും ​പ്രോ മോ​ഡ​ലി​ൽ 16MPയും ​ന​ൽ​കി​യി​രി​ക്കു​ന്നു.

ആ​ൻ​ഡ്രോ​യി​ഡ് 16 അ​ധി​ഷ്ഠി​ത ഹൈ​പ്പ​ർ ഒ​എ​സ് 3 (HyperOS 3). 4 വ​ർ​ഷ​ത്തെ OS അ​പ്‌​ഡേ​റ്റു​ക​ളും 6 വ​ർ​ഷ​ത്തെ സെ​ക്യൂ​രി​റ്റി പാ​ച്ചു​ക​ളും ല​ഭി​ക്കും. IP66/IP68/IP69/IP69K വാ​ട്ട​ർ ആ​ൻ​ഡ് ഡ​സ്റ്റ് റെ​സി​സ്റ്റ​ൻ​സ് റേ​റ്റിം​ഗു​മു​ണ്ട്.

ഇ​ന്ത്യ​ൻ മാ​ർ​ക്ക്റ്റ് വി​ല​വി​വ​ര​ങ്ങ​ൾ,

Redmi Note 17 Pro: 8GB + 128GB - ₹36,999, 8GB + 256GB - ₹39,999,(വി​ൽ​പ്പ​ന സെ​പ്റ്റം​ബ​ർ 17 മു​ത​ൽ)

Redmi Note 17 Pro Max: 8GB + 256GB - ₹49,999, 12GB + 256GB - ₹55,999(വി​ൽ​പ്പ​ന സെ​പ്റ്റം​ബ​ർ 23 മു​ത​ൽ)

ബാ​ങ്ക് ഓ​ഫ​റു​ക​ൾ വ​ഴി റെ​ഡ്മി നോ​ട്ട് 17 പ്രോ​യ്ക്ക് ₹3,000 വ​രെ​യൂം പ്രോ ​മാ​ക്സി​ന് ₹5,000 വ​രെ​യൂം ത​ത്ക്ഷ​ണ ഡി​സ്‌​കൗ​ണ്ട് ല​ഭി​ക്കും. ആ​മ​സോ​ൺ, ഷ​വോ​മി വെ​ബ്‌​സൈ​റ്റ്, പ്ര​മു​ഖ റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ൾ എ​ന്നി​വ വ​ഴി ഫോ​ണു​ക​ൾ വാ​ങ്ങാം.

 

Latest News

Corehub Up