ഇൻസ്റ്റഗ്രാമിലെ സബ്സ്ക്രിപിഷ്ൻ ഫീച്ചർ താനും തുടങ്ങുകയായണെന്ന് നടി മഞ്ജു പത്രോസ്. സബ്സ്ക്രിപ്ഷൻ പ്ലാറ്റ്ഫോമുകൾ വഴി ചിലർ നടത്തുന്ന മോശം പ്രവണതകൾ കാരണം ഈ ഫീച്ചറിനെക്കുറിച്ച് തുറന്നുപറയാൻ തനിക്ക് ചെറിയൊരു മടിയുണ്ടായിരുന്നുവെന്നും മഞ്ജു പറയുന്നു.
തെറ്റായ പ്രതീക്ഷകളോടെ ആരും പണം നൽകി സബ്സ്ക്രൈബ് ചെയ്യേണ്ടതില്ലെന്ന് താരം പറഞ്ഞു.
‘‘ഞാൻ ടെലിവിഷൻ പരിപാടിയുടെ ലൊക്കേഷനിലാണ്. ഇപ്പോൾ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്നു. ഞാൻ പറയാൻ വന്ന കാര്യം പറഞ്ഞേക്കാം. സത്യത്തിൽ ഇത് പറയാൻ എനിക്ക് ചമ്മലാണ്.
ഞാൻ പറയാൻ പോകുന്ന കാര്യം ഭയങ്കരമായി ദുരുപയോഗം ചെയ്തിട്ട് അതിപ്പോൾ പുറത്തു പറയാൻ പറ്റാത്ത ഒരു സംഗതിയായി മാറിയിട്ടുണ്ട്. എന്നാലും ഞാൻ പറയുകയാണ്. എനിക്ക് ഇൻസ്റ്റാഗ്രാമിൽ സബ്സ്ക്രിപ്ഷൻറെ അറിയിപ്പ് വന്നിട്ടുണ്ടായിരുന്നു.
എന്നാൽ പിന്നെ ഞാനും ഒരു സബ്സ്ക്രിപ്ഷൻ തുടങ്ങാം എന്ന് വിചാരിച്ചു. ഈ സബ്സ്ക്രിപ്ഷൻ എന്ന സംഭവം തുടങ്ങുമ്പോൾ ഞാനെന്തോ മോശം കാര്യത്തിലേക്ക് ഇറങ്ങി തിരിക്കുന്നതുപോലെ എനിക്ക് തന്നെ തോന്നുന്നു. വളരെ കുറച്ചുപേര്‍ ചെയ്യുന്ന തോന്ന്യാസങ്ങൾ കാരണം കുറച്ചുകൂടി നന്നായിട്ട് ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമിനെ മോശമാക്കുന്ന നിലയിലേക്ക് വന്നിരിക്കുകയാണ്.
ഞാൻ സബ്സ്ക്രിപ്ഷൻ തുടങ്ങുകയാണ്. നിങ്ങളിൽ കഴിയുന്നവർ സബ്സ്ക്രൈബ് ചെയ്യണം. സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതി നിങ്ങൾ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നും അതിൽ ഉണ്ടാകില്ല. അങ്ങനെയുള്ള താല്പര്യമുള്ളവർ സബ്സ്ക്രൈബ് ചെയ്യണ്ട അല്ലാത്തവർ എടുക്കണം.
ഞാൻ ഇടാൻ പോകുന്നത് എന്റെ ജീവിത യാത്രകൾ. എന്റെ ജീവിതാനുഭവങ്ങൾ, ഞാൻ പോകുന്ന ചെറിയ ചെറിയ യാത്രകൾ, എന്നെ വിഷമിപ്പിക്കുന്ന എനിക്ക് സന്തോഷം തരുന്ന അങ്ങനെ എന്റെ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാനുള്ള ഒരു സ്ഥലം അതാണ് ഞാൻ ഉദ്ദേശിക്കുന്നത്.
കഴിയുന്നവർ സബ്സ്ക്രൈബ് ചെയ്യണം. ഈ പറയുന്നതുപോലെ മറ്റേത് ഇല്ല അത് ഞാൻ ആദ്യമേ പറഞ്ഞേക്കാം. രണ്ടുപേര്‍ ആൾ റെഡി ആയിട്ടുണ്ട്. അഞ്ചുപേര്‍ ആയാലും ഞാൻ കണ്ടന്റ് തരും.
ജൂൺ ഒന്നാം തീയതി മുതൽ വീഡിയോ ചെയ്യണം എന്ന് കരുതി ഇരിക്കുകയാണ്. നമുക്ക് ഇടക്കിടക്ക് വീഡിയോ ആയിട്ടും ലൈവ് ആയിട്ടും കാണാം. ചില കണ്ടെന്റുകൾ നമുക്ക് ചർച്ച ചെയ്തേണ്ടതുണ്ട്. അപ്പൊ എല്ലാരും സബ്സ്ക്രൈബ് ചെയ്യുക.’’ മഞ്ജു പത്രോസ് പറഞ്ഞു
Tags : manju pathrose subscription