പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ആപ്പിൾ തങ്ങളുടെ ഡിജിറ്റൽ സേവനങ്ങളിലും സബ്സ്ക്രിപ്ഷനുകളിലും പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ മാറ്റങ്ങൾ പ്രകാരം ഐക്ലൗഡ് പ്ലസ് ഉപഭോക്താക്കൾക്ക് അധിക തുക നൽകാതെ തന്നെ ആപ്പിൾ ടിവി, ആപ്പിൾ ആർക്കേഡ്, ആപ്പിൾ മ്യൂസിക് സ്റ്റേഷൻസ് എന്നിവ ലഭ്യമാകും.
ഇന്ത്യ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽ ഈ ആനുകൂല്യം പ്രാബല്യത്തിൽ വന്നു. അതേസമയം, നിലവിലുണ്ടായിരുന്ന 'ആപ്പിൾ വൺ' സബ്സ്ക്രിപ്ഷൻ പുതിയ ഉപഭോക്താക്കൾക്കായി അവസാനിപ്പിച്ചു.
ഐക്ലൗഡ് പ്ലസ് (iCloud+) പുതിയ പ്ലാനുകൾ ഇവയാണ്:
വ്യക്തിഗത പ്ലാൻ (₹75/മാസം): 50GB ക്ലൗഡ് സ്റ്റോറേജ്, ആപ്പിൾ ആർക്കേഡ് ഗെയിമിംഗ് സേവനം, ആപ്പിൾ ടിവി സ്ട്രീമിംഗ്, തെരഞ്ഞെടുക്കപ്പെട്ട ആപ്പിൾ മ്യൂസിക് സ്റ്റേഷനുകൾ എന്നിവ ലഭിക്കും.
കുടുംബ പ്ലാൻ (₹219/മാസം): കുടുംബാംഗങ്ങളുമായി പങ്കുവെക്കാവുന്ന സ്റ്റോറേജും മുകളിൽ പറഞ്ഞ എല്ലാ ആനുകൂല്യങ്ങളും. 2TB Plan (₹749/മാസം): കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ളവർക്കായി ലഭ്യമാണ്.
ആപ്പിൾ വൺ ഉപയോഗിക്കുന്നവർക്ക് നിലവിലെ പ്ലാനിൽ തന്നെ തുടരാം അല്ലെങ്കിൽ വില കുറഞ്ഞ പുതിയ ഐക്ലൗഡ് പ്ലസിലേക്ക് മാറാം. ഇന്ത്യയിൽ ഇനി പുതിയതായി ആപ്പിൾ വൺ സബ്സ്ക്രിപ്ഷൻ എടുക്കാൻ സാധിക്കില്ല.
ഐക്ലൗഡ് പ്ലസ് ബണ്ടിലിൽ സമ്പൂർണ ആപ്പിൾ മ്യൂസിക് ലഭിക്കില്ല (മ്യൂസിക് സ്റ്റേഷനുകൾ മാത്രം ലഭ്യമാകും). ആപ്പിൾ മ്യൂസിക് വേണമെന്നുള്ളവർ ഇൻഡിവിജ്വൽ പ്ലാനിന് ₹115-ഉം ഫാമിലി പ്ലാനിന് ₹145-ഉം നൽകി പ്രത്യേകമായി സബ്സ്ക്രൈബ് ചെയ്യേണ്ടതാണ്.
ഐക്ലൗഡ് പ്ലസും ആപ്പിൾ മ്യൂസിക്കും വെവ്വേറെ എടുത്താൽ പോലും പഴയ ആപ്പിൾ വൺ പ്ലാനിനേക്കാൾ ലാഭകരമായിരിക്കും എന്നതും ശ്രദ്ധേയമാണ്.
Tags : apple icloud+ appletv applearcade appleone india subscription