പ്രതീകാത്മക ചിത്രം
ചീഫ് എക്സിക്യൂട്ടീവ് ലെവലിലേക്ക് ഓറക്കിൾ - ഓപ്പൺ എഐ കൂട്ടുകെട്ട്: ആപ്പ് നിർമാണത്തിനും സുരക്ഷയ്ക്കും ഇനി ചാറ്റ് ജിപിടി തരംഗം!
ലാസ് വേഗസ്: ആഗോള സാങ്കേതിക ഭീമന്മാരായ ഓറക്കിളും നിർമ്മിത ബുദ്ധി കമ്പനിയായ ഓപ്പൺ എഐയും കൈകോർക്കുന്നു. ബിസിനസ് സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ, ആപ്ലിക്കേഷൻ നിർമാണം, സൈബർ സുരക്ഷ എന്നിവ കൂടുതൽ എളുപ്പമാക്കുന്നതിനായി നൂതന എഐ ടൂളുകൾ ലഭ്യമാക്കുന്ന പുതിയ പങ്കാളിത്തം ലാസ് വേഗസിൽ നടന്ന 'ഓറക്കിൾ എഐ വേൾഡ്' പരിപാടിയിൽ പ്രഖ്യാപിച്ചു.
ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി, കോഡെക്സ് എന്നീ എഐ മോഡലുകളെ ഓറക്കിളിന്റെ ബിസിനസ് സോഫ്റ്റ്വെയറുകളായ നെറ്റ്സ്യൂട്ട്, ഫ്യൂഷൻ ആപ്ലിക്കേഷൻസ്, ക്ലൗഡ് സേവനങ്ങൾ എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമാണിത്.
ജീവനക്കാർക്ക് ലളിതമായ സന്ദേശങ്ങളിലൂടെ നിർദ്ദേശങ്ങൾ നൽകി കമ്പനിയുടെ അനുമതി ലഭിച്ച ഡാറ്റകൾ പരിശോധിക്കാനും ജോലി പ്രക്രിയകൾ പൂർത്തിയാക്കാനും സാധിക്കും.
കമ്പ്യൂട്ടർ നെറ്റ്വർക്കുകളിലെ സുരക്ഷാ വീഴ്ചകളും ഭീഷണികളും ഹാക്കർമാർ ചൂഷണം ചെയ്യുന്നതിന് മുൻപ് സ്വയം കണ്ടെത്തി പരിഹരിക്കാൻ ഈ ടൂൾ സഹായിക്കും. സിസ്റ്റങ്ങൾക്ക് തടസമില്ലാത്ത രീതിയിൽ മികച്ച സുരക്ഷ ഉറപ്പാക്കാൻ ഇത് സഹായകരമാകും.
കോഡിംഗ് പരിചയമില്ലാത്ത സാധാരണ ജീവനക്കാർക്ക് പോലും സ്വന്തമായി ബിസിനസ് ആപ്പുകൾ വികസിപ്പിച്ചെടുക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യയാണിത്. ഇതിനായി ഓപ്പൺ എഐയുടെ കോഡെക്സ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
ചെറുകിട വ്യാപാരികളെയും സ്റ്റാർട്ടപ്പുകളെയും ലക്ഷ്യമിട്ട് പ്രത്യേകം തയ്യാറാക്കിയ പാക്കേജാണിത്. ഇതിലൂടെ ചാറ്റ് ജിപിടി ബിസിനസ്, കോഡെക്സ്, എഐ വർക്ക്സ്പേസ്, നെറ്റ്സ്യൂട്ട് ക്വിക്സ്റ്റാർട്ട് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. അർഹതയുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് പ്രതിവർഷം 12,000 ഡോളർ വരെ സൗജന്യ ക്ലൗഡ് ക്രെഡിറ്റും ഓറക്കിൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ബിസിനസ് രംഗത്ത് നിർമിത ബുദ്ധിയുടെ ഉപയോഗം കൂടുതൽ ലളിതവും സുരക്ഷിതവുമാക്കാൻ ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് ഓറക്കിൾ സിഇഒ ക്ലേ മാഗൗർക്ക് വ്യക്തമാക്കിക്കഴിഞ്ഞു. ഈ ടൂളുകളുടെ ഔദ്യോഗിക വിലയും ലഭ്യമാകുന്ന തിയതിയും കമ്പനി ഉടൻ പുറത്തുവിടും.
Tags : oracle openai ChatGPT Business enterprises aitools