x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​ൻ സി ​ത​ല​മു​റ​യെ ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ൻ കാ​ർ​ബ​ൺ

ടെക് ഡെസ്ക്
Published: October 29, 2026 05:16 PM IST | Updated: October 29, 2026 05:16 PM IST

 ന്യൂ​ഡ​ൽ​ഹി: കു​റ​ച്ചു​കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്ത്യ​ൻ സ്മാ​ർ​ട്ട്‌​ഫോ​ൺ വി​പ​ണി​യി​ലേ​ക്ക് തി​രി​ച്ചു​വ​ര​വ​റി​യി​ച്ച് പ്ര​മു​ഖ ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡാ​യ കാ​ർ​ബ​ൺ. പു​തി​യ ത​ല​മു​റ​യ്ക്കും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ, കു​റ​ഞ്ഞ വി​ല​യി​ലു​ള്ള സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ പു​റ​ത്തി​റ​ക്കാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. 

ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​യി​ലെ സ്മാ​ർ​ട്ട്‌​ഫോ​ൺ വി​ല ഗ​ണ്യ​മാ​യി വ​ർ​ദ്ധി​ക്കു​ക​യും വാ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ മാ​ന്ദ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് കാ​ർ​ബ​ണി​ന്റെ മാ​തൃ​ക​മ്പ​നി​യാ​യ ജെ​യ്ന ഗ്രൂ​പ്പ് സി.​ഇ.​ഒ പ്ര​ദീ​പ് ജെ​യി​ൻ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​വു​ന്ന വി​ല​യി​ൽ ഫോ​ണു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ കാ​ർ​ബ​ൺ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

പു​തി​യ ഫോ​ണു​ക​ളു​ടെ ലോ​ഞ്ച് തീ​യ​തി വ്യ​ക്ത​മ​ല്ലെ​ങ്കി​ലും 'കാ​ർ​ബ​ൺ റെ​ബ​ൽ 5G' (Karbonn Rebel 5G) എ​ന്ന ഫോ​ണി​ന്‍റെ ടീ​സ​ർ ആ​മ​സോ​ണി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടാ​തെ 'കാ​ർ​ബ​ൺ സെ​ൻ​സെ​ഡ് പ്രോ 4G' (Karbonn ZenZ Pro 4G) ​എ​ന്ന ഫോ​ൺ അ​ടു​ത്തി​ടെ ഗീ​ക്ക്ബെ​ഞ്ചി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു. റി​യ​ൽ​മി, ഷ​വോ​മി, ഓ​പ്പോ തു​ട​ങ്ങി​യ വി​ദേ​ശ ബ്രാ​ൻ​ഡു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന ബ​ജ​റ്റ് ഫ്ര​ണ്ട്‌​ലി (20,000 രൂ​പ​യി​ൽ താ​ഴെ) വി​ഭാ​ഗ​ത്തി​ലാ​ണ് കാ​ർ​ബ​ണും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക.

2011ലാ​ണ് കാ​ർ​ബ​ൺ ത​ങ്ങ​ളു​ടെ ആ​ദ്യ ആ​ൻ​ഡ്രോ​യി​ഡ് ഫോ​ൺ പു​റ​ത്തി​റ​ക്കി​യ​ത്. മി​വി (Mivi), ഫ​യ​ർ​ബോ​ൾ​ട്ട് (Fire-Boltt) തു​ട​ങ്ങി​യ ത​ദ്ദേ​ശീ​യ ബ്രാ​ൻ​ഡു​ക​ൾ സ്മാ​ർ​ട്ട്‌​ഫോ​ൺ വി​പ​ണി​യി​ലേ​ക്ക് ചു​വ​ടു​വെ​ക്കു​ന്ന സ​മ​യ​ത്താ​ണ് കാ​ർ​ബ​ണി​ന്‍റെ​യും തി​രി​ച്ചു​വ​ര​വ്.

Tags : karbonn smartphone affordablephones genz

Recent News

Corehub Up