Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Subscription

ഗ്ലാ​മ​ർ വീ​ഡി​യോ​സി​ന് 400 രൂ​പ സ​ബ്സ്ക്രി​പ്ഷ​ൻ: ന​ടി ഋ​തി​ക സിം​ഗി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ  

വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ​ക്കും എ​ഐ ദു​രു​പ​യോ​ഗ​ത്തി​നു​മെ​തി​രെ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി ന​ടി ഋ​തി​ക സിം​ഗ്

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും പ​ണ​ത്ത​ട്ടി​പ്പു​ക​ൾ​ക്കും എ​തി​രെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി പ്ര​ശ​സ്ത ന​ടി​യും കി​ക് ബോ​ക്സ​റു​മാ​യ ഋ​തി​ക സിം​ഗ്.

ഫെ​യ്‌​സ്ബു​ക്കി​ൽ ത​ന്‍റെ പേ​രി​ൽ വ്യാ​ജ പേ​ജ് നി​ർ​മി​ച്ച് സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ വ​ഴി പ​ണം ത​ട്ടു​ന്ന​തി​നെ​തി​രെ​യും, ത​ന്നെ​പ്പോ​ലെ തോ​ന്നി​പ്പി​ക്കു​ന്ന വ്യാ​ജ എ​ഐ വീ​ഡി​യോ​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രെ​യും താ​രം വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ രം​ഗ​ത്തെ​ത്തി.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഋ​തി​ക ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ബ്ലൂ ​ടി​ക്കു​ള്ള നി​ല​വി​ലെ ഇ​ൻ​സ്റ്റാ​ഗ്രാം പ്രൊ​ഫൈ​ൽ മാ​ത്ര​മാ​ണ് ത​ന്‍റെ ഒ​രേ​യൊ​രു ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടെ​ന്നും, ഫെ​യ്‌​സ്ബു​ക്കി​ൽ പ്ര​ച​രി​ക്കു​ന്ന പേ​ജു​മാ​യി ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

ഋ​തി​ക സിം​ഗി​ന്‍റെ വാ​ക്കു​ക​ൾ

"ബ്ലൂ ​ടി​ക്ക് ഉ​ള്ള, വെ​രി​ഫൈ​ഡ് ആ​യ ഇ​ൻ​സ്റ്റാ​ഗ്രാം പ്രൊ​ഫൈ​ൽ മാ​ത്ര​മാ​ണ് എ​ന്‍റെ ഒ​രേ​യൊ​രു ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ട്. ഇ​വി​ടെ പോ​സ്റ്റ് ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം ഞാ​ൻ നേ​രി​ട്ട് പ​ങ്കു​വെ​ക്കു​ന്ന​താ​ണ്.

എ​ന്നാ​ൽ, ഫെ​യ്‌​സ്ബു​ക്കി​ൽ എ​ന്‍റെ പേ​രി​ൽ വ്യാ​ജ​മാ​യി ഒ​രു പേ​ജ് ആ​രം​ഭി​ച്ച​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​തി​മാ​സം 400 രൂ​പ നി​ര​ക്കി​ൽ ഒ​രു സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ മോ​ഡ​ലി​ലാ​ണ് അ​വ​ർ ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

 

Movies

അ​ത് ചു​ണ്ട് പൊ​ട്ടി​യ​ത് കാ​ണി​ച്ചു​കൊ​ടു​ത്ത​താ​ണ്; വീ​ഡി​യോ ലീ​ക്കാ​യ​തി​ന് പി​ന്നാ​ലെ രേ​ണു സു​ധി

ഇ​ൻ​സ്റ്റ​ഗ്രാം സ​ബ്സ്ക്രി​പ്ഷ​ൻ വീ​ഡി​യോ ലീ​ക്ക് ആ​യ​തി​നു പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രേ​ണു സു​ധി. താ​ൻ ലൈ​വ് പോ​യ വീ​ഡി​യോ ആ​ണ് ആ​രോ സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ത്ത് പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും വ്യ​ക്തി​പ​ര​മാ​യി ആ​ർ​ക്കും അ​യ​ച്ചു കൊ​ടു​ത്ത വീ​ഡി​യോ അ​ല്ല ഇ​തെ​ന്നും രേ​ണു സു​ധി വെ​ളി​പ്പെ​ടു​ത്തി. 

‘‘രേ​ണു സു​ധി​യു​ടെ വീ​ഡി​യോ ലീ​ക്ക് ആ​യെ​ന്ന് പ​റ​ഞ്ഞ് ഒ​രു​ത്ത​ൻ ഇ​ട്ടി​ട്ടു​ണ്ട്. ഇ​വ​നൊ​ക്കെ സ​ബ്ബി​ന​ക​ത്ത്(​സ​ബ്സ്ക്രി​പ്ഷ​ൻ) ക​യ​റി​യി​രു​ന്ന് ആ​സ്വ​ദി​ച്ചി​ട്ടാ​ണ് ഇ​തൊ​ക്കെ പു​റ​ത്തു​വി​ടു​ന്ന​ത്. സ​ത്യം പ​റ​ഞ്ഞാ​ൽ അ​തൊ​രു ലൈ​വ് ആ​യി​രു​ന്നു. ഞാ​ൻ ആ​ർ​ക്കും പ​ഴ്സ​ന​ലി ചാ​റ്റ് ചെ​യ്ത് വീ​ഡി​യോ അ​യ​ച്ചു കൊ​ടു​ത്ത​ത​ല്ല

ആ​രും തെ​റ്റി​ദ്ധ​രി​ക്ക​രു​ത്, ഞാ​ൻ ഉ​ച്ച​യ്ക്ക് ലൈ​വ് പോ​യ വീ​ഡി​യോ ആ​ണ​ത്. ഒ​രു​പാ​ട് നാ​ളാ​യി ലൈ​വ് ചെ​യ്തി​ട്ട്, അ​തു​കൊ​ണ്ട് പോ​യ​താ​ണ്. ആ ​ലൈ​വ് പോ​യ വീ​ഡി​യോ​യാ​ണ് ഇ​വ​ന്മാ​ര്‍ ആ​സ്വ​ദി​ച്ചി​ട്ട്, സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ത്ത് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

അ​തേ​ത് നാ​റി​ക​ളാ​ണെ​ങ്കി​ലും, ഇ​തൊ​ക്കെ​യാ​ണോ നി​ന്‍റെ പ​രി​പാ​ടി. എ​ന്‍റെ ചു​ണ്ട് നി​ങ്ങ​ൾ നോ​ക്ക്, ഇ​ത് പൊ​ട്ടി​യി​രി​ക്കു​ക​യാ​ണ്, അ​ത് കാ​ലാ​വ​സ്ഥ​യു​ടെ പ്ര​ശ്നം കൊ​ണ്ടാ​ണെ​ന്ന് തോ​ന്നു​ന്നു. ചു​ണ്ടെ​ല്ലാം പൊ​ട്ടി​യി​രി​ക്കു​ന്ന​താ​ണ് ലൈ​വി​ൽ വ​ന്ന് കാ​ണി​ച്ച് ത​ന്ന​ത്.

നീ ​എ​ന്താ ഓ​ർ​ത്ത​ത്, ഇ​നി ഞാ​ൻ ലൈ​വ് പോ​കി​ല്ലെ​ന്നോ? ഞാ​ൻ ഇ​നി​യും ലൈ​വ് പോ​കും, നീ ​അ​ത് വീ​ണ്ടും സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ത്ത് പു​റ​ത്ത് വി​ടെ​ടാ.’’–​രേ​ണു സു​ധി​യു​ടെ വാ​ക്കു​ക​ൾ.

അ​തേ​സ​മ​യം ര​ണ്ടാ​യി​ര​ത്തോ​ളം സ​ബ്സ്ക്രൈ​ബേ​ഴ്സ് ഉ​ള്ള രേ​ണു​വി​ന്‍റെ ഒ​രു മാ​സ​ത്തെ വ​രു​മാ​നം നാ​ല് ല​ക്ഷം രൂ​പ​യാ​ണ്. 180 രൂ​പ​യാ​ണ് രേ​ണു സ​ബ്സ്ക്രി​പ്ഷ​ൻ ചാ​ർ​ജാ​യി ഈ​ടാ​ക്കു​ന്ന​ത്.

Latest News

Corehub Up